Monday, August 29, 2011

ജയില്‍ ചുമരിലെ അമ്പിളിക്കീറ്


പെരുന്നാളിനുള്ള ഒരുക്കമാണ്. പ്രവാസിയുടെ പെരുന്നാള്‍ ഉറക്കമാണെന്ന് അറിയാമെങ്കിലും, കൂട്ടുകാരോടൊത്ത് പുതുവസ്ത്രം വാങ്ങാന്‍ പോയി. രണ്ടെടുത്താല്‍ ഒന്ന് ഫ്രീയായി തരാനുള്ള ഹൈപ്പര്‍ മാര്‍ക്കറ്റ് മുതലാളിയുടെ വിശാലമനസ്കതയ്ക്ക് നന്ദി പറഞ്ഞു രണ്ടു പാന്റ്സും ഒരു ഷര്‍ട്ടും വാങ്ങി. ബില്ല് കൊടുത്തപ്പോഴാണ് ഒരു ജോഡി വാങ്ങാന്‍ വന്ന എന്നെ കൊണ്ട് മൂന്നു കൂട്ടം വാങ്ങിച്ച മുതലാളിയുടെ ബുദ്ധി സാമര്‍ത്ഥ്യം തിരിച്ചറിഞ്ഞത്‌. 

നാട്ടില്‍ വിളിക്കണം. ഭാര്യയും മകനും വീട്ടിലില്ല; അവരുടെ പെരുന്നാളിന് ഇത്തവണ പൊലിമ തീരെയില്ല. ഭാര്യാ പിതാവ് റമദാന്‍ പത്തൊമ്പതിന് കാലത്ത്‌ അല്ലാഹുവിങ്കലേക്ക് തിരിച്ചു പോയി. പെട്ടന്നായിരുന്നു. സുബഹിക്ക് ശേഷം ഒരു വീഴ്ച... ഇന്നാലില്ലാഹ്! നാഥന്‍ അദ്ധേഹത്തിനു സ്വര്‍ഗം കൊടുക്കട്ടെ. 

ഉമ്മയെ വിളിച്ചു. വയ്യാതെ കിടക്കുന്ന ഉപ്പയും ഉമ്മയും ഒറ്റയ്ക്കാണ്. മോന്റെ കുസൃതി അവരുടെ ഒറ്റപ്പെടലിന് വലിയ ആശ്വാസമായിരുന്നു. ആറു പേരുള്ള മുറിയിലും കൂട്ടിലടച്ചത് പോലെ വീര്‍പ്പു മുട്ടുന്ന എനിക്കനുഭിവിക്കാം, അവരുടെ പ്രയാസം. വിളിച്ചപ്പോള്‍ ഉമ്മയ്ക്ക് പരിഭവം... പെങ്ങളുടെ വീട്ടിലേക്കു പോവട്ടെ എന്ന് ചോദിച്ചു. ഒറ്റയ്ക്ക് എന്ത് ചെയ്യാനാണ്. 'നീയുള്ളപ്പോഴായിരുന്നില്ലേ പെരുന്നാളെന്ന' ഉമ്മയുടെ ദീര്‍ഘനിശ്വാസം ചെവിയിലിപ്പോഴും ചൂട്പടര്‍ത്തുന്നുണ്ട്. 'പെങ്ങള്‍ വന്നു കൂട്ടിക്കോളും. പെരുന്നാള്‍ കഴിഞ്ഞ് രണ്ടു നാള്‍ കൂടിയിട്ടേ മടങ്ങേണ്ടൂ...' ഉമ്മയ്ക്ക് ആശ്വാസം. 

ഭക്ഷണം കഴിച്ചു പെട്ടെന്ന് കിടക്കണം. പെരുന്നാളും അതുകഴിഞ്ഞുള്ള രണ്ടു മാസവും വേഗം തീര്‍ന്നു കിട്ടിയാല്‍ വെക്കേഷനാണ്. ബാലിപെരുന്നാളിന്റെ സുഖം ഉമ്മയോടും ഉപ്പയോടും ഭാര്യയോടും മകനോടുമൊപ്പം അറിഞ്ഞനുഭവിക്കണം. ഭക്ഷണം കഴിക്കാനായി ധൃതിയില്‍ വിരിച്ച പത്രത്താളിലാണ് മഅദനിയെ കണ്ടത്‌; എന്റെ ചിന്തയ്ക്ക് ഭ്രാന്ത് പിടിച്ചത്‌. 

എന്‍റെ ഉമ്മയുടെതും ഉപ്പയുടെതും ഒറ്റപ്പെടലാണോ? ബാച്ചിലര്‍ റൂമിലെ എന്റെ വിരഹം വേദനാജകമാണോ? അല്ല; അല്ലേയല്ല!! ചെയ്യാത്ത തെറ്റിന് പത്തു വര്‍ഷം, ഇരുപതു പെരുന്നാളുകള്‍ ജയിലില്‍ കഴിഞ്ഞ മഅദനിക്ക് ഈ പെരുന്നാള്‍ ഒരു പുതുമയാവില്ല. അത്യത്ഭുതകരമായ സഹനവും ക്ഷമയും ആ മനുഷ്യനെ വല്ലാതെ വ്യത്യസ്തനാക്കുന്നുണ്ട്. എന്നാലും, ഭര്‍ത്താവ് ജീവിച്ചിരിക്കെ വിധവയെ പോലെ ജീവിക്കേണ്ടി വരുന്ന ഒരു ഭാര്യയില്ലേ അദ്ദേഹത്തിന്! പിതാവ് ജീവിച്ചിരിക്കെ അനാഥരാവേണ്ടിവന്ന മക്കളില്ലേ ആ മനുഷ്യന്! സ്വന്തം മകന്‍റെ നരകയാതന കണ്ടു നെഞ്ച് തകര്‍ന്ന് ശരീരം തന്നെ തളര്‍ന്നു പോയ ഒരു വൃദ്ധ പിതാവില്ലേ ആ വികലാംഗന്! 

ശത്രുക്കളുടെ ബോംബു ചീളുകള്‍ സമ്മാനിച്ച വൈകല്യം പേറുമ്പോഴും അവരോടു ശത്രുതയില്ലെന്ന് പ്രഖ്യാപിച്ച് മാപ്പ് നല്‍കിയ ആ ഹൃദയത്തെ ഒന്ന് അഭിനന്ദിക്കാന്‍ പോലും നാം കൂട്ടാക്കിയില്ലല്ലോ. എത്രയും വേഗം ആ ദുര്‍ബല ശരീരത്തെ കാരാഗൃഹത്തിലേക്ക് തിരിച്ചയക്കാനായിരുന്നല്ലോ നമ്മുടെ തിടുക്കം! ഒരു ജാമ്യം പോലും നല്‍കാതെയുള്ള പീഡനം. കാര്യമന്വേഷിച്ച മാധ്യമ പ്രവര്‍ത്തകയെ പോലും വെറുതെ വിടാത്ത നീതിന്യായത്തെ എങ്ങിനെ 'ബഹുമാനപ്പെട്ട' എന്ന് വിശേഷിപ്പിക്കും. വെറുത്തു പോകുന്നു; ഇങ്ങനെയൊരു സംവിധാനത്തെ. 

നമ്മുടെ നിയമവ്യവസ്ഥയ്ക്ക് എവിടെയാണ് പിഴച്ചത്? താടിയിലും തലപ്പാവിലും അരുതാത്തതെന്തോ കണ്ടു പേടിക്കുന്നതിനു ഇനിയും ചികില്‍സ ലഭിക്കാതെ പോയാല്‍ ഒരുപാടു മഅദനിമാര്‍ ജയില്‍ ചുമരുകളിലെ അമ്പിളിക്കീറില്‍ പെരുന്നാളുണ്ണേണ്ടി വരും. ഒരു പാട് ഷാഹിനമാര്‍ പത്രകോളത്തിന്‍റെ പുറമ്പോക്കിലേക്ക് മാറ്റിനിര്‍ത്തപ്പെടും. 

ഇത് ഞാന്‍ പിറന്ന മണ്ണാണ്. എനിക്കെന്‍റെ നാടിനെ സ്നേഹിക്കണം; കടമകള്‍ നിര്‍വഹിക്കണം. അതിനിവിടെ നേരും നെറിയും വാഴണം. അവകാശങ്ങള്‍ ലഭ്യമാവണം.  എന്നാല്‍, അന്യായങ്ങള്‍ കണ്ടിട്ടും തല താഴ്ത്തി, കണ്ണ് പൂട്ടി ദേശഭക്തിഗാനം പാടാന്‍ മാത്രം  ആരുമെന്നെ നിര്‍ബന്ധിക്കരുത്.

ഇത്തവണത്തെ പെരുന്നാളിന് ഒരു മണി വറ്റ് വായിലിടും മുമ്പ്‌ നാമോര്‍ക്കണം ആ മനുഷ്യനെ. കണ്ണ് നിറയുന്ന പ്രാര്‍ഥനകളുണ്ടാവണം, അധികാരികളുടെ കണ്ണ് തുറപ്പിക്കാനല്ല; തുറന്ന കണ്ണിന്റെ അന്ധത മാറിക്കിട്ടാനായി... മൗനം കൊണ്ട് അപഹാസ്യരാവുന്ന രാഷ്ട്രീയ തമ്പുരാക്കളുടെ മൂകത സുഖപ്പെടാനായി.സത്യം ജയിക്കാന്‍ തന്നെയുള്ളതാണ്; ദുര്‍ബലന്റെ പ്രാര്‍ത്ഥന സ്വീകരിക്കപ്പെടാനുള്ളതും! 


47 അഭിപ്രായങ്ങള്‍:

  1. വ്രണിത ഹൃദയത്തിന്റെ പെരുന്നാള്‍ ആശംസകള്‍.

    ReplyDelete
  2. പെരുന്നാള്‍ ആശംസകള്‍ !

    മദനി ഒരു നോമ്പരമാണ്. തെറ്റ് കാരനാനാണോ എന്ന് തീരുമാനിക്കാന്‍ ഒരു പതിറ്റാണ്ട് കാലം നമ്മുടെ നിഅമ വ്യവസ്ഥ അദ്ദേഹത്തെ ജയിലിലിട്ടു എന്നിട്ട് പ്രഖ്യാപിച്ചു നീ നിരപരാധിയാണ് എന്ന്.

    ഇപ്പോഴിതാ വീണ്ടും വിചാരത്തടവുകരാനായി ഒരു വര്‍ഷം ജയിലില്‍ വാസം പിന്നിടുന്നു. ഈ അന്യായതിനെതിരെ പൊതു സമൂഹം ശബ്ദിക്കാത്തതെന്തേ എന്ന് മനസ്സിലാകുന്നില്ല.

    ReplyDelete
  3. മനുഷ്യ നിര്‍മ്മിത ഭരണസംഹിതയില്‍ വച്ച് ഏറ്റവും ഉന്നതമായ ജനാധിപത്യ സംവിധാനത്തിന്റെ ഏറ്റവും വൃത്തികെട്ട മുഖം!
    ഒരു പക്ഷെ മദനിയുടെ അവസ്ഥ നമ്മിലെ ആരിലെക്കെങ്കിലും നാളെ തേടി വരില്ലെന്ന് നമുക്ക് ഉറപ്പിച്ചു പറയാനാകുമോ?
    മദനി തെറ്റ് ചെയ്തെങ്കില്‍ തൂക്കിലെറ്റട്ടെ. പക്ഷെ മേലാവുകളുടെ ലക്‌ഷ്യം അതല്ല; 'വായ തുറക്കുന്നവര്‍ക്ക്' ഒരു താക്കീത്.
    നമുക്ക് ഒരു കാര്യം ചെയ്യാം. നമ്മള്‍ മതതീവ്രവാദികളല്ലെന്നും തികഞ്ഞ മതേതര വാദികലാണെന്നും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിനു വേണ്ടി മേല്‍ പറഞ്ഞ മേലാവുകളുടെ തിണ്ണനിരങ്ങാം.
    ഇടയ്ക്കിടയ്ക്ക് ആ ക്ലീഷേയും ഉരുവിടാം
    "നിയമം നിയമത്തിന്റെ വഴിക്ക് പോട്ടെ"

    ReplyDelete
  4. ഈ അനീതികണ്ടു നില്‍ക്കാന്‍ എനികാവുന്നില്ല രണ്ടുവരികള്‍ കൊറിച്ചു കുള്ളട്ടെ.

    മദനീ മദനീ........
    മണിമണി മേകത്തോപ്പില്‍
    ഒരുമരല്‍ മുള്ളാന്‍ പോരൂ
    ഊ ഹും അഴകിന്‍ അഴകേ :(

    ഈദ് ആശംസകള്‍.

    ReplyDelete
  5. വളരെ നല്ല പോസ്റ്റ്.. അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ..

    കുറച്ചു ദിവസമായി കരിനാക്കൊന്നും മിണ്ടാത്തത് കണ്ടപ്പോൾ ആപ്പീസ് പൂട്ടി എന്ന് കരുതി.. :)

    പെരുന്നാൾ ആശംസകൾ..

    ReplyDelete
  6. ഇനി പഴയ മദനിയായി ( കോയമ്പത്തൂര്‍ ജയിലില്‍ പോകുന്നതിനു മുന്‍പുള്ള ) തിരച്ചുവരുമോ എന്നാണു ഭയം !

    ReplyDelete
  7. ഇന്നിത് വായിക്കെണ്ടായിരുന്നു എന്ന് തോന്നി വായന കഴിഞ്ഞപ്പോള്‍ , പെരുന്നാള്‍ ഭക്ഷണം ഉണ്ണാനിരുന്നാല്‍ ഇനി ആ നൊമ്പരം തൊണ്ടക്കുഴിയില്‍ വന്നു മുട്ടിത്തിരിയും..നന്നായി പറഞ്ഞു..

    ReplyDelete
  8. പെരുന്നാള്‍ ആശംസകള്‍.വളരെ നല്ല പോസ്റ്റ്..

    ReplyDelete
  9. അവര്‍ക്കിത്തവണ പെരുന്നാളില്ല. ഭാര്യാ പിതാവ് റമദാന്‍ പത്തൊമ്പതിന് കാലത്ത്‌ അല്ലാഹുവിങ്കലേക്ക് തിരിച്ചു പോയി.

    അപ്പോള്‍ ഈ മരിക്കുമ്പോഴുള്ള പുലയൊക്കെ ഇസ്ലാമിലുമുണ്ട് അല്ലേ. ഇതു വരെ അറിഞ്ഞിരുന്നില്ല. ഞമ്മളൊക്കെ കരുതിയത് അതൊരു ഹിന്ദു ആചാരമാണെന്നാണ്. ഈ സൌദി അറേബ്യയിലെ മുസ്ലിങ്ങളും ഇതൊക്കെ ആചരിക്കുന്നുണ്ടോ എന്തോ?

    ReplyDelete
  10. താടിയിലും തലപ്പാവിലും അരുതാത്തതെന്തോ കണ്ടു പേടിക്കുന്നതിനു ഇനിയും ചികില്‍സ ലഭിക്കാതെ പോയാല്‍ ഒരുപാടു മഅദനിമാര്‍ ജയില്‍ ചുമരുകളിലെ അമ്പിളിക്കീറില്‍ പെരുന്നാളുണ്ണേണ്ടി വരും.

    എന്താണു ചികിത്സ എന്നു കൂടി പറഞ്ഞിരുന്നെങ്കില്‍ അങ്ങു തുടങ്ങാമായിരുന്നു. ബോംബാണോ വാളാണോ?

    കരിനാക്കിനു തടിയും തലപ്പാവും കാണുന്നില്ലല്ലോ. ഇങ്ങളപ്പോള്‍ ഈ നാട്ടുകാരനല്ലേ? ഇപ്പോള്‍ ജയില്‍ ചുമരുകളിലെ അമ്പിളിക്കീറില്‍ പെരുന്നാളുണ്ണുന്ന മദനി മാമനു മാത്രം എന്തിനാണു താടിയും തലപ്പാവും? നിങ്ങള്‍ രണ്ടു പേരും രണ്ടു ജാതിക്കാരാണോ?

    മദനി ഇരുപതു വര്‍ഷം മുമ്പ് ഈ നാടിനെ സ്നേഹിച്ചതുപോലെയാണെങ്കില്‍ ആ സ്നേഹം ഈ നാടിനു വേണ്ട മാപ്ളേ. ഞമ്മളൊക്കെ സമാധാനമായിട്ട് കഴിഞ്ഞോട്ടേ.

    ഇങ്ങളൊരു കാര്യം ചെയ്യാമോ. ഈ മദനി സായിപ്പിന്‌ വല്ല സൌദി അറേബ്യയിലോ മറ്റോ ഒരു പൌരത്വം മേങ്ങിക്കൊടുക്കാമോ. ഇനി ഇങ്ങോട്ട് തിരിച്ചു വരില്ല എന്നുറപ്പുകൊടുത്താല്‍ ഒരു പക്ഷെ ഇങ്ങളുടെ കൂടെ ഇരുന്ന് എന്നും പെരുന്നാളുണ്ണാന്‍ പറ്റിയേക്കും.

    ReplyDelete
  11. തനിക്ക് വലിയ തെറ്റ് പറ്റിയെന്നും എന്നോട് ക്ഷമിക്കണം എന്നും പറഞ്ഞു രംഗതെത്തിയ മദനിയെ രാഷ്ട്രീയ ലക്‌ഷ്യം മുന്‍നിര്‍ത്തി ആക്രമിക്കുമ്പോള്‍ നിശബ്ധത പാലിച്ചവര്‍ക്ക്‌ പക്ഷെ മദനിക്ക് വേണ്ടി ഇപ്പോള്‍ കണ്ണീരോഴുക്കാന്‍ അര്‍ഹതയില്ല...
    മദനി നീതി അര്‍ഹിക്കുന്നു . . .
    പക്ഷെ അത് അദ്ദേഹത്തിന് ലഭിക്കുമെന്ന് യാതൊരു പ്രതീക്ഷയും വേണ്ട ...

    ReplyDelete
  12. "ഇങ്ങളൊരു കാര്യം ചെയ്യാമോ. ഈ മദനി സായിപ്പിന്‌ വല്ല സൌദി അറേബ്യയിലോ മറ്റോ ഒരു പൌരത്വം മേങ്ങിക്കൊടുക്കാമോ. ഇനി ഇങ്ങോട്ട് തിരിച്ചു വരില്ല എന്നുറപ്പുകൊടുത്താല്‍ ഒരു പക്ഷെ ഇങ്ങളുടെ കൂടെ ഇരുന്ന് എന്നും പെരുന്നാളുണ്ണാന്‍ പറ്റിയേക്കും."

    തന്തയില്ലാത്തവന്‍ ആണെങ്കിലും ആ അനോണി പറഞ്ഞതില്‍ കാര്യമുണ്ട്. കേരളത്തില്‍ എത്തിയാല്‍, രാഷ്ട്രീയത്തില്‍ ഇടപെട്ടാലും ഇല്ലെങ്കിലും മദനി വീണ്ടും വേട്ടയാടപ്പെടും...
    കാരണം മദനി ജനപ്രീതി നേടിയെടുക്കുമ്പോള്‍ സ്വന്തം സാമ്രാജ്യത്തില്‍ വിള്ളല്‍ വീഴുന്നവരാണ് മദനിയുടെ നീതി നിഷേധത്തിന് പുറകില്‍ ഉള്ളത്..
    അവരാകട്ടെ ഇന്ന് അധികാര കേന്ദ്രങ്ങളിലും !!!!

    ReplyDelete
  13. തന്തമാരുടെ ആധിക്യത്താല്‍ അഭിമാനപൂരിതനായ സനോണിപത്രാതിപാ അതു തന്നെയാണ് മതനിക്ക് സൗകര്യമുണ്ടാവുക.ഫണ്ട് ശേകരണത്തിനും റിക്രൂട്ടിങ്ങിനും അല്പം കൂടി എളുപ്പമുണ്ടാവുകയും ചെയ്യും.

    ReplyDelete
  14. വിട്ടേക്ക് പത്രക്കാരാ... അനാഥന്റെ ചൊറി മാറുമ്പോള്‍ നിര്‍ത്തിക്കോളും.

    ReplyDelete
  15. This comment has been removed by the author.

    ReplyDelete
  16. << ഇത് ഞാന്‍ പിറന്ന മണ്ണാണ്. എനിക്കെന്‍റെ നാടിനെ സ്നേഹിക്കണം; കടമകള്‍ നിര്‍വഹിക്കണം. അതിനിവിടെ നേരും നെറിയും വാഴണം. അവകാശങ്ങള്‍ ലഭ്യമാവണം. എന്നാല്‍, അന്യായങ്ങള്‍ കണ്ടിട്ടും തല താഴ്ത്തി, കണ്ണ് പൂട്ടി ദേശഭക്തിഗാനം പാടാന്‍ മാത്രം ആരുമെന്നെ നിര്‍ബന്ധിക്കരുത്. >>

    മനസ്സ് പകര്‍ത്തിയിരിക്കുന്നു ശ്രദ്ധേയന്‍.വ്രണിത ഹൃദയത്തിന്റെ പെരുന്നാള്‍ ആശംസകള്‍.

    ReplyDelete
  17. പത്രക്കാരാ,

    തെറ്റു പറ്റിയാല്‍ ക്ഷമിക്കാന്‍ ഇന്‍ഡ്യന്‍ നീതി ന്യായ വ്യവസ്ഥയില്‍ എന്തെങ്കിലും വകുപ്പുണ്ടോ? തെറ്റു പറ്റുന്നവര്‍ക്ക് പണം കൊടുത്ത് ക്ഷമ മേടിക്കാന്‍ ഇന്‍ഡ്യന്‍ നീതി ന്യായ വ്യവസ്ഥ ശരിയയില്‍ അധിഷ്ടിതമല്ലല്ലോ?

    ഈ തെറ്റു പറ്റുന്ന എല്ലാവരും ക്ഷമിക്കണമെന്നു പരസ്യമായി പറഞ്ഞാല്‍ പത്രക്കാരന്‍ അവരോടൊക്കെ ക്ഷമിക്കുമോ? ഇപ്പോള്‍ ജയിലില്‍ നിന്നും ഉണ്ട തീറ്റ പഞ്ചനക്ഷത്ര ആശുപത്രിയിലേക്ക് മാറ്റിയ പിള്ള ക്ഷമിക്കണമെന്നും പറഞ്ഞ് രംഗത്തു വന്നാല്‍ അങ്ങു ക്ഷമിച്ചേക്കം അല്ലിയോ?
    തീഹാര്‍ ജയിലില്‍ ഉണ്ടതിന്നുന രാജ സായ്വം, കന്മൊയി ചേഛിയും കല്‍മാടികുട്ടനും തെറ്റു പറ്റി ക്ഷമിക്കണം എന്ന് പറഞ്ഞാല്‍ നമുക്കങ്ങ് ക്ഷമിച്ചേക്കാം അല്ലിയോ? യദ്യുരപ്പയോടും നമുക്ക് ക്ഷമിച്ചേക്കം.

    മദനിക്ക് വലിയ തെറ്റു പറ്റിയപ്പോഴേക്കും അങ്ങു ക്ഷമിക്കാന്‍ പത്രക്കാരനൊക്കെ തോന്നുന്നത് മദനിയോടുള്ള സഹതാപം കൊണ്ടാണോ അതോ ഇവിടത്തെ പ്രതാധിപരുടെ അതേ അജണ്ട കാരണമാണോ?

    പത്രാധിപരുടെ ഉപ്പയേയും ഉമ്മയേയും മകനേയുമൊക്കെ കാണാതെ പെരുന്നാളഘോഷിക്കുന്നു. മദനി അദേഹത്തിന്റെ വീട്ടുകരേ കാണതെയും  പെരുന്നാളോഘിഷിക്കുന്നു. രണ്ടുമൊന്നു തന്നെയല്ലേ? മദനിക്കെന്താ ഈ പത്രധിപര്‍ അങ്ങത്തക്കില്ലാത്ത കൊമ്പെന്തെങ്കിലുമുണ്ടോ? ഒരു കാലില്ല എന്നു കേട്ടിട്ടുണ്ട്.

    ReplyDelete
  18. "പിള്ള ക്ഷമിക്കണമെന്നും പറഞ്ഞ് രംഗത്തു വന്നാല്‍ അങ്ങു ക്ഷമിച്ചേക്കം അല്ലിയോ?
    തീഹാര്‍ ജയിലില്‍ ഉണ്ടതിന്നുന രാജ സായ്വം, കന്മൊയി ചേഛിയും കല്‍മാടികുട്ടനും തെറ്റു പറ്റി ക്ഷമിക്കണം എന്ന് പറഞ്ഞാല്‍ നമുക്കങ്ങ് ക്ഷമിച്ചേക്കാം അല്ലിയോ? യദ്യുരപ്പയോടും നമുക്ക് ക്ഷമിച്ചേക്കം"


    ഏയ് അതൊന്നും നടപ്പില്ല മദനി അഞ്ചു നേരം നിസ്കരിക്കുന്ന നേരുള്ള മുസ്ലീമാണ് ദൈവത്തിന്‍റെ സ്വന്തക്കാരില്‍ ഒരാള്‍ പിള്ളയും രാജയും കനിമൊയീമൊക്കെ കാഫിറിങ്ങളല്ലേ?

    ReplyDelete
  19. നല്ല പോസ്റ്റ്‌.. അദേഹത്തിന് നീതി കിട്ടട്ടെ എന്ന് പറയാന്‍ ആവുന്നില്ല.. ഒരു മനുഷ്യന് കിട്ടാവുന്ന ഏറ്റവും കുറഞ്ഞ നീതി പോലും കിട്ടിയില്ലല്ലോ..എന്തായാലും അദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നു.

    ReplyDelete
  20. സത്യാവസ്ഥയേക്കുറിച്ച് എനിക്ക് കാര്യമായി അറിയില്ല. എന്നാലും ഒരു മനുഷ്യനിങ്ങനെ നരക യാതന അനുഭവിക്കുന്നതിൽ ചില ഘട്ടങ്ങളിൽ ഞാനും  വേദനിച്ചിട്ടുണ്ട്. ഇപ്പോൾ ഈ പോസ്റ്റ് വീണ്ടും അദ്ധേഹത്തെക്കുറിച്ച് ഓർമിപ്പിച്ചു... പോസ്റ്റിലെ ചില കാര്യങ്ങളോട് യോജിപ്പില്ല...

    ReplyDelete
  21. Dear Anony,

    സുഹൃത്തേ,

    മദനി ഇരുപതു വര്‍ഷം മുമ്പ് ഈ നാടിനെ സ്നേഹിച്ചതുപോലെയാണെങ്കില്‍ ആ സ്നേഹം ഈ നാടിനു വേണ്ട മാപ്ളേ. ഞമ്മളൊക്കെ സമാധാനമായിട്ട് കഴിഞ്ഞോട്ടേ.

    മാപ്പിള എന്നത് ഏതു വാക്കില്‍ നിന്നും ലോപിച്ചുണ്ടായതാണ് എന്ന് അനോണി ആദ്യം മനസ്സിലാക്കേണ്ടതുണ്ട്, അവര്‍ണനും സവര്‍ണനും ധനികനും ദരിദ്രനും എല്ലാം അല്ലാഹുവിന്ഗല്‍ ഒന്നാണെന്നും ഇസ്ലാം എന്ന വാക്കിന്റെ അര്ഥം സമാധാനം,ശാന്തി എന്നൊക്കെയാണെന്നും പ്രചരിപ്പിച്ച ഇസ്ലാമിന്റെ പ്രവര്‍ത്തകര്‍ക്ക് കേരളത്തിലെ പീഡിതവര്‍ഗം സ്നേഹത്തോടെ വിളിച്ച "മഹാ പിള്ള" എന്ന വാക്ക് ലോപിച്ചാണ് മാപ്പിള ആയത്, ശ്രദ്ധേയന്‍ മദനിയെകുറിച് ഇവിടെ പോസ്റ്റ്‌ ചെയ്തത് ഒരാള്‍ സംശയത്തിന്റെ നിഴലില്‍ പീഡനം അനുഭവിക്കുന്നതിനെകുറിച്ചാണ്, അതില്‍ അനോണിക്കും കമന്റു ചെയ്യാം. പക്ഷെ അത് ഒരു സമുദായത്തെ കരിവാരിത്തേക്കാന്‍ ചില ബുദ്ധി (ശൂന്യ) ജീവികളുടെ കൂട്ടത്തില്‍ ആവരുത് എന്ന് മാത്രം. എം എം അക്ബര്‍ പോലെയുള്ളവര്‍ നടത്തുന്ന സ്നേഹ സംവാദങ്ങള്‍ മനസ്സിരുത്തി കേള്‍ക്കുക. തങ്ങള്‍ക്കു മനസ്സിലാവും സത്യം എന്താണെന്നു. പിന്നെ വേറൊരു കാര്യം ബ്ലോഗിലെ അനോണിമാരെ പറ്റി ഒരു കാര്യം തുറന്നു പറയാം, പച്ച മലയാളത്തില്‍ പറഞ്ഞാല്‍ അവര്‍ "പേടിതൂറികള്‍" ആണ്.

    ReplyDelete
  22. Dear Anony

    സുഹൃത്തേ,

    മദനി ഇരുപതു വര്‍ഷം മുമ്പ് ഈ നാടിനെ സ്നേഹിച്ചതുപോലെയാണെങ്കില്‍ ആ സ്നേഹം ഈ നാടിനു വേണ്ട മാപ്ളേ. ഞമ്മളൊക്കെ സമാധാനമായിട്ട് കഴിഞ്ഞോട്ടേ.

    മാപ്പിള എന്നത് ഏതു വാക്കില്‍ നിന്നും ലോപിച്ചുണ്ടായതാണ് എന്ന് അനോണി ആദ്യം മനസ്സിലാക്കേണ്ടതുണ്ട്, അവര്‍ണനും സവര്‍ണനും ധനികനും ദരിദ്രനും എല്ലാം അല്ലാഹുവിന്ഗല്‍ ഒന്നാണെന്നും ഇസ്ലാം എന്ന വാക്കിന്റെ അര്ഥം സമാധാനം,ശാന്തി എന്നൊക്കെയാണെന്നും പ്രചരിപ്പിച്ച ഇസ്ലാമിന്റെ പ്രവര്‍ത്തകര്‍ക്ക് കേരളത്തിലെ പീഡിതവര്‍ഗം സ്നേഹത്തോടെ വിളിച്ച "മഹാ പിള്ള" എന്ന വാക്ക് ലോപിച്ചാണ് മാപ്പിള ആയത്, ശ്രദ്ധേയന്‍ മദനിയെകുറിച് ഇവിടെ പോസ്റ്റ്‌ ചെയ്തത് ഒരാള്‍ സംശയത്തിന്റെ നിഴലില്‍ പീഡനം അനുഭവിക്കുന്നതിനെകുറിച്ചാണ്, അതില്‍ അനോണിക്കും കമന്റു ചെയ്യാം. പക്ഷെ അത് ഒരു സമുദായത്തെ കരിവാരിത്തേക്കാന്‍ ചില ബുദ്ധി (ശൂന്യ) ജീവികളുടെ കൂട്ടത്തില്‍ ആവരുത് എന്ന് മാത്രം. എം എം അക്ബര്‍ പോലെയുള്ളവര്‍ നടത്തുന്ന സ്നേഹ സംവാദങ്ങള്‍ മനസ്സിരുത്തി കേള്‍ക്കുക. തങ്ങള്‍ക്കു മനസ്സിലാവും സത്യം എന്താണെന്നു. പിന്നെ വേറൊരു കാര്യം ബ്ലോഗിലെ അനോണിമാരെ പറ്റി ഒരു കാര്യം തുറന്നു പറയാം, പച്ച മലയാളത്തില്‍ പറഞ്ഞാല്‍ അവര്‍ "പേടിതൂറികള്‍" ആണ്.

    ReplyDelete
  23. ശ്രദ്ധേയന്‍ നല്ല പോസ്റ്റ്‌.കണ്ണിനെ നനച്ചു . മദനിയെ കുറിച്ച് പറയുമ്പോള്‍ എല്ലാം പഴയ കാല പുരാണം പറയുക ഒരു പതിവായി കാണുന്ന ഒരു കൂട്ടരുണ്ട്. മുസ്ലിം ലീഗും അതിന്‍റെ പോഷക സംഘടകളും, ഇടതു പക്ഷത്തെ ചില എക്സ്ട്രാ സെക്കുലര്‍ വാദികളും ഇക്കൂട്ടത്തിലുണ്ട്. അങ്ങിനെ പറഞ്ഞാലേ ദേശക്കൂര്‍ തെളിയിക്കാനാവൂ എന്നും ഇക്കൂട്ടര്‍ കരുതുന്നു, മറിച്ചു ചിന്തികുന്നവരെ പരിഹസിക്കുന്നു. ലീഗിന് വ്യക്തമായ അജണ്ട ഈ നിലപാടുകള്‍ക്ക് പിന്നിലുണ്ട്. അനോണി എന്ന പേരില്‍ മാപ്ലേ എന്ന് വിളിച്ചു പരിഹസിക്കുന്ന ഷണ്ട്ടന്‍മാരോട് നമുക്ക് പറയാനുള്ളത് ഇതാണ് : സത്യം ജയിക്കാന്‍ തന്നെയുള്ളതാണ്; ദുര്‍ബലന്റെ പ്രാര്‍ത്ഥന സ്വീകരിക്കപ്പെടാനുള്ളതും! വെറും വാക്കല്ല , പ്രപഞ്ച സൃഷ്ടാവിന്റെ വാഗ്ദാനം, കാലം തെളിയിച്ച വാഗ്ദാനം, നാളെ പുലരാനിരിക്കുന്ന പ്രാപഞ്ചിക കാവ്യ നീതിയുടെ സത്യം ...

    ReplyDelete
  24. തിമരം ഭാധിച്ച ഇന്ത്യന്‍ ഭരണ കൂട നീ ച മുഖം

    ReplyDelete
  25. മഹാപിള്ളയായലും മഹത്വമില്ലാഥ പിള്ളയായലും മദനി മാപ്ള കേരളത്തില്‍ ഇല്ലാതിരിഖുന്നതാണു നല്ലത്.
    പത്രക്കാരന്‍ പറഞ്ഞത്, മദനി തെറ്റു ചെയ്തു എന്നു സമതിച്ചതായാണ്. അപ്പോള്‍ ഇ ജയില്‍ വാസം ആ തെറ്റിനുള്ള ശിക്ഷയായി കണ്ടാല്‍ മതിയില്ലെ. അതേക്കുറിച്ച് കൂടുതല്‍ എന്ത് കമന്റാണു ചെയേണ്ടത്?അദ്ദേഹം തെറ്റു ചെയ്തിട്ടില്ല എന്നു തോന്നുന്ന കുറച്ചു പേര്‍ക്ക് വിഷമമുണ്ടാകും. പക്ഷെ എന്തു ചെയ്യാം? ഉപ്പു തിന്നാല്‍ വെള്ളം കുടിക്കാതെ പറ്റില്ലല്ലോ?
    സമുദായം സ്വയം കരിവരിത്തേച്ചിട്ട് കരി വാരിത്തേകുന്നേ എനു വിലപിഛ്കിട്ടു കാര്യമിലല്ലോ മഹാപിള്ളേ? മദനിയേപ്പോലുള്ളവരാണു പിള്ളയുടെ സമുദായത്തിലെ കരി. അതൊക്കെ കഴുകി ക്കളഞ്ഞാല്‍ തീരുന്ന പ്രശ്നമേ ഉള്ളു.

    മദനി മാത്രമല്ല സംശയത്തിന്റെ നിഴലില്‍ വിചാര്ണ കൂടതെ ജയിലുകളില്‍ കിടക്കുനത്. മദനി മുസ്ലിമായതുകൊണ്ട് മഹാപിള്ളമാരൊക്കെ കണ്ണീരൊഴുക്കുന്നു. മദനിക്ക് പകരം വല്ല തോമാസോ നന്ദകുമരനോ ആയിരുനു എങ്കില്‍ ഒരു മഹപിള്ളയും കണ്ണിരൊഴുക്കില്ല.

    ReplyDelete
  26. Anony............

    സത്യമാണ് പറയുന്നതെങ്കില് ഒളിച്ചിരിക്കേണ്ട കാര്യമില്ല. ഒളിച്ചിരുന്ന് 'അസത്യം പറയുന്നത്' ഭീരുക്കളുടെ പണിയാണ്.

    ReplyDelete
  27. പെരുന്നാള്‍ ആശംസകള്‍.
    തെളിയിക്കപ്പെടാത്ത കുറ്റത്തിന്റെപേരില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന മദനിയുടെ കാര്യത്തില്‍ സഹതാപമുണ്ട്.മദനിയുടെ മുന്‍കാല ചെയ്തികളും ഇടക്കാലചെയ്തികളും ആണ് അദ്ദേഹത്തെ ഈ ദുരവസ്ഥയില്‍ എത്തിച്ചത്.അന്നെല്ലാം മദനിയെ തലയിലേറ്റി നടന്നവര്‍ക്ക് അദ്ദേഹത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ഉത്തരവാദിത്വം ഉണ്ടാവേണ്ടതുണ്ട്.
    എല്ലാ തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്കും മദനിയില്‍ ചില പാഠവുമുണ്ട്.
    തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ക്ഷമചോദിക്കുന്നു എന്ന് പറയുന്ന മദനിയും അതിനു അങ്ങോര്‍ തെറ്റൊന്നും ചെയ്തിട്ടില്ലലോ എന്ന് തിരുത്തുന്ന സൂഫിയ മദനിയുടെയും വാക്ക് കേട്ട് സഹതപിക്കാന്‍ മാത്രമുള്ള കാര്യങ്ങളല്ല അദ്ദേഹം കേരളീയമതേതരസമൂഹത്തിനു വേണ്ടി ചെയ്തിട്ടുള്ളത്.

    ReplyDelete
  28. പെരുന്നാള്‍ ആശംസകള്‍ അറിയിച്ച ഏവര്‍ക്കും നന്ദി.

    അനോണീ... താങ്കള്‍ക്കു ബിനായക്‌ സെന്നിനെ അറിയാമോ? അദ്ദേഹത്തോട് നമ്മുടെ ഭരണകൂടം അനീതി കാണിച്ചപ്പോള്‍ പ്രതികരിക്കാനും ഈ 'മാപ്ല'മാര്‍ മുന്നില്‍ തന്നെ ഉണ്ടായിരുന്നു. ഇനി വിചാരണ കൂടാതെ ജയിലില്‍ കിടക്കുന്ന ആരുടെ കാര്യത്തിലും നമ്മുടെ നയം അത് തന്നെയായിരിക്കും. മഅദനിയുടെ പേരില്‍ ആരോപിച്ച കാര്യങ്ങള്‍ തെളിയുന്നത് വരെ അദ്ദേഹം നിരപരാധി തന്നെയാണ്. വര്‍ഷങ്ങളോളം ജയിലിലിട്ടു പീഡിപ്പിച്ചു നിരപരാധിയെന്ന് തെളിഞ്ഞാല്‍, ആ മനുഷ്യന് നഷ്ടമാവുന്ന വിലപ്പെട്ട ജീവിതം തിരിച്ചു കൊടുക്കാന്‍ ഇവിടുത്തെ നിയമത്തിനു കഴിയുമോ? തീവ്രവാദിയെന്നു ആരോപിച്ചു മാസങ്ങളോളം ജയിലിലടച്ച് ജനനേന്ദ്രിയത്തില്‍ വെള്ളം നിറച്ച സഞ്ചി കെട്ടി തൂക്കി പീഡിപ്പിക്കപ്പെട്ട നാല്പതോളം യുവാക്കള്‍ക്ക് ഓട്ടോ റിക്ഷ വാങ്ങിച്ചു കൊടുത്ത യുപി സര്‍ക്കാരിന്‍റെ പശ്ചാത്താപം പോലും പീഡനങ്ങള്‍ക്ക് പകരമാവുമെന്ന് വിശ്വസിക്കാന്‍ തല്‍ക്കാലം നിര്‍വാഹമില്ല സുഹൃത്തേ.

    ReplyDelete
  29. അവര്ക്കിത്തവണ പെരുന്നാളില്ല. ഭാര്യാ പിതാവ് റമദാന് പത്തൊമ്പതിന് കാലത്ത് അല്ലാഹുവിങ്കലേക്ക് തിരിച്ചു പോയി.....
    ഇത് ശരിയാണോ ഇസ്ലാമില് ഇത്തരം ആചാരങ്ങള് ഇല്ല എന്നാണ് എന്റെ അറിവ്..നമ്മുടെ അകോഷങ്ങള് എല്ലാം തന്നെ ഇബാതത്താണ്
    വേണ്ടപെട്ടവര് മരിച്ചു എന്ന് കരുതി ആരെങ്കിലും പെരുനാള് നമസ്കാരം നിര്‍വഹിക്കാതിരിക്കുമോ? ഫിത്തര് സക്കാത് നല്കാതിരിക്കുമോ..??
    ഇല്ലാലോ അല്ലെ...അപ്പോള് അവര്‍ക്ക് പെരുന്നാള് ഇല്ല എന്ന് പറയരുത്, അവര് പുത്തന് ഉടുപ്പ ഇടുന്നില്ല എന്ന് പറയുന്നതാവും ശരി...

    നല്ല പോസ്റ്റ്.. അദേഹത്തിന് നീതി കിട്ടട്ടെ എന്ന് പറയാന് ആവുന്നില്ല.. ഒരു മനുഷ്യന് കിട്ടാവുന്ന ഏറ്റവും കുറഞ്ഞ നീതി പോലും കിട്ടിയില്ലല്ലോ..എന്തായാലും അദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നു.

    ReplyDelete
  30. @സിദ്ദീഖ്‌: അത്രയേ ആ വാക്കുകള്‍ക്കു ഉദ്ദേശ്യമുണ്ടായിരുന്നുള്ളൂ. വായനക്കാര്‍ മറ്റു മതങ്ങളിലെ ആചാരങ്ങളുമായി താരതമ്യം ചെയ്യുമെന്ന് കരുതിയിരുന്നില്ല. :(

    തെറ്റിദ്ധരിക്കപ്പെട്ട വാചകം തിരുത്തിയിട്ടുണ്ട്.

    വായനയ്ക്കും അഭിപ്രായത്തിനും നന്ദി.

    ReplyDelete
  31. "മഅദനിയുടെ പേരില്‍ ആരോപിച്ച കാര്യങ്ങള്‍ തെളിയുന്നത് വരെ അദ്ദേഹം നിരപരാധി തന്നെയാണ്. "

    അതൊരു രീതി. പക്ഷെ താന്‍  തെറ്റു ചെയ്തെന്ന് മദനി തന്നെ പറഞ്ഞിട്ടില്ലേ. പിന്നെ ഏത് വകുപ്പിലാണു ഇങ്ഗളദ്ദേഹം നിരപരധി ആണെന്ന് പറയുന്നത്? ആരോപിക്കപെടുനകുറ്റം റ്റെളിഞ്ഞല്‍ മാറ്റ്രമേ ഇങ്ങളൊരാള്‍ നിരപരാധി ആണെന്ന് തീരുമാനികൂ?

    ഒരു ബിനായക് സെന്നിനെ ഉയര്‍ത്തിക്കാട്ടി നിങ്ങളെന്താണു തെളിയിക്കാന്‍ ഉദ്ദേശിക്കുന്നത്. കീഴ്ക്കോടതി അദേഹതെ ശിക്ഷിച്ചു. സുപ്രീം കോടതി വെറുതെ വിടുന്നതു വരെ അദ്ദേഹം ജയിലുമായിരുന്നു.ഇഅവരുട്പേരില്‍ കേസു ചര്‍ജ് ചെയ്തിട്ടുണ്ട്. പക്ഷെ ക്സു പോളും ചര്‍ജ് ചെയ്യപെടതെ ജയിലില്‍ കിടക്കുന്ന അനേകം  പേരുണ്ട്. മദനിയും ബിനയക് സെനുപോലും പ്രശസ്തരയവര്‍ക് വേണ്ടി പലരും വാദിക്കും. മുസ്ലിമായതുകൊണ്ട് മദനിക് വേണ്ടി ഇപ്പോള്‍ നിങ്ങ കണ്ണീരൊഴുക്കുന്നഹുപോലെ.

    ഒരു സംശയം കൂടി. ഈ അമ്പിളിക്കീറിന്റെ പ്രസക്തി , എന്താണ്? ഇസ്ലമിലെ മുന്തിയ ഇനമാണോ ഇ അമ്പിളിക്കീറ്?

    ReplyDelete
  32. ഹഹഹ... ബിനായക്‌ സെന്‍ പ്രശസ്തനായത് കൊണ്ട്! മഅദനി മാപ്ലയായതു കൊണ്ട്!!!

    മഅദനി 'സമ്മതിച്ച'കുറ്റത്തിനാണ് ജയിലില്‍ കിടക്കുന്നത്!!!

    ഇതൊക്കെ കണ്ടെത്തിയ താങ്കള്‍ക്കു അമ്പിളിക്കീറ് മാത്രം കണ്ടെത്താന്‍ കഴിഞ്ഞില്ല?? ഗവേഷണം തുടരൂ... അന്വേഷിപ്പിന്‍ കണ്ടെത്തും എന്നാണല്ലോ :)

    ReplyDelete
  33. Anoni...
    മോഡിയെ കണ്ടാല്‍ നിയമം കണ്ണ് ചിമ്മും ! ഗാന്ധിയുടെ ഗുജറാത്തിന്റെ കണ്ണീര്‍ അനോണിയെ പോലുള്ളവര്‍ കാണില്ല.
    മദനിയുടെ പേര് കേട്ടാല്‍ വാ തുറക്കുന്ന അനോണിയും അവിടെ നിശബ്ദമാകും !
    അസിമാനന്ദ വരെ എത്താന്‍ വൈകിയെങ്കിലും പോട്ടിയതൊക്കെ "കാക്കാന്റെ" മേല്‍ വാരിട്ടു ആഘോഷിചിരുന്നവര്‍
    വാലും ചുരുട്ടി മാളത്തിലേക്ക് വലിഞ്ഞു തല പുറത്തിട്ടു നില്‍ക്കുന്നു...ന്നാലും ഭീകര പട്ടം ചാര്‍ത്തി ചാര്‍ത്തി എല്ലാരും കൂടെ ഒരു പരുവത്തിലാക്കിയിട്ടുണ്ട് മുസ്ലിം നാമങ്ങളെ !!
    അതൊക്കെ തന്നെയല്ലേ അനോണിyeyum രോമാഞ്ചം അണിയിക്കുന്നത്‌ !!
    "വിക്കി" കൊണ്ടിരിക്കുന്ന ഹെഡ്‌ ലി കഥകളൊക്കെ ലീക്കി ലീക്കി വരുന്നു...(patriotism !!)
    നിയമം എന്നതും അനോനിയാനെങ്കില്‍ സത്യം എന്നെങ്കിലും പുറത്തു വരോ !! നിരപരാധികള്‍ എന്നെങ്കിലും വെളിച്ചം കാണോ !!!!!

    ReplyDelete
  34. മദനിയും സെന്നും പ്രശസ്തരയതുകൊണ്ട് അവര്‍ക്ക് വേണ്ടി പത്രാധിപര്‍ അങ്ങത്ത ശബ്ദമുയര്‍ത്തുന്നു എന്നല്ലേ ഞാന്‍ അപ്റഞ്ഞത്. ഇതുപോലെ വിശാരണ കൂടാതെ അമ്പിളീക്കീറു കാണാന്‍ ഭാഗ്യമില്ലാതെ ജയിലുകളില്‍ കിടക്കുന്ന എത്ര പേരെ അങ്ങത്തക്കറിയാം? അവരില്‍ എത്ര പേര്‍ക്ക് വേണ്ടി അങ്ങത്തയുടെ വിലയേറിയ സമയം ചെലവഴിക്കുന്നുണ്ട്? അറിയാന്‍ വേണ്ടി ശോദിച്ചതാണേ.

    അമ്പിളിക്കീറിനേപ്പറ്റി ഞാന്‍ അന്വേശിച്ചിട്ടും കണ്ടെത്തിയില്ല. ഇശലാമില്‍ ഈ അമ്പിളിക്കീറിനെന്താണിത്ര പെരുത്ത നില? ജയില്‍ ചുമരിലെ അമ്പിലീക്കീറ്, എന്നാണീ വിലാപകാവ്യത്തിന്റെ തലേക്കെട്ട്. മാപ്ളാരുടെ തലേക്കെട്ട് അല്ലാട്ടോ.

    ReplyDelete
  35. മഅദനി ഒരു പ്രതീകമാണെന്ന് വിശ്വസിക്കുന്നു ഞാന്‍. ഈ കലാപം മഅദനിയെപ്പോലെ അനീതി നേരിടുന്നവര്‍ക്ക് വേണ്ടിയാണെന്ന് താങ്കള്‍ക്കു അറിയാഞ്ഞിട്ടാവില്ല. എന്റെ പഴയ പോസ്റ്റുകളില്‍ പേര് പറഞ്ഞും പറയാതെയും ഞാന്‍ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച കുറെയേറെ പീഡിതരെ താങ്കള്‍ക്കു കാണാന്‍ കഴിയും. മതവും ജാതിയുമല്ല ഇവിടെ പ്രശ്നം; ഇതിന്റെ പേരിലുള്ള വര്‍ഗീയതയാണ്, പീഡനമാണ്.

    പിന്നെ അമ്പിളിക്കീറും മാപ്ലാരും! അതറിയാന്‍ അടുത്ത പെരുന്നാളിന് 'മാസം നോക്കാന്‍' കാപ്പാട് കടപ്പുറത്ത് പോയി ആകാശത്തേക്ക് കണ്ണയച്ചാല്‍ മതിയാവും. അപ്പോഴും ഒരുപാട് നിരപരാധികള്‍ ജയില്‍ ചുമരില്‍ അമ്പിളിക്കീറ് തിരയുന്നുണ്ടാവും!

    ReplyDelete
  36. നാശു,

    ഈ അസിമനന്ദജിയും മദനിയെപ്പോലെ ജയിലില്തനെയല്ലേ? അദ്ദേഹവുമമ്പിളിക്കിറു കാണാറുന്ടോ എന്ന് പത്രധിപറോട് ശോദിച്ചു മന്സിലക്കുക. അതോ ഇനി അമ്പിളികീറു മാപ്ളാര്‍ക്ക് മാര്ത്രം സംവരനമ്ചെയ്ത സംഗതിയാണോ?
    ഗുജറാഥില്‍ ആരെങ്കിലും മദനിയേപ്പോലെ ജയില്ല്കിടക്കുന്നുണ്ടോ?ഉണ്ടെങ്കല്‍ ഞാന്‍ കുറച്ചു കണ്ണീര്‍ വാര്‍ത്തേക്കാം. ആരാണെന്നു പറഞ്ഞാല്‍ മതി. ഹെഡ്ലി കഥകള്‍ ഒക്കെ പുറത്തു വരട്ടേ. കണ്ണിര്‍ വാര്‍ക്കാന്‍ ഞാനു കൂടാം.
    നിരപരധികള്‍ എന്ന് പുറത്തു വരും എനറിയണമെങ്കില്‍ പാണക്കട്ടു തങളേക്കണ്ട് ഒനു ജപിച്ചൂതാന്‍ പരഞ്ഞ്ജാല്‍ മതി. അദ്ദേഹം ​ഗണിച്ചു പറഞ്ഞു തരും,

    ReplyDelete
  37. അത്തരം കുറെ 'നിരപരാധി'കളെ കുറിച്ച് ഇവിടെ പറഞ്ഞിട്ടുണ്ട്.

    ReplyDelete
  38. അനോണി,
    അനോണിക്ക് അസുഖം കലശലാണോ !
    സംസാരം കേട്ടാലറിയാം. സഹതാപമുണ്ട് താങ്കളുടെ അവസ്ഥയില്‍ !
    ചിന്തകള്‍ പോലും മരവിക്കപെട്ട താങ്കളുടെ അവസ്ഥ തടവിലാക്കപെട്ടവരേക്കാള്‍ എത്രയോ ശോചനീയം !

    ReplyDelete
  39. മദനിയെ മോചിപിക്കേണ്ടത് തന്നെയാണ്.
    എന്നാല്‍ ഇന്ന് മദനിയെമോചിപിക്കണം എന്ന് പറഞ്ഞു കരയുന്ന പലരുടെയും ഇരട്ടത്താപ്പ് മനസ്സിലാവണമെങ്കില്‍ ഐസ്ക്രീം കേസില്‍ ഇവരുടെനിലപാട് പരിശോധിക്കണം. ഒരു മതപ്രസഗികനായ മദനിയെക്കാള്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ സമുന്നതനായനേതാവും മന്ത്രിയുമായ കുഞ്ഞാലികുട്ടിക്ക്‌ ശത്രുക്കള്‍ കാണുമെന്നു മനസ്സിലാക്കാനുള്ള സാമാന്യയുക്തിയാണ് പലപ്പോഴും ഇല്ലാതെ പോവരുത്. ഇത്തരക്കാര്‍ തങ്ങളുടെ രാഷ്ട്രീയനിലപാടിന്അനുകൂല മാവുന്നിടത്തോളം മദനിയെ പിന്തുണക്കും.മനുഷ്യാവകാശം ആരോപിക്കും.

    ReplyDelete
  40. അനന്തമായി നീണ്ടു പോ‍കുന്ന നമ്മുടെ കോടതി നടപടികൾ കോടതിയ്ക്കു മുൻപിൽ നിൽക്കുന്ന മനുഷ്യ ജീവിതത്തെ കാണാൻ വിസമ്മതിയ്ക്കുന്നു. നിയമം നിയമത്തിന്റെ വഴിയ്ക്ക് പോകുമെന്ന് പ്രഖ്യാപിയ്ക്കപ്പെടുന്നു. അതിവേഗതയുടെ ഈ യുഗത്തിൽ നമ്മുടെ നിയമ നടപടികളും കോടതിയും വിചാരണയും എല്ലാം ഒച്ചിനെപ്പോലെ മാത്രം സഞ്ചരിയ്ക്കുന്നതെന്തുകൊണ്ടാവാം? വലിയ വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങളുളവാക്കുന്ന അഴിമതി രാജ്യദ്രോഹക്കേസുകൾ മുതൽ ഒരു സാധാരണ വിവാഹമോചനക്കേസു വരെ എത്രയെത്ര കാലം കൊണ്ടാണ് തീർപ്പാക്കപ്പെടുന്നത്?

    വൈകുന്ന നീതി കിട്ടാത്ത നീതി തന്നെ......

    പോസ്റ്റ് നന്നായി, ശ്രദ്ധേയൻ

    ReplyDelete
  41. മഅദനി നിരപരാധി എന്ന് അയാള്‍ പറഞ്ഞാലും ഇനി കോടതി തന്നെ പറഞ്ഞാലും അയാളുടെ പഴയകാല പ്രസംഗങ്ങള്‍ കേട്ട ഒരാള്‍ക്ക്‌ അംഗീകരിക്കാന്‍ അല്പം പ്രയാസമായിരിക്കും. പൊതു ജനങ്ങളുടെ സുരക്ഷയ്ക്ക് ഇത്തരം വിഷ ജീവികള്‍ ജയിലരക്കുള്ളില്‍ കിടക്കുന്നത് തന്നെയാണ് ഉചിതം.

    ReplyDelete
  42. വഴിപോക്കന്‍ said...

    മഅദനി നിരപരാധി എന്ന് ഇനി കോടതി തന്നെ പറഞ്ഞാലും അയാളുടെ പഴയകാല പ്രസംഗങ്ങള്‍ കേട്ട ഒരാള്‍ക്ക്‌ അംഗീകരിക്കാന്‍ അല്പം പ്രയാസമായിരിക്കും...ഇത്തരം (മഅദനി)വിഷ ജീവികള്‍ ജയിലരക്കുള്ളില്‍ കിടക്കുന്നത് തന്നെയാണ് ഉചിതം.(!)
    ____________________________

    മുത്തലഖും, താക്കരും, ഉമാഭാരതിയും, മോഡിയും തുടങ്ങിയവര്‍ നീണാള്‍ വാഴട്ടെ ! അല്ലെ വഴിപോക്കാ !!
    എന്തൊരു നീതി ബോധം !!

    ReplyDelete
  43. @..Naj
    കൊള്ളക്കാരെ തുരുങ്കിലടക്കാന്‍ നമുക്ക് ശേഷിയില്ല എന്നത് കള്ളന്മാരെ വെറുതേ വിടാന്‍ ഒരിക്കലും ന്യായമാകുന്നില്ല.
    ----
    ആര്‍ജ്ജവമുള്ള ഒരു ഭരണ സംവിധാനം ഇന്ത്യയില്‍ വരുന്ന കാലത്ത് ഇവരൊക്കെ അകത്താവുമെന്നു പ്രതീക്ഷിക്കാം...

    ReplyDelete
  44. വഴി പോക്കന്‍ : ""ആര്‍ജ്ജവമുള്ള ഒരു ഭരണ സംവിധാനം ഇന്ത്യയില്‍ വരുന്ന കാലത്ത് ഇവരൊക്കെ അകത്താവുമെന്നു പ്രതീക്ഷിക്കാം...""(!)
    _________________
    അതെന്താഹെ അങ്ങിനെ !
    മദനിയെ (മുസ്ലിം പേരുകളെ !) മാത്രം അകത്താക്കുമ്പോള്‍ ഭരണകൂടത്തിന്റെ ആര്‍ജ്ജവം ! അതോ ആര്‍ജ്ജവം ഇല്ല എന്നതാണോ മഅദനി (കള്‍) അകതാകുന്നതിന്റെ കാരണം !!

    അല്ലാത്തവരുടെ കാര്യത്തില്‍ വഴിപോക്കന്റെ (നടക്കാത്ത) സ്വപ്നം
    ""ആര്‍ജ്ജവമുള്ള ഒരു ഭരണ സംവിധാനം ഇന്ത്യയില്‍ വരുന്ന കാലത്ത് ഇവരൊക്കെ അകത്താവുമെന്നു പ്രതീക്ഷിക്കാം...""(!)

    ReplyDelete

Related Posts Plugin for WordPress, Blogger...

ShareThis

കൂടെയുള്ളവര്‍