ഒടുവില്‍ മുടിപ്പള്ളിക്ക് തറക്കല്ലിട്ടു. ഒരു പ്രദേശത്തെയാകെ ശ്വാസം മുട്ടിച്ച മുടിപ്രേമികള്‍ വിശ്വപ്രവാചകന്റെ 'തിരുകേശ'മെന്ന് തെറ്റിദ്ധരിച്ച് സനദില്ലാ മുടിവെള്ളം ശേഖരിക്കാന്‍ ഞാനാദ്യം ഞാനാദ്യമെന്ന് തിരക്കു കൂട്ടി. ആയിരങ്ങളും ലക്ഷങ്ങളും കടന്ന് കോടികള്‍ തന്നെ സംഭാവനകളായി ഒഴുകിയെത്തിയപ്പോള്‍ ഇല്ലാക്കഥ കളുടെ രാജശില്പി ശ്രീ. ശ്രീ. ക്ഷമിക്കണം ജ. ജ. ഹോജാ കാന്തപുരത്തിന്റെ മനസ്സില്‍ ഒരായിരം ലഡ്ഡു ഒന്നിച്ചു പൊട്ടി. സഹഹോജമാരുടെ ആവേശം അതിനേക്കാള്‍ അണപൊട്ടി. ഇതൊക്കെ കണ്ട് വേദിയിലിരുന്ന അബുദാബി അറബി ഊറിച്ചിരിച്ചു. ഏതാണ്ട് മുക്കുപണ്ടം പണയം വെച്ച് കാശും കീശയിലിട്ട് ബാങ്കിറങ്ങി വരുന്നവന്റെ അതേ ചിരി! അപ്പോഴും ഒരു കാര്യം മാത്രം ദുരൂഹമായി കിടന്നു. എവിടെയാവും ഈ 'അതിശയപ്പള്ളി' പിറവി കൊള്ളാന്‍ പോകുന്നതെന്ന 'ബ്രഹ്മാണ്ഡ രഹസ്യം'! വന്‍ വിപണന സാധ്യതകളുള്ള മുടിവ്യാപാര സമുച്ചയത്തിന്‍റെ സമീപ പ്രദേശങ്ങള്‍ അന്യഭൂമാഫിയകള്‍ സ്വന്തമാക്കിക്കളയുമോയെന്ന ഭയം തന്നെയാവണം സംഗതി അതീവരഹസ്യമാക്കി സൂക്ഷിക്കാന്‍ ഇവര്‍ക്ക് പ്രേരണയായതെന്ന കാര്യത്തില്‍ സംശയമില്ല. മറ്റാരെങ്കിലും സ്വന്തമാക്കും മുമ്പ് പ്രസ്തുത പ്രദേശം തങ്ങളുടെ വരുതിയിലാക്കാന്‍ ഉസ്താദും കൂട്ടരും ശ്രമം തുടങ്ങിക്കാണുമെന്നതും ഉറപ്പ്.
ഏതായാലും ഒരുകൂട്ടം വിശ്വാസികളുടെടെ മനസ്സില്‍ ആശ്വാസമാണ്. പതിനായിരങ്ങള്‍ മുടക്കി മദീനയില്‍ പോയി പ്രവാചകപ്രഭുവിന്റെ റൗളാ ശെരീഫ് ദര്‍ശിക്കുന്നതിനു പകരമിനി, കാന്തപുരം ഉസ്താദ് പടുത്തുയര്‍ത്താന്‍ പോകുന്ന കേശകൂടാരത്തില്‍ ചെന്ന് 'തിരുകേശം' ദര്‍ശിച്ചാല്‍ മതിയല്ലോ. മാറാരോഗത്തിന്റെ വേദന തിന്ന് ആശുപത്രിക്കിടക്കയില്‍ കിടന്ന് നരകിക്കുന്നതിനു പകരം തിരുകേശം മുക്കിയ ഒരു കുപ്പി വെള്ളം ബിസ്മിയും ചൊല്ലി വലിച്ചു കുടിച്ചാല്‍ മതിയല്ലോ! മര്‍ക്കസ് കോംപ്ലക്സ് അപ്പാടെ തന്നെ പണയം വെച്ചിട്ടും നിര്‍മിക്കാനാവാതെ പോയ മെഡിക്കല്‍ കോളജിനെ കുറിച്ചോര്‍ത്ത് ഇനിയെന്തിന് സങ്കടപ്പെടണം? സര്വരോഗസംഹാരിയാ യി, സര്‍വപാപ പരിഹാരിയായി രണ്ടു മൂന്നു മുടിയിഴകള്‍ ചില്ലുകൂട്ടില്‍ കിടന്ന് തിളങ്ങുന്നുണ്ടല്ലോ..!! കേരളത്തില്‍ ഒരു മദീന തന്നെ സൃഷ്ടിച്ചെടുത്ത ഉസ്താദിന്റെ ബുദ്ധി അപാരം, അത്യപാരം. വാട്ട് ആന്‍ ഐഡിയ ഉസ്താദ്ജീ...!!!
കോടികള്‍ പിരിച്ചെടുക്കാന്‍ എന്തൊക്കെ നാടകങ്ങളാണ് അരങ്ങിലെത്തിയത്! അബുദാബിയിലെ ശൈഖിനോട് അങ്ങേരുടെ കൈയിലെ 'അപൂര്‍വ മുടി' അശ്ശൈഖ് അബൂബക്കറിന് കൈമാറണമെന്ന് പ്രവാചകന്‍ സ്വപ്നത്തില്‍ നിര്‍ദേശം നല്‍കിയ കഥ മുതല്‍, പ്രവാചകനെ കാണാന്‍ അണികള്‍ക്ക് ടിക്കറ്റ് മുറിച്ചു കൊടുക്കുന്ന കാന്തപുരത്തെ സ്വപ്നത്തില്‍ ദര്‍ശിച്ച അരുമശിഷ്യരുടെ അനുഭവ കഥകള്‍ വരെ കേശഗോപുരത്തിന് അടിത്തറ പാകാന്‍ പറഞ്ഞിറക്കി ഇക്കൂട്ടര്‍! അപൂര്‍വത്തില്‍ അപൂര്‍വമെന്നു വീമ്പിളക്കിയ 'തിരു'മുടി കെട്ടുകണക്കിന് അബുദാബി അറബിയുടെ വീട്ടിലുണ്ടെന്ന് തെളിവു സഹിതം ഈ ബ്ലോഗിലൂടെ മാലോകരറിഞ്ഞപ്പോള്‍ നുണക്കഥകളുടെ ചീട്ടു കൊട്ടാരം നിലംപൊത്തിയെന്നത് ശേഷകഥ.
പറ്റിയ അമളി അഡ്ജസ്റ്റ് ചെയ്യാന്‍ കൈയിലുള്ള മുടികള്‍ സ്വയം വളരുമെന്നും കത്തിച്ചപ്പോള്‍ കത്തിയില്ലെന്നും സ്വയം പ്രകാശിച്ചെന്നുമൊക്കെ ഖസ്രജി തന്നെ അവകാശപ്പെട്ടുവെന്നായി പിന്നീടുള്ള നുണപുരാണം. നാടായ നാട്ടിലൊക്കെ മൈക്ക് കെട്ടി സഖാഫി - അഹ്സനിമാര്‍ വീരകഥകള്‍ വിളംബരം ചെയ്തു. അണികള്‍ തക്ബീര്‍ മുഴക്കി പ്രോല്‍സാഹിപ്പിച്ചു. അധികം വൈകാതെ മുടിയുടെ നിഴലുള്ള ഫോട്ടോകള്‍ പുറത്തെത്തിയപ്പോള്‍ ഈ ബ്ലോഗറടക്കം ഫോട്ടോയില്‍ കൃത്രിമം കാട്ടിയെന്നായി ആരോപണം. അതും ഫലിക്കാതെ വന്നപ്പോള്‍ ആസ്ഥാന കോളമെഴുത്തുകാരനെ രംഗത്തിറക്കി. തരുവണ സുവിശേഷം തീര്‍ത്തു പറഞ്ഞു, തിരുമുടിക്ക് തിരുനിഴലുണ്ടാവില്ലെന്നു പറയുന്നവര്‍ യുക്തിവാദികള്‍ തന്നെ! കൂടെ ചേര്‍ക്കാന്‍ സംസ്ഥാന കേരള ജംഇയ്യത്തുല്‍ ഉലമയുടെ സംസ്ഥാന നേതാവിനെ തന്നെ രംഗത്തിറക്കി. കത്തിച്ചാല്‍ കത്തുമെന്നു അദ്ദേഹവും കട്ടായം പറഞ്ഞതായി പ്രചരിപ്പിച്ചു. പാവം അണികള്‍ അപ്പോഴും തക്ബീര്‍ വിളിച്ചു! പുണ്യപ്രവാചകനെ മുടി വെട്ടാത്ത പ്രാകൃതനാക്കിയെന്നാരോപിച്ചും, വ്യാജ മുടിയുടെ ഹോള്‍സെയില്‍ ഡീലറായ 'ബോംബെ വാലയെ' കൈയോടെ പിടിച്ച് കാന്തപുരത്തിന് കിട്ടിയ മുടി പോലുള്ള ഏഴെണ്ണം സംഘടിപ്പിച്ച് പരസ്യമായി നിഴല്‍ പരിശോധന നടത്തിയും ഔദ്യോഗിക സമസ്ത തന്നെ നേരിട്ടു രംഗത്തിറങ്ങിയപ്പോള്‍ സഖാഫിമാര്‍ വീണ്ടും വിയര്‍ത്തു. ഏറ്റവുമൊടുവില്‍ മുടി കത്തിച്ചാല്‍ കത്തില്ലെന്നും എന്നാല്‍ തങ്ങളുടെ പക്കലുള്ള മുടി കത്തിച്ചു നോക്കില്ലെന്നും സാക്ഷാല്‍ കാന്തപുരം തന്നെ പ്രഖ്യാപിച്ചപ്പോള്‍ പാവം അനുയായികള്‍ അണ്ടി പോയ അണ്ണാനെ അനുകരിച്ചു!
തറക്കല്ലിടാന്‍ കോഴിക്കോട്ടെത്തിയ ഖസ്രജിയുടെ ലഗേജ് എയര്‍പോര്‍ട്ട് അധികൃതരേക്കാള്‍ വിശദമായി പരിശോധിച്ചത് ചോട്ടാപ്പിമാരായിര്‍ക്കണം. അബുദാബിയിലുള്ള അടിരേഖ വേരോടെ പിഴുതെടുത്ത് സ്വപ്നനഗരിയിലെ ജനസാഗരത്തിന് മുന്നില്‍ ഉയര്‍ത്തിക്കാട്ടുമെന്ന് അവര്‍ ന്യായമായും വിശ്വസിച്ചു കാണും. അങ്ങനെയാണല്ലോ ബഡാ ഉസ്താദ് പറഞ്ഞു വിശ്വസിപ്പിച്ചത്. മര്‍ക്കസില്‍ വായിച്ചത് സനദാണെന്ന ആദ്യ വാദത്തില്‍ നിന്നും മലക്കം മറിച്ചു അത് നസബയാണെന്നും അടിരേഖ അബുദാബിയിലെ ശൈഖിന്റെ കൊട്ടാരത്തില്‍ ഭദ്രമായി ഇരിപ്പുണ്ടെന്നും ഉസ്താദ് പറഞ്ഞാല്‍ പിന്നെയെന്തിന് അവിശ്വസിക്കണം! പക്ഷെ, വിശ്വാസമാണ് എല്ലാമെന്ന് ഉസ്താദ് വീണ്ടും തെളിയിച്ചു. അടിരേഖ സൂക്ഷിച്ച ലോക്കര്‍ തുറക്കാന്‍ താക്കോല്‍ കാണാഞ്ഞിട്ടോ എന്തോ സംഗതി ഇപ്പോഴും അബുദാബിയിലാണെന്ന് ഖസ്രജി വ്യക്തമാക്കിയപ്പോള്‍ അണികള്‍ മൌനം പൂണ്ടു. താമസിയാതെ താനൊരു വലിയ 'പുത്തകം' എഴുതുന്നുണ്ടെന്നും അതില്‍ എല്ലാം വിശദീകരിക്കുമെന്നും കൂടി അദ്ദേഹം കൂട്ടിചേര്‍ത്തപ്പോള്‍ തക്ബീര്‍ വിളികള്‍ വീണ്ടുമുയര്‍ന്നു. അദ്ദേഹത്തിന്‍റെ കാര്‍മികത്വത്തില്‍ പുറത്തിറങ്ങിയ പഴയ പുസ്തകത്തില്‍ സ്വന്തം വീട്ടിലെ മുടിപുരാണം ചേര്‍ക്കാതെ പോയതിന്‍റെ കാരണത്തെ കുറിച്ചോ, ഒരു എ ഫോര്‍ പേപ്പറില്‍ ഒതുങ്ങുന്ന സനദ് വെളിപ്പെടുത്താന്‍ ഒരു വലിയ കിതാബ് തന്നെ രചിക്കുന്നതിന്റെ അസാംഗത്യത്തെ കുറിച്ചോ ആരും ചോദിച്ചില്ല. അല്ലെങ്കിലും തിരുവായ്ക്ക് എതിര്‍വാ പറയാന്‍ തന്റേടമുള്ള ആണ്‍കുട്ടികള്‍ ഇല്ലാത്തതിന്റെ കുറവാണല്ലോ വിമത സമസ്തയെ ഇക്കോലത്തിലാക്കിയത്. പഴയ മുടിക്ക് കൃത്രിമ സനദ് നിര്‍മിക്കാന്‍ ചുമതലപ്പെടുത്തപ്പെട്ട മര്‍കസ് മുന്‍ മുദരിസ് മലയമ്മ മുഹമ്മദ് സഖാഫി പത്രസമ്മേളനത്തില്‍ പരസ്യമായി പറഞ്ഞ 'കാര്യങ്ങള്‍ തുറന്നു പറയാന്‍ തന്നെ വിലക്കുന്നത് ദൈവഭയമല്ല മറ്റു ചില ഭയമാണ്' എന്ന ഒരൊറ്റ വാക്യം മതി, സ്വന്തം കൂട്ടരിലുള്ള വിമര്‍ശകരോടുള്ള ഇക്കൂട്ടരുടെ നിലപാട് ബോധ്യപ്പെടാന്‍ .
സംഗതി ഇത്രയുമായ സ്ഥിതിക്ക് കാന്തപുരം ചില കാര്യങ്ങളില്‍ വ്യക്തത വരുത്തേണ്ടതുണ്ട്. ഒരു മുടിയുടെ പേരില്‍ പിരിച്ചെടുത്ത കോടികളുടെ കണക്ക് തന്നെ അതില്‍ പ്രധാനം. ആദ്യം പ്രഖ്യാപിക്കപ്പെട്ടത് നാല് ലക്ഷം പേരില്‍ നിന്നും ആയിരം രൂപയുടെ ടോക്കന്‍ മുഖേന നാല്‍പത് കോടി പിരിച്ചെടുക്കുമെന്നായിരുന്നു. ഇത് പ്രകാരം എത്ര പണം പിരിച്ചെടുത്തു? വിതരണം ചെയ്ത ടോക്കണില്‍ ക്രമനമ്പര്‍ രേഖപ്പെടുത്തിയിരുന്നില്ലെന്ന മറുപക്ഷതിന്റെ ആരോപണം സത്യമാണോ? ആയിരം രൂപയ്ക്ക് പുറമേ ഒരു മുസല്ലക്ക് ഇരുപത്തി അയ്യായിരം എന്ന രീതിയില്‍ എത്ര രൂപ പിരിഞ്ഞു കിട്ടി? കഴിഞ്ഞ ദിവസം സ്വപ്നനഗരിയില്‍ വെച്ച് മുന്‍ കേന്ദ്രമന്ത്രി സീ എം ഇബ്രാഹിം നല്‍കിയ അഞ്ചു കോടിയും നാദാപുരം സ്വദേശി നല്‍കിയ പത്തു ലക്ഷവുമടക്കം പിരിഞ്ഞു കിട്ടിയ കോടികളുടെ കണക്കെത്ര? ഉത്തരം സ്വാഭാവികമായും 'നിന്റെ പണം ഉസ്താദ് വാങ്ങിയിട്ടില്ലല്ലോ'യെന്ന മറുചോദ്യമായിരിക്കുമെന്നറിയാം. എന്നാലും വെറുതെ ചോദിക്കുകയാണ്, ഊരും പേരുമറിയാത ഒരു മുടിക്കഷണം കൊണ്ട് കോടികള്‍ കൊയ്യുന്ന ആത്മീയ വാണിഭത്തിന്‍റെ നേര്‍ചിത്രം മാലോകര്‍ക്ക് മുമ്പില്‍ തുറന്നു കാട്ടാന്‍ വേണ്ടി. ഈന്തപ്പനയോല ചിത്രം വരച്ച പ്രവാചക ശരീരത്തെ പാടേ മറന്ന്, പൊയ്മുടിയുടെ പോരിശക്കഥകള്‍ പറഞ്ഞിറക്കി, എതിര്‍ക്കുന്നവരെ നരകത്തിലെ പാമ്പിനേയും തേളിനെയും കാട്ടി ഭീഷണിപ്പെടുത്തി ഒരു പുരോഹിത വൃന്ദം കാട്ടിക്കൂട്ടുന്ന ആര്‍ഭാട ഭീകരത കാണുമ്പോള്‍ നാവും വായിലിട്ട് കൈയും കെട്ടി മിണ്ടാതിരിക്കാന്‍ കഴിയാത്തത് കൊണ്ട് മാത്രം!
പ്രിയ കാന്തപുരം, സ്വലാത്തും ദിക്റും പള്ളിയും ദര്‍സും വാണിഭവല്‍ക്കരിച്ചാല്‍ ഇനിയുമേറെക്കാലം നിങ്ങള്‍ക്ക് വിദേശവാഹനങ്ങളില്‍ ഉലകം ചുറ്റാനായേക്കും. പണച്ചാക്കുകള്‍ കൂടെയുള്ള കാലത്തോളം ഖസ്രജിയെ പോലുള്ള 'അന്താരാഷ്‌ട്ര വ്യക്തിത്വങ്ങളെ' വേദിയില്‍ നിറക്കാനുമായേക്കും. പക്ഷേ, നിര്‍മിക്കാന്‍ പോകുന്ന ഭീമന്‍ പള്ളിയില്‍ നമസ്കരിക്കാനെത്തുന്ന പതിനായിരങ്ങളില്‍ എത്രപേരുടെ ഞെഞ്ചിടിപ്പിന് 'എന്‍റെ മോളെ'യെന്ന താളമുണ്ടാവുമെന്ന് താങ്കളോര്‍ക്കാറുണ്ടോ? 'പെര' നിറഞ്ഞ പെണ്ണിനെ കുറിച്ചുള്ള ചിന്തയില്‍ ദിക്റ് പോലും മുറിഞ്ഞു പോകുന്ന ആ പാവങ്ങളുടെ ഗദ്ഗദമകറ്റാന്‍ താങ്കളൊഴുക്കുന്ന കോടികള്‍ തന്നെ ധാരാളമായിരുന്നു. ഒന്ന് വിരല്‍ ഞൊടിക്കുമ്പോഴേക്കും നാല്പതിനു പകരം നാനൂറു കോടി പിരിച്ചെടുക്കാനുള്ള താങ്കളുടെ ശേഷി ഇനിയെങ്കിലും ഇത്തരം മേഖലകളിലേക്ക് തിരിച്ചു വിടണം. ഇത് പറയുമ്പോഴും ഏതെങ്കിലും മുക്കിലും മൂലയിലും നടത്തിയ സമൂഹ വിവാഹത്തിന്റെ ഫോട്ടോയും പൊക്കി തെളിവ് നിരത്താന്‍ വരുമെന്നറിയാം. അതൊക്കെയും നല്ലതെന്ന് സമ്മതിക്കുമ്പോഴും പണക്കാരനെ വീണ്ടും പണക്കാരനാക്കുന്ന പ്രോജക്ടകളുമായി വീണ്ടും രംഗത്തിറങ്ങിയതിനു ന്യായീകരണമാവില്ല. നിര്‍മാണ - പുനരധിവാസ മേഖലകളില്‍ ക്രിയാത്മകമായി വിനിയോഗിക്കപ്പെടെണ്ട കോടികള്‍, ഇസ്‌ലാമില്‍ കേട്ടുകേള്‍വിയില്ലാത്ത മുടിപ്പള്ളി പണിത് ധൂര്‍ത്തടിക്കുന്നതിനെ എതിര്‍ക്കുന്നവര്‍ക്കുള്ള മറുപടിയുമാവില്ല. വിമര്‍ശനങ്ങള്‍ ന്യായമെന്ന് കണ്ടാല്‍ തെറ്റ് തിരുത്തുന്നത് ഭീരുത്വമല്ല; ആര്‍ജവമാണ്. ശഅറേ മുബാറക്കെന്ന പേരു മാറ്റി മസ്ജിദുല്‍ ആസാര്‍ എന്നാക്കിയാല്‍ തീരുന്നതല്ല പ്രശ്നം. ഈയൊരു മാറ്റം കൊണ്ട് നിങ്ങള്‍ക്കിടയിലെ അഭിപ്രായ ഭിന്നത മാറിയേക്കാം. അപ്പോഴും വ്യാജമുടിക്ക് ആര്‍ഭാട പള്ളി നിര്‍മിച്ചവനെന്ന അപഖ്യാതി താങ്കളുടെ ചരിത്ര പുസ്തകത്തില്‍ ബാക്കി കിടക്കും.
ഒപ്പം വായിക്കാവുന്നവ:
പള്ളിയല്ല ഉസ്താദേ, പള്ളയാണ് പ്രശ്നം
തിരുമുടിയാട്ടം: രണ്ടാം ഖണ്ഡം
തിരുമുടിക്കെട്ടിന്റെ തിരുനിഴല്‍ ദര്‍ശനം
ഹുദവി തേടിയ സനദും കാന്തപുരത്തിന്റെ അടവും
നുണപ്പള്ളിയുടെ അവസാനത്തെ ആണി
മുടിവാദത്തിന്റെ പരിണാമ വഴികള്‍
ഒപ്പം വായിക്കാവുന്നവ:
പള്ളിയല്ല ഉസ്താദേ, പള്ളയാണ് പ്രശ്നം
തിരുമുടിയാട്ടം: രണ്ടാം ഖണ്ഡം
തിരുമുടിക്കെട്ടിന്റെ തിരുനിഴല്‍ ദര്‍ശനം
ഹുദവി തേടിയ സനദും കാന്തപുരത്തിന്റെ അടവും
നുണപ്പള്ളിയുടെ അവസാനത്തെ ആണി
മുടിവാദത്തിന്റെ പരിണാമ വഴികള്‍


ഇതൊരു 'മുടി വിവാദ വാര്‍ഷിക' പോസ്റ്റായി മാറിയത് തികച്ചും യാദൃശ്ചികം!
ReplyDeleteഎന്തു പറഞ്ഞിട്ടെന്താ കാര്യം? കാന്തപുരം ഒരിക്കലും മാറില്ല, അണികളും.
ReplyDeletevayichu..comment malayalathil pinneed ezhuthum insha allah..
ReplyDeleteഎവിടെയാണീ പള്ളി പണിയുന്നത്? ഒരുപക്ഷെ സ്ഥലം പരസ്യമാക്കാതെ ശിലാസ്ഥാപനം നടത്തിയ ലോകത്തിലെ ഏക പള്ളി എന്ന ബഹുമതിയും പ്രതീക്ഷിക്കാം.
ReplyDeleteഉമര്‍ (ര)വിന്റെ കാലത്ത് ആളുകള്‍ പ്രത്യേക ആദരവും മറ്റും പ്രകടിപ്പിച്ചു നബി (സ) ഹുദൈബിയ സന്ധി ചെയ്ത സ്ഥലത്തുള്ള മരത്തിന്നടുത്ത് സന്ദര്‍ശനം നടത്തുകയും നിസ്കരിക്കുകയും ആ മരത്തിനോട് പ്രത്യേക ആദരവും ബഹുമാനവും ഒക്കെ ഒക്കെ തുടങ്ങിയപ്പോള്‍ ഇസ്ലാമിക സമൂഹം വലിയ ആപതിലേക്ക് പതിക്കുമെന്നു മുന്‍കൂട്ടി കണ്ട ഉമര്‍ (ര)ആ മരം മുറിച്ചു കളഞ്ഞു നശിപ്പിക്കാന്‍ പറഞ്ഞ ചരിത്രം നമുക്ക് ചരിത്രകൃതികളില്‍ വായിക്കാന്‍ കഴിയും.... അത് പോലെ യഥാര്‍ത്ഥത്തില്‍ ഈ "മുടി" കത്തിച്ചു പരീക്ഷണം നടത്തുന്നതിന്നു പകരം നശിപ്പിക്കുക തന്നെ വേണം എന്നാണു എന്റെ അഭിപ്രായം.. ഇത് സമൂഹത്തെ നാശത്തിലേക്ക് എന്നല്ല , അന്ധകാരത്തിന്റെയും അജ്ഞാതയുടെയും പൊട്ടക്കിണറ്റിലേക്ക് തള്ളി വിടും എന്ന് തീര്‍ച്ച ...
ReplyDeleteശ്രദ്ദേയൻ അലക്കി പൊളിച്ചു!
ReplyDelete-അബുദാബിയിലെ ശൈഖിനോട് അങ്ങേരുടെ കൈയിലെ 'അപൂര്‍വ മുടി' അശ്ശൈഖ് അബൂബക്കറിന് കൈമാറണമെന്ന് പ്രവാചകന്‍ സ്വപ്നത്തില്‍ നിര്‍ദേശം നല്‍കിയ കഥ മുതല്‍, പ്രവാചകനെ കാണാന്‍ അണികള്‍ക്ക് ടിക്കറ്റ് മുറിച്ചു കൊടുക്കുന്ന കാന്തപുരത്തെ സ്വപ്നത്തില്‍ ദര്‍ശിച്ച അരുമശിഷ്യരുടെ അനുഭവ കഥകള്‍ വരെ കേശഗോപുരത്തിന് അടിത്തറ പാകാന്‍ പറഞ്ഞിറക്കി ഇക്കൂട്ടര്‍-
തറക്കല്ലിടല്‍ മഹാമഹം അണികളെ ഒരു തരം ഉന്‍മാദാവസ്ഥയില്‍ കൊണ്ടെത്തിച്ചു... സ്റ്റേജില്‍ ഇരുന്നവര്‍ കാണിക്കുന്ന ഓരോ കോപ്രായങ്ങളും വെല്ലുവിളി പ്രസംഗങ്ങളും വിമര്ശിക്കുന്നവര്‍ക്കുള്ള മറുപടി ആണെന്ന് സ്വയം ബോധ്യപ്പെടുത്താന്‍ അവര്‍ പാടു പെട്ടു..അപ്പോഴും ഉള്ളിന്റെ ഉള്ളില്‍ അവര്‍ സ്വയം ചോദിച്ചു കാണണം... സനദ് എന്നൊരു വസ്തു ഇതിനുന്ടെങ്കില്‍ മുസ്ലിം കേരളം ഒന്നടങ്കം ആവശ്യപ്പെട്ടിട്ടും എന്തു കൊണ്ട് അത് പരസ്യമാക്കുന്നില്ല എന്ന്...
ReplyDelete@ ശ്രദ്ധേയന്‍ : താങ്കളുടെ തൂലിക അനുസ്യുതം ഇതിനെതിരെ ചലിക്കട്ടെ ...എല്ലാ വിധ ആശംസകളും...തലച്ചോറില്‍ ആള്‍താമസം ഉള്ളവര്‍ സത്യം തിരിച്ചറിയട്ടെ....
തമാശയതല്ല, വ്യാജമുടിയുടെ ഫോടോ ഈ ബ്ലോഗില്‍ കൊടുത്തു നബിയുടെ മുടിക്ക് ഇത്രയും നീളമോ എന്ന് ചോദിച്ചപ്പോള്‍, ഏതോ ഒരു ബ്ലോഗര്‍ തമാശക്ക് ഒരു കമ്മന്റിട്ടു, അത് നബിയുടെ മുടിയല്ലേ വളര്‍ന്നതാകും എന്ന്. ഇപ്പൊ പക്ഷെ തായി ഔദ്യോതിക വിശദീകരണം.
ReplyDeleteഎനിക്ക് തോന്നുന്നത്, മുടി വളര്‍ന്നിട്ടാണ് മുക്കാല്‍ മീറ്റര്‍ നീളം വെച്ചത് എന്ന എന്ന് പറഞ്ഞാല്‍ മതി അണികള്‍ പെറ്റിക്കാന്‍ എന്ന ഐഡിയ ഇവര്‍ക്ക് കിട്ടിയത് ആ കമ്മന്റില്‍ നിന്നാണ് എന്നാണ്. വാട്ട് ആന്‍ ഐഡിയ സര്‍ജി.
ഹഹഹ... ഇതായിരുന്നു ആ വിഖ്യാത കമന്റ്:
Deleteകുഞ്ഞന്‍ Mar 4, 2011 09:10 AM
തികച്ചും തമാശയായി എന്റെ അഭിപ്രായത്തെ കാണുക. മുടി പ്രവാചകന്റെയാണെങ്കിൽ അതിന് ദിവ്യത്വം ഉണ്ടാകുമല്ലൊ ആ രീതിയിൽ കുറ്റിമുടി വളർന്നാലും അത്ഭുതപ്പെടാനുണ്ടൊ..? ദിവ്യത്വമുള്ള മുടി മുറിച്ചുകളഞ്ഞാലും വളരും..!
വളർന്നു വളർന്നു ശൈഖുനയുടെ കഴുത്തിൽ ചുറ്റാതിരുന്നാൽ മതിയാർന്നു :)
Delete"അത്ഭുതങ്ങളുടെ ലോകമാണുമ്മാ..
ReplyDeleteദൈവത്തിന്റെ അധികാരങ്ങള്‍ അത്ഭുതങ്ങള്‍ക്ക്
പങ്കുവെയ്‌ക്കുന്ന കാലമാണ്‌വരുന്നത്
ഇളം മനസ്സുള്ളവര്‍
മരിച്ച് പോകുന്നതാണുമ്മാ നല്ലത്"
അകാലത്തില്‍ പൊലിഞ്ഞുപോയ പതിമൂന്നുകാരന്റെ വാക്കുകള്‍ മനസ്സില്‍ മിന്നി മറയുന്നു....
ഇയാള്‍ മുടി മാത്രം കൊണ്ട് വന്നത് സമുദായത്തിന്റെ മഹാഭാഗ്യം.
ReplyDeleteഞാന്‍ മര്‍കസിലാണു കിടക്കുന്നത് എന്നും പറഞ്ഞു റസൂല്‍ മര്‍ക്കസ് പരിസരത്ത് രൗളശരീഫ് മാറ്റി എന്നു സ്വപ്നം കണ്ടു എന്നെങ്ങാന്‍ ഇയാള്‍ പറഞ്ഞിരുന്നെങ്കിലും ഇയാളുടേ അനുയായികള്‍ തക്ബീറും മുഴക്കി അതു ശരിയാണെന്നു പറഞ്ഞേനേ...
allahuve sharanam....vazipokkan venamenkil athum parayum ...vidhooramalla...
Deleteവെറുമൊരു അടി മുടി കൊണ്ട് ഒരുപാട് കോടികള്‍ പിടുങ്ങാമെന്നു ഐടിയ നേടിയ മിടുക്കനാണ് ടിയാന്‍ !
ReplyDeleteഅങ്ങേരെ പിടിച്ചു ഉടനെ ഇന്ത്യയുടെ ധനകാര്യമന്ത്രിയാക്കൂ....അത്ഭുതം നിശ്ചയം!!
എന്നിട്ട് വേണം ഖജനാവ് മുഴുവന്‍ മുടി നിറക്കാന്‍...
Deleteഅയാള് എന്ത് പുണ്ണാക്കെങ്കിലും കാട്ടട്ടെ...
മുടിയും ജിന്നും അഞ്ചാം മന്ത്രിയും സമുദായം അതിവേഗം ബഹുദൂരം മുന്നോട്ട് തന്നെ
ReplyDeleteചില സത്യങ്ങള്‍ വിളിച്ചു പറയാന്‍ നെട്ടെല്ല് വേണം
അത് താങ്കള്‍ക്കുണ്ട്
ഭാവുകങ്ങള്‍
കാര്യങ്ങളെ നല്ല രീതിയില്‍ അവതരിപ്പിച്ചു.. അഭിനന്ദനങ്ങള്‍....
ReplyDelete-പെര' നിറഞ്ഞ പെണ്ണിനെ കുറിച്ചുള്ള ചിന്തയില്‍ ദിക്റ് പോലും മുറിഞ്ഞു പോകുന്ന ആ പാവങ്ങളുടെ ഗദ്ഗദമകറ്റാന്‍-
ReplyDeleteഉസ്താദേ കണ്ണ് തുറന്ന് കാണൂ...
സുകുമാര്‍ അഴികൊടിന്റ്റെ ചിതകതിയെരിയുന്ന നേരം വിങ്ങി പൊട്ടിയ ഹൃദയവുമായി "സുകുമാര മരം" നട്ട സമഗ്ര ഇസ്ലാമിസ്ടുകളും മരണപെട്ട മഹാത്മാകലുട്ടെ പേരില്‍ കബരുകള്‍ കെട്ടി ഉയര്‍ത്തുന്ന സമസ്തകാരും ചെയുന്നത് വഴിപിഴച്ച മുന്‍കാല സമുധായതിന്റ്റെ അതെ മാര്‍ഗം തന്നെയാണ്. മുന്‍കാല സമുദായം ശിര്‍കില്ലേക്ക് വഴുതി വീണത് അവരുട്ടെ മഹാന്മാരായ ആളുകളുട്ടെ നല ഓര്‍മ്മക്കള്‍ നിലനിര്‍ത്താം എന്ന ഉധേഷതോടെ രൂപങ്ങള്‍ ഉണ്ടാക്കി കൊണ്ടായിരുന്നു. പക്ഷെ അടുത്ത തലമുറയോട് പിശാചു ദുര്മാത്രണം നടത്തി അവരെ ആരധികുന്നിടതെക്ക് എത്തിച്ചു. പക്ഷെ "സമഗ്ര ഇസ്ലാമിസ്റ്റുകള്‍"""' അല്ലാഹുവിനെ നിഷേധികുന്നവരെ അഥവ കാഫിരുകളെ/ മുശ്രികുക്കളെ മഹാന്മാരായി കാണുക്കയും എന്നാല്‍ അല്ലാഹുവിനെ ഭയപെട്ടു ജീവിക്കുന്ന സത്യവിശ്വാസികളോട് ശത്രുതയോടെ പെരുമാറുകയും ചെയുന്ന ഒരു ദുര്യോഗം ആണ് ഉടനീളം കാണുന്നത്. ഖുരാഫികള്‍ മരണപെട്ട "മഹാന്മാരുട്ടെ" കബറുകള്‍ പൊതികുമ്പോള്‍ മൌധുധിസ്ടുകള്‍ മരണപെട്ട "മഹാന്മാരുട്ടെ" പേരില്‍ മരം നടുന്നു. അല്ലാഹുവില്‍ ശരണം. അകത്തും പുറത്തും ദീന്‍ ഇല്ലാത്ത കൌം. അള്ളാഹു ഇവരെയും നമ്മെയും നേര്‍മാര്‍ഗത്തില്‍ ആകുമാരവട്ടെ.
ReplyDeletewell.....nannayi......ezuthuka...eniyum....manassilaakunnavrkku manassilaakum....jazkallakhyran
ReplyDelete'എതിര്‍ക്കുന്നവരെ നരകത്തിലെ പാമ്പിനേയും തേളിനെയും കാട്ടി ഭീഷണിപ്പെടുത്തി ഒരു പുരോഹിത വൃന്ദം കാട്ടിക്കൂട്ടുന്ന ആര്‍ഭാട ഭീകരത കാണുമ്പോള്‍ നാവും വായിലിട്ട് കൈയും കെട്ടി മിണ്ടാതിരിക്കാന്‍ കഴിയാത്തത് കൊണ്ട് മാത്രം' നമുക്കിങ്ങനെ എഴുതിയും പറഞ്ഞുകൊണ്ടുമിരിക്കാം.
ReplyDeleteചിന്താശേഷി മരവിച്ച പമ്പര വിഡ്ഡികളായ അണികളുള്ളടുത്തോളം കാലം നോ രക്ഷ !
ഇതര മതെസ്തരെ അടച്ചാക്ഷേപിക്കുകയും ഏകദൈവത്തിന്‍റെ കുത്തകവിതരണാവകാശം അട്ടിപ്പേറായി കരുതുകയും ചെയ്യുന്ന അല്പന്മാരായ കുറച്ച് ഇസ്ലാമിസ്റ്റുകള്‍ സൈബര്‍ ലോകത്തുണ്ട്, മുടിനാരിനേം താണുവണങ്ങി അതുകഴുറ്റിയ വെള്ളോം മോന്തി ഇനിയും ഇതൊക്ക തുടരണമെന്ന് അവന്മാരോടൊക്കെ താണുകേണ് അപേക്ഷിക്കുന്നു.
ReplyDeleteആട് , മാഞ്ചിയം തട്ടിപ്പ് പോലെ ഇതും ശുദ്ധ തട്ടിപ്പാണ് എന്ന് ഭരണ വര്‍ഗത്തിനും നിയമ പാലകര്‍ക്കും നല്ലവണ്ണം അറിയാം. പക്ഷേ സൃഗാല ബുദ്ധിയുള്ള ശൈഖുനാ ആര്‍ക്കാണ് ഞങ്ങളുടെ വോട്ടെന്ന് പോലും പറയാറില്ല. അതിന്റെ ഗുട്ടന്‍സ് ഇത് പോലെയുള്ള വിഷയങ്ങളില്‍ ഭരണ വര്‍ഗം തലയിടരുത് എന്ന് കരുതി ആര്‍ക്കാണ് പിന്തുണ എന്ന് പരസ്യപ്പെടുത്താതിരിക്കുക എന്ന തന്ത്രമാണ്. ജയിച്ചവര്‍ക്കാണ് നമ്മള്‍ വോട്ട് ചെയ്തു എന്ന് പിന്നീട് പറയാമല്ലോ.
ReplyDeleteഒരേ ഒരു വിശ്വാസം നമ്മെ മുന്നോട്ട് നയിക്കുന്നു. മുകളില്‍ ഒരുത്തന്‍ ഇതെല്ലാം കണ്ട് കൊണ്ട് ഇരിക്കുന്നുണ്ട്. രാഷ്ട്രീയക്കാരെ ശൈഖുനാക്ക് സ്വാധീനിക്കാന്‍ സാധിച്ചേക്കാം; പക്ഷേ ലോകം മുഴുവം തന്റെ സിംഹാസനം നിറച്ചവനെ സ്വാധീനിക്കാന്‍ മുസലിയാര്‍ക്ക് കഴിയില്ല; ആ സര്‍വ ശക്തനു ഇതില്‍ എന്ത് ചെയ്യണമെന്ന് നല്ല തീര്‍ച്ച ഉണ്ട്.
എല്ലാം പടച്ചോന്‍ കാണുന്നും കേള്‍ക്കുന്നും ഉണ്ടെന്നു ഉറച്ചു വിശ്വസിക്കുന്നവരല്ലേ നാം ..
ReplyDeleteആ പടച്ചോന്‍ തന്നെ തീരുമാനിക്കും ഇതിന്റെ വിധി -അധികം വൈകാതെ കാണാനാവുമെന്നു കരുതാം
I object your honour..മുപ്പത്തി മുക്കോടി രാഷ്ട്രീയക്കാര്‍ക്കും പന്തീരായിരം കപടസന്യാസികള്‍ക്കും ആയിരത്തൊന്നു മനുഷ്യ ദൈവങ്ങള്‍ക്കും ഇന്ത്യന്‍ ഭരണഘടന പ്രകാരം നാട്ടുകാരെ പറ്റിച്ചു ജീവിക്കാന്‍ അവകാശമുണ്ടെങ്കില്‍ കാന്തപുരം ഉസ്താദിന് മാത്രം അപ്പണി പറ്റില്ല എന്ന് പറയുന്നത് ശുദ്ധ ചട്ടമ്പിത്തരമാണ്.
ReplyDeleteപ്രവാചകനെ കാണാന്‍ ടിക്കറ്റ് കൊടുക്കുന്ന ആളാണ് , മരിച്ചു പോയ ഔലിയാക്കളുടെ "ലോക സമ്മേളനത്തില്‍" ക്ലാസെടുക്കുന്ന ആളാണ് കാന്തപുരം, എന്തിനു അധികം, കാന്തപുരം അറിയാതെ അല്ലാഹു ഇനി ഭൂമിയില്‍ ഒന്നും ചെയ്യില്ല, എന്നു വരെ പറഞ്ഞു കളഞ്ഞ വ്യക്തിപൂജയുടെ അന്ധത ബാധിച്ച കുഞ്ഞാടുകളെ ഒരു വാക്ക് കൊണ്ട് പോലും തിരുത്താന്‍ ശ്രമിക്കാത്ത കാന്തപുരം രണ്ടും കല്പിച്ചു ഇറങ്ങിയവനല്ല. ഒന്നേ കല്പിച്ചുള്ളൂ. ദുനിയാവ്. അതിലെ ആഡംബരങ്ങള്‍. അതു മാത്രം. വേണ്ടവര്‍ക്ക് പിന്തുടരാം. ദുനിയാവ് കിട്ടും
ReplyDeleteമുടി കത്തിച്ചു നോക്കുന്നത് ഹീനമായ പ്രവര്‍ത്തിയാണത്രേ. അതിനേക്കാള്‍ ഹീനമല്ലേ മോയില്യാരെ മുടിയെ ധനസമ്പാദനത്തിനുള്ള മാര്‍ഗമായി ഉപയോഗിക്കുന്നത്. ? ബിംബങ്ങളെയും പ്രതീകങ്ങളെയും നിരാകരിച്ചു ആരാധന അല്ലാഹുവിലേക്ക് മാത്രമെന്ന് ലോകരെ പഠിപ്പിച്ച പ്രവാചകന്റെ പേരില്‍ കളവു പറഞ്ഞു മുടിപ്പള്ളി പണിതു തീര്‍ത്ഥാടന കേന്ദ്രം നിര്‍മ്മിക്കാന്‍ ഒരുങ്ങുമ്പോള്‍ ഇസ്ലാമിക വിശ്വാസത്തെ, തൌഹീദിനെ നിങ്ങള്‍ കാറ്റില്‍ പറത്തുകയാണെന്ന് നിങ്ങള്ക്ക് നന്നായി അറിയാം. പക്ഷെ വിഡ്ഢികളായ അനുയായികളെ നിങ്ങള്‍ ആട്ടിത്തെളിക്കുന്നത് എങ്ങോട്ടാണെന്ന് അവര്‍ക്കറിയില്ലല്ലോ.
വിഷയത്തില്‍ ശക്തമായ ലേഖന എഴുതിയ ശഫീഖിനു അഭിനന്ദനം.
ഒരു മുടി സംഘടിപ്പിക്കുന്നതിനെപ്പറ്റി ഞങ്ങളുടെ പള്ളിക്കമ്മിറ്റിയും ചിന്തിക്കാതിരുന്നില്ല. പക്ഷേ ഖസ്രജിമാരോട് പരിചയം കൂടാനും മാത്രം പരാക്രമികളല്ലല്ലോ പ്രസിഡന്റ് ഹസൻ കോയയും, സെക്രട്ടറി സലാഹുദ്ദീനും. നിരവധി പുറം ചർച്ചകൾക്കും വിചിന്തനങ്ങൾക്കും ശേഷം കമ്മിറ്റിയുടെ ഒരു അസാധാരണ അടിയന്തിര യോഗം കൂടി താഴെപ്പറയുന്ന തീരുമാനങ്ങളെടുത്തു.
ReplyDelete1. കാരന്തൂരിൽ പോയി മുടിമുക്കിയ വെള്ളം കൊണ്ടു വരുക. ഇതിനായി കമ്മിറ്റി അംഗം സൈനുല്ലാബ്ദീനെ ചുമതലപ്പെടുത്തി.
2. മുടി മുക്കിയ വെള്ളത്തിൽ പള്ളി ഖത്തീബിന്റെ മുടി പറിച്ച് മുക്കുക. ഈ നിർദ്ദേശം കമ്മിറ്റിയിൽ ഖത്തീബ് സന്തോഷപൂർവം അംഗീകരിച്ചു. മുടി പറിക്കുവാൻ കമ്മിറ്റി രണ്ട് മല്ലന്മാരെ ഏർപ്പാടാക്കുവാനും തീരുമാനിച്ചു.
3. വെള്ളത്തിൽ മുക്കിയ മുടി, പള്ളിയോട് ചേർന്നു കാണുന്ന വസ്തുവിൽ ഒരു സാംസ്കാരിക കേന്ദ്രം സ്ഥാപിച്ച് അവിടെ പ്രതിഷ്ടിക്കുവാൻ ധാരണയായി. പ്രസ്തുത കേന്ദ്രത്തിന്റെ മൊത്തം നിർമ്മാണ ചെലവ് 40 കോടിയിൽ താഴെ ആയിരിക്കണമെന്ന് കമ്മിറ്റിയിൽ നിർദ്ദേശമുണ്ടായി.
4. ആയതിലേക്കുള്ള സാമ്പത്തിക ശേഖരണ ചുമതല ഖജാൻജി ഹാരീസിന് ആയിരിക്കും. 5. ശേഷമുള്ള കാര്യങ്ങൾ ചർച്ച ചെയ്യുവാൻ കമ്മിറ്റി അടുത്തമാസം വീണ്ടും ചേരുന്നതായിരിക്കും. സ്ഥലവും തീയതിയും പിന്നീട് അറിയിക്കും.
ലോകം മാറുന്നു , കേരള മുസ്ലിംകളും നവോഥാന പാതയിലാണെന്ന് ദര്‍ശന ചാനലും തെളിയിക്കുന്നു. എന്നിട്ടും, എന്തും കേള്‍ക്കുമ്പോള്‍ തക്ബീര്‍ ചൊല്ലുന്ന ഒരു ജനത , അതും കേരളത്തിലാനല്ലോ.. പടച്ചോനെ .......
ReplyDeleteThis comment has been removed by the author.
ReplyDeleteASOOYAKKU MARUNNILLA....KAZHUTHAKAL KAAMAM KARANHU THEERKUM..!!!!
ReplyDelete"നിര്‍മിക്കാന്‍ പോകുന്ന ഭീമന്‍ പള്ളിയില്‍ നമസ്കരിക്കാനെത്തുന്ന പതിനായിരങ്ങളില്‍ എത്രപേരുടെ ഞെഞ്ചിടിപ്പിന് 'എന്‍റെ മോളെ'യെന്ന താളമുണ്ടാവുമെന്ന് താങ്കളോര്‍ക്കാറുണ്ടോ? 'പെര' നിറഞ്ഞ പെണ്ണിനെ കുറിച്ചുള്ള ചിന്തയില്‍ ദിക്റ് പോലും മുറിഞ്ഞു പോകുന്ന ആ പാവങ്ങളുടെ ഗദ്ഗദമകറ്റാന്‍ താങ്കളൊഴുക്കുന്ന കോടികള്‍ തന്നെ ധാരാളമായിരുന്നു."
ReplyDelete"ഊരും പേരുമറിയാത ഒരു മുടിക്കഷണം കൊണ്ട് കോടികള്‍ കൊയ്യുന്ന ആത്മീയ വാണിഭത്തിന്‍റെ നേര്‍ചിത്രം മാലോകര്‍ക്ക് മുമ്പില്‍ തുറന്നു കാട്ടാന്‍ വേണ്ടി. ഈന്തപ്പനയോല ചിത്രം വരച്ച പ്രവാചക ശരീരത്തെ പാടേ മറന്ന്, പൊയ്മുടിയുടെ പോരിശക്കഥകള്‍ പറഞ്ഞിറക്കി, എതിര്‍ക്കുന്നവരെ നരകത്തിലെ പാമ്പിനേയും തേളിനെയും കാട്ടി ഭീഷണിപ്പെടുത്തി ഒരു പുരോഹിത വൃന്ദം കാട്ടിക്കൂട്ടുന്ന ആര്‍ഭാട ഭീകരത കാണുമ്പോള്‍ നാവും വായിലിട്ട് കൈയും കെട്ടി മിണ്ടാതിരിക്കാന്‍ കഴിയാത്തത് കൊണ്ട് മാത്രം! "
പ്രിയ ശ്രദ്ധേയന്‍ ..........
അങ്ങയുടെ പോസ്റ്റിനു കമന്റാന്‍ അങ്ങയുടെ തന്നെ വാക്കുകള്‍ മാത്രമേയുള്ളൂ ......
അഭിമാനത്തോടെയാണ് അത് പകര്‍ത്തിയത് ....
കാര്യങ്ങള്‍ ഗംഭീരമായി അങ്ങ് പറഞ്ഞിരിക്കുന്നു........
അഭിനന്ദനങ്ങള്‍......
പട്ടിയുടെ വാല് പന്തീരായിരം കൊല്ലം കുഴലിലിട്ടാലും അത് വളഞ്ഞു തന്നെ കിടക്കും...അതാണ് മതം...
ReplyDeleteഎന്ത് വിടുവായിത്തങ്ങള്‍ക്കും തക്ബീര്‍ മുഴക്കി ഹാലേലുയ്യ പാടുന്ന തക്ബീര്‍ തൊഴിലാളികള്‍ ഉള്ളിടത്തോളം ഏതു മുടിയും, തടിയും ഇന്നാട്ടില്‍ ചെലവാക്കും, സമുദായത്തിന്റെ പണം പിടുങ്ങുന്ന ചോറ്റു പട്ടാളങ്ങള്‍ തടിച്ചു കൊഴുക്കട്ടെ..നമുക്ക് ഇതിനെയും ശാഖാപരമായി കണ്ടു മാറ്റി വെക്കാം അല്ലെ..
ReplyDeleteനബി ഇസ്ലാമിന്റെ അന്ത്യപ്രവാചകനാണ്. ഇനിയൊരു പ്രവാചകന്‍ വരാനില്ല. അതുകൊണ്ട് തന്നെ മുടിയെങ്കില്‍ മുടി, സൗകര്യം പോലെ ആരാധിക്കുകയോ ആദരിക്കുകയോ ചെയ്യുക തന്നെ വേണം. ദൈവത്തിന്റെ സ്വന്തം നാട്ടിലല്ലാതെ പിന്നെവിടെയാണ് തിരുകേശം സൂക്ഷിക്കേണ്ടത്?
ReplyDeleteഅങ്ങനെ AP മുസ്ല്യാര്‍ അതി വളവ് കാണിക്കുന്നതില്‍ ഉള്ള ക്രിമികടിയും ഇതിനെ എതിര്‍ക്കുന്നവര്‍ക്ക് ഉണ്ട് എന്നത് വ്യക്തം. തങ്ങള്‍ക്ക് ഈ ബുദ്ധി തോന്നാതെ പോയല്ലോ എന്ന കുണ്ടിതം. അതാണ് പ്രശ്നം.
സാമ്പത്തികമായി മാത്രമല്ല, സാമുദായികമായും ഇതിന്റെ പേരില്‍ മുതലെടുപ്പ് നടക്കുന്നുണ്ട്. പൊതുവേ ന്യൂന പക്ഷമായ കാന്തപുരം AP വിഭാഗം മുടിപ്പള്ളിയുടെ വരവോടെ മറ്റു മുസ്ലിം വിഭാഗങ്ങള്‍ക്കിടയില്‍ ശക്തമായ മേല്‍ക്കോയ്മ നേടും എന്നുറപ്പാണ്. ഇന്ന് ബഹു ഭൂരിപക്ഷം മുസ്ലിങ്ങളും (ഞാന്‍ സംസാരിച്ച ഒരാള്‍ പോലും) മുടിപ്പള്ളിയെ അനുകൂലിക്കുന്നില്ല. എന്നിട്ടും കാന്തപുരം പണം എറിഞ്ഞ് പള്ളി പണിയുന്നു. അപ്പോള്‍ പുറമേ എതിര്‍ക്കുന്നവരും നിസംഗത പാലിക്കുന്നവരുമായ പലരും ശ അറെ മുബാറക്കിനെ അനുകൂലിക്കുന്നു, വിശ്വസിക്കുന്നു എന്ന് വേണം കാണാന്‍. !ഇന്ന് ഇതിനെ എതിര്‍ക്കുകയും അവിശ്വസിക്കുകയും ചെയ്യുന്നവരില്‍ നല്ലൊരു വിഭാഗം പള്ളിയുടെ പണി പൂര്‍ത്തിയായി പരിപാടി തുടങ്ങി കഴിഞ്ഞാല്‍ കാരന്തൂരിലേക്ക് ഒഴുകും എന്നുറപ്പ്. കാരണം ഇത്രയും പേര്‍ വിശ്വസിക്കുകയും ആരാധിച്ചു ദര്‍ശന പുണ്യം നേടുകയും ചെയ്യുമ്പോ സ്വാഭാവികമായും മറ്റുള്ളവര്‍ക്കും ഒരു സംശയം വരും, "അഥവാ ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ"!!!!!
Read more: http://pathrakkaaran.blogspot.com/#ixzz1lC53lw7u
ഇത്തിരി കടന്നുപ്പോയോ എന്ന് തോന്നാതെയല്ല .....ആശംസകള്‍
ReplyDelete'കാര്യങ്ങള്‍ തുറന്നു പറയാന്‍ തന്നെ വിലക്കുന്നത് ദൈവഭയമല്ല മറ്റു ചില ഭയമാണ്'ഈ ഒരു വാചകത്തിലുണ്ട് ആ മഹാകാര്യത്തിലെ 'എല്ലാ' രഹസ്യങ്ങളും.
ReplyDeleteഎനിക്കിതിനേപറ്റി അത്ര വ്യക്തമായൊന്നും അറിയില്ല. പക്ഷെ ഒന്നറിയാം എല്ലാവരും അവരവരുടെ സുഖത്തിനു(ആവശ്യത്തിനും) വേണ്ടി മാത്രമാണ് നിലനിൽക്കുന്നത്.
'ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം.' അത്രേയുള്ളൂ കാര്യം.
ഇങ്ങനെ ശ്രദ്ദേയമായ ഒരു കാര്യം എല്ലാവരുടേയും ശ്രദ്ധയിൽ എത്തിച്ചതിന് ശ്രദ്ധേയന് നുറ് ആശംസകൾ.
അഞ്ചുകോടി കൊടുത്ത ഇബ്രാഹീമിന്റെ പ്രസംഗം 'കേട്ട്ക്കോ ഇങ്ങള്..??'. ഇല്ലെങ്കില്‍ 'കേട്ട് നോക്കീന്‍'!! മൂപ്പരെ കയ്യിലും ഉണ്ടത്രേ, തിരുമുടി!!
ReplyDeletehttp://www.youtube.com/watch?v=qlZesY4blF8
good post ബുദ്ധി കൈവശമുള്ളവര്‍ ചിന്തിക്കട്ടെ ..... ആശംസകള്‍
ReplyDeleteപണ്ട് ഈ രണ്ടു കൂട്ടരും ചേര്‍ന്നാണ് ഖുര്‍ ആനിന്റെ അര്‍ഥം വായിക്കാന്‍ പാടില്ലാ എന്ന് പറഞ്ഞു ആളുകളെ നേരായ മാര്‍ഗം പഠിക്കുന്നതില്‍ നിന്നും വിലക്കി തങ്ങളുടെ മസ്തിഷ്ക്ക പ്രശാലനം കൊണ്ട് ഇങ്ങനെ തക്ബീര്‍ ചോല്ലുന്നവര്‍ ആക്കിയത് ..ഇപ്പോള്‍ രണ്ടു കൂട്ടരില്‍ ഒരാള്‍ക്ക് മുടി കിട്ടി മുതലാക്കിയപ്പോ മറ്റൊരു കൂട്ടര്‍ നിരാശയില്‍ അത് എതിര്‍ക്കുന്നു എന്നല്ലാതെ...കുറച്ചു കഴിഞ്ഞു ലാഭത്തിന്റെ പാതി കൊടുക്കാം എന്ന് പറഞ്ഞാല്‍ ചിലര്‍ എങ്കിലും ....ഒന്നാകുകയും ചെയ്യും ഇല്ലെങ്കില്‍ ഒന്നാക്കാന്‍ നടക്കാന്‍ നമ്മുടെ സമുദായ പാര്‍ട്ടിയിലെ ചില ബിസിനസ് മാഫിയകള്‍ ഉണ്ടാവുകയും ചെയ്യും ..നല്ല പോസ്സ്റ്റ്റ് ...ആശംഷകള്‍
ReplyDeleteഎന്നാ ചെയ്യാന്‍??????? ശിലാസ്ഥാപനം പോലും രഹസ്യമാ അതും സ്വപ്നത്തില്‍ വന്നു അങ്ങിനെ ചെയ്യാവൂ എന്നാരെങ്കിലും ഉണര്ത്തിച്ചോ ആവോ? ... എന്തെരോ എന്തോ.... ഇവിടെ ഒരു സഹോദരന്‍ പറഞ്ഞത് അവര്‍ക്ക് മുടിപ്പള്ളിയുടെ ബര്‍ക്കത്ത് കിട്ടുമെന്നാ അവരോടും പിഴിഞ്ഞ്.... കാശ്... ഇങ്ങനെ ആണെങ്കില്‍ നാനൂറു കോടിയുടെ പള്ളി തന്നെ നിര്‍മ്മിക്കാം.... ഏതായാലും കച്ചവടം നന്നായി അറിയാം ഉസ്താദിന്... ...
ReplyDeleteഇതൊക്കെ കാണാനും കേൾക്കാനും നമ്മളെന്തു തെറ്റുചെയ്തെന്റെ പൊന്നോ! ഇങ്ങനെയുണ്ടോ റിയൽ എസ്റ്റേറ്റ് ബിസിനസ്!
ReplyDeleteഉഗ്രന്‍ ..കലക്കി
ReplyDeleteഞാന്‍ ഈ നാട്ടുകാരന്‍ അല്ലേ...വേറെ എന്ത് പറയാന്‍???
ReplyDeleteകാന്തപുരം .ഈ വീടിന്‍റെ രക്ഷകന്‍...താമസം വിന ഇങ്ങനെ ഒരു സ്റ്റിക്കര്‍ വീട് വീടാന്തരം ഇറങ്ങിയെക്കാം....
ReplyDeleteതല തിരിഞ്ഞ അണികള്‍ ഉണ്ടാവും കാലം ഉസ്താടിണോ സ്വമിക്കോ ആര്‍ക്കും ഒന്നും പേടിക്കാനില്ല ..
ReplyDeleteനല്ലൊരു ശതമാനം പണ്ഡിതര്‍ നരകാവാസികള്‍ ആണെന്ന് മത ഗ്രന്ഥങ്ങള്‍ പറഞ്ഞത് യാതാര്ത്യ മാവാന്‍ ഇങ്ങനെയും ഒരു കൂട്ടര്‍ വേണ്ടേ
ReplyDeleteപക്ഷേ അവരെ വാചക കസര്‍ത്തില്‍ ലയിച്ചു വഴി പിഴക്കുന്ന പാവങ്ങള്‍ അവര്‍ക്ക് വേണ്ടി നമുക്ക് പ്രാര്‍ഥിക്കാം
സത്യവിശ്വാസികളെ, പണ്ഡിതന്മാരിലും പുരോഹിതന്‍മാരിലുംപെട്ട ധാരാളം പേര്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് (അവരെ) തടയുകയും ചെയ്യുന്നു. സ്വര്‍ണ്ണവും വെള്ളിയും നിക്ഷേപമാക്കി വെക്കുകയും, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അത് ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്ക് വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുക. (വി. ഖുര്‍ആന്‍ 9: 34 സൂറത്ത് : ത്വബ,34)
ReplyDeleteshradheyan done !!!
ReplyDeletealso read...വിശുദ്ധ മുടിയുടെ രാഷ്ട്രീയം
shradheyan done !!!
ReplyDeletealso read...വിശുദ്ധ മുടിയുടെ രാഷ്ട്രീയം
ആദ്യമായാണ് ഈ വഴി വരുന്നത്. താങ്കളുടെ രണ്ടു മൂന്നു പോസ്റ്റുകള് ഫോറ്വെഡായി കിട്ടിയിരുന്നു. അതിന്റെ യഥാര്ത്ഥ എഴുത്തുകാരനെ കണ്ടെത്താന് സാധിച്ചതില് സന്തോഷം. വളരെ സമഗ്രമായി തന്നെ വിഷയം പ്രതിപാദിച്ചിരിക്കുന്നു. "നന്മയെ കല്പിക്കുകയും തിന്മയെ വിരോധിക്കുകയും ചെയ്യുന്ന" ഒരു പിടി പോസ്റ്റുകള്. അല്ലാഹു ആ കൈകള്ക്ക് ഇനിയും കരുത്ത് നല്കട്ടെ! അതു വായിക്കാന് ഈയുള്ളവനും..
ReplyDeleteകൂടെ ചേര്‍ക്കാന്‍ സംസ്ഥാന കേരള ജംഇയ്യത്തുല്‍ ഉലമയുടെ സംസ്ഥാനാധ്യക്ഷനെ തന്നെ രംഗത്തിറക്കി. കത്തിച്ചാല്‍ കത്തുമെന്നു അദ്ദേഹവും കട്ടായം പറഞ്ഞു.00.......
ReplyDelete__________________________
അല്ലാഹുവിനെ ഭയപ്പെടുക സുഹൃത്തേ..സംസ്ഥാനയുടെ അധ്യക്ഷന്‍ ആരാണെന്ന് എങ്കിലും ആദ്യം അറിയാന്‍ ശ്രമിക്കുക.ഓരോ കളവും അല്ലാഹുവിന്റെ മുമ്പില്‍ വിചാരണ ചെയ്യപ്പെടും എന്നാ സത്യം മറക്കാതിരിക്കുക... .കത്തിച്ചാല്‍ കതുമെന്നു പറഞ്ഞത് തെളിയിക്കാന്‍ ആണ്‍ കുട്ടികള്‍ ഉണ്ടെങ്കില്‍ അതൊന്നു തെളിയിക്ക്.നജീബ് മൌലവി പറയാത്തത് അദ്ധേഹത്തിന്റെ പേരില്‍ കെട്ടി വെക്കുന്ന മഹാ ബ്ലോഗ്ഗര്‍...!!!!!!!!!!,....!!!താഴെ ഒപ്പം കൊടുത്ത ഫോട്ടോയില്‍ കാണുന്നു നജീബ് മൌലവി പറഞ്ഞത്.അതില്‍ കട്ടായമായി പറഞ്ഞത് കാണാനില്ല..കാനിക്കാംഎങ്കില്‍ വെല്ലു വിളിക്കുന്നു...വീണാല്‍ കത്തും എന്നല്ലാതെ ഇട്ടാല്‍ കത്തില്ല എന്നതിന് ഒരു തെളിവ് എങ്കിലും ഹുജ്ജതായി കാണിക്കാന്‍ ഇല്ല എന്നാണു പറഞ്ഞത്...
താങ്കള്‍ ചൂണ്ടിക്കാട്ടിയ വസ്തുതാപരമായ പിശക് അംഗീകരിക്കുന്നു (സംസ്ഥാന അധ്യക്ഷന്‍). സംസ്ഥാന നേതാവ് എന്ന് തിരുത്തിയിട്ടുണ്ട്. നന്ദി.
Deleteഇനി വെല്ലുവിളി!
കത്തിച്ചാല്‍ കേശം കത്തുമെന്ന് അദ്ദേഹം പറഞ്ഞതും (അതിങ്ങനെ വായിക്കാം "പിന്നെ കരിച്ചു നോക്കണം എന്ന് പറയുന്നത് മഹാ അബദ്ധമാണ്. അല്ലാഹുവിന്റെ റസൂലിന്റെ മുടി തീയിലിട്ടാല്‍ കരിയില്ല എന്ന് ഏതു കിതാബിലാണുള്ളത്? അങ്ങനെ ഒരു സിദ്ധാന്തവും വേണ്ട. അത് ഖസാഇസിലും വിവരിച്ചിട്ടില്ല")അതിനു ഇമാം അഹമ്മദിന്‍റെ കയ്യിലെ കേശം കത്തിക്കാനുള്ള പട്ടാളക്കാരുടെ ശ്രമത്തെ തടുത്തത് തെളിവ് പറഞ്ഞതും (കത്തിച്ചാല്‍ കത്തില്ലെങ്കില്‍ പിന്നെ തടയുമോ എന്നാണു മൌലവി ചോദിക്കുന്നത്!), നിഴലില്ലാത്തത് ജീവിച്ചിരിക്കുംപോള്‍ മാത്രമാണെന്ന് പറഞ്ഞതും, ഈച്ച ഇരിക്കില്ല എന്ന് പറഞ്ഞതും ജീവിച്ചിരിക്കുംപോഴാണ് എന്നുമൊക്കെ വിശദമായി പ്രസംഗിച്ചതിനെ 'നജീബ് മൌലവി തുടന്നടിച്ചു' എന്ന പേരില്‍ പീ ഡി എഫ് ആക്കി എനിക്ക് അയച്ചു തന്നത് ഏ പീ വിഭാഗത്തിന്റെ പ്രമുഖനായ 'മുടിയെഴുത്തുകാരനാണ്'. അതിലെ അല്പഭാഗങ്ങള്‍ മേലെ ചേര്‍ത്ത ചിത്രത്തില്‍ കാണാം. താങ്കള്‍ മെയില്‍ അഡ്രസ് തന്നാല്‍ അയച്ചു തരികയുമാവാം.
എന്റെ മെയില്‍ അഡ്രസ് noufal786n@gmail.com
Delete''നിഴല്‍ ഇല്ലാത്തത് ജീവിച്ചിരിക്കുമ്പോള്‍ മാത്രമാണെന്നും...'' എന്ന നിങ്ങളുടെ ഉദ്ധരണി തികഞ്ഞ പിഴവ് ആണ്.നിങ്ങളുടെ കോഴിക്കോട്ടെ പരിപാടിയില്‍ ഇതൊക്കെ പറഞ്ഞ ശേഷം ഇതിനൊക്കെ വ്യക്തമായ മറുപടി പറഞ്ഞു കൊണ്ട് ഒരു പരിപാടി ദാരുസ്സുന്നയില്‍ നടന്നിരുന്നു.അതിന്റെ ഓഡിയോ എന്റെ ഫോണ്‍ ഇല്‍ ഉണ്ട്.സെന്‍റ് ചെയ്യാന്‍ ബുദ്ധിമുട്ടാ..എങ്കിലും വീഡിയോ വാങ്ങാന്‍ കിട്ടും.തിരുമുടി-നിവാരണം എന്ന പേരില്‍.,..കയ്യില്‍ കിട്ടിയാല്‍ ഞാന്‍ അയച്ചു തരാം ഇന്ഷാ അല്ലാഹ്..നിഴല്‍ ഇല്ലാത്തത് എന്ന് പറഞ്ഞു ഹുജ്ജതാക്കുന്നതിനെയാണ് പറഞ്ഞത് സുഹൃത്തേ.വിദ്വേഷം മാറ്റി വെച് ഒന്ന് അത് കേട്ട് നോക്കൂ..ഒരു കൂട്ടരോടും ഞങ്ങള്‍ക്ക് പ്രത്യേകമായി സ്നേഹമോ പ്രത്യേക അനുഭാവമോ ഇല്ല.അതെ പ്രസംഗത്തില്‍ തന്നെ പെരോടിന്റെ നാദാപുരം പ്രസംഗത്തെ പറ്റിയൊക്കെ പറഞ്ഞിട്ടുണ്ട്.അതൊന്നും നിങ്ങള്‍ നോക്കുന്നില്ല.അല്ലാഹു മനസ്സ് അറിയുന്നവന്‍ ആണ്.അല്ലാഹുവിന്റെ രസൂലിന്റെ മുടിക്ക് ഇപ്പോഴും നിഴല്‍ ഇല്ലെങ്കില്‍ അല്ഹമ്ദുലില്ലാഹ് അത്രയും സന്തോഷം അല്ലെ ഞങ്ങള്‍ക്കുമുള്ളൂ സുഹൃത്തേ.പക്ഷെ അത് ഹുജ്ജതായി പറയുന്നതിനെ മാത്രമാണ് ചൂണ്ടി കാണിച്ചത്..കഴിയുമെങ്കില്‍ നിങ്ങള്‍ ഞാന്‍ മേലെ പറഞ്ഞ സീ ഡി കേള്‍ക്കുക..കാണുക...വ്യക്തി വിദ്വേഷം മാറ്റി വെക്കുക..
മറു വിഭാഗം പറഞ്ഞതിനെ ഒരു കൂട്ടര്‍ക്കെതിരെ തെളിവായി പിടിക്കാതിരിക്കുക...ദയവു ചെയ്ത് ആ സീ ഡി കാണുക.എന്നാല്‍ പിന്നെ ഞങ്ങളെ ഈ വിഷയത്തില്‍ നിങ്ങള്‍ക്ക് പറയേണ്ടല്ലോ..അതില്‍ എല്ലാം വ്യക്തമാക്കി പറഞ്ഞിട്ടുണ്ട്...എന്നിട്ട ഉദ്ധരിക്കുക...അല്ലാഹുവിനെ ഓര്‍ത്ത്...
"പിന്നെ കരിച്ചു നോക്കണം എന്ന് പറയുന്നത് മഹാ അബദ്ധമാണ്. അല്ലാഹുവിന്റെ റസൂലിന്റെ മുടി തീയിലിട്ടാല്‍ കരിയില്ല എന്ന് ഏതു കിതാബിലാണുള്ളത്? അങ്ങനെ ഒരു സിദ്ധാന്തവും വേണ്ട. അത് ഖസാഇസിലും വിവരിച്ചിട്ടില്ല")അതിനു ഇമാം അഹമ്മദിന്‍റെ കയ്യിലെ കേശം കത്തിക്കാനുള്ള പട്ടാളക്കാരുടെ ശ്രമത്തെ തടുത്തത് തെളിവ് പറഞ്ഞതും (കത്തിച്ചാല്‍ കത്തില്ലെങ്കില്‍ പിന്നെ തടയുമോ എന്നാണു മൌലവി ചോദിക്കുന്നത്!), നിഴലില്ലാത്തത് ജീവിച്ചിരിക്കുംപോള്‍ മാത്രമാണെന്ന് പറഞ്ഞതും, ഈച്ച ഇരിക്കില്ല എന്ന് പറഞ്ഞതും ജീവിച്ചിരിക്കുംപോഴാണ് എന്നുമൊക്കെ വിശദമായി പ്രസംഗിച്ചതിനെ 'നജീബ് മൌലവി തുടന്നടിച്ചു' എന്ന പേരില്‍ പീ ഡി എഫ് ആക്കി എനിക്ക് അയച്ചു തന്നത് ഏ പീ വിഭാഗത്തിന്റെ പ്രമുഖനായ 'മുടിയെഴുത്തുകാരനാണ്'
Delete___________________________________
തീയില്‍ ' ഇട്ടാല്‍ ' കരിയില്ല എന്നത് ഏത്കിതാ ബിലാണ് ഉള്ളത് എന്നാതാണ് ഞാനും നിങ്ങളോട ചോദിച്ചത്.ഇതൊക്കെ പിന്നെയും വ്യക്തമായി ദാരുസ്സുന്ന പ്രസംഗത്തില്‍ മൌലാന പറഞ്ഞിരുന്നു.ചോദ്യോത്തര രൂപത്തില്‍., തീയില്‍ ' വീണാല്‍ ' കരിയില്ല എന്നുണ്ട്.അതെടുതിട്റ്റ് ഇട്ടാല്‍ കരിയില്ല എന്നതിന് പ്രമാണം പിടിക്കരുത് എന്ന് ആണ് പറഞ്ഞത്.രാസ പടാര്തങ്ങലിട്ടു കത്താതെ ഒപ്പിക്കും ചിലപ്പോ ഇവര്‍ എന്നും നിങ്ങള്‍ തന്നെ പറഞ്ഞിട്ടുണ്ട്. നിങ്ങള്‍ തന്നെ പറയൂ അങ്ങനെ ഒക്കെ ചെയ്യും എന്ന് നിങ്ങള്‍ തന്നെ വിശ്വസിക്കുന്ന ഒരു കൂട്ടരോട് കത്തിച്ചാല്‍ കത്തില്ല എന്നും ഹുജ്ജത് പറഞ്ഞു ചെല്ലുന്നതില്‍ എന്ത് അര്‍ത്ഥമാനുല്ലത് കൂട്ടുകാരാ? നിഴലിന്റെ കാര്യത്തിലും ചോദിക്കട്ടെ...ഇനിയിപ്പോ ശരിക്കും നബി (സ്വ) തങ്ങളുടെ തിരു മുടി എന്ന് നമ്മള്‍ എല്ലാരും അങ്ങീകരിക്കുന്ന ഒരു മുടിക്ക് നിഴല്‍ കണ്ടു എന്ന് വെക്കുക.അപ്പോള്‍ നിങ്ങള്‍ അന്ഗീകരിക്കില്ലേ?അതാണ് ഇവിടെ പ്രസക്തം.ഹബീബായ നബി തങ്ങളുടെ (സ്വ) ഖ മീസിനു നിഴലില്ല എന്ന് നിങ്ങളും വാടിക്കുന്നില്ലല്ലോ?എന്നാല്‍ ജീവിത കാലത്ത് നബി (സ്വ) തങ്ങള്‍ക്ക് നിഴലില്ല എന്ന് പറയുമ്പോള്‍ ഖ മീസ് ഇട്ടിരിക്കുമ്പോഴും നിഴല്‍ ഇല്ലല്ലോ.അപ്പൊ ഖ മീസ് മാത്രം വെച്ചാല്‍ നിഴലില്ല എന്ന് വാടിക്കാമോ?ഇവിടെ നബി തങ്ങളുടെ (സ്വ) തിരു മുടിക്ക് എന്ന്നി നാം അറിഞ്ഞു വന്ന എല്ലാ മുടിക്കും നീഴല്‍ ഇല്ലെങ്കില്‍ അത്രയും സന്തോഷമാണ് നമുക്കെല്ലാം..പക്ഷെ അത് തെളിവാക്കി പറയാന്‍ കഴിയില്ല എന്നാണു പറഞ്ഞത്.ഈച്ച ഇരിക്കില്ല എന്ന് പറഞ്ഞതും ഇതേ പോലെ വരും.കുപ്പായം ഇട്ട സമയത്ത് നബി (സ്വ) തങ്ങളുടെ ശരഫാക്കപ്പെട്ട തിരു ശരീരത്തില്‍ ഈച്ച വരില്ല എന്നത് കൊണ്ട് ഖ മീസ് മാറ്റി വെച്ചാലും വരില്ല ( നമുക്ക് അങ്ങനെ ആശിക്കാം..അങ്ങനെയേ വരൂ എന്ന് പ്രതീക്ഷിക്കാം പക്ഷെ ) എന്ന് തെളിവ് ആയി പറയാന്‍ കഴിയുമോ?
നബി(സ്വ)ക്ക് നിഴലില്ല എന്ന് ആരാണ് താങ്കളോട് പറഞ്ഞത്? പ്രവാചകന്‍റെ ഇത്രയും വലിയ ഒരു മുഅ്ജിസത്ത് എന്തേ ബുഖാരിയും മുസ്ലിമും അടക്കമുള്ള സിഹാഹുസ്സിത്തയിലെ ആര്‍ക്കും തന്നെ ബോധ്യപ്പെടാതെ പോയത്? അല്ലാഹുവിനെ ഭയപ്പെടുക സുഹൃത്തേ... എന്ന് തന്നെയാണ് താങ്കളോടും പറയാനുള്ളത്!
Deleteതാങ്കള്‍ക്കു പീ ഡി എഫ് മെയില്‍ ചെയ്തിട്ടുണ്ട്. കിട്ടിക്കാണുമെന്ന് വിശ്വസിക്കുന്നു. നിഴലില്ലെന്നും ഈച്ചയിരിക്കില്ലെന്നും കരിയില്ലെന്നുമൊക്കെയുള്ള വാദം എന്റെതല്ലെന്ന് ആദ്യം മനസ്സിലാക്കുക. ഇതൊക്കെയും വാദിച്ച വിഭാഗം തന്നെ അവരുടെ വാദം നിഴലുണ്ടാവുമെന്നും ഈച്ചയിരിക്കുമെന്നും കരിയുമെന്നുമൊക്കെയാക്കി തീര്‍ക്കാന്‍ വേണ്ടിയാണ് നജീബ് മൌലവിയുടെ പ്രസംഗം തെളിവാക്കിയത്. ഞാനയച്ച പ്രസംഗഫയലില്‍ അത് വ്യക്തമായി വായിക്കാം. തിരുമുടി തീയില്‍ ഇടാതെ സ്വയം 'വീഴുന്നതി'ന്‍റെ കറാമത്ത് എനിക്ക് പിടികിട്ടിയില്ല എന്നുമറിയിക്കുന്നു.
Deleteവീഴലും ഇടലും തമ്മിലുള്ള വ്യത്യാസം മനസ്സിലാകാന്‍ പണ്ട് മദ്രസ്സയില്‍ പഠിച്ച ചില നജസ് വീണാല്‍ പകര്ച്ചയാകാത്ത വെള്ളത്തെ പറ്റിയൊക്കെ ഒന്നോര്‍ക്കുക.അതിനും പരിഹസിക്കാന്‍ ശ്രമിക്കാതിരിക്കുക.നജീബ് മൌലവിയുടെ പ്രസംഗം എന്ന് പറഞ്ഞു മറു വിഭാഗം അയച്ചു തന്നത് തെളിവായി പിടിക്കാതെ ആ പ്രസംഗം തന്നെ ഒന്ന് കേള്‍ക്കാന്‍ മനസ്സ് കാണിക്കുക.രണ്ടു വ്യത്യസ്ത പ്രസംഗങ്ങള്‍ ഉണ്ട്.അതിനു ശേഷം മാത്രം ഞങ്ങളെ ഈ വിഷയത്തില്‍ പറയണം എന്നും ഉധരിക്കണം എന്നും വിനീതമായി അഭ്യര്‍ത്ഥിക്കുന്നു....നിഴല്‍ ഇല്ല എന്നാ വാദം നിങ്ങളുടേതല്ല എന്ന് പറയുന്നതില്‍ എന്താ അര്‍ഥം?അപ്പോള്‍ അങ്ങനെ ഒരു കാര്യം തന്നെ ഇല്ല എന്നാണോ നിങ്ങള്‍ പറയുന്നത്?...ഒക്കെ പോട്ടെ സുഹൃത്തേ.ദീന്‍ ആണല്ലോ നിങ്ങളും ഉദ്ദേശിക്കുന്നത്.എങ്കില്‍ സത്യമായും ഞങ്ങളുടെ പ്രസംഗം ഉധരിക്കണം എന്നുണ്ടെങ്കില്‍ സത്യത്തെ നിങ്ങള്‍ അറിയുക.ആ പ്രസംഗങ്ങള്‍ ഒന്ന് കേള്‍ക്കുക...
Deletehttp://www.youtube.com/watch?v=3OD_-8p7Xto
http://www.youtube.com/watch?v=lWp2WFKNuNg
ഇതാണ് ആ പ്രസംഗത്തിന്റെ ഓഡിയോ യു ട്യൂബില്‍ ഉള്ളതിന്റെ ലിങ്ക്...കേള്‍ക്കാന്‍ മനസ്സ് കാണിക്കുക...
മുടി തീയില്‍ ഇട്ടാല്‍ കരിയും
Deleteമുടി തീയില്‍ വീണാല്‍ കരിയില്ല. - ഇത് തമ്മിലുള്ള വ്യത്യാസമാണ് അറിയേണ്ടത്. പഴയ മദ്രസാ പാഠങ്ങള്‍ താങ്കള്‍ തന്നെ ഉദ്ദരിച്ചാല്‍ അതല്ലേ നല്ലത്.
ചിലരുടെ ചില വാദങ്ങള്‍ സ്വയം പരിഹാസ്യങ്ങളാവുന്നതാണ്.
ഞാന്‍ അയച്ചു തന്ന പീഡിഎഫ് വായിച്ചത് കൊണ്ടാണല്ലോ 'നജീബ് മൌലവിയുടെ പ്രസംഗം എന്ന് പറഞ്ഞു മറു വിഭാഗം അയച്ചു തന്നത് തെളിവായി പിടിക്കാതെ ആ പ്രസംഗം തന്നെ ഒന്ന് കേള്‍ക്കാന്‍ മനസ്സ് കാണിക്കുക'എന്ന് താങ്കള്‍ പറഞ്ഞത്. ഏപി വിഭാഗം അവരുടെ അന്നത്തെ വാദം ന്യായീകരിക്കാന്‍ വേണ്ടി ഉദ്ദരിച്ച തെളിവിനെകുറിച്ചാണ് ഞാന്‍ ഇവിടെ എഴുതിയതെന്ന് വ്യക്തമായല്ലോ? ഇനി അവര്‍ നജീബ് മൌലവിയുടെ പ്രസംഗം അവര്‍ക്ക് തെളിവ് ലഭിക്കാന്‍ വേണ്ടി തെറ്റായി പ്രചരിപ്പിച്ചതാണെങ്കില്‍ താങ്കള്‍ അവര്‍ക്കാണ് ഈ വീഡിയോ ക്ലിപ്പുകള്‍ അയച്ചു കൊടുക്കേണ്ടത്. അതിന്റെ ശരി തെറ്റുകള്‍ ചര്‍ച്ച ചെയ്യേണ്ടതും നിങ്ങള്‍ തമ്മിലാണ്. അതില്‍ ഞാന്‍ കക്ഷിയല്ല. ഏതായാലും പ്രസംഗം ഞാന്‍ കേള്‍ക്കാന്‍ ശ്രമിക്കാം.
തര്‍ക്കം പിടിച് മൂന്നാം കക്ഷി ആകാന്‍ ഞാനില്ല.തെറ്റി ധരിപ്പിക്കല്‍ നടന്നു എന്നത് കാണാന്‍ കഴിഞ്ഞതിനാല്‍ പ്രതികരിച്ചു എന്നെ ഉള്ളൂ...അല്ലാഹു നമ്മുടെയെല്ലാം പ്രവര്‍ത്തനങ്ങളില്‍ ഇഖ്ലാസും തഖ്‌വയും സത്യത്തിന്റെ തെളിമയും തരട്ടെ...ആദ്യത്തെ നിങ്ങള്‍ ഉദ്ധരിച്ച പ്രസംഗത്തിലെ ക്ലിപ്പ് ആണ് ഞാന്‍ തന്നത്.പിന്നത്തെ പ്രസംഗം നെറ്റില്‍ ഇല്ല.എനിക്ക് സീ ഡി കിട്ടിയാല്‍ ഞാന്‍ അപ്‌ലോഡ് ചെയ്യും ഇന്ഷാ അല്ലാഹ്...ഞാന്‍ കത്ത റില്‍ ആണുള്ളത്.നിങ്ങളും ഇവിടെ ഉണ്ടെങ്കില്‍ എന്റെ ഫോണ്‍ ഇല്‍ ഉള്ള രണ്ടാമത്തെ പ്രസംഗത്തിന്റെ ഓഡിയോ നിങ്ങള്‍ക്ക് കേള്‍പ്പിക്കാന്‍ കഴിയുമായിരുന്നു .എന്നെക്കാള്‍ അറിവും പാണ്ടിത്യ സഹവാസവും നിങ്ങള്‍ക്കുണ്ട്.തര്‍ക്കിച്ചു ജയിക്കാനും വിഴുപ്പലക്കാനും എനിക്ക് താല്‍പ്പര്യവും ഇല്ല...കഴിയുകയും ഇല്ല...ഉദ്ദേശ്യ ശുധിയില്‍ സംശയിക്കാതിരിക്കുക...അല്ലാഹു സ്വീകരിക്കട്ടെ...ആമീന്‍....,..ശുഭം...
Deleteസംസ്ഥാന നേതാവിനെ തന്നെ രംഗത്തിറക്കി. കത്തിച്ചാല്‍ കത്തുമെന്നു അദ്ദേഹവും കട്ടായം പറഞ്ഞു.
Delete__________________
ഈ കാര്യത്തില്‍ ' കത്തിച്ചാല്‍ കത്തും എന്ന് കട്ടായം പറഞ്ഞു എന്നതും കൂടി പ്രസംഗം കേട്ടിട്ട സത്യം അല്ല എന്ന് ബോധ്യപ്പെടുമ്പോള്‍ തിരുത്തും എന്ന് പ്രതീക്ഷിക്കുന്നു...നന്മകള്‍ മാത്രം വരട്ടെ...ആമീന്‍...
ദീനീ വിഷയത്തില്‍ പക്വമായ നിലപാടുകള്‍ സ്വീകരിച്ച മഹാനായ പണ്ഡിതാനായിരുന്നു മര്‍ഹൂം കീഴന. പലരും അയിത്തം കല്‍പ്പിക്കുന്ന സംഘടനാ നേതാക്കളുമായി പോലും നല്ല ബന്ധം പുലര്‍ത്താന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. അദ്ദേഹം പകര്‍ന്നു തന്ന സംവാദ മര്യാദ താങ്കളിലും കാണാന്‍ കഴിഞ്ഞതില്‍ വളരെ വളരെ സന്തോഷം. ഇവിടെ പലര്‍ക്കും ആയൊരു മഹത്വം ഇല്ലാതെ പോയതാണ് ഇന്നിന്റെ ശാപം. ഞാന്‍ പണ്ഡിതനോ മഹാനോ അല്ല. ചില കാര്യങ്ങള്‍ ബോധ്യപ്പെടുമ്പോള്‍ അത് തുറന്നു പറയുന്നുവെന്ന് മാത്രം. ഞാനും ഖത്തറിലുണ്ട്. മൊബൈല്‍ നമ്പര്‍ മെയില്‍ ചെയ്താല്‍ ബന്ധപ്പെടാം. (ഇ.അ.) തര്‍ക്കത്തെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല, സര്‍ഗാത്മക സംവാദത്തെ പ്രോല്‍സാഹിപ്പിക്കുന്നുമുണ്ട്. നമ്മെ ഏവരെയും അവന്‍ സന്മാര്ഗത്തില്‍ ഉറപ്പിച്ചു നിര്‍ത്തട്ടെ - ആമീന്‍.
Deleteപ്രസംഗം കേള്‍ക്കാതെ തന്നെ താങ്കളുടെ വാക്കുകള്‍ മുഖവിലക്കെടുത്തു കൊണ്ട് പ്രസ്തുത വാചകം 'അദ്ദേഹവും കട്ടായം പറഞ്ഞതായി പ്രചരിപ്പിച്ചു' എന്ന് തിരുത്തിയിട്ടുണ്ട്.
DeleteThis comment has been removed by the author.
ReplyDeleteനമ്മെ ഏവരെയും അല്ലാഹു സന്മാര്ഗത്തില്‍ ഉറപ്പിച്ചു നിര്‍ത്തട്ടെ - ആമീന്‍.
ReplyDeleteആനയുടെ ചർമ സൌന്ദര്യമാണ് തനിക്കെന്ന് ‘പറയാതെപ്പറഞ്ഞ’ ശൈഖുനക്ക് ഇതൊക്കെ ‘കൊതുകുകടി’ മാത്രം!
ReplyDeleteതീ കത്തിച്ച് അതിലേക്ക് ചാടാൻ പറഞ്ഞാൽ ‘ബിസ്മിയും’ ചൊല്ലി ചാടാൻ കാന്തികവലയം നിറയെ നൂറായിരം ഭക്തന്മാരും!
എനിവേ, ഈ ധീരതക്ക് അഭിവാദ്യങ്ങൾ!
ഗഡാഗഡിയന്..
ReplyDeleteഅഭിനന്ദനങ്ങള്.
all the best
ReplyDeleteവളരുന്ന മുടിയായിരുന്നെങ്കിൽ നൂറ്റാണ്ടുകളുടെ കണക്ക് വെച്ചു നോക്കുമ്പോ നൂറ് കണക്കിന് മീറ്റർ നീളം കാണണം. അതല്ല, പ്രവാചകൻ മരിക്കുന്നതോടെ വളർച്ച നിൽക്കുമെങ്കിൽ മുടിക്ക് ഇത്ര വലിപ്പവും പാടില്ല. അന്ധമായി അനുസരിക്കുന്ന ജനതയുണ്ടാകുമ്പോൾ ഇത്തരം വ്യക്തികളും അവരുടെ സ്ഥാപങ്ങളും വളർന്നുകൊണ്ടിരിക്കും
ReplyDeleteചില സുഹൃത്തുക്കളുടെ കൂടെ ഇന്നലെ കസ്രജിയുടെ വീട്ടില്‍ പോയി ഈ പറഞ്ഞ ''ആസാറുകള്‍'' നേരിട്ട് കാണാന്‍ ഈ വിനീതനും അവസരം ലഭിച്ചു.........ആ അനുഭവത്തിന്റെ വെളിച്ചത്തില്‍.....
ReplyDeleteകസ്രജിയുടെ വീട്ടില്‍ "തിരുകേശം" മാത്രമല്ല...'ആസാരുകളുടെ' ശേഖരം തന്നെയുണ്ടെന്നും ... ഖലീഫമാരുടെ (റ) താടി രോമങ്ങള്‍ ,മോതിരം, തൊപ്പി, ഫാത്തിമ (റ) യുടെ സുറുമചെപ്പ്, ചെരിപ്പ്, പലരുടെയും വസ്ത്രങ്ങള്‍ തുടങ്ങി സ്വപ്നം കാണുന്ന മുറക്ക് മര്കസിലെക്ക് നീക്കം ചെയ്യാന്‍ കാത്തു കിടക്കുന്ന ഒട്ടേറെ വസ്തുക്കള്‍ അതില്‍ ഉള്പ്പെടുന്നുന്ടെന്നും മനസ്സിലായി...കേശങ്ങള്‍ തന്നെ നീളം കൂടിയവയും കുറഞ്ഞവയും നരച്ചവയും നിറമുള്ളവയും...അതിനരികിലൂടെ അതിഥികള്‍ക്ക് ഓരോന്നും വിശദീകരിച്ചു കൊണ്ട് കസ്രജി...തിരക്ക് നിയന്ത്രിക്കാന്‍ കുറെ ബംഗാളികള്‍, പാകിസ്ഥാനികള്‍, പിന്നെ കുറെ കാരന്തുരികള്‍....ഞാന്‍ എന്റെ ക്യാമറ ഓണ്‍ ആക്കി അങ്ങോട്ട് കയറിയത് ശ്രദ്ധയില്‍പ്പെട്ട ഒരു കാരന്തൂര്‍ അനുഭാവി ചാടിവീണു...നിഴലോട് കൂടിയ മുടിയെങ്ങാനും പതിഞ്ഞാലോ എന്നോ മറ്റോ ഓര്‍ത്തിട്ടാവണം....പക്ഷെ കൂടെ നിന്ന് ഫോട്ടോ എടുക്കാനോ ആ മുടിയുടെ അരികില്‍ നിന്ന് ക്യാമറ കയ്കാര്യം ചെയ്യുന്നതിനോ കസ്രജി ഒരെതിര്‍പ്പും കാണിച്ചില്ല...മാത്രമല്ല കൂടെ നല്ല സന്തോഷത്തോടെ നിന്ന് തരികയും ചെയ്തു...നിഴല്‍ വിവാദത്തിന്റെ ഗൌരവം മനസ്സിലാവാഞ്ഞിട്ടോ എന്തോ...
ഏതായാലും മുടിക്കെട്ടുകള്‍ കണ്ടു സന്തുഷ്ടരായി ഹജ്ജോ ഉമ്രയോ ചെയ്ത ചാരിതാര്ത്യത്തോടെ അവിടെ നിന്ന് മടങ്ങുന്ന പാവം സഹോദരീ സഹോദരന്മാരെ കണ്ടപ്പോള്‍ മനസ്സ് ശരിക്കും വേദനിച്ചു...
'ഭാഗ്യവാന്‍'! :)
Deleteഫോട്ടോസ് കഴിയുമെങ്കില്‍ മെയില്‍ ചെയ്യുക. എന്തെങ്കിലും ആവശ്യം വന്നേക്കും.
തിരുമുടി വിഷയത്തില്‍ പിണറായിമാര്‍ പോലും കയറി അഭിപ്രായം പറയുന്ന ദുരവസ്ഥ... ഈ പൌരോഹിത്യം മുസ്ലിം സമുദായത്തെ എവിടെ കൊണ്ടെത്തിക്കുമോ ആവോ... ?
ReplyDeleteനല്ല ലേഖനം. അടിച്ചു തകര്‍ത്തു. ഇതും കൂടി ഒന്ന് വായിക്കണേ.
ReplyDeleteപുലി വാല് പിടിച്ചു എന്ന് പറയാറുണ്ട്...ഇനിയത് മുടി നാരു പിടിച്ചു എന്നാക്കിയാലും മതി... ധാര്‍മികവും സാംസ്കാരികവുമായ ചളിക്കുഴിയിലാണ് ശൈഖുനാ വീണിരിക്കുന്നത്... തൊലിക്കട്ടി കൊണ്ടാന്‍ ഇപ്പോഴും പിടിച്ചു നില്‍ക്കുന്നത്... ഈ ആത്മീയാഭാസത്തിനു സാംസ്‌കാരിക കേരളം ഇനിയും കസേര ഇട്ടു കൊടുക്കില്ല....!
ReplyDeleteനീണ്ട ഒരു ഇടവേളക്കുശേഷമാണ് ഇവിടേയ്ക്ക് ഒന്ന് എത്തി നോക്കുന്നത് .
ReplyDeleteഎത്തിയപ്പോള്‍ കാണാന്‍ കഴിഞ്ഞത് അധപതിച്ചതും ഇരുണ്ടതുമായ, അസൂയ നിറഞ്ഞതും മുരടിച്ചതുമായ ഒരു പുതിയ സമൂഹത്തെയാണ്.
ഇവിടെ ആര്ക്കും ആരെയും നന്നാക്കാനോ മോശമാക്കാനോ കഴിയില്ല എന്ന് എന്നെ പോലെ തന്നെ എല്ലാവര്ക്കും അറിയാം ..എന്നിട്ടും എന്തിനു ഇങ്ങനെ ഒരു പ്രഹസനം അതാണ് വിഷയമാക്കേണ്ടത് .....
ചില കാര്യങ്ങള്‍ മാത്രം ഞാന്‍ ഇവിടെ സൂചിപ്പിക്കാന്‍ ഉദ്ദേശിക്കുന്നു .
അതിനു ആരുടേയും മറുപടി ആഗ്രഹിക്കുന്നില്ല ....മാത്രമല്ല ഒരു സംവാദത്തിനു ഞാന്‍ തയ്യാറുമല്ല ....
എന്നിരുന്നാലും
ഇവിടെ നബി (സ)യുടെ തിരുകേശം പൊടിപൊടിക്കുകയാണ് ..പല രീതിയിലും പല കോലത്തിലുമൊക്കെ വാര്ത്ത.കളില്‍ നിറഞ്ഞു നില്ക്കുന്നു.
മുസ്ലിം സമുദായത്തില്‍ നിന്നുള്ളവരും മറ്റു മതസ്ഥരുമൊക്കെ പല രീതിയിലും നബി (സ) യെ ചീത്ത വിളിക്കുകയും അവഹെളിക്കുകയുമൊക്കെ ചെയ്യുന്നു ...ഇതിന്റെ്യൊക്കെ ഉറവിടം എവിടെ നിന്നാണ് ...ആരാണ് ഇതിനു ഉത്തരവാദികള്‍ ...ഇതൊന്നും ആരും ശ്രദ്ധിക്കാറില്ല ..അതിനു സമയവുമില്ല ..ഇന്നിപ്പോള്‍ നബി (സ) യെ ചീത്ത പറഞ്ഞില്ലന്കില്‍ ചില ആളുകള്ക്ക്ി ഉറക്കമില്ലാത്ത രാവുകലാണ് സമ്മാനിക്കുന്നത് എന്നാ രീതിയിലേക്ക് കാര്യങ്ങള്‍ എത്തി ചേര്ന്നു .
പല മുസ്ലിം നാമാധാരികളും ഇന്ന് മത്സരിച്ചു അവരുടേതുമാത്രമല്ല ഈ ലോകത്തിന്റെതന്നെ നന്മ കാംക്ഷിച്ച നമ്മുടെ നബി (സ) യെ പല രീതിയിലും ഇകഴ്ത്തി കാണിക്കുന്നതില്‍ വിജയിച്ചു പരാജയമടയുകയാണ് .
ചില ആളുകളുടെ പേരെടുത്തു പറഞ്ഞാല്‍ അത് വ്യക്തിഹത്യ ആവും എന്നും പറഞ്ഞു ശ്രദ്ധയില്ലാത്ത ആളുകള്‍ പാഞ്ഞടുക്കും ...അവര്‍ ചെയ്യുന്നതോ ? ഓ അതോ ..അത് സാരമില്ല ...അവരാരാ മക്കള്‍ ...ആ ..!!!!
ഈ കേശവിവാദം തുടങ്ങുന്നതിനു മുന്പ്. ചുരുക്കം ചില മതസ്ഥരെ മാത്രം മാറ്റി നിറുത്തിയാല്‍ ബാക്കിയുള്ള എല്ലാ മതസ്ഥര്ക്കും മുഹമ്മദ് നബി(സ )യെ ബഹുമാനമായിരുന്നു ...ഇനി ബഹുമാനിചില്ലങ്കില്‍ തന്നെ അപമാനിക്കാറില്ലായിരുന്നു . പരസ്പരം പല വിഷയങ്ങളില്‍ തല്ലു കൂടുമ്പോഴും മത കാര്യങ്ങളില്‍ ഇടപെടുന്നതില്‍ വളരെ അധികം ശ്രദ്ധ ചെലുത്താരുണ്ടായിരുന്നു ..എന്നിട്ടും ഇവിടെ എന്ത് സംഭവിച്ചു എന്ന് ചോദിച്ചാല്‍ അതിനു പിന്നില്‍ വ്യക്തമായ ഒരു അജണ്ട തന്നെ ഉണ്ട് എന്ന് പറയേണ്ടി വരും .
ഇവിടെ പലരും വാദിക്കുന്നത് കാണുമ്പോള്‍ പലപ്പോഴും അത്ഭുതംകൂറിപോയിട്ടുണ്ട് ...ഇവരൊക്കെ നബി (സ) യുടെ തിരുകേശത്തെ അവരാല്‍ കഴിയുന്ന വിധം താറടിച്ചു കാണിക്കാന്‍ ശ്രമിക്കുകയും നബി (സ) യെ തന്നെ അപമാനിക്കാന്‍ ശ്രമിക്കുന്നത് കാണുമ്പോള്‍ ഇവര്‍ ആഗ്രഹിക്കുന്നത് എന്താണെന്ന് പോലും മാസ്സിലാക്കാന്‍ ആരാലും സാധിക്കാതെ വരുന്നു എന്നായിരിക്കും അവര്‍ കരുതുന്നത് ...
ഇവിടെ നബി (സ) യുടെ തിരുകേശം ഒറിജിനല്‍ ആണോ അല്ലയോ എന്നതായിരുന്നു വിഷയം ..
ReplyDeleteപക്ഷെ ഇന്ന് ഇസ്ലാം മതം തന്നെ ഒറിജിനലാണോ എന്നാ രീതിയിലെക്കും നബി (സ) ആരുമല്ല ഇപ്പോള്‍ ഇവിടെയൊക്കെ വാദിക്കുന്ന പല മഹാന്മാരോക്കെയാണ് ശെരിക്കുമുള്ള മുസ്ലിമുകള്‍ ..അവരാണ് മുസ്ലിമുകള്‍ എങ്ങിനെ ആവണമെന്നും എങ്ങിനെ ആയിക്കൂടാ എന്നുമൊക്കെ തീരുമാനിക്കുന്നതും പഠിപ്പിക്കുന്നതുമൊക്കെ എന്ന രീതിയിലേക്ക് കാര്യങ്ങളെ എത്തിച്ചു . ..
ഖുറാനും ഹദീസുമൊക്കെ പഠിച്ച ആളുകളെയൊക്കെ എന്തിനു കൊള്ളാം ...ഇന്റര്നെ്റ്റ് വഴി തന്നെ എല്ലാം പഠിച്ചു എന്താണ് ഇസ്ലാം എന്ന് മനസ്സിലാക്കിയ ഇന്നത്തെ തലമുറയുടെ മുന്നില്‍ കാന്തപുരമോക്കെ എത്രയോ നിസ്സഹായന്‍ ...അദ്ദേഹമോക്കെ പാണ്ഡിത്യം ഉള്ള ആളുകള്‍ ആയിരിക്കാം ..എന്നാലും നമ്മുടെ മുനീറിന്റെ ശ്രദ്ധേയന്റെയോ ഏഴയലത്തുപോലും അവരോന്നുമെത്തില്ല ...ശ്രദ്ധേയനോക്കെ വേണേല്‍ ഇപ്പോള്‍ ഒരു മതമുണ്ടാക്കാന്‍ മാത്രം പാണ്ഡിത്യം ഈ തിരുകെശത്തിലൂടെ തന്നെ നേടി കഴിഞ്ഞു ...പിന്നെ വഴിയേപോവുന്ന ആളുകളും പണ്ടിതന്മാരായി ..
....അങ്ങിനെ ഇവരൊക്കെ കൂടി ഇസ്ലാം എല്ലാവരാലും വെറുക്കപ്പെട്ടു കഴിഞ്ഞു എന്ന് അവര്‍ മാത്രം കരുതുന്ന രീതിയിലേക്ക് അവര്‍ ഇസ്ലാം മതത്തെ വലിച്ചിഴച്ചു കൊണ്ട് പോവുന്നത് അവരുടെ മിടുക്ക് കൊണ്ട് തന്നെയാണ് എന്ന് ഏതു ശ്രദ്ധയില്ലാതവനും പറയും ..അതൊക്കെ അവരുടെ മിടുക്കാണ് ...അവര്‍ വെറും മുസ്ലിംകള്‍ മാത്രമാണ് എന്ന് തെറ്റിദ്ധെരിക്കരുത് .....ഇന്നത്തെ എല്ലാ അനാചാരങ്ങളും ഉണ്ടാക്കാന്‍ കഴിയുന്നവരും അത് പോലെ അതിനെയൊക്കെ കടത്തി വെട്ടി അതിലും വലിയ അനാചാരങ്ങള്‍ പ്രകടിപ്പിക്കാനും പ്രവര്ത്തിക്കാനും കഴിവുള്ളവരുമൊക്കെ തന്നെയാണ് എന്ന് നിസ്സംശയം പറയാം ....
ഇവിടെ പലപ്പോഴും കാണാറുള്ള കൂട്ടമായുള്ള ആക്രമണങ്ങള്ക്ക് മുന്നില്‍ പതറാതെ നിന്ന് നിങ്ങളോടൊക്കെ ഒറ്റയ്ക്ക് മറുപടി പറഞ്ഞു കൊണ്ടിരിക്കുന്ന മുഹമ്മദ് നവാസ് വളരെ അധികം അഭിനന്ദനങ്ങള്‍ അര്ഹിിക്കുന്നു ..അദ്ദേഹത്തിനു അര്ഹ മായ പ്രതിഫലം ഇഹലോകത്ത് വെച്ചും പരലോകത്ത് വെച്ചും അല്ലാഹു നല്കട്ടെയെന്ന് ആത്മാര്ഥിമായി പ്രാര്ഥിക്കുന്നു ...
പിന്നെ അല്ലാഹുവിന്റെ നൂറാണ് നബി (സ ) എന്ന് ഞാന്‍ പറയുന്നത് ആര്ക്കെങ്കിലും വിശ്വാസമില്ലങ്കില്‍ പറയണം ....അതിനെ നിങ്ങള്‍ എങ്ങിനെ കാണുന്നു എന്നത് എന്റെ കാഴ്ചപ്പാടല്ല ..
ഒരു കാര്യം കൂടി ഞാന്‍ ഇവിടെ പറയട്ടെ ..ഇതിനു കാര്യമായും തമാശയായുമൊക്കെ നിങ്ങള്ക്ക് ചിത്രീകരിക്കാന്‍ കഴിഞ്ഞേക്കും ...
ReplyDeleteഇസ്ലാം കാര്യം അഞ്ചും ..ഈമാന്‍ കാര്യം ആറുമാണ് ..ഇതറിയാത്ത ആളുകള്‍ കുറവാണ് ....പക്ഷേ ഇതിലെ ഈമാന്‍ കാര്യം എത്ര ആളുകള്‍ വിശ്വസിക്കുന്നുണ്ട് എന്ന് ചോദിച്ചാല്‍ അതൊരു വല്ലാത്ത ചോദ്യമായിപോവുമോ ?
എന്തായാലും രണ്ടും ഞാന്‍ ഇവിടെ എഴുതാം ..അത് ഒരു മുതല്ക്കൂ ട്ടാവും എല്ലാവര്ക്കും
വഈമാന്‍ കാര്യങ്ങള്‍ ആറ്
1. അല്ലാഹുവില്‍ വിശ്വസിക്കുക (ഇവിടെ വാദിക്കുന്ന പകുതി ആളുകളും അല്ലാഹുവില്‍ വിശ്വാസമില്ലാതവരാന്)
2. അല്ലാഹുവിന്റെ മലക്കുകളില്‍ വിശ്വസിക്കുക
(ഉം പിന്നെ ..അല്ലാഹുവില്‍ വിശ്വസിച്ചിട്ടില്ല എന്നിട്ടല്ലേ അല്ലാഹുവിന്റെ മലക്കുകള്‍ ഇങ്ങനെ കരുതുന്നവരും ധാരാളം )
3. അല്ലാഹുവിന്റെ ഗ്രന്ഥങ്ങളില്‍ വിശ്വസിക്കുക
(അതൊന്നും ഒരു നടക്കും അടുക്കില്ല ...അതില്‍ മുഴുവനും തെറ്റാണ് എന്ന് പറയുന്നവരും കരുതുന്നവരുമാണ് ഇവിടെയുള്ള മിക്ക ആളുകളും )
4. അല്ലാഹുവിന്റെ പ്രവാചകന്മാരില്‍ വിശ്വസിക്കുക
(ഒരു പ്രവാചകനെ തന്നെ ഇപ്പോള്‍ വിശ്വസിച്ചിട്ടു എവിടെയും എത്തിയിട്ടില്ല ..എന്നിട്ടല്ലേ പ്രവാചകന്മാര്‍ ...ഒന്ന് പോടാപ്പ ..ഇതിലും കൂടുതല്‍ ചിന്തിക്കുന്നവരാണ് ഇവിടെ കമന്റുന്നത് )
5. അന്ത്യ ദിനത്തില്‍ വിശ്വസിക്കുക
(ഭൂമിയിലെ കാര്യങ്ങള്ക്ക്ര ആദ്യം ഒരു തീരുമാനവട്ടെ ...എങ്ങിനെ വേണേലും ഭൂമിയില്‍ ജീവിക്കാം ...നാല അങ്ങിനെ ഒരു ദിനം ഉണ്ടെന്നു വിശ്വസിക്കാന്‍ ഇവിടെയുള്ള മുക്കാല്‍ ആളുകളും തയ്യാറല്ല എന്ന് വേണം മനസിലാക്കാന്‍ )
6. നന്മയും തിന്മയും ആയ എല്ലാ കാര്യങ്ങളും അല്ലാഹുവില്‍ നിന്നാണെന്നും അവന്റെ മുന്‍ നിശ്ചയം അനുസരിച്ചാണെന്നും വിശ്വസിക്കുക
(അതും പറഞ്ഞു കൈഒഴിഞ്ഞാല്‍ മതിയല്ലോ അല്ലെ ...ഹും )
ഇതാണ് ഇവിടെയുള്ള ചെറിയവനും വലിയവനുമായ എല്ലാ ശ്രദ്ധയില്ലാതവന്റെയും വഴിയെ പോവുന്നവന്റെയുമൊക്കെ അവസ്ഥ
ഇസ്‌ലാം കാര്യങ്ങള്‍ 5
1. أَشْهَدُ أَنْ لا إِلهَ إِلاَّ اللهُ وَأَنَّ مُحَمَّداً رَّسُولُ الله ( അല്ലാഹു അല്ലാതെ ഇലാഹില്ലെന്നും മുഹമ്മദ് നബി (സ) അല്ലാഹുവിന്റെ പ്രവാചകനാണെന്നും ) എന്ന കലിമത്തുതൗഹീദ് ഹൃദയത്തില്‍ വിശ്വസിച്ച് നാവ് കൊണ്ട് വെളിവാക്കി പറയുക.
(മുഹമ്മദ് നബി (സ) അല്ലാഹുവിന്റെ പ്രവാചകനാനു എന്ന് വിശ്വസിച്ചാല്‍ മാത്രമേ ഒരു മുസ്ലിം ആവുകയുള്ളൂ എന്നിരിക്കെ തന്നെയാണ് മുസ്ലിം നാമധാരികളായ പലരും നബി (സ) യെ അവഹേളിക്കാന്‍ ശ്രമിക്കുന്നത് ..ഇതിലെ പൊരുത്തക്കേട് ആര്ക്കും മനസ്സിലാവുന്നില്ല ...എന്നും വിചാരിച്ച് നടന്നോ )
2. അഞ്ച് സമയത്തെ നിസ്കാരം മുറപ്രകാരം നിലനിര്ത്തുടക
(അതു പള്ളി പോയി പറഞ്ഞാ മതി ..ഇവിടെ ചാറ്റ് ചെയ്യാന്‍ തന്നെ സമയം കിട്ടുന്നില്ല അപ്പോഴാ നിസ്കാരം ...എന്ന് വെച്ച് വാദിക്കാന്‍ വരില്ല എന്ന് കരുതരുത് ...ഇങ്ങനെയും കുറെ ജന്മങ്ങള്‍ )
3. സകാത്ത് നല്കുുക
(ഉം തന്നെ തന്നെ, കൊടുക്കാന്‍ തന്ന സകാത്ത് ഇതുവരെ കൊടുത്തു തീര്ന്നി ട്ടില്ല )
4. റമദാനില്‍ വ്രതമനുഷ്ഠിക്കുക
(പട്ടിണി കിടക്കാനോന്നും ആളെ കിട്ടില്ല ...വേണേ ആളെ മുന്നില്‍ വെച്ച് അഭിനയിച്ചു കാണിക്കാം )
5. കഴിവുള്ളവര്‍ ഹജ്ജ് ചെയ്യുക
(എന്നി വേണം ആളുകള്‍ വേണ്ടാത്തത് പറയാന്‍ )
ഇതൊക്കെയാണ് ഇവിടെ യുള്ള പല ആളുകളുടെയും മനസ്സിലെ വിചാരങ്ങള്‍ എന്ന് മനസ്സിലാക്കാന്‍ ഡിഗ്രീ എടുക്കേണ്ട ആവിശ്യമോന്നുമില്ല ..
നിങ്ങളുടെ അഭിപ്രായങ്ങള്‍ മാത്രം വായിച്ചു നോക്കിയാല്‍ മതി ...
എല്ലാവര്ക്കും ഒരേ ഒരു ചിന്ത മാത്രം ..ഇന്നത്തെ കാലത്ത് ഇന്നത്തേത് പോലെ ജീവിക്കുക ..അല്ലാതെ!!! ഹേ !!!!ഹും !!!