പണ്ട് സ്കൂള്‍ പഠന കാലത്ത് ഒരു വിദ്യാര്‍ഥി സംഘടനയുടെ സംസ്ഥാന സമ്മേളന പ്രചരണാര്‍ത്ഥം എന്റെ പ്രദേശത്ത് വന്ന തെരുവ് നാടക സംഘത്തിന് സ്വീകരണമൊരുക്കിയത്തിന് മദ്രസയിലെ മുസല്യാര്‍ ശകാരിച്ചത് അങ്ങാടിയില്‍ വെച്ച് തന്നെയായിരുന്നു. ഇസ്ലാമിന് നിരക്കാത്ത കാര്യത്തിന് കൂട്ടുനിന്നവനെന്നായിരുന്നു എനിക്കു നല്‍കിയ വിശേഷണം! കാലങ്ങള്‍ക്കിപ്പുറം നാടകവും മുസല്യാരും ശകാരവുമൊക്കെ ഓര്‍മിച്ചെടുത്തത് സുന്നീ യാഥാസ്തിക വിഭാഗം നിയന്ത്രിക്കുന്ന ദര്‍ശന ചാനലിലെ പ്രോഗ്രാമുകളുടെ പ്രോമോ കണ്ടപ്പോഴാണ്. സീരിയലും മെഗാസീരിയലും ആധുനിക സംഗീതോപകരണങ്ങളുടെ അകമ്പടിയോടെയുള്ള സംഗീത പരിപാടികളുമൊക്കെ മുസ്ലിം യാഥാസ്തികരെന്നു വിശേഷിപ്പിക്കപ്പെടാറുള്ള ഒരു കൂട്ടരുടെ ഭാഗത്ത് നിന്നും അവതരിപ്പിക്കപ്പെടുന്നുവെന്നത് അത്ഭുതകരവും അതിലേറെ പ്രോത്സാഹനജനകവുമായ അനുഭവമാണ്.
മുസ്ലിം ജനവിഭാഗത്തില്‍ പാരമ്പര്യവാദത്തിന്റെ കടുംപിടുത്തത്താല്‍ കലയേയും സംഗീതത്തെയും ആധുനിക മാധ്യമങ്ങളെയും നിഷിദ്ധമാക്കി നിലനിന്നു പോന്ന സമൂഹമാണ് സുന്നികളും മുജാഹിദുകളും. നവോഥാന ഇസ്ലാമിക പ്രസ്ഥാനങ്ങളില്‍ ജമാഅത്തെ ഇസ്ലാമി മാത്രമാണ് ഈ മാധ്യമങ്ങളെ ഇത്രയും കാലം ചെറുതായെങ്കിലും ക്രിയാത്മകമായി ഉപയോഗിച്ചു പോന്നിട്ടുള്ളത്. എന്നാല്‍, അവര്‍ പോലും ചാനല്‍ രംഗത്ത് സജീവമാകും മുമ്പ് പിന്തിരിപ്പന്മാരെന്നു അപഹസിക്കപ്പെട്ട ഒരു വിഭാഗം ഉജ്വലമായ ഇച്ഛാശക്തിയോടെ ഇങ്ങനെയൊരു സംരംഭവുമായി ഇറങ്ങിത്തിരിച്ചുവെന്നത് കേരള മുസ്ലിം നവോഥാന ചരിത്രത്തില്‍ തങ്കലിപികളാല്‍ രേഖപ്പെടുത്തപ്പെടുമെന്നതില്‍ സംശയമില്ല. സുന്നികളിലെ മറ്റൊരു പ്രബലവിഭാഗത്തിന്റെ നിശിതമായ വിമര്‍ശനങ്ങളെ തൃണവല്‍ക്കരിച്ച്, സ്വന്തം പാളയത്തിലെ വിമര്‍ശകരെ പോലും തന്ത്രപൂര്‍വം അനുനയിപ്പിച്ച് ഏറ്റെടുത്ത ദൌത്യം ഇക്കഴിഞ്ഞ പുതുവര്‍ഷസായാഹ്നത്തില്‍ യാഥാര്‍ത്യമാക്കുവാന്‍ ഈ യുവസമൂഹം കാണിച്ച നിശ്ചയദാര്ഢ്യത്തെ പ്രകീര്‍ത്തിക്കാതെ വയ്യ. പ്രൊഫഷണലിസത്തിന്റെ സര്‍വസന്നാഹങ്ങളും കൈയ്യിലുണ്ടായിരുന്നിട്ടും കാലത്തോടൊപ്പം മാറാതെ പോയ കടുംപിടുത്തങ്ങളില്‍ പെട്ട് മുടിയും മുടിവെള്ളവും മുടിപ്പള്ളിയുമായി പൗരോഹിത്യ സിംഹാസനത്തില്‍ മയങ്ങിക്കിടന്നവരെ മലര്‍ത്തിയടിച്ച് പിമ്പേ ഇഴഞ്ഞവര്‍ ജയിച്ചു കയറുന്ന കാഴ്ചയുടെ പേരാണ് ദര്‍ശനാ ചാനല്‍.
സ്ത്രീകളുടെ കൈയ്യെഴുത്ത്, ഇംഗ്ലീഷ് ഭാഷാ പഠനം തുടങ്ങിയ 'നിഷിദ്ധങ്ങളെ' ഹലാലാക്കാന്‍ സുന്നീ സമൂഹം വര്‍ഷങ്ങളെടുത്തുവെങ്കിലും പ്രസ്തുത മേഖലകളില്‍ വ്യക്തമായ കുതിച്ചു ചാട്ടം നടത്താന്‍ അവര്‍ക്ക് ചെറിയ കാലഘട്ടമേ വേണ്ടി വന്നുള്ളൂ. അപ്പോഴും ചിത്രരചന, അഭിനയം, സ്ത്രീകളുടെ പൊതുരംഗ പ്രവേശം, സംഗീതം തുടങ്ങിയ മേഖലകളില്‍ മതപരമായ കടുംപിടുത്തം തുടര്‍ന്നിരുന്നു. നവോഥാന വിഭാഗങ്ങളുമായി വേദി പങ്കിട്ടുവെന്ന് ആരോപണമുയര്‍ത്തി സുന്നീ ആധികാരിക സംഘടന വിട്ടു പോയ കാന്തപുരം മുസല്യാര്‍ നേതൃത്വം നല്‍കുന്ന വിഭാഗമാണ് ഈ രംഗങ്ങളില്‍ കൂടുതല്‍ കാര്‍ക്കശ്യം പുലര്‍ത്തി വന്നത്. മുസ്ലിം ലീഗിലൂടെ സ്ത്രീജന പൊതുരംഗ മേഖലയിലും സത്യധാര ക്രിയേഷനിലൂടെ അഭിനയ - സംഗീത മേഖലയിലും വളരെ മുമ്പേ തന്നെ സമസ്ത ഈ കെ വിഭാഗം നിലപാട് മാറ്റത്തിന്റെ കൃത്യമായ സൂചനകള്‍ നല്‍കിയിരുന്നു. എങ്കില്‍ പോലും പ്രശസ്ത സിനിമാ - സീരിയല്‍ നടീനടന്മാരെ തന്നെ ഉള്‍പ്പെടുത്തിയുള്ള മെഗാ സീരിയലുകളും സിനിമാ - മാപ്പിള ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള സംഗീത പരിപാടികളുമൊക്കെയായി ദര്‍ശന സംപ്രേക്ഷണം ആരംഭിക്കുമ്പോള്‍ ഇത്രയ്ക്ക് ആധുനികരാവാണോയെന്നു ചിന്തിക്കുന്ന വലിയൊരു വിഭാഗവും അവരില്‍ തന്നെയുണ്ടെന്നതാണ് വാസ്തവം. ആ വിഭാഗത്തെ കൂടി ചിന്താപരമായ പുരോഗതിയുടെ പാതയില്‍ കൂടെ നടത്തുകയെന്ന ശ്രമകരമായ ദൗത്യമാണ് ദര്‍ശനയുടെ പിന്നണി പ്രവര്‍ത്തകര്‍ക്ക് വിജയിപ്പിച്ചെടുക്കാനുള്ളത്.
വിമര്‍ശങ്ങള്‍ ഇഴകീറി പരിശോധിക്കെപ്പെടേണ്ട വിധം ഗൌരവകരമാണെന്ന് വരുത്തി തീര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെങ്കിലും പ്രാഥമിക പരിശോധനയില്‍ തന്നെ അവയുടെ യുക്തിരാഹിത്യം ആര്‍ക്കും ബോധ്യപ്പെടുന്നതാണ്. മ്യൂസിക്കും സ്ത്രീ ശബ്ദവും നിഷിദ്ധമാക്കിയവര്‍ തന്നെയായിരുന്നു കേരളത്തില്‍ ഇന്നോളമിറങ്ങിയ മാപ്പിളപ്പാട്ടുകളുടെ ആസ്വാദകരും പ്രോല്സാഹകരും എന്ന വസ്തുത ഇത്തരുണത്തില്‍ വിസ്മരിച്ചു കൂടാ. ഫാത്തിമയും ഹാജറയും ചരിത്രത്തെ വികലമാക്കി ഒപ്പന ചുവടുമായി ടെലിവിഷന്‍ സ്ക്രീനില്‍ വന്നപ്പോള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചതും ഇതേ ആളുകള്‍ തന്നെയായിരുന്നു. അഥവാ, അനിസ്ലാമികമെന്നു ഫത് വ നല്‍കാന്‍ മാത്രം അബദ്ധജടിലമായ ആശയങ്ങളും ആവിഷ്കാരങ്ങളും ആസ്വാദനത്തിന്റെ പേര് പറഞ്ഞ് നെഞ്ചേറ്റിയവര്‍ പക്ഷെ, പുരോഗമന ഇസ്മിലാക പ്രവര്‍ത്തകര്‍ അണിയിച്ചൊരുക്കിയ അതിര് ലംഘിക്കാത്ത സംഗീതോപകരണ അകമ്പടിയോടെ സംവിധാനിക്കപ്പെട്ട ഗാനങ്ങളും, അതിരടയാളങ്ങള്‍ പരമാവധി പാലിക്കപ്പെട്ട നാടകങ്ങളും ടെലി സിനിമകളും നിഷിദ്ധമെന്ന് മുദ്രകുത്തി പടിയടച്ച് പിണ്ഡം വെക്കാന്‍ മത്സരിക്കുകയായിരുന്നു. അതിരില്ലാത്ത ആസ്വാദനത്തിന് ധാര്‍മികതയുടെ അതിരുകള്‍ നിശ്ചയിച്ച് ബദലുകള്‍ സൃഷ്ടിക്കുകയാണ് യഥാര്‍ത്ഥത്തില്‍ കലയിലും ദൃശ്യ മാധ്യമങ്ങളിലും ഇടപെടുന്നതോടെ മത സംഘടനകള്‍ ചെയ്യുന്നതെന്ന യാഥാര്‍ത്ഥ്യമാണ് ഇവിടെ വിമര്‍ശകര്‍ മനസ്സിലാക്കേണ്ടത്.
ദഫും കോല്‍ക്കളിയും കുത്ത് റാത്തീബും മാത്രം മാപ്പിളമാരുടെ ഹലാലാക്കപ്പെട്ട കലാരൂപങ്ങളായി കൊട്ടിഘോഷിക്കപ്പെടണമെന്ന നിര്‍ബന്ധബുദ്ധിക്കാര്‍ തെരുവ് - എല്‍സിഡി പാതിരാ പ്രഭാഷങ്ങളില്‍ നവോഥാന പ്രസ്ഥാനങ്ങളെ അപഹസിച്ചും പരിഹസിച്ചും മുന്നേറിയത് ചരിത്രമാണ്. ഒരുകാലത്ത് ജീവികളുടെ ചിത്രം വരയെ പോലും എതിര്‍ത്തവര്‍ പിന്നീട് സ്വന്തമായിറക്കിയ കുട്ടികളുടെ മാസികകളില്‍ രാജുവിനും രാധയ്ക്കും തട്ടവും തൊപ്പിയും അണിയിച്ച് പേര് മാറ്റി മതത്തില്‍ ചേര്‍ക്കുന്ന വിരോധാഭാസവും ഇതിനിടയില്‍ അരങ്ങേറി. ഫോട്ടോ പോലും ഹറാമാക്കിയവര്‍ക്ക് നാല് ക്യാമറകളും രണ്ട് എല്‍സിഡി സ്ക്രീനുകളുമില്ലാതെ പ്രഭാഷണം നടത്താന്‍ വയ്യെന്നായി. ഒടുവില്‍ കാലത്തിന്റെ വിളിക്ക് ഉത്തരമേകി അവരില്‍ നിന്ന് തന്നെ 'കുഞ്ഞായിന്‍ മുസല്യാരും മങ്ങാട്ടച്ചനും' മിനി സ്ക്രീനേറി. കഥാപ്രസംഗ വേദിയില്‍ 'കര്‍ബലയിലെ രക്തക്കളം' അവതരിപ്പിച്ചാല്‍ 'റംലാ ബീഗത്തിന്റെ രക്തക്കളം' ഉണ്ടാവുമെന്ന പഴയ ഭീഷണി അവര്‍ ഓര്‍ത്തെടുക്കുന്നത് ഇതേ ചാനലിലൂടെ കേരളം കാണുക കൂടി ചെയ്തപ്പോള്‍ പരിണാമം പൂര്‍ണമായി!
ദര്‍ശന ചാനലിലെ പരിപാടികളില്‍ വ്യത്യസ്തതയുണ്ട്. എങ്കിലും 'കാഴ്ചയുടെ സുകൃത'മെന്ന ടൈറ്റിലിനോട് നീതി പുലര്‍ത്തണമെങ്കില്‍ ഇതിന്റെ പിന്നണിയിലുള്ളവര്‍ ഇനിയും ഏറെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. നിങ്ങളീ നടത്തിയ വിപ്ലവം തുല്യതയില്ലാത്തതാണ്. നേരത്തെ പറഞ്ഞ പോലെ കഥാപാത്രങ്ങളെ മതം മാറ്റിയത് കൊണ്ടോ ഇടയ്ക്ക് ഈണത്തില്‍ ഖുര്‍ആന്‍ പാരായണം ചെയ്തത് കൊണ്ടോ മാത്രം കാഴ്ച സുകൃതമാവില്ല. കേവലം എന്റര്‍ടൈംമെന്‍റ് എന്നതിനപ്പുറം സമൂഹത്തിലെ അന്ധവിശ്വാസ - അനാചാരങ്ങള്‍ക്ക് നേരെ പോരാട്ടം നടത്താന്‍ ഈ ചാനല്‍ ഉപയോഗപ്പെടുത്തണം. ഇതിന്റെ കാഴ്ചക്കാര്‍ ഭൂരിപക്ഷവും യാഥാസ്തിക വിഭാഗക്കാര്‍ ആയിരിക്കെ വിശേഷിച്ചും. അല്ലാതെ അന്ധവിശ്വാസങ്ങളെ പൊലിപ്പിച്ചെടുത്ത് കാശുണ്ടാക്കുന്ന 'വിശ്വസിച്ചാലും ഇല്ലെങ്കിലും' പരമ്പരക്ക് അനുകരണമുണ്ടാക്കുകയാണ് ഇതിന്റെ ദൌത്യമെങ്കില്‍ ബാക്കിആളുകള്‍ കൂടി മുടി വെള്ളവും പേറി കേരളയാത്ര നടത്തുകയാവും ഫലം.
ധാര്‍മിക ബോധമുള്ള വ്യക്തികളും പ്രസ്ഥാനങ്ങളും ആധുനിക മാധ്യമങ്ങളെ ധാര്‍മികമായി ഉപയോഗപ്പെടുത്താന്‍ തയ്യാറായാല്‍ അനുദിനം ദുഷിച്ചു കൊണ്ടിരിക്കുന്ന സമൂഹത്തിന് ചെയ്യുന്ന വലിയൊരു സേവനമാകുമത്. കമ്പോളവല്ക്കരിക്കപ്പെടുന്ന കാഴ്ചയ്ക്ക്, അശ്ലീലവല്‍ക്കരിക്കപ്പെടുന്ന കലാരൂപങ്ങള്‍ക്ക് നന്മയുടെ, നേരിന്റെ ഭാഷ്യം ചമയ്ക്കാന്‍ ഇത്തരം ദൗത്യങ്ങള്‍ക്ക് സാധിക്കും. പുതുവര്‍ഷത്തില്‍ തുടക്കം കുറിച്ച ദര്‍ശനക്കും വരാന്‍ പോകുന്ന മാധ്യമം പത്രത്തിന്റെ മീഡിയാവണിനും ഇത്തരമൊരു മാറ്റം സാധ്യമാവട്ടെയെന്ന് ആത്മാര്‍ഥമായി ആശംസിക്കുന്നു.
ഒപ്പം വായിക്കാവുന്നവ:




കേരളീയ മതസമൂഹത്തില്‍ പുതിയ മുല്ലപ്പൂക്കള്‍ വിരിഞ്ഞു കാണാന്‍ പ്രാര്‍ഥിക്കുന്നു.
ReplyDeletenice post.
ReplyDeleteഅല്ലെങ്കിലും ആദര്‍ശമൊക്കെ എത്രനാള്‍ കൊണ്ടു നടക്കാന്‍ പറ്റും. എല്ലാം ബിസിനസ്സല്ലേ? മേല്‍ നനയുമെന്നു പേടിച്ച് എത്രനാള്‍ വെള്ളത്തിലിറങ്ങാതെ നില്‍ക്കും? പിന്നെ ബിസിനസ് ചെയ്യാന്‍ നമ്മള്‍ കാക്കാമാര്‍ എന്നും ഒരു പത്തടി മുന്നില്‍ തന്നെ.അതിനു ജമാഅത്ത്-സുന്നി-മുജാഹിദ് ഭേദമില്ല.
ReplyDeleteഅല്ലെങ്കിലും ആദര്‍ശമൊക്കെ എത്രനാള്‍ കൊണ്ടു നടക്കാന്‍ പറ്റും. എല്ലാം ബിസിനസ്സല്ലേ? മേല്‍ നനയുമെന്നു പേടിച്ച് എത്രനാള്‍ വെള്ളത്തിലിറങ്ങാതെ നില്‍ക്കും? പിന്നെ ബിസിനസ് ചെയ്യാന്‍ നമ്മള്‍ കാക്കാമാര്‍ എന്നും ഒരു പത്തടി മുന്നില്‍ തന്നെ.അതിനു ജമാഅത്ത്-സുന്നി-മുജാഹിദ് ഭേദമില്ല.
ReplyDeleteവായനക്കും അഭിപ്രായത്തിനും നന്ദി.
Deleteവളരെ നന്നായി എഴുതി..:)
ReplyDeleteകേരളത്തിൽ ആദ്യമായി പത്ര സ്ഥാപനമായ സ്വദേശാഭിമാനി തുടങ്ങിയത് മുജാഹിദ് പ്രസ്ഥാനമാണ്. നവോത്ഥാന സംരഭങ്ങളിൽ മുസ്ലിങ്ങളുടെ മുന്നിൽ നിന്നതും മുജാഹിദ് പ്രസ്ഥാനമാണ്.
ReplyDeleteഎന്നാൽ ഒരു വിഷയത്തിൽ താങ്കൾ പറഞ്ഞത് ശരിയാണ്, പ്രസ്ഥാനത്തിന് വേണ്ടി മീഡിയ ഇസ്ലാഹി പ്രസ്ഥാനം തുടങ്ങിയിട്ടില്ല. ടീവി ചാനൽ തുടങ്ങുമോന്നും അറിയില്ല, പ്രസ്ഥാനത്തിന്റെ ലക്ഷ്യം നിറവേറ്റാൻ അത് അത്യാവശ്യമാണെന്നുമില്ല.
പിന്നെ ദൃശ്യമാധ്യമങ്ങളുടെ നിലനിൽപ്പ് പരസ്യങ്ങൾ മാത്രമാണ്. മതപരമായി അത് വല്ലാത്തൊരൂ കെണിയുമാണ്.
ചർച്ചകൾ നടക്കട്ടെ.., ആശംസകൾ
ആ രംഗത്ത് (പത്രപ്രവര്‍ത്തന) പോലും മുജാഹിദ് പ്രസ്ഥാനം മുരടിച്ചു പോയതിന്റെ കാരണവും തേടേണ്ടതല്ലേ. നന്ദി ബെഞ്ചാലീ.
Deleteവളരെ കാലിക പ്രസക്തമായ പോസ്റ്റ്. പണ്ട് പറഞ്ഞു കേട്ടിരുന്നു, പെണ്ണുങ്ങള്‍ സംസാരിക്കുമ്പോള്‍ മോന്തായം വരെ കേള്‍ക്കാന്‍ പാടില്ലെന്ന്...ഇപ്പോള്‍ പക്ഷെ, മോന്തായം തന്നെ തെറിച്ചു പോകുന്ന തരത്തില്‍ അല്ലെ സംസാരം???അപ്പോള്‍ കാലത്തിനു അനുസരിച്ച് മാറിയില്ലെങ്കില്‍ ഓട്ടത്തില്‍ പിറകില്‍ ആയി പോകും..നാട് ഓടുമ്പോള്‍ നടുവേ ഓടുക തന്നെ..അല്ലാതെന്താ???ആശംസകളോടെ...
ReplyDeleteനന്ദി ഷാനവാസ്ക്ക..
Deleteവ്യക്തിപരമായി ഇത് വെറും മറ്റൊരു മൂല്യങ്ങളില്ലാത്ത ചാനല്‍ സംരംഭം മാത്രമായി അധ്പധിക്കും എനാണ് ഇപ്പോള്‍ തന്നെ തോന്നുന്നത്.
ReplyDeleteപ്രായപൂര്‍ത്തി ആയ സ്ത്രീകള്‍ അള്ളാ അള്ളാ എന്നും പറഞ്ഞു ശരീരം ഉറഞ്ഞു തുള്ളുന്നത് എങ്ങനെയാ സഹോദരങ്ങളെ പ്രോല്സാഹിപ്പിക്കപ്പെടുന്നത് ആവുക? അതും ഒരു ഇസ്ലാമിക സംഘടന ചെയ്യുമ്പോള്‍ ? തുടങ്ങുമ്പോള്‍ തന്നെ ഇങ്ങനെ.
http://www.youtube.com/watch?v=XBtwXQXKzVo
മാലിക്ക് ദീനാറിൽ നിന്നും ദീനിന്റേ ബാല പാoമെന്ന കലിമയും കൂട്ടത്തിൽ സുജൂദും ഫാത്വിഹയും മാത്രം സ്വായത്തമാക്കിയ അൽപ്പന്മാരായ ഒരു വിഭാഗമായിരുന്നു കാലങ്ങളോളം കേരളത്തിലേ ഇന്ത്യയിലേ പാമരരായ വിശ്വാസി സമൂഹത്തേ നയിച്ചിരുന്നത്.വായിൽ തോനുന്നതെന്തും പാണന്നു പാട്ട് എന്ന ചൊല്ലുപോലേ ഇക്കൂട്ടർക്ക് എന്താണോ ഹിതം അത് ദീനും എന്താണോ അഹിതം അത് ശിർക്കും ബിദ്അതും ആണെന്നു ഇവർ പടിപ്പിച്ചു. അതു വഴി നമ്മടെ നാട്ടിൽ ഖബർ പൂജയും ആൾദൈവങ്ങളും ഉണ്ടായി,(മുഹിയിദ്ദീൻ ഷൈഖ്, മംബറം തങ്ങൾ, മുനംബത്ത് ബീവി ,...തുടങ്ങി പലരും)... വായനയിലൂടെ സ്ത്രീ സമൂഹം അറിവുകൾ നേടിയാൽ ഇത്തരം ആൾ ദൈവങ്ങളേ വിശ്വാസികൾ വലിച്ചെറിയും എന്ന ദീർഗ്ഗ വീക്ഷണമുണ്ടായ മുടി വൈദ്യന്മാർ കേട്ടു കേൾവിയില്ലാത്ത ഭാഷയിൽ (അറബി മലയാളം) സ്ത്രീകൾക്ക് അറിവു നൽകൽ ഹറാമാണു എന്നും പള്ളികൾ വിലക്കണമെന്നും എഴുതിവെച്ചു. ഹിജ്ര ആറാം നൂറ്റാണ്ടിൽ ജനിച്ച മുഹിയിദ്ദീൻ ഷെയ്ഖാണു ഖലീലുള്ളാഹി ഇബ്രാഹിം നബി (അ) നേ തീയ്യിൽ നിന്നും രക്ഷിച്ചത് എന്നും നൂഹ് നബി (അ) നേ പ്രളയതിൽ നിന്നും രക്ഷിച്ചത് എന്നും അവ്യക്ത ഭാഷയിൽ എഴുതിവെച്ചത് ദൈവ വചനത്തേക്കാളും പ്രാധാന്ന്യത്തോടെ സ്ത്രീ സമൂഹം വായിച്ചു പ്രാർഥിച്ചു. ഇന്നു കാലം മാറി. കാലത്തിന്റേ കുത്തൊഴുക്കിൽ മാറ്റങ്ങളുടെ കാഹളവുമായി പുത്തൻ വാദികൾ (സുന്നികളുടെ ഭാഷ) സ്ത്രീകൾക്കു വിദ്യാഭ്യാസം നൽകാൻ തുടങ്ങിയപ്പോൾ കച്ചവടക്കണ്ണുകൊണ്ട് കണ്ട നിഷേധക്കാർ മുൻ വിധികൾ മറന്നു സ്ത്രീകൾക്കുള്ള കലാലയങ്ങൾ ആവോളം തുറന്നു. ഇതൊക്കേയും അവരുടെ അടിസ്ഥാന നിഘണ്ടൂവിന്റേ മർമ്മ താളുകളേ പിച്ചിച്ചീന്തിയെറുന്ന അറിവിന്റേ വാതിലുകളാണെന്നു ഇക്കൂട്ടർ കാണാതേപോയി. ഫലമോ സ്വയം കുഴിച്ച കുഴിയിൽ ഇവർ കൈകാലിട്ടടിക്കുന്നു. മാറും. ഇനിയും മാറും.. ഇസ്ലാമിന്റേ സമസ്ഥ സുന്തരമായ വഴിയിൽ ഇവർ എത്തിച്ചേരുകതന്നേ ചെയ്യും. അന്നു ഇവർ പറയും ഇസ്ലാമിൽ ആർക്കും എവിടെയും ആരാധനയുടെ കാര്യത്തിൽ വിലക്കില്ലെന്ന്.. അറിവിന്റേ കാര്യത്തിൽ വിലക്കില്ലെന്ന്. സാമൂഹിക ഇടപെടലിന്റേ കാര്യത്തിൽ വിലക്കില്ലെന്ന്.ഭരണ(നിയന്ത്രണ)കാര്യങ്ങളീൽ വിലക്കില്ലെന്ന്..ഉമ്മയുടെ മടിത്തട്ടാണു അറിവിന്റേ ആദ്യത്തേ വിദ്യാലയം എന്നു ഇവരും പാടുന്ന കാലം വിദൂരമല്ല... ഷഫീക്.. നല്ല വരികൾ.. ആശംസകൾ...
ReplyDeleteബഷീര്‍ ഭായ്, വായനക്കും വിശദമായ കമന്റിനും നന്ദി.
Deleteവളരെ നല്ല പോസ്റ്റ്..ഫിനോയിക്സ് പറഞ്ഞത് പോലെ ,, മേല് നനയുമെന്നു കണ്ടു വെള്ളത്തില്‍ ഇറങ്ങാതെ എത്ര നാള്‍ ... ഖുറാന്‍ ബോര്‍ഡില്‍ എഴുതുമ്പോള്‍ അതിന്റെ പൊടിനിലത്ത് വീണാല്‍ അത് തെറ്റാകില്ലേ എന്ന് പറഞ്ഞു നടന്ന കാലം എവിടെ... പിന്നെ എല്ലാ പ്രസ്ഥാനക്കാരും എത്രയോ മുന്നോട്ടു നടന്നു നീങ്ങിയിരിക്കുന്നു... അത് ചിലരെ കുറ്റം പറഞ്ഞു മുന്നേറുന്നതിന് വേണ്ടി സി .ഡി ഇറക്കിക്കൊണ്ടാണെങ്കിലുംപോലും..കാലം മാറുന്നതിനനുസരിച്ച് പ്രസ്ഥാന ലക്‌ഷ്യം നിറവേറാന്‍ എല്ലാരും മാറുന്നില്ലേ...പണ്ടൊക്കെ ഏതു പ്രസ്ഥാനക്കാരായാലും സി.ഡി യിലൂടെ ആയിരുന്നോ പ്രതികരണം അറിയിച്ചിരുന്നത്...ഇന്ന് ഒരു പുസ്തകത്തിലെ ഏതെന്കിലും ഒരു വാക്ക് കൊണ്ട് വാചകമടിച്ച് പ്രതികരണ കോലാഹലങ്ങള്‍( അതും" സംസ്ക്കാര" സമ്പന്നമായ ഭാഷയില്‍) ലോകത്തെ അറിയിക്കാന്‍ വേണ്ടി പല പല സിഡികള്‍ രംഗത്തിറക്കുന്നില്ലേ .. കാര്യങ്ങള്‍ അവിടം വരെ എത്തിയില്ലേ.. ഇനിയും മാറില്ലെന്ന് ആര് കണ്ടു..
ReplyDeleteനല്ലത് രംഗത്തിറക്കി ക്കൊണ്ട് ചീത്തയെ പിന്നോട്ട് തള്ളാന്‍.. അശ്ലീലതയെ അകറ്റി നിര്‍ത്താന്‍ ഇത്തരം മാധ്യമങ്ങള്‍ക്ക് കഴിയും എന്നതില്‍ ആര്‍ക്കെങ്കിലും തര്‍ക്കമുണ്ടോ...അതിലൂടെ തെറ്റെന്ത് ശരിയെന്തു എന്ന് തിരിച്ചറിയാന്‍,ലോകത്തിനു വഴിവെളിച്ചമാകാന്‍ ഇത്തരം ദ്ര്ശ്യമാധ്യമാങ്ങള്‍ക്ക് കഴിയും ..കഴിയട്ടെ എന്ന് പ്രാര്‍ഥിക്കുന്നു..
അതെ, ഉമ്മു അമ്മാര്‍.
Deleteനന്നായി അവതരിപ്പിച്ചു..
ReplyDeleteസുന്നി സംഘടനയുടെ ഈ ഗതിമാറ്റത്തിന് സര്‍വ്വവിധ ഭാവുകങ്ങളും നേരുന്നു....
പുതിയ മേച്ചില്‍ പുറങ്ങളില്‍ കാലിടറാതെ മുന്നോട്ട് സഞ്ചരിക്കട്ടെ ഈ സംരംഭം..
ജമാത്തായാലും സുന്നി ആയാലും കത്തി പഴം മുറിക്കാന്‍ മാത്രം ഉപയോഗിക്കുകയും നെഞ്ചില്‍ കുത്തി ഇറക്കാന്‍ ശ്രദ്ധിക്കാതിരിക്കുകയും ചെയ്യട്ടെ.
ReplyDeleteമാധ്യമം പത്രത്തിലൂടെ ലോട്ടറി, സിനിമാ, തട്ടിപ്പ്, പരസ്യങ്ങള്‍ ഒഴിവാക്കി പത്രധര്‍മം നിലനിര്‍ത്തി മുന്നോട്ട് പോകാന്‍ ജമാത്തിനു കഴിഞ്ഞു എങ്കില്‍ ചാനല്‍ ഒന്നിനും അത് സാദ്ധ്യമാകും.ദര്‍ശനക്കും അത് കഴിയണം. വെളുക്കാന്‍ തേച്ചത് പാണ്ടാകാതെ നോക്കണം. ഈ യാത്ര നൂല്പാലത്തിലൂടെയാണെന്നും വളരെ ഏറെ സൂക്ഷമത ഈ കാര്യത്തിലുണ്ടാകണമെന്നും അല്ലാത്ത പക്ഷം നൂറ്റാണ്ടുകളായി കാത്ത് സൂക്ഷിച്ച ധാര്‍മിക ഭിത്തി തകരുമെന്നും ബന്ധപ്പെട്ടവര്‍ തിരിച്ചറിയുകയും വേണം.ഉദ്ഘാടന ചടങ്ങുകളില്‍ ചിലത് കണ്ടതിന്റെ അടിസ്ഥാനത്തിലാണു ഈ കുറിപ്പുകള്‍.
നല്ല നിരീക്ഷണം.
Deleteകാലം മാറുമ്പോള്‍ കോലം മാറണ്ടേ ഉസ്താതെ...
ReplyDeletei'm surprisedto see the programme lists of dharshana TV. i thought it will be a channel like Peace TV or something. but this one is too much...
ReplyDeleteപല ഇസ്ലാമിക രാജ്യങ്ങളിലും കലാ പ്രര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന രീതിയുന്ടെങ്കിലും, കേരളത്തിലെ മുസ്ലിം യാഥാസ്ഥിക വിഭാഗങ്ങളില്‍ നിലനിന്നിരുന്ന കാര്‍ക്കശ്യം കൊണ്ടു കഴിവുള്ള പല പ്രതിഭകളും മതത്തിന്റെ വിലക്ക്കളും മഹലിന്റെ ഊര് വിലക്കുകളും ഭയന്നു മുഖ്യധാരയിലെത്തിപെടാതെ പോയിട്ടുന്ടെന്നറ്റ് സത്യമാണ്. കേരള മുസ്ലിംകളി ഏറ്റവും യാഥാസ്ഥിക വാദികള്‍ എന്ന് അറിയപ്പെട്ടിരുന്ന ഇ. കെ വിഭാഗത്തിന്റെ യുവജന പ്രസ്ഥാനം മാറുന്ന ലോകത്തിന്റെ കൂടെ പുതു മുസ്ലിം ശബ്ദമായി വന്നത് തികച്ചും ശ്രേദ്ധെയമാണ്.
ReplyDeleteഒരു വിനോദ ചാനലിനു വേണ്ടി വിട്ടുവേഴ്ച ചെയ്ന്ന്തിന്റെ പരിതി ഏതാട്ടംവരെ എന്നത് ശ്രേദ്ധിക്കെണ്ടിയിരിക്കുന്നു. യാഥാസ്ഥിക വാദികളെയും പുരോഗമന്‍ യുവത്വത്തെയും ഒരുപോലെ തൃപ്തിപ്പെടുത്തി എത്രത്തോളം വിജയകരമായി ഇത് മുന്നോട്ടു കൊണ്ടു പോകാന്‍ കഴിയുമെന്നത് കാത്തിരുന്നു കാണേണ്ടത് തന്നെയാണ്.
കരുതലോടെയുള്ള വാക്കുകള്‍
Deleteനല്ല എയുത്ത് കൂടുതല്‍ എയുതുവാന്‍ തങ്ങള്‍ക്ക കയിയുമാരകട്ടെ
ReplyDeleteThis comment has been removed by the author.
ReplyDeleteമേല്‍ കമന്റ് താങ്കള്‍ വായിക്കാന്‍ വേണ്ടി എഴുതിയതാണ്. ഇവിടെ ചര്‍ച്ച വഴി തിരിക്കാന്‍ താല്പര്യമില്ലാത്തത് കൊണ്ട് ഡിലീറ്റ് ചെയ്യുന്നു.
ReplyDeleteടിവി ഉള്ള വീട്ടില്‍ റഹ്മത്തിന്റെ മലക്കുകള്‍ ഇറങ്ങില്ല എന്ന് പറഞ്ഞു കേട്ടിട്ടു അധികം കാലമായില്ല എങ്കിലും നല്ല മാറ്റങ്ങള്‍ സ്വാഗതാര്‍ഹം തന്നെ.
ReplyDelete:)
Deleteനാടോടുമ്പോള്‍ നടുവെ.. അതും നെഞ്ചത്ത് കൂടെ.. അതിന്റെ ഒരു സാമ്പിളല്ലേ ഇവിടെ കാണുന്നത്.. വരാനുള്ളത് എവിടെയും തങ്ങില്ല..
ReplyDeleteകുറെ വാചക കസര്‍ത്തുകള്‍.. അസത്യങ്ങളും അര്‍ദ്ധ സത്യങ്ങളുമായി ഒരു പോസ്റ്റ്.. നടക്കട്ടെ :)
യോജിപ്പും വിയോജിപ്പും രേഖപ്പെടുത്തിയ എല്ലാവര്ക്കും നന്ദി.
ReplyDeleteമാധ്യമവും പട്ടിയും ഉള്ള വീട്ടില്‍ അല്ലാഹുവിന്റെ റഹ് മത്തിന്റെ മലക്കുകള്‍ കയറില്ല എന്ന് പാതിരാ പ്രസംഗങ്ങളില്‍
ReplyDeleteപ്രസംഗിച്ചു നടന്നവര്‍ക്ക് ഇപ്പോള്‍ മാധ്യമം വായിച്ചില്ലേല്‍ ഉറക്കം കിട്ടില്ല.
മുമ്പ് ആരോ പറഞ്ഞത് പോലെ നമ്മുടെ സമുദായത്തിന് ബുദ്ധി ഉദിക്കുന്നത് പെരുവിരലില്‍ നിന്നാണ്
അത് തലയില്‍ എത്താനുള്ള താമസമാണ് പല കാര്യങ്ങളും ആദ്യം എതിര്‍ക്കുന്നത്.
ദര്‍ശനാ ചാനലിനു എല്ലാവിധ ഭാവുകങ്ങളും നേരുന്നു
(NB മുടി വ്യവസായത്തിനു വണ്ടി വന്നാല്‍ ഞങ്ങളും ചാനല്‍ തുടങ്ങും അന്നേരം കരിനാക്ക് കൊണ്ട് വന്നേക്കരുത് )
ഹഹഹ... കണ്ടറിയാം.
Deleteരൂപവും ശബ്ദവും വെളിച്ചവും അതിനിടയില്‍ തീര്‍ക്കപ്പെടുന്ന ദൃശ്യ ങ്ങള്‍ അതിന്റെ ധാര്‍മിക സാംസ്കാരിക സാമൂഹ്യ വിധികള്‍ ജാഗ്രതയോടെ മുന്നോട്ടു കൊണ്ടുപോയില്ലെങ്കില്‍ വീണുടയാന്‍ പാകത്തിലുള്ള നിര്‍മിതി അതാണ് വിനോദ ചാനലുകളുടെ നൂല്പാലം ആ നൂല്പാലം ജാഗ്രതയോടെ കൈകാര്യം ചെയ്യാന്‍ ചാനല്‍ തുടങ്ങിയവര്‍ക്കും ഇനി തുടങ്ങാനിരിക്കുന്നവര്‍ക്കും സാദിക്കട്ടെ എന്ന് ആശംസിക്കുന്നു ....
ReplyDeleteഅതെ പാറക്കണ്ടി
Deleteഇത് ചരിത്രമാണ്.
ReplyDeleteമതില്‍ പൊളിച്ചത് കൊണ്ട് മാത്രമാകില്ല..മൂല്യങ്ങളും സാമൂഹിക ബോധവും പ്രസരിപ്പിക്കുക കൂടി വേണം.
"അരുത്" കള്‍ക്ക് നടുവിലും ഇസ്ലാം സമൂഹം മലയാള ചലച്ചിത്ര ചരിത്രത്തിനു നല്‍കിയ സംഭാവനകള്‍ മഹത്തരം തന്നെയല്ലേ?
പ്രേം നസീര്‍ മുതല്‍ മമ്മൂട്ടിയും കടന്നു ആസിഫലിയും ഫഹദും വരെ , ഫാസില്‍ മുതല്‍...ആഷിക് അബു, സമീര്‍ താഹിര്‍ സലിം അഹമ്മദ് വരെ.
ദര്‍ശന പുതിയ ഒരു മാധ്യമ സംസ്കാരത്തിന്റെ വിളക്ക് ആവട്ടെ..
ധാര്‍മിക ബോധമുള്ള വ്യക്തികളും പ്രസ്ഥാനങ്ങളും ആധുനിക മാധ്യമങ്ങളെ ധാര്‍മികമായി ഉപയോഗപ്പെടുത്താന്‍ തയ്യാറായാല്‍ അനുദിനം ദുഷിച്ചു കൊണ്ടിരിക്കുന്ന സമൂഹത്തിന് ചെയ്യുന്ന വലിയൊരു സേവനമാകുമത്...
ReplyDeleteകമ്പോളവല്ക്കരിക്കപ്പെടുന്ന കാഴ്ചയ്ക്ക്, അശ്ലീലവല്‍ക്കരിക്കപ്പെടുന്ന കലാരൂപങ്ങള്‍ക്ക് നന്മയുടെ, നേരിന്റെ ഭാഷ്യം ചമയ്ക്കാന്‍ ഇത്തരം ദൗത്യങ്ങള്‍ക്ക് സാധിക്കും....!
സാധ്യമാവട്ടെ!
Deleteആദര്‍ശമൊക്കെ എത്രനാള്‍ കൊണ്ടു നടക്കാന്‍ പറ്റും? കാലത്തിനൊത് കോലം കെട്ടുക തന്നെ. എഴുത്ത് ഒന്നിനൊന്നു മെച്ചപ്പെട്ടു കാണുന്നു ..കൂടുതല്‍ ആഴത്തിലുള്ള പഠനങ്ങള്‍ വിശകലനങ്ങള്‍ ..എല്ലാവിധ ഭാവുകങ്ങളും നേരുന്നു
ReplyDeleteവളരെ നന്ദി സിദ്ദീഖ് ഭായ്.
Deleteകേവലം എന്റര്‍ടൈംമെന്‍റ് എന്നതിനപ്പുറം സമൂഹത്തിലെ അന്ധവിശ്വാസ - അനാചാരങ്ങള്‍ക്ക് നേരെ പോരാട്ടം നടത്താന്‍ ഈ ചാനല്‍ ഉപയോഗപ്പെടുത്തണം. ഇതിന്റെ കാഴ്ചക്കാര്‍ ഭൂരിപക്ഷവും യാഥാസ്തിക വിഭാഗക്കാര്‍ ആയിരിക്കെ വിശേഷിച്ചും. അല്ലാതെ അന്ധവിശ്വാസങ്ങളെ പൊലിപ്പിച്ചെടുത്ത് കാശുണ്ടാക്കുന്ന 'വിശ്വസിച്ചാലും ഇല്ലെങ്കിലും' പരമ്പരക്ക് അനുകരണമുണ്ടാക്കുകയാണ് ഇതിന്റെ ദൌത്യമെങ്കില്‍ ബാക്കിആളുകള്‍ കൂടി മുടി വെള്ളവും പേറി കേരളയാത്ര നടത്തുകയാവും ഫലം.
ReplyDelete---------------
ഈ പോസ്റ്റിലെ ശ്രദ്ധേയമായ വരികളാണ് മുകളിലേത്.
>>> കുറെ വാചക കസര്‍ത്തുകള്‍.. അസത്യങ്ങളും അര്‍ദ്ധ സത്യങ്ങളുമായി ഒരു പോസ്റ്റ്.. നടക്കട്ടെ :)<<<
ഈ വരികളെഴുതിയ സഹാദരൻ ഈ പോസ്റ്റിലെ അസത്യവും അർദ്ധസത്യംവും ഇവിടെ തുറന്ന് പറയുന്നതിൽ ഈ പോസ്റ്റിട്ട ശ്രദ്ധേയന് പോലും വിരോധമുണ്ടാവില്ല എന്നാണ് എന്റെ വിശ്വാസം. അത് ചെയ്യുന്നില്ലെങ്കിൽ ഇതിലെ ചില കൈപ്പുറ്റ പരാമർശങ്ങളെ ഉൾകൊള്ളാനുള്ള വിമുഖത എന്ന നിലക്ക് വ്യാഖ്യാനിക്കേണ്ടി വരും.
നന്ദി ലതീഫ് സാഹിബ്.
DeleteThis comment has been removed by the author.
ReplyDelete@ Latheef,
ReplyDeleteഎന്താണ് ഈ ചാനല്‍ കൊണ്ട് സമുദായത്തിനു വരാനിരിക്കുന്നതെന്നതിന്റെ സൂചനയാണീവിടെ കാണുന്നത്.. എല്ലാം ഇസ്‌ലാമികവത്കരിക്കണം. താഗൂത്തി ഗണണ്മെനിനു വോട്ട് ചെയ്യുന്നത് പോലും ശിര്‍ക്കാണെന്ന് പ്രചരിപ്പിക്കുന്ന ജമാഅത്തെ ഇസ്‌ലാമിക്കാര്‍ ഈ ആട്ടത്തിന്റെ മൗദൂദിയന്‍ വാദം കൂടി അവതരിപ്പിക്കുക. അതിലൂടെ വ്യക്തമാവും അസത്യവും അര്‍ദ്ധ സത്യവും..
കാലത്തിനൊത്ത് കോലം കെട്ടി കോലക്കേടാവാതിരിക്കട്ടെ..
ശ്രദ്ധേയന്‍ പറയുന്നു. ഇത് ഇ.കെ സമസ് തക്കാരുടേ വകയാണെന്ന്. എന്നാല്‍ പലയിടത്തും അവര്‍ നിഷേധിക്കുന്നു. ഇത് സമസ്തയുടെതല്ല. എസ്.കെ യുടേതല്ല ( ഞങ്ങളുടെ ഗര്‍ഭം ഇങ്ങിനെയല്ല) എന്ന്.. അപ്പോള്‍ ഇനി ആരുടേതാണെന്ന് ഉറപ്പിച്ചിട്ട് മതി.വേര്‍ തിരിക്കലുകള്‍
ഈ പോസ്റ്റിന്റെ കമന്റില്‍ എവിടെയും സമസ്തയോ എസ്കെഎസ്എസ്എഫോ ദര്‍ശനയുടെ പിതൃത്വം നിഷേധിച്ചു കണ്ടിട്ടില്ല. മറ്റെവിടെയെങ്കിലും ശ്രദ്ധയില്‍ പെട്ടതുമില്ല. അല്ലെങ്കിലും കേവലമൊരു നിഷേധക്കുറിപ്പ് കൊണ്ട് തീരുന്നതല്ലല്ലോ ദര്‍ശനയുമായുള്ള അവരുടെ പൊക്കിള്‍കൊടി ബന്ധം! അവരഥവാ നിഷേധിക്കുകയാണെങ്കില്‍ അതിന്റെ കാരണം കൂടി വ്യക്തമാക്കണം. ചാനലോ പരിപാടികളോ അനിസ്ലാമികമാണോ എന്നും വ്യക്തമാക്കണം. എനിക്ക് തോന്നുന്നത് പാണക്കാട് തങ്ങള്‍ ഉദ്ഘാടിച്ച സമസ്തയുടെയും അവരുടെ വിദ്യാര്‍ഥി സംഘടനയുടെയും നേതൃത്വം തന്നെ അണിനിരന്ന വേദിയെ അവര്‍ക്ക് അത്രയെളുപ്പം നിഷേധിക്കുക സാധ്യമല്ലെന്നാണ്. ആരെങ്കിലും അങ്ങനെയൊരു നിഷേധക്കുറിപ്പ് ഇവിടെ ചേര്‍ക്കുകയാണെങ്കില്‍ വിശദമായി അപ്പോള്‍ പറയാം.
ReplyDeleteബഷീര്‍ ഭായ്, ജീവികളുടെ ചിത്രം വര ഹറാമായ താങ്കളുടെ സമസ്തയ്ക്ക് ഇന്നും ഈ കാര്യത്തില്‍ അതേ അഭിപ്രായമാണോ? സിറാജ് ദിനപത്രത്തില്‍ അടിച്ചു വരുന്ന സ്ത്രീകളുടെ ഫോട്ടോകള്‍ (അതും ചിലങ്ക കെട്ടിയതും ചായം തേച്ചതും!) മറ്റു പരസ്യങ്ങളും ഹലാലാണോ ഹരാമാണോ? അതോ സിറാജിന്റെ പിതൃത്വം നിങ്ങളും നിഷേധിക്കുമോ?
ഈ പോസ്റ്റിന്റെ കാര്യമല്ല. അണികളുടെ പ്രതികരണമാണ് പലയിടത്തും കാണുന്നു. ഇത് എസ്.കെ. ചാനലല്ല.. സമസ്തയുമായി ബന്ധമില്ല ..കമ്പനിയാണേന്നൊക്കെ.. അനിസ്ലാമിക പരിപാടികളാണെന്ന് അവർക്ക് ബോധ്യമായതു കൊണ്ടുള്ള ജാള്യതയാവാം കാരണം.. പിന്നെ ഇപ്പോൾ ചർച്ച ചെയ്യുന്ന വിഷയം ദർശന ചാനലിന്റെ ഇസ്‌ലാമിക മാനമാണല്ലോ അത് ഒരു വഴിക്കാവട്ടെ എന്നിട്ട് വിഷയങ്ങൾ മറ്റു പലതും എടുക്കാം.. ഇവിടെ ദർശന ചാനൽ..അത് മറ്റ് ചാനലുകളെ പോലെ ഒരു ചാനൽ. ശ്ലീലവും അശ്ലീലവും ഹാസ്യവും പരിഹാസവും ചേർന്ന കൂട്ടുകൾ.. അതിൽ നിന്ന് വ്യത്യസ്തമായി ഒന്നുമില്ലെന്ന് ഈ പ്രൊമോകൾ തെളിയിക്കുന്നു ..ഒരു ഇസ്ലാമിക സംഘടന ഇത്തരം കാര്യങ്ങൾ പ്രൊമോട്ട്ചെയ്യുമ്പോൾ , ദർശന ..അത് മുസ്ലിം സമൂഹത്തിന്റെ നല്ല മാറ്റമായി അവതരിപ്പിക്കുന്ന ജമാഅത്ത് കാർ അതിനു മറുപടി പറയണം.. ഇവിടെ കാണിക്കുന്ന കൂത്തുകൾ എല്ലാം ഈ നല്ല മാറ്റത്തിന്റെ ഭാഗമായാണോ എണ്ണപ്പെടേണ്ടത്..
ReplyDeleteശ്രദ്ധേയൻ, ഇവിടെ കൊടുത്തിരിക്കുന്ന ദർശന ഡാൻസ് ലിങ്ക് നോക്കുക. അതിന്റെ പ്രതികരണത്തിൽ തന്നെ ഒരു നിഷേധകുറിപ്പ് കാണാം..
ReplyDeleteപ്രിയ ബഷീര്‍ ഭായ്,
ReplyDeleteദര്‍ശനയിലെ സര്‍വ പ്രോഗ്രാമുകള്‍ക്കും ഇസ്ലാമിക് സര്‍ട്ടിഫിക്കറ്റ് നല്‍കുക ഈ പോസ്റ്റിന്റെ ഉദ്ദേശ്യമല്ല. അതിന്റെ നന്മ തിന്മകളെ താങ്കള്‍ക്കടക്കം വിചാരണ നടത്താം. സംഗീതവും അഭിനയവുമടക്കമുള്ള മാധ്യമങ്ങളെ പരമാധി ഇസ്ലാമികമായി ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയാണിവിടെ ഞാന്‍ ഊന്നിപ്പറഞ്ഞത്. അതിലേക്കുള്ള നല്ലൊരു മാര്‍ഗമാണ് സമസ്തയ്ക്ക് ഈ ചാനല്‍. ഒരു കാലത്ത് ഹറാമായിരുന്ന പ്രസ്തുത മേഖലകള്‍ ഹലാല്‍ വിധിക്കപ്പെട്ട സ്ഥിതിക്ക് അവര്‍ക്കതിനെ ആ അര്‍ത്ഥത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്നുണ്ടോ എന്നത് മാത്രമാണ് ചോദ്യം. ഇതുപോലെ ഹറാം ഹലാലായതിന്റെ താങ്കളുടെ സംഘടനയുടെ ഭാഗത്ത് നിന്നുള്ള ഉദാഹരണമായാണ് ഞാന്‍ സിറാജും കുട്ടികളുടെ മാസികയും ഇവിടെ ചൂണ്ടിക്കാണിച്ചത്. ഒരു പൊതു മാധ്യമം എന്ന നിലയില്‍ നമുക്ക് ഇതിനെയൊക്കെ എത്രമാത്രം ഇസ്ലാമികവല്ക്കരിക്കാം എന്നതാവണം നമ്മുടെ ചര്‍ച്ച.
നിഷേധം ഔദ്യോകികമായി ശ്രദ്ധയില്‍പെട്ടാല്‍ ആ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചയാവാം. വേണമെങ്കില്‍ പോസ്റ്റ് തന്നെയാവാം. :)
ReplyDeleteThis comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDeleteഇസ്ലാമിലെ കലയും സംസ്കാരവുമായി ബന്ധപ്പെട്ടു ഒരുപാട് അജ്ഞത നില നില്കുന്നുവെങ്കിലും കേരള മുസ്ലിംകളില്‍ ഏറ്റവും സര്ഗാത്മകമായവര്‍ സുന്നികള്‍ തന്നെയാണ്. ബഹുദൈവ ആരാധനയാകുമെന്നോ, അമുസ്ലിം സംസ്കാരമാകുമെന്നോ പറഞ്ഞു ഭയപ്പെടുത്തി, മാപ്പിള കലകളെ മൊത്തം ഇല്ലാതാക്കുകയാണ് മുജാഹിദ്, ജമാഅത്തെ ഇസ്ലാമി എന്നീ നവപ്രസ്ഥാനങ്ങള്‍ ചെയ്തത്. പല അറബികളും ലെബനോണില്‍ നിന്നോ, സിറിയ യില്‍ നിന്നോ ഒക്കെയുള്ള ക്രിസ്ത്യന്‍ ഗായികമാരുടെ പാട്ടുകള്‍ ആസ്വടിക്കേണ്ടി വരുന്നതും ഇത്തരം അച്ചുതാനന്ദന്‍ സ്റ്റൈല്‍ ഉള്ള ഈ സലഫി ദാര്‍ഷ്ട്യം കൊണ്ടാണ്. സുന്നികളെ പോലെ ചാനല്‍ തുടങ്ങാന്‍ മറ്റാര്‍ക്കും ധൈര്യമില്ലാത്തതും അത് കൊണ്ടാണ്.
ReplyDeleteഅറബ് ജനസമൂഹങ്ങളില്‍ കാണുന്ന സര്‍ഗാത്മകതയുടെ ഒരംശമെങ്കിലും കേരളത്തിലെ മുസ്ലിംകള്‍ പ്രകടിപ്പിച്ചിരുന്നുവെങ്കില്‍ മുസ്ലിംകളില്‍ ഒരു പാട് പേര്‍ കലാരംഗത്തേക്ക് വരും. കേരളത്തിലെ സിനിമ കാണുന്നവരില്‍ ഭൂരിഭാഗവും മുസ്ലിമ്കലാനെന്നും അവര്‍ കണ്ടില്ലെങ്കില്‍ അത് സാമ്പത്തികമായി തകരുമെന്നും സിനിമ നിരൂപകനായ ജെ പീ രാമചന്ദ്രന്‍ ആവര്‍ത്തിച്ചു പറയുന്നത് ഓര്‍ക്കുക.
പ്രിയ അവര്‍ണന്‍: വിഷയത്തിലെ താങ്കളുടെ അജ്ഞത ചൂണ്ടിക്കാണിക്കേണ്ടി വന്നതില്‍ ക്ഷമിക്കണം. സംഗീതം, അഭിനയം തുടങ്ങിയ വിഷയത്തില്‍ സുന്നികളുടെ നിലപാടുകളും ജമാഅത്തെ ഇസ്ലാമി നിലപാടും താങ്കളൊന്നു പഠിക്കണം. മുജാഹിദ് (സലഫി) നിലപാടുകള്‍ സുന്നീ പക്ഷത്തോടാണ് ചാഞ്ഞിരിക്കുന്നത് എന്നും അറിയണം.
ReplyDeleteശ്രദ്ധേയന്‍, താങ്കള്‍ അറിയാത്ത ഒരു വിഷയം കൂടി അറിയിക്കുന്നു. കേരളത്തിലെ ജമാഅത്തെ ഇസ്ലാമിക്ക് മാത്രമാണ് കലാ രംഗത്ത് താങ്കള്‍ പറയുന്ന വിശാല കാഴ്ച്ചപ്പാടുള്ളത്. മറ്റു സംസ്ഥാനങ്ങളില്‍ അങ്ങനെ ഇല്ല. വേണമെങ്കില്‍ അന്വേഷിക്കാം. അവിടെ സംഗീതം പോലും ഹറാം ആണ്.
ReplyDeletehttp://www.youtube.com/watch?v=hBKgn1nj8kY
ReplyDelete@shukoor:കേരള ജമാഅത്തെ ഇസ്ലാമി ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയുടെ ഭാഗം തന്നെയാണ് എന്നാണ് എന്‍റെ അറിവ് :)
ReplyDeleteഅങ്ങനെയൊക്കെത്തന്നെയാണ്. പക്ഷെ മറ്റു സംസ്ഥാനക്കാര്‍ക്ക് ഇപ്പോഴും ഹറാം ആയ സംഗീതം, (ഉപകരണ സംഗീതം, സിനിമ) കേരളത്തില്‍ മാത്രം ഹലാല്‍ ആകുന്നതും ഒരു വൈരുദ്ധ്യം അല്ലെ? മുമ്പുള്ള സുന്നികള്‍ക്ക് പലതും ഹറാം ആയിരുന്നു. അതുപോലെ ഇപ്പോഴുള്ള അന്യ സംസ്ഥാനക്കാരായ ജമാഅത്തെ ഇസ്ലാമിക്കും പലതും ഹറാം ആണ്. സംഗതി തുല്യമായില്ലേ? പിന്നെ എന്തിനീ പോസ്റ്റ്?
ReplyDeleteആത്മീയവും, സാംസ്കാരികവും ആയ മൂല്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ ഉള്ള പരിപാടികള്‍ മാത്രമേ കാണിക്കൂ, അതിന് വിരുദ്ധമായി വരുന്ന പരസ്യങ്ങള്‍ പോലും സ്വീകരിക്കില്ല എന്നുമൊക്കെ പറഞ്ഞു തുടങ്ങിയ "അമ്മയുടെ ചാനലിന്റെ" അവസ്ഥ എന്താണ് ഇന്ന്.! പൊതുവേ മാധ്യങ്ങളെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന അപജയം ദൃശ്യമാധ്യമങ്ങളെയും ബാധിച്ചിട്ടുണ്ട്. അത് മതച്ചാനല്‍ ആയാലും രാഷ്ട്രീയചാനല്‍ ആയാലും ശരി. ഇക്കാലത്ത് മതപ്രഭാഷണങ്ങള്‍ മാത്രം കാണിച്ചാലൊന്നും ആളെ കിട്ടില്ല എന്ന് ദര്‍ശനക്ക് തോന്നിക്കാണും. എന്തായാലും വിശാലമായി ചിന്തിക്കാന്‍ മത സംഘടനകള്‍ക്ക് ആവുന്നു എങ്കില്‍ അത് സ്വാഗതാര്‍ഹം തന്നെ. കുറച്ചു പെണ്‍കുട്ടികള്‍ ഡാന്‍സ് കളിച്ചതിനെ എന്തോ മഹാഅപരാധം ആയിട്ട് കണ്ടു കുറെ പേര്‍ തഴെ കമന്റ് ഇട്ടിരിക്കുന്നത് കണ്ടു. എന്തെങ്കിലും പറയേണ്ടേ അല്ലെ. കേരളീയ മതേതര സമൂഹത്തില്‍ വിരിയാന്‍ പാകത്തിനുള്ള വല്ല മുല്ലപ്പൂക്കളും ഉണ്ടോ ആവോ:)
ReplyDeleteപ്രതികരണത്തിന് നന്ദി ശ്രീജിത്ത്
Deleteതട്ടമിട്ട താത്തമാരുടെ ഭരതനാട്യവും കുച്ചിപ്പിടിയും കാണാന്‍ 'ദര്‍ശന' ഇടയാക്കട്ടെ.. ആമ്മീന്‍.
ReplyDelete@ ശ്രദ്ധേയന്‍
ReplyDeleteഞാന്‍ ഒരു സാധാരണ മനുഷ്യനായത് കൊണ്ട്, പല കാര്യങ്ങളിലും അറിവില്ലായ്മ ഉണ്ടാവുന്നത് ഒരു തെറ്റല്ല എന്ന് കരുതുന്ന്നു. പക്ഷെ സാമാന്യ മത വിശ്വാസം പുലര്‍ത്തുന്ന ഒരാളെ, അയാളുടെ ചെറിയതും വ്യതസ്തവുമായ കാഴ്ചപാടുകളുടെ പേരില്‍ പുറത്താക്കാനും അകതാക്ക്കനുമുള്ള കഴിവ് വിവിധ മത സംഘടനകള്‍ ഏറ്റെടുക്കുന്നത് ഉചിതമാണോ? ലോക മുസ്ലിം ജനസന്ഘ്യയുടെ വെറും 20 % മാത്രമാണ് അറബ് മാതൃഭാഷയുള്ളവര്‍. അറബികളില്‍ 10 % അമുസ്ലിമ്കലാണ് താനും. ബാക്കി വരുന്ന 80 % അവര്‍ ജനിച്ച സമൂഹത്തിലെ കലയും സംസ്കാരവും ഭാഷയും നിലനിര്‍ത്തികൊണ്ട് തന്നെ ഇസ്ലാമിക കലകള്‍ വികസിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ മാപ്പിള പാടുകളും ഒപ്പനയും ഇതിനൊരുദാഹരണം ആണ്. ഇതിനെ 'ശിര്‍കായും' 'ബിദുഅതായും' വ്യാഖാനിച്ചു നശിപ്പിച്ചു കളഞ്ഞത് സലഫി, ജമാഅത് പ്രസ്ഥാനങ്ങള്‍ ആയിരുന്നു. വിവാഹ ബന്ധങ്ങളില്‍ വരെ 'പ്രസ്ഥാന ബന്ധുക്കള്‍ക്ക് മുന്ഗണന' എന്ന് എഴുതി വെച്ച് അതിര്‍വരമ്പുകള്‍ സൃഷ്ടിച്ചതും ഇത്തരം പ്രസ്ഥാനങ്ങള്‍. കുറച്ചു കൂടെ തുറന്ന സമീപനം പുലര്‍ത്തുന്നത് കേരളത്തിലെ സുന്നികള്‍ തന്നെയായിരുന്നു. ഞാന്‍ ഇത്തരം എല്ലാ പ്രസ്ഥാനങ്ങളെ കുറിച്ചും കുറച്ചൊക്കെ പഠിച്ചതില്‍ നിന്നും എനിക്ക് തോന്നിയതാണിത്. താങ്കള്‍ ഇത് അന്ഗീകരിക്കെണ്ടാതില്ല.
@ശ്രീജിത്ത്
കേരളത്തിന്റെ സാമൂഹ്യഖടന സ്വതന്ത്ര ചിന്തകളെ തകര്‍ക്കുകയും എസ്ടബ്ലിഷ്മെന്റുകളെ എന്നും തുടരാന്‍ അനുവദിക്കുകയും ചെയ്യുന്നത് കൊണ്ടാണ് നമ്മള്‍ മറ്റുള്ളവരെ എന്നും വിമര്‍ശിച്ചു കൊണ്ടേ ഇരിക്കുന്നത്. ഈ കാഴ്ചപ്പാട് മാറാതെ നമ്മുടെ നാടും സംസ്കാരവും വികസിക്കില്ല. മനുഷ്യന്റെ നിലപാടുകളില്‍ വരുന്ന മാറ്റം സമൂഹത്തിലും പ്രകടമാകും. അത് നല്ലതിനാണ്. നന്മയും സമത്വവും സാഹോദര്യവും പരസ്പര ബഹുമാനവും പുലര്‍ത്തുന്ന മാറ്റങ്ങളെ നില നില്‍ക്കൂ. അല്ലാത്തവ സ്വയം കൊഴിഞ്ഞു പോകും.
@നാമൂസ്
ലോകത്തിലെ ഏറ്റവും വലിയ മുസ്ലിം രാജ്യമായ ഇന്തോനേഷ്യയിലും രാമനും രാമായണ മഹാ ഭാരത കഥയും സാംസ്കാരിക ജീവിതത്തിലെ പ്രധാന ഐതിഹ്യങ്ങളാണ്. ഒരു പക്ഷെ ഇന്ത്യയിലെ ഹിന്ദു മത വിശ്വാസികളെക്കാള്‍ പ്രാധാന്യത്തോടെ ഇന്തോനേഷ്യന്‍ മുസ്ലിംകള്‍ സാംസ്കാരികമായി രാമായണത്തിലെ കഥകളെയും ബുദ്ധ മതത്തെയും ആദരിക്കുന്നുണ്ട് എന്ന് അവിടെ സന്ദര്‍ശിച്ചതില്‍ നിന്നും എനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. ഇന്തോനേഷ്യയിലെ ഹിന്ദു ജന സംഘ്യ വെറും 2 % മാത്രമാണ്. അവരിലധികവും ബാലി ദ്വീപിലാണ്. പക്ഷെ രാമായണവും മഹാ ഭാരതവും ഇന്തോനേഷ്യയില്‍ എല്ലായിടത്തും ജീവിതത്തിന്റെ ഒരു ഭാഗമാണ്. ഇന്ത്യയില്‍ പല പ്രാദേശിക ദൈവങ്ങളും ഉള്ളതിനാല്‍, രാമായണത്തിലെ പല കഥാ പാത്രങ്ങളും ദേശീയ ദൈവങ്ങളല്ല.
സാക്ഷാല്‍ ലാല്‍ കൃഷ്ണ അദ്വാനി തന്നെ ഈ മുസ്ലിം ഭൂരിപക്ഷ രാജ്യം സന്ദര്‍ശിച്ചതിനു ശേഷം തന്റെ ബ്ലോഗില്‍ എഴുതിയത് ഇങ്ങിനെയാണ്. "Indonesia, I must say, seemed to know and cherish Ramayana and Mahabharata better than we do"
എന്റെ ബ്ലോഗില്‍ ഇതിനെ കുറിച്ച് ഞാന്‍ പരാമര്‍ശിച്ചിട്ടുണ്ട്..
പ്രിയ അവര്‍ണന്‍: വീണും താങ്കള്‍ അവാസ്തവം പറയുന്നു.
ReplyDelete/// കേരളത്തിലെ മാപ്പിള പാടുകളും ഒപ്പനയും ഇതിനൊരുദാഹരണം ആണ്. ഇതിനെ 'ശിര്‍കായും' 'ബിദുഅതായും' വ്യാഖാനിച്ചു നശിപ്പിച്ചു കളഞ്ഞത് സലഫി, ജമാഅത് പ്രസ്ഥാനങ്ങള്‍ ആയിരുന്നു./// കേരള സുന്നികളുടെ സംഗീത പാരമ്പര്യം തേടിപ്പോയാല്‍ നമുക്ക് ലഭിക്കുന്ന മറുപടി മാപ്പിളപ്പാട്ടും ഒപ്പനയും ആയിരിക്കില്ല. മറിച്ച്, ഒരു പാട് മാലകളും മൌലൂദുകളുമായിരിക്കും. അതും പരമാവധി ദഫിന്റെ അകമ്പടി മാത്രമാണ് ഇന്നും അവര്‍ 'ഹലാലായി' കാണുന്നത്.
//വിവാഹ ബന്ധങ്ങളില്‍ വരെ 'പ്രസ്ഥാന ബന്ധുക്കള്‍ക്ക് മുന്ഗണന' എന്ന് എഴുതി വെച്ച് അതിര്‍വരമ്പുകള്‍ സൃഷ്ടിച്ചതും ഇത്തരം പ്രസ്ഥാനങ്ങള്‍.//
സുന്നി അല്ലാതാവരുമായി വിവാഹ ബന്ധം പാടില്ലെന്നതാണ് സുന്നികളുടെ ആദര്‍ശമെന്നത് അവര്‍ണന് അറിയുമോ? പ്രായോഗിക രംഗത്ത് അത് പാലിക്കാന്‍ സാധിച്ചോ എന്നത് വേറെ ചര്‍ച്ച ചെയ്യേണ്ടതാണ്. എന്നാല്‍ മറ്റു സംഘടനകള്‍ക്ക് ഇങ്ങനെയൊരു വിലക്കില്ല. (എന്‍റെ ഭാര്യ ഒന്നാം നമ്പര്‍ സുന്നിയാണ്.:) )
ശുക്കൂര്‍: ഏറെ പരതാന്‍ സമയമില്ല. ഇതൊക്കെ കാണാം:
ReplyDeletehttp://www.youtube.com/watch?v=00DQLJexIiY
http://www.youtube.com/watch?v=dR7psiIk7nk
http://www.youtube.com/watch?v=KHz-eYu8pZA
ഇപ്പോള്‍ ദര്‍ശനയെ എതിര്‍ക്കുന്നവര്‍ ഭാവിയില്‍ അനുകൂലസമീപനം കൈകൊള്ളും!
ReplyDeleteഅതാണ് പാരമ്പര്യം.
മതസംഗമങ്ങളും സംഘടനകളും മതത്തെയും ദൈവത്തെയും വിറ്റുകാശാക്കുന്ന കാഴ്ചയാണ് മുന്നിലുള്ളത്.
ഒരു മാധ്യമസ്ഥാപനം നിലനില്‍ക്കാന്‍ പരസ്യംകൂടിയേ തീരൂ. 'ഹലാലായപരസ്യ'വും തേടിപ്പോയാല്‍ ആപ്പീസ് പൂട്ടിപ്പോകും. അപ്പോള്‍ പിന്നെ 'ദര്‍ശന' ചെയ്തതും ചെയ്യാനിരിക്കുന്നതും പാപമാണോ കുഞ്ഞാടേ?
@ ശ്രദ്ധേയന്‍,
ReplyDeleteone OT
>>എന്‍റെ ഭാര്യ ഒന്നാം നമ്പര്‍ സുന്നിയാണ്.:) ) <<
എന്തേ.. പ്രസ്ഥാനത്തില്‍ നിന്ന് പെണ്ണ് കിട്ടിയില്ലേ.. ?
ഇതു വരെയും ജമാഅത്താക്കി മാറ്റാന്‍ സാധിചില്ലേ ?
അറിയാന്‍ വേണ്ടി ചോദിക്കയാണ്.. ജമാഅത്ത് വിശ്വാസ പ്രകാരം സുന്നികള്‍ ശിര്‍ക്ക് അഥവാ ബഹുദൈവാരാധന ചെയ്യുന്ന മുശ്‌രിക്ക് ആണല്ലോ.. മുസ്‌ലിമിനു മുശ്‌രിക്കിനെ വിവാഹം കഴിക്കാമോ ?
ഓഫിനു മാപ്പ്..
@ Sreejith kondotty,
ReplyDelete>>കുറച്ചു പെണ്‍കുട്ടികള്‍ ഡാന്‍സ് കളിച്ചതിനെ എന്തോ മഹാഅപരാധം ആയിട്ട് കണ്ടു കുറെ പേര്‍ തഴെ കമന്റ് ഇട്ടിരിക്കുന്നത് കണ്ടു. <<
അത് അപരാധമായി ചിത്രീകരിച്ചതല്ല.. തുണിയില്ലാതെയും ഡാന്‍സുകള്‍ ചാനലില്‍ നടക്കുന്നില്ലെ.. അത് കാണുന്നവര്‍ കാണട്ടെ അല്ലാത്തവര്‍ കാണാതിരിക്കട്ടെ. പക്ഷെ ഇതൊക്കെ ഇസ്‌ലാമിന്റെ അല്ലെങ്കില്‍ മുസ്‌ലിം സംഘടനയുടെ പുരോഗമനമായി അവതരിപ്പിക്കുന്നതിനോടാണ് എതിര്‍പ്പ്.. കേവലം ഒരു ഡോക്യുമെന്ററി ( ബാലനസ് ഷീറ്റ് ) യൂത്ത് ലീഗ് നിര്‍മ്മിച്ചതിനെതിരെ ഫത്‌വ പുറപ്പെടുവിച്ച വിഭാഗമാണ് ഇപ്പോള്‍ ഈ കൂത്തുകളുമായി വന്നിരിക്കുന്നത്.. എന്ന് കൂടി ഓര്‍ക്കുക...
നന്ദി
ബഷീര്‍ ഭായ്: ഓഫ് ക്ഷമിച്ചു :)
ReplyDeleteസുന്നികള്‍ മുശ്‌രിക്ക് ആണെന്ന് ജമാഅത്ത് വിശ്വസിക്കുന്നില്ല. എന്‍റെ ബാപ്പയടക്കമുള്ള കുടുംബം സുന്നിയാണ്. ഞാനും നല്ലൊരു സുന്നിയായിരുന്നു. ഉമ്മയും പെങ്ങന്മാരും സുന്നിയല്ല. ഭാര്യയ്ക്കും മാറ്റം കാണുന്നുണ്ട്. പെണ്ണ് കെട്ടാനായി സുന്നീ കുടുംബം തേടി പോയതാണ്. ആ കുടുംബത്തിലും ചെറിയ മാറ്റമുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അല്‍ഹംദുലില്ലാഹ്!
ഈ ഓഫ് ഇനി നിര്‍ത്താം :)
പണ്ട് സ്കൂളില്‍ പഠിച്ച ഒരു കഥ ഓര്‍മ്മ വന്നു. ഒരു തുള്ളി രക്തം പൊടിയാതെ ശരീരത്തില്‍ നിന്ന് മാംസം മുറിച്ചെടുക്കാന്‍ പറഞ്ഞ കഥ. സംഗീതം ഇല്ലാതെ ചാനല്‍ ഉണ്ടോ? സംഗീതം അല്പസ്വല്പം ഒക്കെ ആവമെന്ന ആണെങ്കില്‍ നബി(സ)യുടെ ഹദീസ് (സംഗീതം,പട്ടുവസ്ത്രം,വ്യഭിചാരം ഒക്കെ ഹലാല്‍ ആകുന്ന ഒരു കാലം വരും ) എവിടെ കൊണ്ട് പോയി കുഴിച്ചു മൂടും?
ReplyDeleteഇതൊരു മാറ്റത്തിന്റെ തുടക്കമാണ് യാതസ്ഥിക്ടയില്‍ നിന്നും ചാനല്‍ വഴി ......
ReplyDeleteഇതൊരു മാറ്റത്തിന്റെ തുടക്കമാണ് യാതസ്ഥിക്ടയില്‍ നിന്നും ചാനല്‍ വഴി ......
ReplyDeleteഈ മാറ്റം നാറ്റത്തിനല്ലേ സഖാവേ ? വായിക്കുക : http://bcpkannur.blogspot.com/2012/01/blog-post_14.html
ReplyDeleteതന്നെ പോലുള്ള 'മത യുക്തിവാദി'കളായ നപുംസകങ്ങള്‍ സ്തുതി പാടകരായി ഉണ്ടായാതിനാല്‍ 'ഈചുണ്ണി'കള്‍ക്കും അഭിമാനിക്കാം
ReplyDeleteഇങ്ങനെ ഓരോനോരോന്നായി മത മൂല്യങ്ങളെ ബലി കഴിക്കുന്ന കിടിലന്‍ മാപ്പിളമാര്‍ ഉയര്‍ന്നു പൊങ്ങട്ടെ... ആശംസകളോടാശംസകള്‍....
നാട്ടിലുടനീളം തിരുകേശ വെള്ളം സുലഭമകാന്‍ പോകുന്നു..... വെള്ളം കുടി മുട്ടും സൂക്ഷിച്ചാല്‍ ദുഖിക്കണ്ട....
Kidilan post mone..
ReplyDeleteBasil cp, tharam kittiyaal thante samghatanayum thudangum oru channel kaathirunno..
"മാറ്റം കാലത്തിന്‍റെ അനിവാര്യത അല്ലേ, ഇതല്ലേ എല്ലാവരിലും കണ്ടുകൊണ്ടിരിക്കുന്നതും"!!??
ReplyDeleteനല്ലത് ആര് ചെയ്താലും പറഞ്ഞാലും അതിനെ വിമര്‍ശിക്കാതിരിക്കാം .."ചരിത്രം നമുക്ക് മറക്കാം"
ചോദ്യം അവശേഷിപ്പിച്ച് കൊണ്ട് തന്നെ.!!!!!!!!
ചോദ്യം വിരല്‍ ചൂണ്ടുന്നത് ഒന്നിലേക്കു മാത്രമല്ല എന്ന മറ്റൊരു സത്യം കൂടി പറയേണ്ടിയിരിക്കുന്നു
അവതരണ ശൈലി ഇഷ്ടപ്പെട്ടു
ആശംസകള്‍ ശഫീക്
വളരെ നന്ദി ഭായ് :)
Deleteകാലിക പ്രാധാന്യമുള്ളൊരു ലേഖനം , ലേഖനവും അഭിപ്രായങ്ങളും വായിച്ചു,ചിലര്പരയുന്നു നാടോടുമ്പോള്‍ നടുവേ ..മറ്റുചിലരാവട്ടെ മലര്‍ന്നു കിടന്നു തുപ്പരുതെന്നും . പ്രത്യേകിച്ച് ഒന്നും പറയാനില്ല , ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം... .അത്രതന്നെ .
ReplyDeleteപ്രശം സകള്‍ ക്കു നന്ദി. ദര്‍ശന സുന്നി പ്രസ്ഥാനത്തിന്റെ ആശയ വ്യതിചലനമാണെന്നു കരുതിയെങ്കില്‍ തെറ്റി. പലരും അന്ധവിശ്വാസങ്ങളെന്നു പ്രചരിപ്പിക്കുന്ന ആദര്‍ ശപ്രവര്‍ ത്തനങ്ങള്‍ ക്കു ദര്‍ശന തടയിടുമെന്നൊന്നും ആരും സ്വപ്നം കാണേണ്ട. അതിന്റെ ശക്തരായ സം രക്ഷകര്‍ തന്നെയാണ്ദര്‍ശനക്കു പിന്നിലുള്ളത്. ഇന്ത്യാവിഷനില്‍ സം ഭവിച്ചതു പോലെ അണിയറ പ്രവര്‍ ത്തകര്‍ തിരിഞ്ഞു കൊത്തുമെന്ന പേടിയും ദര്‍ ശനക്കില്ല. ആദര്‍ ശത്തിന്റെ സം രക്ഷണത്തിനാണ് ദര്‍ശന. അതു വഴിയേ മനസ്സിലാകും .
ReplyDeleteആനുകാലിക സംഭവങ്ങള്‍ക്ക് നേരെ കണ്ണും കാതും കൂര്‍പിച്ച് നില്‍ക്കുന്ന "ശ്രദ്ധേയന്‍" എന്നതാണ് എന്റെ വയാനനുഭവം... ദര്‍ശന പോസ്റ്റും അതെ, ക്രിയാത്മകമായ ഒരു നിരൂപനമാണ് നടത്താന്‍ ഉദ്ദേശിച്ചതെങ്കിലും അവര്‍ പോലും മറക്കാന്‍ ആഗ്രഹിക്കുന്ന അവരുടെ ഭൂതകാലം പറഞ്ഞു വെട്ടയാടെണ്ടിയിരുന്നില്ല എന്ന് തോന്നി..
ReplyDeleteക്രിയാത്മകമായ ഒരു നിരൂപനമാണ് നടത്താന്‍ ഉദ്ദേശിച്ചതെങ്കിലും അവര്‍ പോലും മറക്കാന്‍ ആഗ്രഹിക്കുന്ന അവരുടെ ഭൂതകാലം പറഞ്ഞു വെട്ടയാടെണ്ടിയിരുന്നില്ല എന്ന് തോന്നി..good
Deleteഎല്ലാ വായനകള്‍ക്കും നന്ദി.
ReplyDeleteഈ മെയില്‍ ചോര്‍ത്തല്‍ വിവാദവുമായി ബന്ധപ്പെട്ട പുതിയ പോസ്റ്റ്: മുണ്ടുരിയപ്പെട്ട സമുദായവും മിണ്ടാട്ടം മുട്ടിയ സമുദായപാര്‍ട്ടിയും
സുന്നി, മുജാഹിദ് വിഭാഗങ്ങള്‍ക്ക് സംഗീതം നിഷിദ്ധമാണ് എന്നും, ജമാഅത്തെ ഇസ്ലാമിയാണ് ഇത്തരം മാധ്യമങ്ങളെ ക്രിയാത്മകമായി ഉപയോഗിക്കാറുള്ളത്...ലേഖകന്റെ കണ്ടെത്തല്‍ വിചിത്രമായി തോന്നി. സംഗീതം വിലക്കിയത് സുന്നികളും, മുജാഹിടുകളുമാണ് എന്നത് പ്രവാചകന്റെ പേരിലുള്ള കളവായി വരും സഹോദരാ, മാത്രവുമല്ല പ്രവാചകന്‍ വിലക്കിയ ഈ സംഗീത മാമാങ്കങ്ങള്‍ ക്രിയാത്മകമായി ഉപയോഗിക്കാന്‍ ശ്രമിച്ച ജമാഅത് പത്രതിന്നും സോളിടാരിട്ടി പ്രവര്‍ത്തകര്‍ക്കും രാത്രിയായാല്‍ മദ്യക്കുപ്പികള്‍ വരെ പെറുക്കേണ്ട ഗതികേട് തിരൂരിലുണ്ടായി..ഇതിനാണ് സംഗീതവും, നൃത്തവും, മാമാങ്കങ്ങളും എങ്കില്‍ നടക്കട്ടെയെന്നല്ലാതെ എന്ത് പറയാന്‍..
ReplyDeleteഎല്ലാവരും മാറട്ടെ നല്ല മാറ്റങ്ങള്‍ സ്വഗതാര്‍ഹം. ഈ ചേളാരി മാറ്റം സമുദായത്തെ നാറ്റിക്കുമെന്ന് മാത്രം. അതിനുള്ള തെളിവുകള് ചാനല്‍ പരിപാടിയുടെ സാമ്പിളുകള്‍ വിളിച്ചറിയിക്കുന്നു.. ഇപ്പോള്‍ പാളയത്തില്‍ തന്നെ പടയാണ് ഒരു വിഭാഗം ഇത് ഞങ്ങളുടെ ചാനലല്ല എന്നാണ് പറയുന്നത്.. അവര്‍ക്ക് തന്നെ ഈ പരിപാടികള്‍ ഉള്‍കൊള്ളാന്‍ പറ്റാതെ വന്നിരിക്കുന്നു.
ReplyDeleteഇന്നലെ വരെ ഹറാമായിരുന്നത് ഇന്ന് ഹലാലും പുണ്യവുമായി.
ജമാഅത്തെ ഇസ്‌ലാമിക്ക് ഇന്നലെ വരെ നബിദിനാഘോഷം ശിര്‍ക്കായിരുന്നു. അവര്‍ ഓണാഘോഷങ്ങളില്‍ ചുരുങ്ങിയതായിരുന്നു. ഈവര്‍ഷം അതിനൊരു മാറ്റം കാണുന്നു ഈ മാറ്റത്തിനു പ്രചാരകന്റെ വോട്ട് ...
As received from face book
ജമാഅത്തെ ഇസ്‌ലാമി നബിദിന ക്യാമ്പൈന്‍ നടത്തുന്നു
തിരൂരങ്ങാടി: റബിഉല് അവ്വലിനോടനുബന്ദിച്ചു ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി ഒരു മാസം നീണ്ടു നില്ക്കുന്ന ക്യാമ്പൈന്‍ നടത്തുന്നു. "മുഹമ്മദ് നബി ജീവിതവും സന്ദേശവും എന്ന പ്രമേയത്തിലാണ് ക്യാമ്പൈന്‍. പരിപാടിയുടെ മലപ്പുറം ജില്ല തല ഉത്ഘാടനം സംസ്ഥാന അമീര്‍ ടി ആരിഫലി ഈ വരുന്ന 29 നു ചെമ്മാട്ട് നിര്‍വഹിക്കും.
പ്രാവചക സന്ദേശ പ്രാചരണം, വാഹന ജാഥ, ശുചീകരണം, വിദ്യാര്തികളുടെ മത്സരങ്ങള്‍ എന്നിവയൊക്കെയാണ് പരിപാടികള്‍.
====
പുതിയ പോസ്റ്റ്: വാട്ട് ആന്‍ ഐഡിയ ഉസ്താദ്ജീ...!!!
ReplyDelete