Tuesday, April 5, 2011

തള്ളേ... ജമാഅത്ത് പെളര്‍ന്നില്ലേ..!!

വടകര ലോകസഭാ മണ്ഡലത്തിലെ സര്‍വകാല സ്വതന്ത്രനായിരുന്നു കലന്തന്‍ ഹാജി. തന്നെ വിജയിപ്പിച്ചാല്‍ കുറ്റ്യാടിപ്പുഴ കടലാക്കുമെന്നു വരെ പറഞ്ഞ് നോക്കിയിട്ടും ഒരിക്കല്‍ പോലും കെട്ടിവെച്ച കാശ് ഹാജിയാര്‍ക്ക് തിരിച്ചുകിട്ടിയിരുന്നില്ല. എന്നിട്ടും നിരാശനാവാതെ മത്സരം തുടരവേ ഒരു തെരഞ്ഞെടുപ്പ് കാലത്ത് ഹാജിയുടെ പ്രചരണവാഹനം വടകരക്ക് പോകുംവഴി ചോറോട് റെയില്‍വേ ഗേറ്റില്‍ കുടുങ്ങി. നീണ്ട കാത്തിരിപ്പിനൊടുവില്‍ ട്രെയിന്‍ കടന്നു പോയി ഗേറ്റ് തുറന്നു യാത്ര പുനരാരംഭിച്ചപ്പോള്‍ ഹാജിയാരുടെ മൈക്ക് അനൌണ്‍സറും നല്ലൊരു തമാശക്കാരനുമായ വെള്ളൂര്‍ പിയുടെ വാക്കുകള്‍ മൈക്കിലൂടെ ഒഴുകിയെത്തി. "വടകരയുടെ പൊന്നോമന പുത്രന്‍ കലന്തന്‍ ഹാജി നയിക്കുന്ന വാഹന പ്രചരണ ജാഥയിതാ, നൂറുക്കണക്കിനു വാഹനങ്ങളുടെ അകമ്പടിയോടെ വടകരയെ ലക്‌ഷ്യം വെച്ച് നീങ്ങുകയാണ്... അനുഗ്രഹിക്കുക.. ആശീര്‍വദിക്കുക..." കേട്ടവരെ മുഴുവന്‍ പൊട്ടിച്ചിരിപ്പിച്ച, ഹാജിയുടെ വാഹനമായ ഓട്ടോയുടെ പുറകില്‍ കുടുങ്ങിയ വടകരയെന്നും കൊയിലാണ്ടിയെന്നും കോഴിക്കൊടെന്നും ബോര്‍ഡ് വെച്ച ബസ്സുകളിലെയും മറ്റു വാഹനങ്ങളിലേയും യാത്രക്കാരെ സ്വന്തം അനുയായികളാക്കി മാറ്റിയ ചരിത്ര പ്രസിദ്ധമായ ആ അനൌണ്സ് മെന്റിന്റെ തനിയാവര്‍ത്തനം ഇന്നലെ പലയിടങ്ങളിലും കേള്‍ക്കേണ്ടി വന്നതിനാലാണ് ഇത് വായനക്കാരുമായി പങ്കുവേക്കേണ്ടി വന്നത്.


പറഞ്ഞു വരുന്നത് ജമാഅത്തിലെ 'പൊട്ടിത്തെറി'യെക്കുറിച്ചാണ്. ജമാഅത്തെ ഇസ്ലാമിയില്‍ നിന്നും ഹമീദ് വാണിമേല്‍ രാജിവെച്ചുവെന്ന് കേട്ടപാടെ ഒരു പോസ്റ്റെഴുതാന്‍ തുനിഞ്ഞ എന്നെ അതില്‍ നിന്നും പിന്തിരിപ്പിച്ചത് ജമാഅത്തില്‍ ഉണ്ടാവുമെന്ന് പ്രചരിപ്പിക്കപ്പെട്ട സ്ഫോടന വാര്‍ത്തകളായിരുന്നു.ഓണ്‍ലൈന്‍ പത്രങ്ങളും ചാനലുകളും മാറി മാറി പരതിയിട്ടും പുറത്തു വന്ന സ്ഫോടന വാര്‍ത്തകളില്‍ ഒന്നു പോലും ഹിറാ സെന്ററില്‍ നിന്നായിരുന്നില്ല എന്നത് മറ്റു പലരെയുമെന്ന പോലെ എന്നെയും 'നിരാശപ്പെടുത്തി'.നാദാപുരത്തെ സ്ഫോടനം വഴി അഞ്ച് യുവാക്കളെ ബലികൊടുത്തതിന്റെ പേരില്‍ അറസ്റ്റിലായ ലീഗ് പ്രവര്‍ത്തകനെ കുറിച്ചും മലബാര്‍ ലീഗെന്ന കേരള സ്റ്റേറ്റ് മുസ്ലിം ലീഗിലും പേരില്‍ മാത്രമുള്ള 'ഇന്ത്യന്‍' യൂണിയന്‍ മുസ്ലിം ലീഗിലും ഇരട്ട 'പൌരത്വം' നേടിയവര്‍ക്കെതിരെ ആ പാര്‍ട്ടിയില്‍ ഉണ്ടായ പൊട്ടിത്തെറിയെക്കുറിച്ചുമല്ലാത്ത വാര്‍ത്തകള്‍ ലഭികാതെ വരികയും കേഡര്‍ പാര്‍ട്ടിയില്‍ നിന്നും ഒരാളെ പോലും പ്രതീക്ഷിക്കുന്നില്ലയെന്ന് ഹമീദ് സാഹിബ് തന്നെ മനോരമയിലൂടെ സമ്മതിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഇനിയും കാത്തിരിക്കുന്നതില്‍ അര്‍ത്ഥമില്ല.


ഹമീദിന്റെ ഓട്ടോയുടെ പുറകെ പാഞ്ഞ ബസ്സുകളിലെ യാത്രക്കാരില്‍ ഒരാള്‍ പോലും ഹിറാ സെന്ററില്‍ നിന്നും കയറിയവരായിരുന്നില്ല. വെള്ളിമാടുകുന്നില്‍ സ്റ്റോപ്പുണ്ടായിരുന്നിട്ടും ഒരാള്‍ പോലും കൈ കാണിച്ചിട്ടുമില്ല. പിന്നെയോ, കോഴിക്കോട്ടെ മറ്റു ചില കേന്ദ്രങ്ങളില്‍ നിന്നും മലപ്പുറത്ത്‌ നിന്നും പുറപ്പെട്ട കുറേ പേര്‍ ഗേറ്റില്‍ കുടുങ്ങിയത് കണ്ടു ഏതോ വിദൂഷകന്‍ നടത്തിയ അനൌണ്സ് മെന്റ് മാത്രമായിരുന്നു ഇന്നലെ കേട്ടതത്രയും.

സമീപകാലത്ത് പാര്‍ട്ടികളില്‍ നിന്നുമുള്ള കൂടുവിട്ടു കൂടുമാറ്റം വല്ലാതെ കൂടി വന്നിട്ടുണ്ട്. എണ്ണിപ്പറഞ്ഞാല്‍ ഒടുങ്ങാത്തവിധം വലുതാണ്‌ കാലുമാറ്റ വിദഗ്ധനിര. കാലുമാറ്റം ഏറ്റവും കൂടുതല്‍ സംഭവിച്ചിട്ടുള്ളത് സി പി എമ്മില്‍ നിന്നു തന്നെയാണ്. തൊട്ടു മുമ്പിലത്തെ നിമിഷത്തില്‍ പറഞ്ഞത് പോലും ഓര്‍മയില്ലാത്ത വിധം അല്ഷിമേഴ്സ് ബാധിതരായി മാറിയ യുവജനങ്ങളാണ് ഈ കൂട്ടത്തില്‍ ബഹുഭൂരിപക്ഷവുമെന്നത് കേരളീയ സമൂഹത്തെ ചിന്തിപ്പിക്കേണ്ടതുണ്ട്. ഓന്ത് പോലും തോറ്റു പോകും വിധം നിറം മാറാനുള്ള ഇവരുടെ കഴിവിനെ 'അംഗീകരിക്കാതെ' വയ്യ. ഈ ഗണത്തിലെ ഒടുവിലത്തെ കണ്ണിയാണ് ഹമീദ് വാണിമേല്‍. അദ്ദേഹം ജമാഅത്തിന് നേരെ ഉന്നയിച്ച ആരോപണം തന്നെയാണ് അദ്ദേഹത്തിന്റെ ഉദ്ദേശ്യ ശുദ്ധിയെ ചോദ്യം ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്.

പിണറായി വിജയന്‍ എന്ന സി പി എം നേതാവുമായി ജമാഅത്ത് അമീര്‍ 'രഹസ്യ' ചര്‍ച്ച നടത്തിക്കളഞ്ഞുവത്രേ! നോക്കണം തമാശ. ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ സ്വന്തം പഞ്ചായത്തായ വാണിമേലില്‍ പോലും സി പി എമ്മുമായി ചര്‍ച്ച നടത്തി അവരുട പിന്തുണയോടെ സ്വതന്ത്രയെ മത്സരിപ്പിക്കാന്‍ മുന്‍കൈ എടുത്ത സാഹിബ് ഹമീദിന് ഇപ്പോള്‍ മാത്രം ഒരു ചര്‍ച്ച അപ്രസക്തമായി തോന്നുന്നത് എന്തടിസ്ഥാനത്തിലാണ്! മുസ്ലിം ലീഗുമായി കോഴിക്കോട്ടു നടത്തിയ, മുനീര്‍ പരസ്യമാക്കികളഞ്ഞ രഹസ്യ ചര്‍ച്ചയുടെ 'മുന്‍കൈ' ആരുടെതായിരുന്നു? അതിനും മുമ്പ് ഇടതും വലതും മുന്നണികളുമായി നിരന്തര ചര്‍ച്ചകള്‍ നടത്തുമ്പോള്‍ പൊളിറ്റിക്കല്‍ സെക്രട്ടറി ആരായിരുന്നു? ചോദ്യങ്ങള്‍ തിരിഞ്ഞു വരുന്നത് ഹമീദ് സാഹിബ് അറിയുന്നുണ്ടാവും.


ജമാഅത്ത് അമീര്‍ പറയുന്നത് വിശ്വസിക്കാതിരിക്കാന്‍ ന്യായമില്ല. പലരോടും ചര്‍ച്ച നടത്തുന്ന കൂട്ടത്തില്‍ പിണറായിയോടും സംസാരിച്ചിട്ടുണ്ട്. കോണ്ഗ്രസ്സിന്റെ ഭാഗത്ത് നിന്നും സാക്ഷാല്‍ എം. ഐ. ഷാനവാസ് തന്നെ ഹിറാ സെന്ററില്‍ നേരിട്ടെത്തി ചര്‍ച്ച നടത്തിയിട്ടുണ്ട്. യു ഡി എഫിലെ ഇപ്പോള്‍ പേര് വെളിപ്പെട്ടിട്ടില്ലാത്ത പലരും സംസാരിച്ചിട്ടുണ്ട്. എന്തിനു, ജമാഅത്തിന്റെ നിശിത വിമര്‍ശകന്‍ സാക്ഷാല്‍ വയനാടന്‍ ഷാജി വരെ സോളിഡാരിറ്റി കണ്ണൂര്‍ ജില്ലാ ആപ്പീസില്‍ പോയി സഹായമഭ്യര്‍ഥിച്ചിട്ടുണ്ട്.ഒരു പ്രബല മുസ്ലിം സംഘടന എന്ന നിലയില്‍ അവരുമായി സംസാരിക്കാത്തവര്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആരുമില്ല എന്നതാണ് സത്യം. തീവ്രവാദിയെന്നും ഭീകരവാദിയെന്നുമൊക്കെ പേര് ചൊല്ലി വിളിക്കുമെങ്കിലും നാളിതുവരെ ഒരു ഭീകര പ്രവര്‍ത്തനത്തിലും ആ സംഘടന ഉള്‍പ്പെട്ടതായി ഒരു വിമര്‍ശകര്‍ പോലും പറയില്ല. ജനകീയ പ്രശ്നങ്ങളില്‍ സജീവ സാന്നിധ്യമായി നിലകൊള്ളുമ്പോഴും അക്രമ സമരങ്ങളിലേക്ക് അവര്‍ പോയിട്ടില്ല. ഈയൊരു ബോധ്യം അവരെ കുറ്റം പറയുന്നവര്‍ക്ക് പോലും നന്നായുള്ളത് കൊണ്ടാണ് ചര്‍ച്ചകളും സംസാരങ്ങളും നിര്‍വിഘ്നം നടക്കുന്നതും.

ഇതൊക്കെയും ഹമീദിനും അറിയാം. പിന്നെയെന്താണിവിടെ സംഭവിച്ചത്? ആര്‍ക്കു പിന്തുണ കൊടുക്കണം എന്നു അന്തിമ പ്രഖ്യാപനം വരുന്നതിനു മുമ്പേ പാര്‍ട്ടി രഹസ്യങ്ങള്‍ പരസ്യമാക്കിയത് ആര്‍ക്കു വേണ്ടിയാണ്? മണ്ഡലങ്ങള്‍ തോറും കണ്‍വെന്ഷനുകള്‍ വിളിച്ചു പ്രവര്‍ത്തകരുടെ അഭിപ്രായം തേടിക്കൊണ്ടിരിക്കുന്ന വേളയില്‍ ഇങ്ങനെയൊരു പ്രഹസനം നടത്തുക വഴി ഹമീദ് ലക്‌ഷ്യം വെച്ചത് എന്തായിരിക്കും? ഉത്തരം കിട്ടാന്‍ കാത്തിരിപ്പല്ലാതെ മാര്‍ഗമില്ല. കാരണം, ജമാഅത്തിന്റെ ആശയ - ആദര്‍ശങ്ങളോട് അദ്ദേഹം വിയോജിപ്പ് പ്രകടപ്പിച്ചിട്ടില്ല. അവരെ തീവ്രവാദി എന്നു വിളിച്ചവര്‍ക്ക് നേരെയാണ് രോഷം. തെരുവില്‍ വെച്ച് ശാരീരികമായി നേരിട്ടവര്‍ക്ക് വോട്ട് നല്‍കുന്നതിലാണ് പരിഭവം. അങ്ങിനെയെങ്കില്‍ ജമാഅത്ത് ആരെ തുണക്കും? യു ഡി എഫിനെയോ? ഷാജിയേയും മുനീറിനെയും ആര്യാടനെയും രവിയെയുമൊക്കെ മറന്ന് കൊണ്ട്, രണ്ടു പ്രാവശ്യം അകാരണമായി അവരെ നിരോധിച്ചു നേതാക്കളെ ജയിലിലടച്ചു പീഡിപ്പിച്ച കോണ്ഗ്രസ്സിന്റെ ചെയ്തികളെ വെള്ളപൂശിക്കൊണ്ട്, കോട്ടക്കലില്‍ വെച്ച് പടിയടച്ചു പിണ്ഡം വെച്ച, വേളത്തു വെച്ച് ബോംബെറിഞ്ഞും തെരുവില്‍ തല്ലിയും കൃഷി നശിപ്പിച്ചും 'സൗഹൃദം' കാട്ടിയ ലീഗിനെ മാറോടു ചേര്‍ത്ത് കൊണ്ട് യു ഡി എഫിനൊരു സമ്പൂര്‍ണ്ണ പിന്തുണ അവര്‍ക്ക് സാധ്യമാണോ? എനിക്ക് തോന്നുന്നില്ല. ഇതൊന്നുമല്ലാതെ തെരഞ്ഞെടുപ്പില്‍ മാറി നില്‍ക്കാന്‍ കഴിയുമോ?

ഇവിടെ ജമാഅത്തിന് സാധ്യമായത് ഇത് മാത്രമാണ്. പരമാവധി തോമ്മന്മാരെ കണ്ടു പിടിക്കുക. തല്‍ക്കാലം അവരെ പിന്തുണക്കുക. അവിടെ ഇടതിന് മുന്‍‌തൂക്കം വന്നാല്‍ പോലും അതൊരു പ്രശ്നമാക്കേണ്ടതില്ല. കാരണം ഇതിനു മുമ്പും തൊമ്മന്‍മാര്‍ക്ക് അവര്‍ വോട്ട് കൊടുത്തിട്ടുണ്ട്. ഷാനവാസും ഇ ടി ബഷീരുമൊക്കെ ജയിച്ചു വന്നതും അങ്ങിനെയാണ്. അന്നൊന്നും തൊമ്മനെ തിരഞ്ഞപ്പോള്‍ ഇടതിന് മുന്‍‌തൂക്കം വന്നിട്ടും ഇല്ലാതെ പോയൊരു തുമ്മല്‍ ഇപ്പോള്‍ മാത്രം ഹമീദ് സാഹിബിനു ഉണ്ടായതെങ്ങിയാണെന്ന് എത്ര ആലോചിട്ടും മനസ്സിലാവുന്നില്ല.ഒരു കാര്യം വ്യക്തമാണ്. ജമാഅത്തിന്റെ നേതൃത്വത്തില്‍ രൂപം കൊള്ളുന്ന പുതിയ രാഷ്ട്രീയ പാര്‍ട്ടി മറ്റു പല പാര്‍ട്ടിക്കാരുടെയും മനസ്സില്‍ ചില്ലറ അങ്കലാപ്പുകള്‍ സൃഷ്ടിച്ചിട്ടുണ്ട്. നിഷ്കൃയരായ യുവജന സംഘടനകളുടെ ഇടയില്‍ ശക്തമായ സാന്നിധ്യം വിളിച്ചറിയിച്ച സോളിഡാരിറ്റി പോലെ 'വെല്‍ഫെയര്‍ പാര്‍ട്ടിയും' വളരുകയാണെങ്കില്‍ അതിന്റെ അലയൊലികള്‍ പലരെയും അസ്വസ്ഥപ്പെടുത്തും. ഇത് മുന്‍കൂട്ടി കണ്ട ആരൊക്കെയോ ചേര്‍ന്ന് നടത്തിയ നാടകത്തിന്റെ ഒന്നാം രംഗമാണ് നാം കണ്ടത്. പക്ഷേ, കഥയിലെ നായകന് വേണ്ടി കുറേ ഫാന്‍സ്‌ ക്ലബ്ബുകള്‍ രൂപം കൊള്ളുമെന്നും അവരെ വെച്ച് പുതിയ കഥകള്‍ രചിക്കാമെന്നുമുള്ള സംവിധായകരുടെയും നിര്‍മാതാക്കളുടെയും വ്യാമോഹം തുടക്കത്തിലേ തകര്‍ന്നത് നാടകത്തിലെ മറ്റു രംഗങ്ങളുടെ ത്രില്ല് വല്ലാതെ കുറച്ചു കളഞ്ഞേക്കാം.

ഫ്രീകിക്ക്: എന്‍റെ എഴുത്ത് വായിച്ചു മടുത്തെങ്കില്‍ ഹമീദ് സാഹിബിന്റെ സാഹിത്യം അല്പമാവാം, ല്ലേ?

125 comments:

 1. "ഒരു കാര്യം വ്യക്തമാണ്. ജമാഅത്തിന്റെ നേതൃത്വത്തില്‍ രൂപം കൊള്ളുന്ന പുതിയ രാഷ്ട്രീയ പാര്‍ട്ടി മറ്റു പല പാര്‍ട്ടിക്കാരുടെയും മനസ്സില്‍ ചില്ലറ അങ്കലാപ്പുകള്‍ സൃഷ്ടിച്ചിട്ടുണ്ട്. നിഷ്കൃയരായ യുവജന സംഘടനകളുടെ ഇടയില്‍ ശക്തമായ സാന്നിധ്യം വിളിച്ചറിയിച്ച സോളിഡാരിറ്റി പോലെ 'വെല്‍ഫെയര്‍ പാര്‍ട്ടിയും' വളരുകയാണെങ്കില്‍ അതിന്റെ അലയൊലികള്‍ പലരെയും അസ്വസ്ഥപ്പെടുത്തും"


  ഈ തമാശ നന്നായി ആസ്വദിച്ചു

  ReplyDelete
 2. വരട്ടെ അവരുടെയും പാര്‍ടി.അവര് മാത്രം എന്തിനു മാറി നില്‍ക്കണം?നമുക്ക് സിന്ദാബാദ് വിളിക്കാം.

  ReplyDelete
 3. This comment has been removed by the author.

  ReplyDelete
 4. നന്നായി പറഞ്ഞു , ശ്രദ്ധേയന്‍ ..
  ലീഗ് സ്പോന്‍സെര്‍ഡ് നാദാപുരം സ്ഫോടനത്തെ പ്പറ്റി ഒരു ബ്ലോഗിലും ചര്‍ച്ച ഇല്ല , ഒരു ലീഗുകാരനെ . ഇന്ന് അറസ്റ്റ് ചെയ്തതിനെ പ്പറ്റിയും . ഐസ് ക്രീം കേസില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ വര്‍ഗ്ഗീയ സംഘര്‍ഷം സൃഷ്ടിക്കുക ആയിരുന്നു ലീഗ് ലക്‌ഷ്യം എന്നും പറയപ്പെടുന്നുണ്ട് .. അന്വേഷണം നടക്കട്ടെ .. ചില നിര്‍ണ്ണായക വിവരങ്ങള്‍ കിട്ടിയിട്ടുണ്ടെന്നാണ് കേള്‍ക്കുന്നത് .. സമാധാനത്തിന്റെയും സദാചാരത്തിന്റെയും അപ്പോസ്തലന്‍ മാരായി ചമഞ്ഞവര്‍ , ഇന്ന് കാട്ടി കൂട്ടുന്ന വൃത്തി കേടുകള്‍ കാണുമ്പോള്‍ സഹതാപം തോന്നുന്നുണ്ട് ..

  പിന്നെ സാക്ഷാല്‍ ചെന്നിത്തല തന്നെ ജമാ അത്തുമായി രഹസ്യ ചര്‍ച്ചക്ക് പോകുന്ന ഒളിക്യാമറ ദൃശ്യങ്ങള്‍ എന്റെ ബ്ലോഗില്‍ ഇട്ടിട്ടുണ്ട്

  ഈ കാര്യത്തെ ക്കുറിച്ച് ഇന്ന് മനോരമ പത്രത്തില്‍ ഒന്നാം പേജില്‍ തന്നെ എഴുതിയത് കാണൂ ..

  " നിയമ സഭ തിരെഞ്ഞെടുപ്പില്‍ സി പി എമ്മിന്റെ വിജയം ഉറപ്പാക്കാന്‍ ജമായത്ത് ഇസ്ലാമിയുടെ സൈലെന്റ് സ്ക്വാഡ് .സ്ത്രീകളും യുവാക്കളും അടങ്ങുന്ന സ്ക്വാഡ്.......
  സി പി എം - ജമാഅത്ത് ഇസ്ലാമി തിരഞ്ഞെടുപ്പ് സഖ്യ ചര്‍ച്ചയുടെ തുടര്‍ച്ചയാണ് കില്ലിംഗ് സ്ക്വാഡ് എന്ന രഹസ്യ നാമത്തില്‍ അറിയപ്പെടുന്ന സംഘം ."

  എങ്ങിനെയുണ്ട് മനോരമയുടെ കണ്ടു പിടുത്തം ?..കില്ലിംഗ് സ്ക്വാഡ് എന്നൊക്കെ പറഞ്ഞാലേ അതിനൊരു ഭീകര മുഖം വരൂ എന്നും ജനങ്ങള്‍ ഭയപ്പെടുക ഉള്ളൂ എന്നും മനോരമക്ക് അറിയാം ... . പക്ഷെ ജമാ അത്ത് ചര്‍ച്ചകള്‍ തുടരുക ആണെന്നും അതിനു ശേഷമേ അവര്‍ പ്രചാരണത്തിന് ഇറങ്ങണമോ വേണ്ടയോ എന്ന് തീരുമാനിക്കുക ഉള്ളൂ . ഇനി അങ്ങിനെ ഇറങ്ങിയാല്‍ തന്നെ കില്ലിംഗ് സ്ക്വാഡ് എന്നൊക്കെ പേരിടുമെന്നും ഒക്കെ ഗണിച്ചു പറയുന്നത് യു ഡി എഫ് ഭരണത്തിനായി എന്തും ചെയ്യാന്‍ തയ്യാറായ മനോരമയെ സംബന്ധിച്ചി ടത്തോളം അത്ഭുതമില്ല .

  ReplyDelete
 5. ജമാ‍‌അത്തെ ഇസ്ലാമിയുടെ അംഗങ്ങളിലെ 99% വോട്ടും അമീറിന്റെ തീരുമാനത്തില്‍ തന്നെയാവും വീഴുക. വളരെ ചുരുക്കം ഇടങ്ങളില്‍ ചുരുങ്ങിയ വലതന്മാരെയേ മുന്‍‌കാലങ്ങളില്‍ പിന്തുണച്ചിട്ടുള്ളൂ എന്നതിനാല്‍ അതു പോയാല്‍ സി.പി.എമ്മിനെ തന്നെയാണ്‍ അതു ബാധിക്കുക.

  ജമാ‍‌അത്തിന്റെ ഈ തിരഞ്ഞെടുപ്പിലെ തീരുമാനവും അതിനു പറയുന്ന ന്യായീകരണവും കേള്‍ക്കാന്‍ കൌതുക പൂര്‍വ്വം കാത്തിരിക്കുന്നു. പി.ഡി.പി, ഐ.എന്‍.എല്‍ തുടങ്ങിയ ഒരു മുസ്ലീം അധിഷ്ഠിത സംഘടനകളും ഇടതു ബാന്ധവം കൊണ്ടു നേട്ടമുണ്ടാക്കിയിട്ടില്ല എന്നതു തന്നെ കൌതുകത്തിന്നു കാരണം.

  ഇടതിന്നു കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വന്‍ പ്രഹരം ഉണ്ടായതിന്നൊരു കാരണവും ജമാ‍‌അത്തിന്റെ രാഷ്ട്രീയ പ്രവേശമാണ്‍. ഇടതിന്നു അതുകൊണ്ടു തന്നെ ജമാ‌അത്തിന്നെ കൂടെ നിര്‍ത്തേണ്ട ആവശ്യമുണ്ട്. കാരണം ആ വോട്ടുകള്‍ ചെറുതെങ്കിലും ഫിക്സഡ് ഡിപ്പോസിറ്റാണ്‍.

  തദ്ദേശ തെരഞ്ഞെടുപ്പില്‍ ജമാ‌അത്തിനെ ഏറ്റവും കൂടുതല് ബുദ്ധിമുട്ടിച്ചതു ഇടതു പക്ഷമായിരുന്നു. അങ്ങനെയൊരു തെരഞ്ഞെടുപ്പിനും ഒരുപാടു സമരങ്ങള്‍ക്കും ശേഷം ഇടതു പാളയത്തേക്കുള്ള പോക്കു അണികള്‍ എങ്ങനെ ഉള്‍ക്കൊള്ളുന്നു എന്നതും കൌതുകകരമാണ്‍.

  ReplyDelete
 6. ശ്രദ്ധിക്കപ്പെടേണ്ടതും,അല്ലാത്തതുമായ കേരള ഭാവിരാഷ്ട്രീയ കളിവിളയാട്ടങ്ങളൂടെ ഒരു തുടക്കങ്ങളാകാം ഈ അഭിനവ ചർച്ചകളൊക്കെ അല്ലേ ഭായ്

  ReplyDelete
 7. ഹമീദ് വാണിമേല്‍ന്‍റെ നേതൃത്വത്തില്‍ ജമാഅത്ത് പിളരും എന്നു ആരും കരുതുന്നില്ല..കാരണം എന്‍റെ നാട്ടില്‍ കഴിഞ്ഞ 35 കൊല്ലമായിട്ടു ആകെ ഉള്ളത് 3 ജമാത്തുകാര്‍. അതായത് ഒരു ഹല്‍ക്കാ അമീറും, ഒരു നാസിമും, ഒരു മെമ്പറും.
  ഇതൊക്കെ എങ്ങിനെയാ പിളരുക. കോടാലി എടുക്കേണ്ടി വരും പിളര്‍ത്താന്‍.

  ReplyDelete
 8. അതെയതെ, ഈ മൂന്നു നാല് പേര്‍ക്ക് വേണ്ടി മാധ്യമങ്ങളായ മാധ്യമങ്ങളും ബ്ലോഗര്‍മാരായ ബ്ലോഗര്‍മാരും എത്ര സമയമാ കളയുന്നെ.. പൊട്ടിത്തെറി - സ്ഫോടന വാര്‍ത്തകളുമായി ചില മടയന്മാരും..!

  ശുംഭന്മാര്‍!! :)

  ReplyDelete
 9. ഏതായാലും ഇന്നലെ മുതല്‍ മീഡിയ ചര്‍ച്ച ജമായത് നേതാക്കളെ കണ്ടവര്‍ക്കും ചൊറി അവര്‍ ഇങ്ങോട്ട് വന്നാലും ചൊറി എന്നൊക്കെ പറഞ്ഞു കാല്‍ കാശിനു വിലയില്ലാത്ത പന്തിനെ പോലെ തട്ടി കളിക്കുന്നു ഇത്തരത്തില്‍ തട്ടി കളിക്കാനുള്ള ബലൂണ്‍ ആണോ ഇന്ധ്യന്‍ ജാമ്യത്തെ ഇസ്ലാമി ..........? അല്ലെങ്കില്‍ അങ്ങിനെ ആയതിനു അവര്‍ക്ക് ത്തന്നെ തെറ്റ് പറ്റിയോ .........? ആരു എതിര്‍ത്ത് നിന്ന് എന്ന് നോകിയോ ..ആരു അടിച്ചു പരിപ്പ് എടുത്തു എന്നോ നോക്കിയല്ല ഞങ്ങളുടെ വോട്ട്‌ വെക്തമായ കയ്ചാപടുണ്ട് എന്ന് നാല്‍പതു വട്ടം പരയുംബോയും സത്യത്തില്‍ മഹാനായ സയ്യിത് മൌദൂദി സാഹിബു നിര്ഭാവനം ചെയ്ത ഒരു പ്രസ്ഥാനത്തിന്‍ മേല്‍ കുതിര കേറി കളിക്കുകയല്ലേ ചെയ്തു കൊണ്ടിരിക്കുന്നത് ബുദ്ധി ജീവികളുടെ ഹെഡ് ഓഫീസില്‍ എന്തെ ചിന്ത ഉദിക്കാത്തത് നേരമായി കൂട്ടരേ രാഷ്ട്രീയ നിലപാടുകളെ പറ്റി ഇനിയെങ്കിലും ഒന്ന് ആലോചിക്കാന്‍ ...... എല്ലാ രാഷ്ട്രീയ പാര്‍ട്ടിക്കും വോട്ട്‌ വേണം അത് കയിഞ്ഞാല്‍ പൂരായണ തോട്ടവരും പിടിച്ചവര്‍ക്കുമെല്ലാം പള്ളിയില്‍ പാത്തിയ മോയലാരുടെ കളി" ഇവരെ തൊട്ടാല്‍ വരും "കമന്ട്" തീവ്രവാതി എന്ന പേടി അതെല്ലേ നാം കണ്ടു കൊണ്ടിരികുന്നത് എല്ലാവരും ഒറ്റ സ്വരത്തില്‍ പറയുന്നു തീവ്ര വാതി എന്ന് അപ്പോയൊക്കെ ഞങ്ങള്‍ ജനകീയമാണ് മതേതര വാതികളാണ് എന്ന് ബോധ്യ പെടുത്താന്‍ വേണ്ടിയുള്ള ബദ്ധ പാടിലാണോ ...? അതായിരുന്നോ പിണറായിയുമായുള്ള രഹസ്യ കൂടികായച്ച ആ സ്കാവിന്റെ തുക്കട ഷീട്ടിനു വേണ്ടിയായിരുന്നോ....?
  ചങ്കൂറ്റം വേണം കൂട്ടരേ അല്‍പ്പമെങ്കിലും സ്വന്തമായി ഒരു കായി നോക്കാന്‍ എ SDPI യെ കണ്ടു പടിക്ക് കിട്ടിയ അവസരത്തിലൊക്കെ നിങ്ങളും അവരെ തീവ്ര വാതി ആക്കിയില്ലേ ....? ചങ്കൂറ്റം ഉണ്ടാന്കിലെ രാഷ്ട്രീയത്തില്‍ ഇരങ്ങെണ്ടൂ...........? അല്ലേല്‍ മുബട്ഗെ പോലെ അങ്ങ് പോകുന്നതായിരിക്കും നല്ലതു ..!എന്നിട്ടോ സകാവ് പിണറായി ഓന്‍ അരാ മോന് ഓന്‍ ഒരു സംബവമല്ലേ ..!! നിലപട് മരിയോ .....? മാറ്റിയോ .......? കയിവിന്റെ കഴിവിന്റെ പരമാവതി മര്കിസ്ട്ടു പാര്‍ട്ടിക്ക് വോട്ട്‌ ചെയ്തു നോക്കി ആകോല മാര്‍കെറ്റില്‍ ടോലരിനെക്കളും വില കണ്ടു ഹിറ സെന്ററില്‍ എന്നിട്ടോ അന്ന് കിനാലൂരില്‍ സ്വന്തം സഹോദാരിമാരെ പോലും തള്ളി ഓടിച്ചു ...? നല്ല മൂല്യ ബോധമുള്ള അടി എന്നല്ലേ മനസിലായത് പിണറായിയുടെ വക നല്ല ഒരു സര്ട്ടിഫികെട്ടും "തീവ്ര വാതി" എന്നിയ്ട്ടും വീണ്ടും വോട്ടില്‍ കണ്ണ് വെകുഉന്ന സകവുമായി ഒരു രസയ ചര്‍ച്ച ...!! ഇനിയും കൂടുതല്‍ ഹമീതുമാര്‍ ഉണ്ടാവടിരികട്ടെ ...!! വലത്തോട്ട് പോകാന്‍ പറ്റില്ല എന്നറിഞ്ഞത് കൊണ്ടായിരിക്കാം ഇടതോട്ടെങ്കിലും ചഞ്ഞാല്‍ ഒരു മതെതരെ ശീട്ട് കിട്ട്യെങ്കില്‍ എന്ന് വിജരിച്ചടവാം പക്കെ ഒരു വെളിപാട്‌ ഉണ്ടായി എന്നിട്ടോ ജമയ്തിന്റെ ചട്ടിയില്‍ മുക്കി നക്കിയവരെല്ലാം ത്തന്നെ നന്ദി യില്ലതവരായി മാറി..
  മ്യാവു:-
  ഇനിയെങ്കിലും അന്യരുടെ മൂല്യം നോക്കാതെ സ്വന്തം മൂല്യത്തില്‍ മത്സരിക്കാന്‍ നോക്കുക

  ReplyDelete
 10. വിലങ്ങ് സഖാവ്April 5, 2011 at 2:40 PM

  ജമായത്ത് വരുന്നത് കണ്ട് മറ്റു പാര്‍ട്ടിക്കാരെല്ലം വിറളി പിടിച്ച് ഓടുകയാ. പഞ്ചായത്ത് തെരെഞ്ഞെടുപ്പില്‍ ഉശിരം പ്രകടനമായിരുന്നല്ലോ?

  ReplyDelete
 11. ജമാഅത് ഇസ്ലാമിയോടു ആശയപരമായി യോജിപ്പില്ലെങ്കിലും അവര്‍ സമൂഹത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വളരെ ഉത്സാഹപൂര്‍വം നോക്കിക്കാണുന്ന വ്യക്തിയാണ് ഞാന്‍..ഒരു തീവ്രവാദ കേസിലും ഒരുത്തന് പ്രതിയാകാതിരുന്നിട്ടും പഴയ സിമിയുടെ പേരില്‍ ഇന്നും ക്രൂശിക്കപ്പെടുന്നത് കഷ്ടം തന്നെ..

  ശ്രദ്ധേയന്‍...പോസ്റ്റ്‌ ശ്രദ്ധേയം...

  ReplyDelete
 12. അഷ്‌റഫ്‌ വല്ല്യ കലിപ്പിലാണല്ലോ? താങ്കളെ ബര്‍ത്താനം കേട്ടാല്‍ തോന്നും, എസ് ഡി പി ഐ, യു ഡി എഫിനെ പിന്തുക്കുന്നുണ്ടെന്ന്! അവരും സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തി ലീഗ് - കോണ്ഗ്രസ് വോട്ടു സംഭരിച്ചു എല്‍ ഡി എഫിന് വിജയം എളുപ്പമാക്കുകയല്ലേ സാഹിബെ!!

  ReplyDelete
 13. നന്നായ് ശ്രദ്ധേയന്‍.എന്തെങ്കിലും അഭിപ്രായ വിത്യാസങ്ങള്‍ ഉണ്ടെങ്കില്‍ അത് പറഞ്ഞ്തീര്‍ക്കാതെ വാണിമേല്‍ സാഹിബിനു പത്രസമ്മേളനം വിളിക്കേണ്ട കാര്യമുണ്ടായിരുന്നില്ല.
  എല്ലാ തവണയും തമ്മില്‍ ഭേദം തൊമ്മന്‍ സിദ്ധാന്തം തന്നെയാണു ഉണ്ടാവാറുള്ളത്.
  ജമായത്തിനെ പിളര്‍ത്താന്‍ കുറെകാലമായ് ആര്‍ക്കൊക്കെയോ വാശിയുള്ളത് പോലെയാണു.

  നൂഹ് നബിക്ക് 900 കൊല്ലം പ്രബോധനം ചെയ്തിട്ടും ആകെ 25 അനുയായികളെ കിട്ടിയുള്ളു. അതെ പോലെയാണു നമ്മുടെ ഹല്‍ഖെം എന്നു ജമായത്ത് പ്രവര്‍ത്തകന്‍ പറയാറുണ്ട്.
  കില്ലിങ്ങ് സ്കോഡ്...!!! പടച്ചോനേ...ചിരിക്കുകയല്ലാതെ എന്തു ചെയ്യും.

  ReplyDelete
 14. ശ്രേധേയ .. നിങ്ങളുടെ പേര് അറിയില്ല എങ്കിലും
  മോനേ അവര്‍ക്ക് സ്വന്തമായി മത്സരിക്കാനുള്ള പുതിഎന്കിലും ഉണ്ടല്ലോ .....?
  അവരെക്കാള്‍ ദൃതി പിടിച്ചു ഒരു മുഴം മുമ്പേ എറിഞ്ഞവര്‍ ജമായത് ആ പഞ്ചായത്ത് തിരഞ്ഞയൂപ്പിലെ ജനകീയത്തിനു എന്തു പറ്റി ...? തോറ്റാലും ഓടാന്‍ പാടില്ലായിരുന്നു എന്തിനീ നാടകം തനകള്‍ ഒരു ജ ഇ നിലപാട് കരനയിരിക്കാം എനിക്കുമുണ്ട് പക്കെ ഇതിനോട് എങ്ങിനെ യോജിക്കും

  ReplyDelete
 15. തമ്മില്‍ ഭേദം തൊമ്മന്‍ ഇ തൊമ്മനും മക്കളും എവിടെ .........?

  ReplyDelete
 16. sheriffkottaarakaraApril 5, 2011 at 3:15 PM

  ലേഖനം വായിച്ചപ്പോള്‍ മനസ്സില്‍ തോന്നിയത് ഇതൊക്കെ.
  ജമാ അത്തെ ഇസ്ലാമി ഏതാനും പേരുടെ ഒരു കൂട്ടം മാത്രം എന്ന് അതിന്റെ വിമര്‍ശകര്‍ നിരന്തരം പ്രഖ്യാപിക്കുന്നു. സമുദായത്തിലെ ഇതര സംഘടനകള്‍ അവരെ മഹറോണ്‍ ചൊല്ലി തീണ്ടാപ്പാട് അകലെ നിര്‍ത്തിയിരിക്കുകയും ചെയ്യുന്നു.മുസ്ലിം സമുദായത്തില്‍ ഭിന്ന വീക്ഷണങ്ങള്‍ പുലര്‍ത്തുന്ന വിവിധ സംഘടനകള്‍ ജമാത്തിനോടുള്ള ശത്രുതയില്‍ ഒരേ സ്വരക്കാരുമാണ്. ഇവര്‍ ഒരു തരത്തിലും അംഗീകരിക്കാന്‍ ഒരുക്കമില്ലാത്ത അഹമദിയാ ജമാത്തുകാരെ കൊണ്ട് സംസ്ഥാന ഉന്നത നീതി പീഠത്തില്‍ ജമാത്തിനെ നിരോധിക്കണമെന്ന ഹര്‍ജി ഫയല്‍ ചെയ്യിക്കുന്നതിന് പോലും അഹമദിയാ ജമാത്തിന് ഈ കാര്യത്തില്‍ പിന്തുണ നല്‍കാന്‍ മടിക്കാത്ത വിധത്തിലുള്ള ശത്രുത കേരളം കണ്ട് കഴിഞ്ഞു. ഇത്രയ്ക്കും ശത്രുക്കള്‍ നാലുചുറ്റും ഉള്ളപ്പോള്‍ അവരുടെ കണ്‍ വെട്ടത്ത് ഏന്ത് ഭീകര വാദം ഈ കൊച്ചു പാര്‍ട്ടി നടത്താനാണ്.
  കോഴി, കോട്ട് വാ, ഇട്ടത് പോലെയേ അവരുടെ ആഹ്വാനങ്ങള്‍ ഉള്ളതെങ്കില്‍ അതങ്ങ് അവഗണിച്ചാല്‍ പോരേ? പിന്നെന്തിന് ഇത്രയും കോലാഹലങ്ങള്‍. രണ്ട് ദിവസം മുഴുവന്‍ ചാനലും, പോസ്റ്റില്‍ ചൂണ്ടി കാണീച്ചത് പോലുള്ള മനോരമ പോലുള്ള പത്രങ്ങളും ഇത്രയും പ്രാധാന്യം ഈ ചെറിയ പാര്‍ട്ടിക്ക്എന്തിന് നല്‍കുന്നു.ബ്ലോഗിലും സ്ഥിരം ആക്ഷേപ ഹാസ്യ പ്രതിഭകളും ഹൂയ്...ഹൂയ്...എന്ന് കൂവി ആര്‍ത്ത് ചിരിക്കുന്നു.അപ്പോള്‍ എന്തോ എവിടെയോ അല്‍പ്പം കാമ്പ് ഉള്ളത് പോലെ നിഷ്പക്ഷമതികള്‍ക്ക് തോന്നുന്നെങ്കില്‍ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലല്ലോ

  പ്രസക്തമായ ഒരു ചോദ്യം; സി.പി.എമ്മിനെ പിന്താങ്ങിയാല്‍ ജമാത്തിന് കിട്ടുന്ന പ്രതിഫലം എന്ത്?അവര്‍ക്ക് സ്കൂള്‍ അനുവദിക്കാനോ മറ്റെന്തെങ്കിലും ഭൌതിക കാര്യ ലാഭത്തിനോ ജമാത്ത് സി.പി. എമ്മിനെ സമീപിക്കുമെന്ന് സി.പി.എം തന്നെ പറയില്ല. നാളിത് വരെ അവരില്‍ നിന്നും തെറിയും തൊഴിയും മാത്രമേ ജമാത്തിന് ലഭിച്ചിട്ടുള്ളൂ എന്നും നിരീക്ഷിക്കുക.മറിച്ച് കോണ്‍ഗ്രസ്സിനാണ് പിന്തുണയെങ്കില്‍ അതിന് ഒരു ന്യായീകരണമെങ്കിലും ഉണ്ടായിരുന്നു; കാരണം കേരളത്തിലെ കോണ്‍ഗ്രസ്സ്കാരില്‍ ആര്യാടന്‍ ഒഴികെ മിക്ക തലമൂത്ത കോണ്‍ഗ്രസ്സ് കാരും പിണറായി വിമര്‍ശിച്ച പോലെ ജമാത്തിനെ തെറി പറഞ്ഞിട്ടുമില്ല.എന്നിട്ടും ജമാത്ത് യാതൊരു പ്രതിഫലവും കാംക്ഷിക്കാതെ സി.പി.എമ്മിനെ പിന്തുണക്കുന്നു എങ്കില്‍ അവരുടെ ഉറച്ച നിലപാട് അല്‍പ്പം ബഹുമാനം കലര്‍ന്ന നെറ്റി ചുളിക്കലിലൂടെ തന്നെ നമ്മള്‍ കാണേണ്ടതല്ലേ? ജമാത്ത് പാര്‍ട്ടി ഉണ്ടാക്കുന്നു എന്നും അതിനെ സംരക്ഷിക്കാന്‍ സി.പി.എമ്മിന്റെ സഹായം ആവശ്യമെന്നും മനോരമ കണ്ട് പിടിച്ചു കളഞ്ഞു. സോളിക്കുട്ടികളുടെ മുതുകത്ത് ഡിഫിക്കാരുടെ വക ഇടി കിനാലൂരില്‍ വെച്ച് കിട്ടിയതിന്റെ പാട് ഇത് വരെ മാഞ്ഞിട്ടില്ല. പിന്നെയല്ലേ ജമാത്തിന്റെ പാര്‍ട്ടിയെ സി.പി.എം രക്ഷിക്കാന്‍ മിനക്കെടുന്നു.
  അപ്പോള്‍ ഇതൊന്നുമല്ല കാര്യങ്ങള്‍. എനിക്ക് തോന്നുന്നത് അഖിലേന്ത്യാടിസ്ഥാനത്തില്‍ ഒരു പാര്‍ട്ടി രൂപീകരിക്കുമ്പോള്‍ യോജിക്കാന്‍ പറ്റുന്ന വിധത്തിലുള്ള ആശയസമ്പുഷ്ടി ഉള്ളവരും അഴിമതിരഹിതരായവരും ജനക്ഷേമം മാത്രം കണക്കിലെടുത്ത് പ്രവര്‍ത്തിക്കുന്നവരുമായ രാഷ്ട്രീയ പാര്‍ട്ടികളുമായി സൌഹൃദത്തില്‍ കഴിയണമെന്ന് ജമാത്തിന് ലക്ഷ്യം ഉണ്ടായിരിക്കാം.സി.പി.എമ്മിനെ അപ്രകാരം അവര്‍ അഖിലേന്ത്യാടിസ്ഥാനത്തില്‍ കണക്കിലെടുത്തിരിക്കാം.സി.പി.എം ഞങ്ങളോട് എന്ത് ചെയ്തു എന്നല്ല കേരളത്തിലെ ജനങ്ങളോടുള്ള അവരുടെ നിലപാട് എന്താണ് എന്നാണ് ഞങ്ങള്‍ നോക്കുന്നതെന്ന് ജമാത്ത് അമീര്‍ പ്രസ്താവിച്ചത് അതു കൊണ്ടാവാം.

  ഒരു കാര്യം ഉറപ്പ് .ഈ കുറിപ്പില്‍ ആദ്യം പറഞ്ഞത് പോലെ ഒരു ഭാഗത്ത് നിന്നു ജമാത്ത് ഒരു അണ്ണാന്‍ കുഞ്ഞു മാത്രമാണെന്ന് വിളിച്ച് കൂകുകയും മറുഭാഗത്ത് പോയി അവര്‍ തുമ്മിയാലും ചുമച്ചാലും അത് വാര്‍ത്തയാക്കുന്നതിലുമുള്ള പൊരുത്തക്കേട് തിരിച്ചറിയാന്‍ തക്ക പ്രബുദ്ധരാണ് കേരളീയര്‍.
  63 വര്‍ഷക്കാലമായി ജമാത്ത്കാര്‍ നമ്മുടെ കണ്മുമ്പിലുണ്ട്, ഒരു പെറ്റിക്കേസില്‍ പോലും പ്രതികളാകാതെ. അവര്‍ അവിടെ ഒരു മൂലക്ക് കഴിയട്ടെ. നമ്മള്‍ ഇത്രയും സമുദായ സംഘടനകളും രണ്ട് മുന്നണികളും നാലു ചുറ്റും ഉള്ളപ്പോള്‍ അവര്‍ എന്ത് “ഭീകരം” ഇവിടെ നടത്താനാണ്.

  പുട്ടിലിടാത്ത തേങ്ങാ:- സിന്ധു ജോയ് പാര്‍ട്ടി വിട്ടു.അല്‍ഫോന്‍സാ കണ്ണന്താനവും പോയി, അതിലൊന്നും ഇല്ലാത്ത വാര്‍ത്താ പ്രാധാന്യം ഹമീദ് സാഹിബിന് കൈ വന്നെങ്കില്‍ ഈ ജമാത്തിന്റെ കെട്ടുറപ്പിനെ പറ്റി എന്തോ അല്‍പ്പം വിശ്വാസം നാട്ടുകാര്‍ക്ക് ഉള്ളത് പോലെ തോന്നുന്നു അല്ലേ കോയാ...

  ReplyDelete
 17. This comment has been removed by the author.

  ReplyDelete
 18. ശരീഫ്‌ പറഞ്ഞതിനോട് യോചിക്കുന്നു...ഇതേ കാര്യം എനിക്കും തോന്നിയിരുന്നു...മറ്റൊരു ബ്ലോഗില്‍ കൊടുത്ത ആ കമ്മന്റിന്റെ ഒരു ഭാഗം ഇവിടെ കൊടുക്കുന്നു.
  ജമാഅത്തിനെ ഒന്ന് കുത്താന്‍ കിട്ടുന്ന ഒരവസരവും പാഴാക്കിക്കളയില്ല എന്ന് ചിലര്‍ക്ക് നിര്‍ബന്ധ ബുദ്ധിയുള്ള പോലെയാണ് വിമര്‍ശങ്ങള്‍.

  ജമാഅത്ത്‌ ഇസ്ലാമി വോട്ട് കച്ചവടം നടത്തുന്നു എന്ന് ആരോപിക്കുന്നത് കണ്ടു, ഇവിടെ കച്ചവടം എന്താണ് എന്നും ലാഭനഷ്ടങ്ങള്‍ എന്താണ് എന്നും എനിക്ക് മനസ്സിലായില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിലും ജമാത്ത്, ഇടതു പക്ഷത്തിനാണ് വോട്ട് നല്‍കിയത്. അതിന് പ്രതിഫലമായി ഇടതുപക്ഷം ജാമാത്തിനു നല്‍കിയത് തീവ്രവാദ സര്‍ട്ടിഫിക്കറ്റും ഹിറ സെന്‍റര്‍ റൈഡും ഒക്കെയായിരുന്നു. ജമാത്ത് മുമ്പേയും വ്യക്തമാക്കിയതായിരുന്നു, അത് തിരഞ്ഞെടുപ്പിന് മുന്നണികള്‍ക്കു പിന്തുണ പ്രഖ്യാപിക്കുന്നത്, തങ്ങളുടെ സംഘടനക്ക് എന്ത് നേട്ടമുണ്ട് എന്ന് നോക്കിയിട്ടല്ല, മറിച്ചു പൊതു സമൂഹത്തിന് താരതമ്യേന നല്ലത് ഏതു പാര്‍ടിയാണ് എന്ന് നോക്കിയിട്ടാണ് എന്ന്.

  ഇവിടെ, കേരളത്തില്‍ ഇടതും വലതും അല്ലാതെ മറ്റൊരു ചോയിസ് ഇല്ല എന്ന കേരളീയരുടെ മൊത്തം ദുര്‍വിധി ജമാത്തിനും സ്വാഭാവികമായും ബാധകമാണ്‌. നാം എല്ലാവരെയും പോലെ, ഇതില്‍ നിന്ന് ഒന്നിന് പിന്തുണ പ്രഖ്യാപിക്കാന്‍ ജമാതും നിര്‍ബന്ധിതരാകും. കേരളീയര്‍ക്ക് തമ്മില്‍ ഭേദം ഇടത്, എന്ന ഒരു നിഗനമത്തില്‍ അവര്‍ എത്തിയാലും അത് തെറ്റാണ് എന്ന് പറയാന്‍ കഴിയില്ല.അത് കൊണ്ട്തെന്നെ തിരഞ്ഞെടുപ്പ്‌ രാഷ്ട്രീയത്തില്‍ നിലപാടുകളെ ഇല്ലാത്തെ മത സംഘടകള്‍ വ്യക്തമായ, ആദര്‍ശ രാഷ്ട്രീയത്തിന്‍റെ ഭൂമികയില്‍ നിന്നുകൊണ്ട് കാര്യങ്ങള്‍ ജനാധിപത്യപരമായി തീരുമാനിക്കുന്ന ജമാത്തിനെ തിരഞ്ഞെടുപ്പ്‌ നിലപാടുകളുടെ എതിര്‍ക്കുന്നത്‌ കാപട്യം ആണ്. ഇത്രയും കാര്യങ്ങള്‍ ഈ വിഷയത്തില്‍ ജമാത്തെ ഇസ്ലാമിക്ക് അനുകൂലമായി എനിക്ക്പറയാന്‍ കഴിയും.

  ReplyDelete
 19. വിശകലനത്തിന് നന്ദി സുബൈര്‍ ഭായ്.

  അവിടുത്തെ ചര്‍ച്ചകള്‍ വീക്ഷിക്കുന്നുണ്ട്. :)

  ReplyDelete
 20. ഒരു ശൂറയുടെയും കൂട്ടായ തീരുമാനത്തിന്റെയും ആവശ്യം ഉണ്ടായിരുന്നില്ല. പ്രബുദ്ധരായ ജ : ഇ: പ്രവർത്തകർക്ക് അവരുടെ മനസ്സാക്ഷി അനുസരിച്ച് വോട്ട് ചെയ്യുവാനുള്ള അവകാശം വക വെച്ചു നൽകിയാൽ മതിയായിരുന്നു.

  അല്ലാതെ ഒരു ബാർഗൈനിങ് എന്ന രീതിയിൽ പലയിടത്തും പോയി വില പേശി മുന്തിയ പ്രിഗണന ലഭിക്കുന്നവർക്കു / ഉറപ്പ് നൽകുന്നവർക്ക് വോട്ട് പതിച്ചു നൽകാം എന്ന രീതിയല്ലേ വിമർശിക്കപ്പെടേണ്ടത്??

  ഇതിലും നല്ലത് ജനകീയം കളി / വെൽഫെയർ കോൺഗ്രസ്സൊ ഒക്കെ ആയിരുന്നു. എന്തായാലും പഞ്ചായത്ത് തെരഞ്ഞെടുപ്പ് പോലെ കൈവിരലിൽ എണ്ണേണ്ടി വരുമായിരുന്നില്ലല്ലോ വോട്ടുകൾ..!!!

  കാത്തിരിക്കാം ... നവ ജനാധിപത്യ ജന പക്ഷ വെൽഫെയർ പാർട്ടിയെ...

  ReplyDelete
 21. ഷേറീഫിക്കാടെ അഭിപ്രായത്തോട് നൂറ് ശതമാനവും യോജിക്കുന്നു!

  ReplyDelete
 22. ജമാഅത്തിന്റെ ഐഡിയോളജിയെ ഞാന്‍ ഒരിക്കലും അംഗീകരിക്കില്ല. ജമാഅത്തുമായി ഇടതുപക്ഷം സന്ധിചെയ്യുന്നത് തെറ്റാണ് എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. എന്നാല്‍ കേരളത്തിലെ സാമൂഹ്യ ചുറ്റുപാടില്‍ അവരുടെ ഇടപെടലുകള്‍ പലതും മാതൃകാപരം ആണെന്ന് പറയാതെയും വയ്യ. രണ്ടു ന്യൂനപക്ഷ വര്‍ഗീയ പാര്‍ട്ടികളെ രണ്ടുമൂലയിലും പ്രതിഷ്ടിച്ച് കൊണ്ഗ്രെസ് ഉണ്ടാക്കിയ സംവിധനമല്ലേ ഈ യു.ഡി.എഫ്. ഇന്ത്യാവിഭജനത്തിന്റെ കാരണക്കാര്‍, ദ്വിരാഷ്ട്ര വാദികള്‍, വര്‍ഗീയ പാര്‍ട്ടി, ചത്തകുതിര എന്നൊക്കെയുള്ള ഓമനപ്പേരിട്ട് കൊണ്ഗ്രെസ്സ് വിളിച്ചിരുന്ന പാര്‍ട്ടിക്ക് ഉപമുഖ്യമന്ത്രി സ്ഥാനം ആണ് ഇന്ന് വാഗാദാനം ചെയ്യപ്പെട്ടത്. കഴിഞ്ഞ പാര്ലമെന്റ് തെരഞ്ഞെടുപ്പില്‍ വോട്ടിനു വേണ്ടി ജമാത്തുമായി രഹസ്യചര്‍ച്ചനടത്താന്‍ ചെന്നിത്തലയും, കുഞ്ഞാലിക്കുട്ടിയും അടക്കം ഉള്ള യു.ഡി.എഫ് നേതാക്കള്‍ ഹിറാ സെന്റര്‍ കയറിഇറങ്ങുന്ന ദ്രിശ്യങ്ങള്‍ നമ്മള്‍ ടി.വി.യില്‍ കണ്ടതല്ലേ. കൊണ്ഗ്രെസ്സ് നേതാവ് എം.ഐ ഷാനവാസിനും, ഇ.ടി മുഹമ്മദ്‌ ബഷീറിനും ജമാഅത്ത്‌ പരസ്യമായി പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ അവരുടെ വോട്ട് ഞങ്ങള്‍ക്ക്‌ വേണ്ട എന്ന് ഒരു കൊണ്ഗ്രെസ്സ് നേതാവും പറഞ്ഞിട്ടില്ല. വര്‍ഗീയ കക്ഷിയായ ബി.ജെ.പി-യുമായി എല്ലാ തിരെഞ്ഞുടുപ്പിലും കൊണ്ഗ്രെസ് വോട്ട് കച്ചവടം നടത്തിയിരുന്നു എന്ന് കെ.ജി മാരാര്‍ തന്‍റെ ആത്മകഥയില്‍ പറഞ്ഞിരുന്നു. കരുണാകരന്‍ അത് നിഷേധിക്കുകയും ചെയ്തിരുന്നില്ല. വര്‍ഗീയ കഷികളെ പ്രീണിപ്പിക്കുകയും, അവരുമായി കൂട്ടുകൂടുകയും ചെയ്യുന്നത്തില്‍ കൊണ്ഗ്രെസ്സിന്റെ സ്ഥാനം മുന്നില്‍ തന്നെ ആണ്. ആര്‍.എസ്സ്.എസ്സ്-ന്‍റെ വോട്ട് ആയാലും കൊണ്ഗ്രെസ്സ് അത് സ്വീകരിക്കും എന്നാണ് എ.കെ ആന്റണി എല്ലാ പ്രാവശ്യവും പറയുന്നത്. ജമാത്ത്‌ അവരുടെ താല്‍പര്യപ്രകാരം ആര്‍ക്കുവേണമെങ്കിലും വോട്ട് ചെയ്യട്ടെ. ചെയ്യതിരിക്കട്ടെ.. അത് അവരുടെ താല്പര്യം മാത്രം ആണ്... :)

  ReplyDelete
 23. പതിവുപോലെ ശ്രദ്ധേയമായ ശൈലിയില് കാര്യം പറഞ്ഞു.

  പറയേണ്ടതെല്ലാം ശരിഫിക്കയും സുബൈറും പറഞ്ഞു.

  അഷ്റഫിന്റെ ചൊറിയാകട്ടേ മറുപടിയര്ഹിക്കുന്നുമില്ല.

  ReplyDelete
 24. രാഷ്ട്രീയ രംഗത്തെ "മാന്യന്മാര്‍"ക്കിടയില്‍ ജമാഅത്തെ ഇസ്ലാമിയെ പോലുള്ള ആദര്‍ശ പ്രസ്ഥാനങ്ങള്‍ അപഹസിക്കപ്പെടുക മാത്രമേ ഉള്ളൂ എന്നതില്‍ വലിയ അത്ഭുതമൊന്നുമില്ല. സാമുദായികതയ്ക്കും സംഘടനാതാത്പര്യങ്ങല്‍ക്കുമുപരിയായി സമൂഹത്തിന്റെ മൊത്തത്തിലുള്ള നന്മയ്ക്ക് വേണ്ടി നയപരിപാടി രൂപപ്പെടുത്തുന്ന ജമാഅത്തെ ഇസ്ലാമിയുടെ ആര്ജ്ജവത്തെയും പക്വതയെയും അഭിനന്ദിക്കാന്‍ മാത്രം ജനാധിപത്യസംസ്കാരം ആര്‍ജ്ജിക്കാന്‍ പൊതുസമൂഹത്തെ രാഷ്ട്രീയ നികൃഷ്ടജീവികള്‍ അനുവദിക്കില്ല. ജമാഅത്തെ ഇസ്ലാമിയുടെ വ്യതിരിക്ത രാഷ്ട്രീയസംസ്കാരം പൊതുസമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കാനുള്ള നല്ലൊരു അവസരമായി ജമാഅത്ത്‌ ഇത് ഉപയോഗപ്പെടുത്തും എന്നാണു എന്‍റെ വിശ്വാസം.

  ചെറിയൊരു സംഘത്തിന്‍റെ അംഗബലത്തെയല്ല, മറിച്ച് അവരുടെ ആദര്‍ശത്തെയും നിലപാടുകളിലെ നീതിബോധം സമൂഹത്തെ സ്വാധീനിക്കുന്നതിനെയുമാണ്‌ പലരും ഭയക്കുന്നത്. ഏതായാലും ജമാഅത്തിന് തീവ്രവാദപ്പട്ടം ചാര്‍ത്തികൊടുക്കാന്‍ ശ്രമിച്ചവരുടെയെല്ലാം തനിനിറം വെളിപ്പെട്ടത്‌ നന്നായി. എതിര്‍ക്കുന്നവരോടു പോലും സംവദിക്കുവാനും യോജിക്കാന്‍ സാധിക്കുന്ന മേഖലകളില്‍ സമൂഹ നന്മയ്ക്ക് വേണ്ടി യോജിച്ചു പ്രവര്‍ത്തിക്കുവാനും, ആദര്‍ശത്തിന്റെ മറുകരയില്‍ നില്‍ക്കുന്നവരെ പോലും അതിനു വേണ്ടി പിന്തുണക്കാനും കാണിക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ സംസ്കാരം നമ്മുടെ രാഷ്ട്രീയഭിക്ഷാംദേഹികളുടെ സംസ്കാരത്തില്‍ നിന്നും എത്ര മഹത്തരമാണ്.

  "ഞങ്ങളെ സഹായിക്കുന്നവരെ തിരിച്ചും" എന്ന സങ്കുചിത രാഷ്ട്രീയ ചിന്ത വാഴുന്ന നമ്മുടെ സമൂഹത്തില്‍ ജമാഅത്തെ ഇസ്ലാമി മനോഹരമായ ഒരു കാഴ്ചയാണ്. ഒരല്പം പുകഴ്ത്തിയാല്‍, രാഷ്ട്രീയരംഗത്തെ കാല്പനിക സൌന്ദര്യം.

  ReplyDelete
 25. സത്യം വിജയിക്കും..
  കാലം തെളിയിക്കും..

  ReplyDelete
 26. JI is trying to establish Islamic republic in India. No sane Indian can allow this.I hope this party will die in the budding stage itself. otherwise this party will destroy India and make another Pakistan or Afghanistan here.How can any body live under medieval Islamic laws like death penalty for blasphemy etc. These people doesn't know what they are doing.

  ReplyDelete
 27. ഞമ്മളെ തോണ്ടിയവനെ ഞമ്മളും തോണ്ടും..
  ഞമ്മളെ തലോടിയവനെ ഞമ്മള് തലോടും- എന്ന നിലപാട് ബാലിശമാണ്.
  കേരളത്തിന്റെ സമീപകാലപരിതസ്ഥിതിയില്‍ അഞ്ചു വര്ഷം കൂടുമ്പോള്‍ മന്ത് ഓരോ കാലിലും മാറ്റിവയ്ക്കുന്ന രീതി നാം കാണുന്നു.
  വേറെ ഒരു ബദല്‍ ശക്തി ഉയര്‍ന്നുവരാത്തോളം, കഴിഞ്ഞ പത്തു വര്‍ഷത്തിലെ ഭരണത്തില്‍ നാട്ടിന് (കക്ഷികള്‍ക്കല്ല) പൊതുവില്‍ താരതമ്യേന മെച്ചപ്പെട്ട ഭരണം കാഴ്ച്ചവച്ചവരെ വീണ്ടും അനുകൂലിക്കുകയെ നിഷ്‌പക്ഷമതികള്‍ക്ക് കഴിയൂ. അത് ഏതു കക്ഷി എന്ന് കണ്ടെത്തുകയാണ് പ്രധാനവിഷയം. ഇവ്വിഷയത്തില്‍ അഭിപ്രായഭിന്നത സ്വാഭാവികമാണ്. എന്നാലത് ആ സംഘടനയുടെ ഭൂരിപക്ഷഅഭിപ്രായത്തിനു വിടുക എന്നതാണ് യുക്തിയും ചര്യയും പതിവും.
  വിഷയം ഇതാണെന്നിരിക്കെ ഇതൊരു അഗ്നിപര്‍വ്വതമായി പുകയേണ്ടത് പലരുടെയും ആവശ്യമാണ്‌.

  ReplyDelete
 28. തള്ളെ കൊള്ളാം

  ReplyDelete
 29. കുറെ കാലം വോട്ട്‌ ഹറാമാക്കി ഇപ്പോള്‍ ഹലാലും കയിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒരു ജനകീയ മുന്നണി ഉണ്ടാക്കി അതിനു വലിയ ചലനം ഉണ്ടാക്കിയില്ല ഇപ്പോള്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കുന്നു എന്ന് എന്താ ഒരു കാരണം മറിച്ചില്‍ ഹ റാം എന്ന് വീണ്ടും തോന്നി തുടങ്ങിയതോ ..........? സ്വന്തമയി ഒന്ന് മത്സരിച്ചു നോക്കിയാല്‍ എന്താ ഒരു പ്രശ്നം ആരോ പറഞ്ഞു അഖിലേന്ത്യാടിസ്ഥാനത്തില്‍ ഒരു പാര്‍ട്ടി രൂപീകരിക്കുമ്പോള്‍ യോജിക്കാന്‍ പറ്റുന്ന വിധത്തിലുള്ള ആശയസമ്പുഷ്ടി
  വല്ലാത്ത ആശയം തന്നെയാ എല്ലാ കാര്യത്തിലും അകോളം മല്ലെ ..........നോക്കാറ് കംമ്യുനിസ്ട്ടിന്റെ അകൊള തലം ഒന്ന് പടിക്ക് ഒരു മാറ്റം വേണം എന്നും പറഞ്ഞു ഇറങ്ങിയ പാര്‍ട്ടിയ ........ ഇപ്പൊ കണ്ടില്ലേ കയറ്റകാരന്റെ കോണി പോലെ ആയി എവിടെയെങ്കിലും ചരണം അല്ലേല്‍ പോയി ... തള്ളെ ഇതെന്റൊരെടെയ് ..........?

  മതരാഷ്ട്രവാദത്തിന് അനുഗുണമായ വിധത്തില്‍ ദേശീയതക്ക് എതിരെ ജമാഅത്ത് നിലപാടെടുക്കുന്നുണ്ടെന്നും സംഘപരിവാറിനെപ്പോലെ വിധ്വംസക സംഘടനയായ ജമാഅത്തെ ഇസ്ലാമിക്കെതിരെയും സി പി എം വിട്ടുവീഴ്ചയില്ലാതെ സമരം നടത്തുമെന്നും ഇത്തരം സംഘടനകളുമായി പൊരുത്തപ്പെട്ട് പോകാന്‍ സി പി എമ്മിന് സാധിക്കുകയില്ലെന്നും പിണറായി തന്റെ ലേഖനത്തിലൂടെ ആണയിട്ടിരുന്നു. (ദേശാഭിമാനി എന്തുകൊണ്ട് ജമാഅത്തെ ഇസ്ലാമി എതിര്‍ക്കപ്പെടണം)
  സംഘപരിവാറുമായി എന്ന പോലെ ജമാഅത്തെ ഇസ്ലാമിയുമായും സി പി എമ്മിന് പൊരുത്തപ്പെടാവുന്ന മേഖലകളില്ല. ജമാഅത്തെ ഇസ്ലാമിക്ക് വിദേശ പണം ലഭിക്കുന്നുണ്ടെന്നും ഒരു പ്രമുഖ ഗള്‍ഫ് രാജ്യത്തിന്റെ മതകാര്യവകുപ്പില്‍ നിന്ന് പതിറ്റാണ്ടുകളായി മാസപ്പടി വാങ്ങുന്നവരാണ് കേരളത്തിലെ ജമാഅത്തുകാരെന്നുമായിരുന്നു പിണറായിയുടെ മറ്റൊരു ആരോപണം. (ദേശാഭിമാനി എന്തുകൊണ്ട് ജമാഅത്തെ ഇസ്ലാമി എതിര്‍ക്കപ്പെടണം)
  ഭൂരിപക്ഷത്തിന്റെ പേരിലായാലും ന്യൂനപക്ഷത്തിന്റെ പേരിലായാലും മതരാഷ്ട്രവാദം മുന്നോട്ട് വെക്കുന്ന ജമാഅത്തെ ഇസ്ലാമി പോലുള്ള സംഘടനകളെ എതിര്‍ക്കേണ്ട രാഷ്ട്രീയ ഉത്തരവാദിത്തം സി പി ഐ എമ്മിനുണ്ടെന്നായിരുന്നു തന്റെ ലേഖനങ്ങളിലൂടെയും പ്രസംഗങ്ങളിലൂടെയും ജമാഅത്തിനെ വിമര്‍ശിക്കുന്നതിന് പിണറായി ന്യായം പറഞ്ഞിരുന്നത്.
  ഇക്കാലത്ത് സി പി എമ്മിന്റെ മുഴുവന്‍ നേതാക്കളും ബൂദ്ധിജീവികളും ജമാഅത്തിനെതിരെയും അതിന്റെ നേതാക്കള്‍ക്കെതിരെയും പരസ്യമായി രംഗത്ത് വന്നിട്ടുണ്ട്. ജമാഅത്തിന് മാത്രമല്ല സോളിഡാരിറ്റിക്കും വിദേശഫണ്ട് ലഭിക്കുന്നുണ്ടെന്നും അതിനെപറ്റി കേന്ദ്രം അന്വേഷിക്കണമെന്നും മന്ത്രി തോമസ് ഐസക് നിരന്തരം ആവശ്യമുന്നയിച്ചിരുന്നു. (ദേശാഭിമാനി 2010മെയ് 2

  ReplyDelete
 30. സ്വന്തമായി അടിത്തറയുള്ള ഒരു പാര്‍ട്ടി എന്ന നിലക്ക് (അതില്‍ നാല് കോടി അനുയായികള്‍ ഉണ്ടെങ്കിലും നാല് പേര്‍ മാത്രമേയുള്ളൂ എങ്കിലും) ജമായത്തെ ഇസ്ലാമിക്കാര്‍ ആര്‍ക്കു വോട്ടു ചെയ്യണം, ചെയ്യേണ്ട, ഇനി സ്വയം മത്സരിക്കണോ എന്ന് തീരുമാനിക്കേണ്ടത് ആ പാര്‍ട്ടിയുടെ ആഭ്യന്തര കാര്യം മാത്രം. സമദൂരം സമദൂരം എന്ന് പറഞ്ഞു ജനത്തെ വിഡ്ഢികളാക്കുന്ന -വരിയുടക്കപ്പെട്ട- ചില മത -സാമുദായിക സംഘടനയെക്കാള്‍ ആണത്വമുള്ള തീരുമാനവും ഇത് തന്നെ.

  കിനാലൂരിലെ അടി(?), അതു കിട്ടിയവര്‍ക്ക് പ്രശ്നമില്ലെങ്കില്‍ പിന്നെ അതു ടിവിയില്‍ കണ്ടവര്‍ എന്തിനു വെറുതേ ടെന്‍ഷന്‍ അടിക്കണം?
  ഇടതു പക്ഷം തോല്‍ക്കുമെന്ന് നാട്ടു നടപ്പ് വച്ചും സര്‍വേ വച്ചും വാദങ്ങള്‍ നിരത്തുമ്പോള്‍, തോല്‍ക്കാന്‍ സാധ്യത കൂടിയ ഒരു മുന്നണിയെ പിന്തുണക്കുക എന്നത് ആര്ജ്ജവമുള്ള തീരുമാനം ആയിട്ടാണ് എനിക്ക് തോന്നുന്നത്. കായിക ശേഷിയുല്ലവര്‍ക്കെ ഒഴുക്കിനെതിരെ നീന്താന്‍ പറ്റൂ...

  ജമായത്തെ ഇസ്ലാമിക്കാരന്‍ അല്ലാത്ത അതിന്റെ പ്രമാനങ്ങളോട് യോജിച്ചു പോവാന്‍ ഒരിക്കലും പറ്റാത്ത ഒരാളായ എനിക്ക് പക്ഷെ ഈ വിഷയത്തില്‍ ഒരു അപാകതയും തോന്നുന്നില്ല.

  ഇതെന്തിന് വലിയ പ്രശ്നമാക്കുന്നു എന്നത് പ്രശ്നമാക്കുന്നവര്‍ക്ക് നന്നായി അറിയാമെന്നു തന്നെയാണെന്നാ എന്റെ വിശ്വാസം കാര്യം പകല്‍ പോലെ വ്യക്തമായ സ്ഥിതിക്ക് ഞാന്‍ പറയുന്നില്ല -അഥവാ മലര്‍ന്നു കിടന്നു തുപ്പുന്നുമില്ല-.

  ആത്മാര്‍ഥമായി പറയുകയാണെങ്കില്‍ ആ വോട്ട് (വീണ്ടും ആവര്‍ത്തിക്കുന്നു ഒരു വോട്ടാനെങ്കില്‍ ഒരു വോട്ട്) ലീഗിന് - യുഡിഎഫിനു കിട്ടാത്തതില്‍ മാത്രം എനിക്ക് വിഷമമുണ്ട്. പ്രത്യേകിച്ചും ഞങ്ങളുടെ പ്രിയപ്പെട്ട സൂപ്പി നരിക്കാട്ടെരി, കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജമായത്ത് വോട്ടുകള്‍ ഉള്ള (?) ഒരു മണ്ഡലത്തില്‍ മത്സരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ എങ്ങിനെ വിഷമിക്കാതിരിക്കും സുഹൃത്തെ. കുട്യാടി മണ്ഡലത്തിലെ ജമായത്തുകാര്‍ മണ്ഡലത്തിന്റെ വികസനത്തെ ഓര്‍ത്തെങ്കിലും സ്വമനസ്സാക്ഷിക്കെതിരെ -സൂപ്പിക്കെതിരെ- വോട്ട് ചെയ്യില്ല എന്ന് വിശ്വസിച്ചു കൊണ്ട്.,

  സസ്നേഹം
  വഴിപോക്കന്‍

  ReplyDelete
 31. ഒരു സ്ത്രീക്ക് ഒരാള്‍ ഫോണ്‍ ചെയ്തോ ഇല്ലയോ എന്ന സംശയത്തില്‍ .നമ്മുടെ മാധ്യമങ്ങളില്‍ മാസങ്ങള്‍ നീണ്ട ചര്‍ച്ചയായിരുന്നു.
  എന്നാല്‍ കേരള ചരിത്രത്തില്‍ ആദ്യമായി ഒരുലക്ഷത്ത്തിലതികം സ്ത്രീകളെ പങ്കെടുപ്പിച്ചുകൊണ്ട് നിളാ തീരത്തെ പെണ്‍കടലാക്കി മാറ്റിയത് ഒരു ചാനലും മുത്തശി പത്രങ്ങളും കണ്ടത്ടായി നടിച്ചില്ല.
  കേരളത്തിന്റെ ഭുമിശാസ്ത്ര പരവും ജനസംഘ്യാപരവും പ്രക്രതി പരവുമായ കാരണങ്ങളാല്‍, വിനാശ കരമായ വികസനത്തെ സോളിടാരിറ്റി എതിര്‍ത്താല്‍ വികസന വിരോധികള്‍ എന്ന്‌ പറഞ്ഞ് കാടിളക്കി വെടി വെക്കുന്ന മാധ്യമങ്ങള്‍ , കേരളത്തിലെ വികസനത്തിന് ഏറെ ഗുണം ചെയ്യുന്ന തരത്തില്‍ വളരെ വ്യത്യസ്തവും ഏറെ ഫലപ്രദവുമായ ചര്‍ച്ചകള്‍ നടന്ന വികസന ഫോറം . മാധ്യമങ്ങള്‍ കണ്ടില്ലാന്നു നടിച്ചു. എന്‍ഡോസല്‍ഫാന്‍ തളിച്ചു കാസര്‍കോട്ടെ മനുഷ്യരെ ഇഞ്ചിഞചായി കൊന്നുകൊണ്ടിരിക്കുമ്പോള്‍ ഏവര്‍ക്കും മാതൃകയാകേണ്ട പുനരധിവാസ പദ്ധതിയുമായി സോളിടാരിറ്റി പ്രവര്‍ത്തകര്‍ ഇപ്പോഴും കാസര്‍കോട് ദുരിത മേഖലയില്‍ സജീവമാണ് പക്ഷെ ഇതും നമ്മുടെ മുഖ്യ ധാര മാധ്യമങ്ങളുടെ കണ്ണിനു പിടിക്കുന്നില്ല . ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ പ്രത്യേകിച്ച് വടക്കന്‍ സംസ്ഥാനങ്ങളില്‍ മനുഷ്യരെന്ന പ്രാഥമിക പരിഗണന പോലും ലഭിക്കാതെ ചാളകളിലും ചേരികളിലും പുഴുക്കളെ പോലെ കഴിയുന്ന , ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടി മാനം വില്‍ക്കുന്ന സഹോദരിമാരുള്ള , പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിക്കാത്ത പതിനായിരങ്ങള്‍ക്ക് താങ്ങും തണലുമായി . ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പുനരധിവാസ പദ്ധതിയുമായി (വിഷന്‍ 2016 ) മായി ജമാഅത്തെ ഇസ്ലാമി മുന്നോട്ടു പോകുമ്പോള്‍ .അതൊന്നും കാണാനോ റിപ്പോര്‍ട്ട് ചെയ്യാനോ മാധ്യമങ്ങള്‍ക്ക് നേരമില്ല.
  സെക്രട്ടറി യേ റ്റ് വളപ്പില്‍ പുലിയിറങ്ങി എന്ന് കേട്ടാല്‍ തോക്കെടുക്കന്ന മാധ്യമങ്ങള്‍ക്കും . കാളപെറ്റന്ന് കേള്‍ക്കുമ്പോള്‍ തന്നെ . അത് ഫ്ലാഷിലിട്ടു ഫ്ലാഷാക്കി, ന്യുസ് അവറിലിട്ട് ലൈവാക്കി , അകത്തളം അതിനെ കൊളവാക്കി , മീഡിയ സ്കാന്‍ അതിനെ സ്കാന്‍ ചെയ്ത് , ക്രൈം ഫയല്‍ , ഫയല്‍ ആക്കി, അവസാനം പൊ ളി ച്ചടുക്കുന്ന മാധ്യമങ്ങള്‍ക്ക് കിട്ടിയ ഇരയായിരുന്നു ഹമീട് വാണിമേലിന്റെ കിഞ്ചന വര്‍ത്തമാനം . വോട്ടെടുപ്പ് കഴിയുന്നത്‌ വരെ അവര്‍ക്ക് ( ലീഗിനും കോണ്ഗ്രസ്സിനും ... മാധ്യമങ്ങള്‍ക്കും) ഹമീദിനെ വേണം . അത് കഴിഞ്ഞാല്‍ അവര്‍ ഹമീദിന് ഒരു കോമാളിയുടെ സ്ഥാനം പോലും നല്‍കില്ല

  ReplyDelete
 32. മൂല്യമുള്ള മുമാബ്തെ വാക്കുകള്‍ ഇപ്പോള്‍ കിഞ്ചന വര്‍ത്തമാനം .....!!!
  എന്തോരെടെയ് മാറ്റം .......? അങ്ങിനെയാണെങ്കില്‍ രഹൂഫിന്റെ കിഞ്ചന വര്‍ത്തമാനവും "മാധ്യമ" ങ്ങള്‍
  ആഘോഷിച്ചതല്ലേ.......? മുന്‍ഷി - വയലിലെ പണിക്കു വരമ്പത്ത് കൂലി

  ReplyDelete
 33. ജമാ‌അത്ത് പിളരുമായിരിക്കും ല്ലെ... ഇനി അഥവാ പിളര്‍ന്നാലോ?
  എവിടെ ബിരിയാണി?
  എയ്..കൂയ്, നിക്ക് ഞാനുംണ്ട് ..

  ReplyDelete
 34. മുന്‍ഷി - "വയലിലെ പണിക്കു വരമ്പത്ത് കൂലി"
  അഷ്‌റഫ്‌, കുഞ്ഞാലികുട്ടിയുടെ കാര്യമാണോ ഉദ്ദേശിച്ചത്

  ReplyDelete
 35. " സംഘടനയുടെ കേഡര്‍ സ്വഭാവം എതിര്‍പ്പുകളെ അമര്‍ച്ച ചെയ്യാന്‍ കെല്‍പ്പുള്ളതായതിനാല്‍ ഒരു പിളര്‍പ്പിനോ പരസ്യ പ്രസ്താവനയ്ക്കോ ജമാഅത്തില്‍ സാധ്യതയില്ല."-മനോരമ
  ഇപ്പൊ പിളരും എന്നും പറഞ്ഞു മനപ്പായസമുണ്ണുന്ന മുജാഹിദു-ലീഗ്-കോണ്ഗ്രസ്സ് കോലുന്തികള്ക്കും ബ്ലോഗ്ഗര്മാര്ക്കും മനോരമ ഈ പറഞ്ഞ കാര്യങ്ങള്‍ പോലും മനസ്സിലാക്കാനുള്ള ഐക്യു ഇല്ലാതെ പോയല്ലൊ... കഷ്ടം

  ഇത്തരം വിഷയ്ങ്ങളില്‍ ഒരു നിലപാടും എടുക്കാതെ തന്നെ ഭൌതിക താല്പര്യത്തിനു വേണ്ടി തുണ്ടം തുണ്ടമായവരാണു സുന്നി- മുജാഹിദു ആറ്കൈവു സങ്കടനക്കാര്‍ ഇനി ഒരു ഇലെക്ഷന്‍ തീരുമാനം കൂടി എടുത്താല്‍ പിന്നെ......?? ജമാ'അത്തിനെ കൂടാതെ അങ്ങനെ ഒരു സാഹസത്തിനു ധൈര്യമുള്ള എത്ര മത സ്ങ്കടനകള്‍ ഉണ്ട് ഇന്നു കേരളത്തില്‍ ?? എന്നിട്ടു നില്പാടില്ലയ്മ ഒരു അലങ്കാരമായി കൊണ്ടു നടന്നു ജമാ'അത്തിനെ പരിഹസിക്കുന്നതു മുട്ടുങ്കൈ ഇല്ലാത്തവന്‍ ചെറുവിരല്‍ ഇല്ലാത്തവനെ പരിഹസിക്കുന്നതിനെക്കാള്‍ വലിയ വിഡ്ഡിത്തമല്ലാതെ മറ്റെന്താണ്'???

  ReplyDelete
 36. ഒരു സംഘടിത ശക്തിയും പിളര്താനോ അങ്ങിനെ കാണാനോ പാടില്ല
  അതിനു വേണി കമ പറയാനും പാടില്ല .....? പക്ഷെ മുമ്പ് സേട്ട് സാഹിബു പോയപ്പോള്‍ മാധ്യമം നല്ല നിലവാരം പുലര്‍ത്തി അതില്‍ നാം കണ്ടു അത് പിളര്‍ന്നു അങ്ങിനെ പല പിളര്‍പ്പിലും വളരെ ശ്രെധ പുലര്‍ത്തി അതല്ലാം മറന്നോ ...../ എന്തോരെടെയ് മറതി

  ReplyDelete
 37. ശ്രദ്ധേയന്‍ വൃത്തിയായി പറഞ്ഞു . ജമ അത്ത് പിളരുന്നത് സ്വപ്നം കണ്ടു നടക്കുന്ന ചില ആളുകള്‍ക്ക് ഒരു ആശ്വാസം കിട്ടിക്കാണും. കഴിഞ്ഞ ലോക സഭ തിരഞ്ഞെടുപ്പ് സമയത്ത് പി ഡി പി യെ മുന്നില്‍ നിര്‍ത്തി മീഡിയ നടത്തിയ നിഴല്‍ യുദ്ധത്തിന്റെ തനി ആവര്‍ത്തനം നടക്കുന്നു. ഒരു പക്ഷെ വിജയിക്കാം , എന്നാലും ആര്‍ജവമുള്ള തീരുമാനമാണ് ജമാ അതിന്റെത്. പോസ്റ്റില്‍ പുലര്‍ത്തിയ മാന്യമായ ശൈലിക്ക് , പ്രതിപക്ഷ ബഹുമാനത്തിനു പ്രത്യേകം നന്ദി ....

  ReplyDelete
 38. ->>>>> കാര്യം വ്യക്തമാണ്. ജമാഅത്തിന്റെ നേതൃത്വത്തില് രൂപം കൊള്ളുന്ന പുതിയ രാഷ്ട്രീയ പാര്ട്ടി മറ്റു പല പാര്ട്ടിക്കാരുടെയും മനസ്സില് ചില്ലറ അങ്കലാപ്പുകള് സൃഷ്ടിച്ചിട്ടുണ്ട്. നിഷ്കൃയരായ യുവജന സംഘടനകളുടെ ഇടയില് ശക്തമായ സാന്നിധ്യം വിളിച്ചറിയിച്ച സോളിഡാരിറ്റി പോലെ 'വെല്ഫെയര് പാര്ട്ടിയും' വളരുകയാണെങ്കില് അതിന്റെ അലയൊലികള് പലരെയും അസ്വസ്ഥപ്പെടുത്തും. <<<<<<<

  ശ്രദ്ധേയൻ
  ഇതുകൊണ്ട് എന്താണുദ്ദേശിച്ചത്?

  ReplyDelete
 39. ഒരു കാര്യം ഞാൻ വ്യക്തമാക്കുന്നു. ഹമീദ് വാണിമേലിന്റെ ഏകദിന ഷോ യോട് എനിക്ക് അശ്ശേഷം താല്പര്യമില്ല. ഒരു കേഡർ പ്രസ്ഥാനത്തിനകത്ത് നടക്കുന്ന ആഭ്യന്തര ചർച്ചകളിൽ വിയോജിപ്പുണ്ടാകുമ്പോൾ പത്രസമ്മേളനം വിളിച്ചു കൂട്ടിക്കൊണ്ട് അതിനെതിരെ പ്രസ്ഥാവനയിറക്കുന്നത് തരം താണ കളിയാണേന്ന് പറയാതെ വയ്യ. അതുകൊണ്ടു തന്നെ വാണിമേലിനെ വാണിമേലിലേക്കു തന്നെ വിടുക.

  അതെ സമയം വാണിമേൽ വിഷയവുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന ജമാ‍് അത്തെ0സി.പി.എം ബന്ധത്തെ കുറിച്ച് ഇനിയും ചർച്ചചെയ്യപ്പെടേണ്ടതുണ്ട്. പ്രത്യേകിച്ചും ഏ.ആർ തന്റെ ലേഖനത്തിൽ സി.പി.എമ്മുമായുള്ള ചർച്ചകളെയും ബന്ധത്തെയും പ്രാധാന്യത്തോട് കൂടി ഇപ്പോഴും നോക്കികാണുകയും അതെ സമയം പിണറായി വിജയനും, മറ്റു സി.പി.എം നേതാക്കളും ;ഇസ്ലാമിക പ്രസ്ഥാനത്തെ’ തള്ളിപറയുകയും ചെയ്യുന്ന അവസ്ഥയിൽ

  ReplyDelete
 40. ജമാഅത്തിന്റെ പുതിയ പാര്‍ട്ടിയെ കുറിച്ചാണ് പരാമര്‍ശം.

  ഉദ്ദേശ്യം വ്യക്തമാണല്ലോ പുലരീ. :)

  ReplyDelete
 41. ജമാഅത്തിന്റെ പുതിയ പാർട്ടിയെ കുറിച്ചു തന്നെയാണ് ശ്രദ്ധേയൻ സൂചിപ്പിചതെന്ന് വായിച്ചപ്പോൽ മനസിലായി.
  ഞാൻ ഉദ്ദേശിച്ചത് അതല്ല. താങ്കൾ അതിൽ പറഞ്ഞ് വിശേഷങ്ങളെ കുറിച്ചാണ്...

  ReplyDelete
 42. ‘വെൽഫയർ പാർട്ടിയുടെ’ ആഗമനത്തോടെ ആരുടെയൊക്കെ ഇടനെഞ്ചിലാണു വലിവു വരിക എന്നു കൂടെ അറിഞ്ഞിരുന്നെങ്കിൽ നന്നാകുമായിരുന്നു. സി.പി.എം ആണോ, മുസ്ലീം ലീഗ് ആണോ അതോ മറ്റു പാർട്ടികളോ? വ്യക്തമാക്കിയാൽ ഉപകാരം.

  ReplyDelete
 43. സോളിഡാരിറ്റി ഇന്ന് കേരളത്തിലെ ശക്തമായ യുവജന പ്രസ്ഥാനമാണെന്നു ആരും നിഷേധിക്കും എന്ന് തോന്നുന്നില്ല. ടെലിവിഷന്‍ ചര്‍ച്ചകളില്‍ ജമാഅത്തിന്റെ വിമര്‍ശകന്‍ കൂടിയായ ഓ. അബ്ദുള്ള പോലും ഈ അഭിപ്രായം പങ്കുവെക്കുന്നത് കാണുമ്പോള്‍ ജമാഅത്ത്കാര്‍ പോലും അത്ഭുതപ്പെട്ടു കാണും. :)

  ജമാഅത്ത് ശ്രദ്ധാപൂര്‍വ്വം രൂപം നല്‍കിയ സംരംഭങ്ങള്‍ എല്ലാം (മാധ്യമം, സോളിഡാരിറ്റി ) വന്‍ വിജയമായിരുന്നു. ഇനി വരാന്‍ പോകുന്ന പാര്‍ട്ടിയും മീഡിയ വണ്‍ ചാനലും അതേപോലെ വിജയമായാല്‍ അത് മുഖ്യധാരാ പാര്‍ട്ടികളെ ആലോസരപ്പെടുത്താതിരിക്കില്ല. ഇന്നിന്ന പാര്‍ട്ടികള്‍ എന്ന് ഞാന്‍ പറയുന്നില്ല. പാര്‍ട്ടിയുടെ രൂപവും ഭാവവും പുറത്തു വന്നാല്‍ കൂടുതല്‍ നിരൂപണം സാധ്യമാവും എന്ന് തോന്നുന്നു.

  ReplyDelete
 44. ‘വിജയമായാൽ’ അല്ലേ?
  പക്ഷെ ശ്രദ്ധേയൻ അശ്രദ്ധയോടെയാണോ അതോ അല്പം ആവേശത്തോടുകൂടിയാണോ എന്നറിയില്ല എഴുതിയത് അങ്ങീനെയല്ല എന്നാണ് വായിച്ചപ്പോൾ തോന്നിയത്.

  ReplyDelete
 45. സോളിഡാരിറ്റ് ഒരു സാന്നിദ്ധ്യമാണ് എന്നത് വാസ്തവം തന്നെ. അതെസമയം വൻ വിജയം എന്നൊക്കെ പരയുന്നത്…

  ReplyDelete
 46. വളരെ നന്നായിരിക്കുന്നു ..
  ജമാഅത്തെ ഇസ്ലാമിയുടെ നിലപാടുകളുടെ വ്യതിരിക്തതയും കൂട്ടത്തില്‍ സി പി എമ്മിന് ഒരു അടിയും ..!
  മാധ്യമങ്ങളുടെ ഇഷ്ട ഭക്ഷണം തന്നെ ..
  വീഡിയോ ക്ലിപ്പുകള്‍ കൂടി ചേര്‍ക്കാമായിരുന്നു ... (ആരിഫലി സാഹിബിന്റെത് , ഹമീദ് വാനിമെലിന്റെത്)
  തുടരുക ...

  ReplyDelete
 47. @pulari: അങ്ങനെ തോന്നിയെങ്കില്‍ എന്റെപിഴ.. വലിയ പിഴ. :)

  ഏതായാലും മാറ്റാന്‍ നില്‍ക്കുന്നില്ല, വിശദീകരണം കമന്റ് കോളത്തില്‍ ഉണ്ടല്ലോ.

  ReplyDelete
 48. pulari said...
  ഒരു കാര്യം ഞാൻ വ്യക്തമാക്കുന്നു. ഹമീദ് വാണിമേലിന്റെ ഏകദിന ഷോ യോട് എനിക്ക് അശ്ശേഷം താല്പര്യമില്ല. ഒരു കേഡർ പ്രസ്ഥാനത്തിനകത്ത് നടക്കുന്ന ആഭ്യന്തര ചർച്ചകളിൽ വിയോജിപ്പുണ്ടാകുമ്പോൾ പത്രസമ്മേളനം വിളിച്ചു കൂട്ടിക്കൊണ്ട് അതിനെതിരെ പ്രസ്ഥാവനയിറക്കുന്നത് തരം താണ കളിയാണേന്ന് പറയാതെ വയ്യ. അതുകൊണ്ടു തന്നെ വാണിമേലിനെ വാണിമേലിലേക്കു തന്നെ വിടുക.


  പുലരി,

  താങ്കള്‍ പറഞ്ഞതിനോട് പരിപൂര്‍ണമായും യോജിക്കുന്നു. ഹമീദ് വാണിമേലിന്റെ പുറത്തു പോക്ക് ഒരു ചര്‍ച്ചയാക്കാന്‍ മാത്രം വലിയ സംഭവമൊന്നുമല്ല, സംഘടനകളില്‍ നിന്നും ആളുകള്‍ പുറത്തു പോകുന്നതൊക്കെ സാധാരണ സംഗതി മാത്രമല്ലേ? എന്നാല്‍ ഇതിനെ തുടര്‍ന്നു ജമാ അത്ത് വിരുദ്ധരില്‍ നിന്നും ജമാ അത്തുകാരില്‍ നിന്നുമുള്ള ചില പ്രതികരണങ്ങള്‍ കാണുമ്പോള്‍ സത്യത്തില്‍ ഓക്കാനം വരുന്നു.

  ഇന്നലെ ഒരു ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ഒരാള്‍ പറഞ്ഞത് പോലെ ജമാ അത്ത് കഴിഞ്ഞ തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ മല്‍സരിച് അവരുടെ "ശക്തി" തെളിയിച്ചു കഴിഞ്ഞതാണ്. അതുകൊണ്ടു തന്നെ അവരുടെ രാഷ്ട്രീയ പാര്‍ട്ടിയെ കേരളമാകെ വളരെ "അങ്കലാപ്പോടെയും", "ഭയത്തോടും" കൂടിയാണ് പ്രതീ ക്ഷിചു കൊണ്ടിരിക്കുന്നത്.

  മറ്റു മതവിഭാഗങ്ങളിലെ സംഘടനകളോടും, മത മേധാവികളോടും ഇട പഴകുന്നതിന്നോ അവരുടെ തിണ്ണ നിരങ്ങുന്നതിനോ ആര്‍ക്കുമൊരു പ്രശ്നവുമില്ല. റോമില്‍ നിന്നും ഖബറടക്ക തീരുമാനം വരെ വരുന്നവരുടെ ബന്ധങ്ങള്‍ "അന്താരാഷ്ട്രീയമല്ല" . എന്നാല്‍ മുസ്ലിം ആയിക്കഴിഞ്ഞാല്‍ ഭയങ്കര ചൊറിയും ചര്‍ച്ചകളും. ഇതിലെ ഇരട്ടത്താപ്പാണ് പൊതു സമൂഹം ചര്‍ച്ച ചെയ്യേണ്ടത്.

  ജ്യോതികാന്ത്

  ReplyDelete
 49. ക്രിമിനല്‍ ,മാഫിയ സംഖ ങ്ങളായി അധപ്പതിച്ച ,അഴിമതിയും, പൊതുമുതല്‍ കട്ടുമുടിക്കലും ശൈലിയാക്കിയ രാഷ്ട്രീയക്കാര്‍ ക്കെതിരെ ,ജനകീയ ബദല്‍ ആയിരുന്നു ജമാ അതിന്റെ ലക്‌ഷ്യം ...അതിലെ പരാജയം പോലും മഹത്തായ തുടക്കമാണ്‌ ...പക്ഷെ ആശ്ചര്യം അതല്ല ..! നമ്മുടെ സമുദായ സംഖടനകള്‍ എന്തൊരു വാശിയോടെ ആയിരുന്നു അതിനെ തകര്‍ക്കാന്‍ ,ഒരുമിച്ചത് ...പരസ്പരം നോക്കാന്‍ പോലും മടിയുള്ളവര്‍ കുഞ്ഞാലികുട്ടി സാഹിബിന്റെ ഇടതും വലതും ഇരുന്നാണ് കോട്ടക്കല്‍ ഉച്ചകോടിയില്‍ ഒപ്പുവെച്ചത് ..

  ReplyDelete
 50. rasheedtandasseri

  ഇവിടത്തെ ചർചയുമായി നേരിട്ടു
  ബന്ധപ്പെട്ട വിഷയമല്ല. എന്നാലും ജമാഅത്തെ ഇസ്ലാമിയുടെ ബദൽ രാഷ്ട്രിയ ചർച്ചകൾ സജീവമാണല്ലോ? സി.പി.എമ്മുമായി ചർചകൾ നടക്കുന്നുണ്ടെന്നു ഇരു പാർട്ടികളും പറയുന്നു. കോങ്രസ് നേതാക്കളുമായും ചർച നടന്നെന്നു അമീ ർ പറയുന്നു.
  ഒരു സംശയം

  ജമാഅത്ത് മുൻകൈ എടുക്കുന്ന ജനകീയ ബദലിനു. എസ്.ഡി.പി.ഐ എന്ന രാഷ്ട്രിയ പാർട്ടിയോടുള്ള സമീപനം എന്തായിരിക്കും?

  ReplyDelete
 51. @srdhya...
  a r saying that, there is no chance of new political party under JI. Then from where you got this news?

  ReplyDelete
 52. നേരം നോക്കാതെ നേര് പറയാനും ആളുണ്ടല്ലോ ഇവിടെ..
  'മോനാരാ ഞാന്' ടൈപ് കോമാളി ബ്ലോഗുകള് വായിച്ചു ചൊറി കേറി വരുമ്പോളാണു ഈ കരിനാക്ക് സത്യങ്ങള് കണ്ടത്, അസ്സലായി..

  ReplyDelete
 53. @rahim.kalathil : എ. ആര്‍. പറഞ്ഞത്, ജമാഅത്ത് 'സ്വയം' ഒരു പാര്‍ട്ടിയായി മാറില്ല എന്നാണ്.

  ReplyDelete
 54. വാണിമേല് സാഹിബിന്റെ പത്ര സമ്മേളനം അല്പം അപക്വമായ നടപടിയായെങ്കിലും അദ്ദേഹം നുണ പറയാതിരിക്കാനുള്ള മാന്യത കാണിച്ചിട്ടുണ്ട്. അതുകൊണ്ടു ലീഗിലേക്ക് എടുക്കില്ല. അത് കൊണ്ട് തന്നെ മുജാഹിദും സ്വീകരിക്കില്ല. ഇതുവരെയുള്ള സേവനത്തിന് അല്ലാഹു അദ്ദേഹത്തിന് അര്ഹമായ പ്രതിഫലം നല്കട്ടെ, അമീന്.ഇനി പുതിയ രാഷ്ട്രീയ പാര്ടി വരുമ്പോള് ഒരു പക്ഷേ അദ്ദേഹത്തിന് കൂടുതല് സഹകരിക്കാനയേക്കും. ജമാഅത്ത് വിട്ടവര് പൊതുവേ മറ്റൊരു പാര്ടിയില് ചേക്കേറാറില്ല.

  ReplyDelete
 55. ശ്രദ്ധേയന്‍

  ഇവിടത്തെ ചർചയുമായി നേരിട്ടു
  ബന്ധപ്പെട്ട വിഷയമല്ല. എന്നാലും ജമാഅത്തെ ഇസ്ലാമിയുടെ ബദൽ രാഷ്ട്രിയ ചർച്ചകൾ സജീവമാണല്ലോ? സി.പി.എമ്മുമായി ചർചകൾ നടക്കുന്നുണ്ടെന്നു ഇരു പാർട്ടികളും പറയുന്നു. കോങ്രസ് നേതാക്കളുമായും ചർച നടന്നെന്നു അമീ ർ പറയുന്നു.
  ഒരു സംശയം

  ജമാഅത്ത് മുൻകൈ എടുക്കുന്ന ജനകീയ ബദലിനു. എസ്.ഡി.പി.ഐ എന്ന രാഷ്ട്രിയ പാർട്ടിയോടുള്ള സമീപനം എന്തായിരിക്കും?

  ReplyDelete
 56. @ pulari: പുതുതായി രൂപീകരിക്കപ്പെടുന്ന പാര്‍ട്ടി ആണല്ലോ അവരുടെ നയവും നിലപാടും പ്രഖ്യാപിക്കേണ്ടത്. അതുകൊണ്ട് തന്നെ അത്തരം കാര്യങ്ങളിലെ സാധ്യത ഇപ്പോള്‍ പ്രവചിക്കുക സാധ്യമല്ല. ഏതായാലും വര്‍ഗീയ - ജാതീയ - തീവ്രവാദ നിലപാടുകാരോട് ആ പാര്‍ട്ടിയും സഹകരിക്കാന്‍ സാധ്യതയില്ല. എസ്. ഡി. പി. ഐ യോടുള്ള നിലപാട് പറയാന്‍ ഞാന്‍ ആളല്ല.

  ReplyDelete
 57. oru vote mathram kitti thottu record kittiyavarodu charchakku poyenno , chumma pulu :P !!

  ReplyDelete
 58. electionil oru vote mathram kitti record itta ivar ithra valiya sambavam aano ??? chumma pulu

  ReplyDelete
 59. ശ്രദ്ധേയൻ: ഇതെ താങ്കൾ പറഞ്ഞ മാനദണ്ഡങ്ങൾ മുഴുവൻ ഇന്നു കേരളാത്തിലെ രഷ്ട്രിയ പാർട്ടികൾ ജമാ‍ാത്തിനെതിരെ നിരത്തുന്ന ആരോപണങ്നൾ ആണ് (ജാതീയ - തീവ്രവാദ നിലപാടുകാരോട് ആ പാര്ട്ടിയും സഹകരിക്കാന് സാധ്യതയില്ല) അതായത് ജമാ അത്തെ ഇസ്ലാമി ചില പ്രസ്ഥനങ്ങളെ നോക്കുന്ന ആ കണ്ണാടിയിലൂറ്റെ തന്നെയാണ് മുഖ്യധാരാ പ്രസ്ഥാനങ്ങളെന്നു പ്രസ്ഥാനം പറയുന്നവർ തന്നെ ജമാ അത്തിനെ വിലയിരുത്തുന്നത്.

  പിന്നെ എസ്.ഡി.പി.ഐ കുറിച്ച് ശ്രദ്ധേയൻ നൽകിയ വിലയിരുത്തലിനു എന്താണ് മാനദണ്ഡം? അതു രൂപീകരിച്ചിട്ട് ഒരു വർഷം കഴിയുന്നതേയുള്ളൂ. അവരുടെ ഇതുവരെയുള്ള നിലപാടിൽ എന്തെങ്കിലും വർഗ്ഗീയത ഉണ്ടോ? തീവ്രവാദം ഉണ്ടോ? ജാതീയത് ഉണ്ടോ? വർഗ്ഗീയത് ഉണ്ടോ?

  അവർ നിരുത്തിയ സ്ഥാനർത്ഥികളിൽ ഇരുപതിയഞ്ചു പേരോളം അമുസ്ലിംകളാണ്.
  ഒരു വിശദീകരരണം നൽകണമെന്ന് അതാല്പര്യപ്പെടുന്നു.

  ReplyDelete
 60. @പുലരി: എസ് ഡി പി ഐ യെക്കുറിച്ച് പറയാന്‍ ഞാന്‍ ആളല്ല എന്നല്ലേ പറഞ്ഞുള്ളൂ.

  മറ്റു കാര്യങ്ങള്‍ പൊതുവായി പറഞ്ഞതാണ്. വ്യക്തമാണല്ലോ :)

  ReplyDelete
 61. മാന്യമായ ഒഴിഞ്ഞുമാറ്റം….

  ReplyDelete
 62. കിട്ടിയ സാഹചര്യം മുതലാക്കി കൈവെട്ട് ആസൂത്രണം ചെയ്തവര് ഒരു പാര്ടി രൂപീകരിച്ച് അമുസ്ലിംകളെ അതില് സ്ഥാനാര്ത്തിയാകിയാല് കൈയില് പറ്റിയ രക്തക്കറ പോകുമോ? കുളിച്ചാലൊന്നും കാക്ക കൊക്കാകില്ല.
  വര്ഗീയത യാണ് എന് ഡി എഫിന്റെ ഇന്ധനം. എസ് ഡി പി ഐ യും അവരല്ലേ നിയന്ത്രിക്കുന്നത്.

  ReplyDelete
 63. മോളെ ....ശെബൂ പോന്നു മോളെ..
  ഇത് ഒരു പബ്ലിക് മിഡിയ ആണ് . അതുകൊണ്ട് സംവാദങ്ങള്‍, അഭിപ്രായവ്യത്യാസങ്ങള്‍ എന്നിവ മാന്യമായ് പതപ്രയോഗം ഉപയോഗിചാവാം. പഠിപ്പിച്ചു വിട്ടത് അങ്ങിനെയല്ലെങ്ങ്കിലും. ഞാന്‍ മാന്യമായാണ്‌ ശ്രദ്ധെയനോട് സംവാദിച്ചത്. ശ്രദ്ധെയനും മാന്യമായാണ്‌ എന്നോട് മറുപടി പറഞ്ഞത്. സി.പി.എമ്മിനോടും ഹമിട്നോടുമുള്ള കേറു ഇവിടെ തിര്‍ക്കല്ലേ....
  ഇനി മോള്‍ക്കുള്ള മറുപടി വേണമെന്നുണ്ടെങ്കില്‍ അത് തരാം. ട്ടോ....

  ReplyDelete
 64. കിനാലൂര്‍ സംഭവത്തിന്‌ ശേഷം ഈ മണ്ഡലത്തിലെങ്കിലും ഇനി എല്‍ ഡി എഫിന്റെ വഴിക്ക് ജമാഅത്ത് പോവില്ല എന്നായിരുന്നു കരുതിയത്‌.കക്കോടിയില്‍ തല്ലു ആവര്‍ത്തിച്ചപ്പോള്‍ ഒന്ന് കൂടെ ഉറപ്പിച്ചു.പക്ഷെ കക്കോടിയില്‍ പൊതിരെ തല്ലു കിട്ടിയ നമ്മുടെ ഒരു സുഹൃത്ത്‌ എല്‍ ഡീ എഫിന് വേണ്ടി ശക്തമായി വാദിക്കുമ്പോഴാണ് മറുഭാഗം കാണാതെയുള്ള ചിന്തയെ പറ്റി ഓര്‍ത്തു പോകുന്നത്. വോട്ടു തീരുമാനം വന്നില്ലെങ്കിലും തൊമ്മന്‍ അവര്‍ തന്നെയാകും

  ReplyDelete
 65. jamaathhukaarju rashtreeya partikale support cheyyunnathil ninnu vittu ninnal entha??UDFnu ethiraanenkil LDFne support cheyyanam enu nirbandhamillallo????

  ReplyDelete
 66. ചില സംശയങ്ങള്‍...
  ഒരാള്‍ രാജി വെക്കുന്നത് ജ ഇ യില്‍ നിന്ന് രാജി വെക്കുന്നതോ പുതിയ കാര്യമല്ല. മൌദൂദി സാഹിബിനു വേറെ ഒരു നിവിര്തിയും ഇല്ലഞ്ഞിട്ടാണ് എന്ന് തോന്നുന്നു, അല്ലെങ്കില്‍ മൂപ്പര്‍ തന്നെ രാജി വെച്ചേനെ..കാരണം, കൂടെ ഉണ്ടാക്കാന്‍ നിന്നവരില്‍ അദ്ദേഹം ഒഴികെ ബാക്കിയെല്ലാവരും സംഘടന വിട്ടു.ഇനി അദ്ദേഹം ഇന്ന് ജീവിച്ചിരുന്നെങ്കില്‍ ഒന്നുകില്‍ അദ്ദേഹം വിഭാവനം ചെയ്ത സംഘടന, അല്ലെങ്കില്‍ ഇന്നത്തെ ജ ഇ , എതെന്കിലുമൊന്നെ ഉണ്ടാകുമായിരുന്നുള്ളൂ.പക്ഷെ അന്നൊന്നും ഇല്ലാത്ത എന്ത് പ്രത്യെകടഹ് ഹമീട് സാഹിബിനു എന്നത്, വിശദീകരിക്കേണ്ടത് ജ ഇ കാര്‍ ആണ്. കാരണം അദ്ദേഹം രാജി വെച്ചതിനു ശേഷം രണ്ടു വാര്‍ത്ത‍ സമ്മേളനം, ഒരു പത്ര കുറിപ്പ്, ചനെളിലൂടെയുള്ള കുട്ടി നേതാക്കലടക്കമുള്ളവരുടെ ഗീര്‍ വാണങ്ങള്‍..‍...ഇത്രയും ബേജാര്‍ ആവാന്‍ എന്തുണ്ട് ?ഒരാള്‍ പോയി?
  പക്ഷെ, ജ ഇ മറ്റു സങ്ങടനകളില്‍ നിന്ന് വ്യത്യസ്തമാകുന്നത് അവരുടെ ഓന്തിന്റെ നിറം മാരും പോലെയുള്ള നയം മാറ്റത്തിലൂടെ ആണ്.ആ നയം മാറ്റം മനസ്സിലാകാന്‍ പറ്റാതെ ഒരാള്‍ , അതും ഇതുവരെ ആ നയങ്ങള്‍ രൂപീക്രിച്ചവരില്‍ പ്രമുഖന്‍ രാജി വെച്ച് എന്നുള്ളതാണ് വിഷയം..എന്ത് കൊണ്ട്?
  ജ ഇ തന്നെ പറയുന്നു ഇന്ത്യയില്‍ നോക്കുകയാണെങ്കില്‍ കൊണ്ഗ്രെസ്സിനായിരുന്നു കൂടുതല്‍ പിന്തുണച്ചത്‌ എന്ന്..അതെ കൊണ്ഗ്രെസ്സിനെ പിന്തുനച്ചതിനു ലീഗിനെ കുറ്റം പറയുന്നതും ജ ഇ തന്നെ...!!
  അതെ കൊണ്ഗ്രെസ്സിനെ എതിര്‍ക്കുന്ന സി പി എമ്മിനെ കേരളത്തില്‍ അനു കൂലിക്കുന്നു..
  ലീഗെന്നു കേട്ടാല്‍ ചോര തിളയ്ക്കുന്ന നിങ്ങള്‍ തന്നെ ഒരിടത് ലീഗിനെ പിന്തുണക്കുകയും മറ്റൊരിടത്ത് എതിര്‍ക്കുകയും ചെയ്യുന്നു.
  പതിനെട്ടു മണ്ഡലത്തില്‍ ഇടതിനെ പിന്തുണക്കുകയും രണ്ടിടത് എതിര്‍ക്കുകയും ചെയ്യുന്നു..
  ഇതെന്തു നയമാണ്?
  ഇവരില്‍ ഷാനവാസിന്റെ കൊണ്ഗ്രെസ്സും മറ്റുള്ളവരുടെ കൊണ്ഗ്രെസ്സും തമ്മിലുള്ള വ്യത്യാസം എന്ത്?
  ശനവസിനെതിരെ നിന്ന സി പി ഐകാരന്റെ നയവും, മറ്റിടത്തെ ഇടതിന്റെ നയവും തമ്മില്‍ എന്ത് വ്യത്യാസം?
  ഇ ടി ബഷീറിന്റെ ലീഗും അഹമാടിന്റെ ലീഗും തമ്മില്‍ എന്ത് നയ വ്യത്യാസം, എന്ത് ആദര്‍ശ വ്യത്യാസം?
  ഇതിനുള്ള ഉത്തരം പറയൂ..

  ഇതൊക്കെ വായിച്ചിട്ട്, വായിച്ചവര്‍ക്ക് തല കരങ്ങിയെങ്കില്‍ എന്നോട് പറയണ്ട..
  വെറുതെ ആയിരിക്കില്ല ഹമീട് സാഹിബു സംഘടന വിട്ടത്..

  ReplyDelete
 67. ee swayam partiyum, parti roopeekarikkukayum cheyyuka ennal enthaanu vyathyasam?

  ReplyDelete
 68. രഹീം @ ഭായി ചിലര്‍ക്ക് നയവും സമീപനവും ഒന്നും മാറുന്നതോ മാറ്റുന്നതോ തീരെ ഇഷ്ടമല്ല. എന്‍റെ കൂടെ പഠിച്ചിരുന്ന ഒരു കൂട്ടുകാരന്‍ എം എസ എഫി ന്റെ സ്റ്റേറ്റ് കമ്മിറ്റിയിലും എം എസ എമ്മിന്റെ സ്റ്റേറ്റ് കമ്മിറ്റിയിലും ഉള്ള ആളായിരുന്നു , ജമാ അതിന്റെ രാഷ്ട്രീയ വീക്ഷണത്തെ വല്ലാതെ എതിര്‍ത്ത് ഞാനുമായി തര്‍ക്കം പതിവായിരുന്നു, ഒരിക്കല്‍ ഞാന്‍ അവനോടു ചോദിച്ചു സഹോദരാ ഒന്ന് പറയാമോ നീ മുജാഹിദ് യുവജന സംഘടനയുടെ നേതാവാണല്ലോ ? അവന്‍ അതെ , മാറണം ആഭിചാരം , ഏലസ്സ് , ഉറുക്ക്, തകിട് . എന്നിവ ഹലലാണോ ? അവന്‍ തീര്‍ച്ചയായും അല്ല. അത്രക്കരോടുള്ള സമീപനം എന്തായിരിക്കണം ? അവന്‍ ഒരിക്കലും അത്തരക്കാരുടെ അടുത്ത പോകരുത്, അവരെ പിന്‍ പറ്റരുത് , വളരെ നല്ലത്, അപ്പോള്‍ ഒരു സംശയം നീ എം എസ എഫിന്റെ എന്താണ് ? സ്റ്റേറ്റ് കമ്മറ്റി മെമ്പര്‍ . അത് ശരി അപ്പോള്‍ നീ ശിഹാബ് തങ്ങളെ പിന്‍ പറ്റുമോ ? അതോ എതിര്‍ക്കുമോ ? ഇതൊക്കെ തന്നെ തങ്ങള്‍ പാണക്കട്ടെ വീട്ടില്‍ ചെയ്യുന്നിലെ ? ഉത്തരം കിട്ടിയില്ല ,,,, ആരെങ്കിലും ഈ രണ്ടു ഗ്രൂപ്പ് ഒരുമിച്ചു ഉള്ളവര്‍ പറഞ്ഞു തന്നാല്‍ നന്നായിരുന്നു .... അതിനി വേറെ തരത്തിലും ചോദിക്കാം ,,,, കോണ്‍ഗ്രസ്‌ കാരനായ മുജാഹിദ് , ജനത ദള്‍ മുജാഹിദ് , മാര്‍കിസ്റ്റു മുജാഹിദു, ലീഗ് മുജാഹിട്, ഇതൊക്കെ വളരെ ക്ലിയര്‍ ആണ് .. ജമാ അത്തെ നിലപാട് മാത്രമാണ് തിരിയാത്ത്ത്ത്.

  ReplyDelete
 69. ഇതില്‍ രഹീം ഭായിക്ക് എന്തു പറയാനുണ്ട് .......? ഒന്നും കാണില്ല അല്ലെ........? കരണം ഒരു നിലക്കും ശിര്‍ക്കുകരെ അടുപ്പികില്ല ......? എന്ന് പറയും രാഷ്ട്രീയത്തിലോ ...? ശിര്‍ക്കുമാകം അതും ഇതും ആകാം ഒന്നും പ്രശ്നമില്ല ഇതൊന്തെരെടെയ് .........?
  പിന്നെ ഷിബുവിന് .....എന്താ കൈവെട്ടു കേസ് ഇവിടെ ഇവര് മാത്രമേ കൈവേട്ടിയിട്ടുള്ളൂ...? ഏത് പാര്‍ട്ടിയ വെട്ടത്തവര്‍ ...എല്ലാം കണക്ക എന്തെങ്കിലും പറയല്ലേ..........

  ReplyDelete
 70. @റഹീം : ഇടയില്‍ ഒരു സൌഹൃദ സംഭാഷണം. ബന്ധപ്പെടാന്‍ മറ്റു വഴികള്‍ ഇല്ലാഞ്ഞിട്ടാണ്.:)

  ജപ്പാനില്‍ താങ്കള്‍ ജോലി ചെയ്യുന്ന ഭാഗം സുരക്ഷിതമായിരുന്നോ? സുനാമി പ്രയാസങ്ങള്‍ താങ്കളെ ബാധിച്ചിരുന്നോ? ഇപ്പോള്‍ അവിടെ സാധാരണ നില തിരിച്ചു വന്നോ?

  ReplyDelete
 71. പ്രിയ സലിം ഹംസക്ക്..

  എന്റെ സംശയങ്ങള്‍ക്കുള്ള ഒരു മറുപടിയും ഇല്ലെങ്കില്‍, ഇല്ല എന്ന് പറഞ്ഞിട്ട് പോരെ മറ്റൊരു വിഷയത്തിലേക്കുള്ള ഈ മാറ്റം..എങ്കില്‍ അറിയുന്നവര്‍ മറ്റാരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ നല്‍കുമല്ലോ.എന്തിനാണ് വെറുതെ ..

  ഞാന്‍ ചോദിച്ച സംശയത്തിനു മറുപടി തന്നാല്‍, ഞാന്‍ മനസ്സിലാക്കിയ രീതിയില്‍ നിങ്ങള്‍ ചോദിച്ച എല്ലാ സംശയങ്ങള്‍ക്കും മറുപടി തരാം..

  ഒന്ന് കഴിഞ്ഞു മറ്റൊന്ന്.അതല്ലേ അതിന്റെ ഒരു ശരി?

  ReplyDelete
 72. @ശ്രദ്ധേയന്‍..
  അല്ഹമ്ദുലില്ലഹ്..
  ഇവിടെ യാതൊരു കുഴപ്പവുമില്ല.
  എങ്കിലും അന്നത്തെ കുലുക്കവും, ആ അയ്ച്ചയിലെ ജപ്പാനിലെ അനുഭവവും വെച്ച് ബ്ലോഗില്‍ ഒന്ന് കാച്ചണം എന്ന് കരുതിയതാണ്.
  സമയം വേണ്ടേ മാഷെ...
  കുലുങ്ങിയ അഞ്ചു മിനുട്ട് അല്ലാതെ , ഇവിടെ ഗവേഷനതിനിടക്ക് സമയം കിട്ടണ്ടേ..
  എന്തായാലും ദുരിതം അനുഭവിക്കുന്ന ഈ ജനതയ്ക്ക് വേണ്ടി പ്രാര്‍ത്തിക്കുക..

  ReplyDelete
 73. ഹമീദിന്റെ ഓട്ടോയുടെ പുറകെ പാഞ്ഞ ബസ്സുകളിലെ യാത്രക്കാരില്‍ ഒരാള്‍ പോലും ഹിറാ സെന്ററില്‍ നിന്നും കയറിയവരായിരുന്നില്ല. വെള്ളിമാടുകുന്നില്‍ സ്റ്റോപ്പുണ്ടായിരുന്നിട്ടും ഒരാള്‍ പോലും കൈ കാണിച്ചിട്ടുമില്ല. പിന്നെയോ, കോഴിക്കോട്ടെ മറ്റു ചില കേന്ദ്രങ്ങളില്‍ നിന്നും മലപ്പുറത്ത്‌ നിന്നും പുറപ്പെട്ട കുറേ പേര്‍ ഗേറ്റില്‍ കുടുങ്ങിയത് കണ്ടു ഏതോ വിദൂഷകന്‍ നടത്തിയ അനൌണ്സ് മെന്റ് മാത്രമായിരുന്നു ഇന്നലെ കേട്ടതത്രയും.

  ReplyDelete
 74. This comment has been removed by the author.

  ReplyDelete
 75. ഒരു സംഖടനയിലും വ്യക്തമായി പ്രവര്‍ത്തിക്കാത്ത ഒരാളാണ് ഞാന്‍, അതുകൊണ്ട് ഇത് ഒരു സ്വതന്ത്ര നിരീക്ഷണമായി കരുതാം.
  ഒരു ജമാഅത്ത് കാരനല്ലെങ്കിലും ജമാഅത്തുമായി അടുത്ത ബന്ധമുള്ള ഒരാളാണ് ഞാന്‍, സോളിടാരിററിയുടെ പല സേവന പരിപാടികളിലും പങ്കെടുത്തിട്ടുമുണ്ട് .
  ശ്രദ്ധേയന്‍ പറഞ്ഞ പല കാര്യങ്ങളും ശരിയാണെങ്കിലും ഈ വാക്കുകളോട് ഞാന്‍ എന്റെ വിയോജിപ്പ്‌ രേഖപ്പെടുത്തുന്നു..
  *** " അങ്ങിനെയെങ്കില്‍ ജമാഅത്ത് ആരെ തുണക്കും? " ***
  ജമാഅത്തിന് എന്തെ ആരെയും പിന്തുണക്കാതെ നിന്നാല്‍ ? ആദര്‍ശത്തില്‍ അടിയുറച്ച് നിന്നുകൂടെ ?
  അടിസ്ഥാന പരമായി ഇസ്ലാമാമിക വീക്ഷണത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു പ്രസ്ഥാനമായിട്ടാണ് ജമാഅത്തിനെ ഞാന്‍ കണ്ടത് , അങ്ങനെയുള്ള ഒരു പ്രസ്ഥാനം എങ്ങനെ ഒരു നിരീശ്വര വാദ പ്രസ്ഥാനവുമായി യോജിച്ചു പ്രവര്‍ത്തിക്കാന്‍ കഴിയും ? (പാഠ പുസ്തകത്തിലൂടെയും മറ്റും അത് ശക്തമായി പ്രചരിപ്പിക്കുവാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട് )
  ഏതെങ്കിലും ഉറപ്പിന്റെ പേരിലാണ് പിന്തുണയെങ്കില്‍ , അത് പാലിക്കും എന്ന് വല്ല ഉറപ്പുള്ള കൂട്ടരുമാണോ ഇത് ?
  കു‌ടെ നിന്ന ആരും ഗുണം പിടിക്കാത്ത ചരിത്രമാണ് ആ പാര്‍ടിക്കുള്ളത് (ഗുണം പിടിക്കാന്‍ പൊതുവേ സമ്മതിക്കാറില്ല)

  കാര്യങ്ങള്‍ ഇതൊക്കെ ആണെങ്കില്‍, ജമാഅത്തിന് എങ്ങനെ സി.പി.എമ്മിന് പിന്തുണ കൊടുക്കാന്‍ പറ്റും ?
  യു.ഡി.എഫിന് പിത്തുണ കൊടുക്കണം എന്നല്ല ഞാന്‍ പറഞ്ഞത്, രണ്ട് തോമ്മന്മാരെയും വേണ്ടെന്നു വച്ചാല്‍ എന്ത് പറ്റും ?
  ആരുടേയും പിന്തുണ കൊണ്ടല്ലല്ലോ ജമാഅത്ത് ഇവിടം വരെ എത്തിയത്..

  ശ്രധേയനില്‍ നിന്ന് ഒരു മറുപടി പ്രതീക്ഷിക്കുന്നു..

  ReplyDelete
 76. അഷ്കര്‍ ഭായിയുടെ ചോദ്യത്തില്‍ കഴമ്പുണ്ട്. ജമാഅത്തിന് വേണമെങ്കില്‍ രണ്ടു മുന്നണികളെയും പിന്തുണക്കാതെ മാറിനില്‍ക്കാം. അങ്ങനെ അവര്‍ ചെയ്തിട്ടുമുണ്ട്. പക്ഷെ, രണ്ടു പ്രബല മുന്നണികള്‍ മത്സരിക്കുന്ന തെരഞ്ഞെടുപ്പില്‍ അവരില്‍ പെട്ട ചിലര്‍ തങ്ങളോടു കാണിച്ച അക്രമത്തില്‍ പ്രതിഷേധിച്ചു ഇങ്ങനെ ഒരു തീരുമാനമെടുക്കുമ്പോള്‍ ജനങ്ങളോട് പ്രതിബദ്ധതയുള്ള, പ്രത്യേകിച്ചും ഉടനെ ഒരു പുതിയ രാഷ്ട്രീയ പാര്‍ട്ടിയുമായി ജനങ്ങളിലെക്കിറങ്ങുന്ന ഒരു സംഘടനയ്ക്ക് ചില പ്രയാസങ്ങളുണ്ടാവുക സ്വാഭാവികം മാത്രമാണ്. ജനാധിപത്യ വ്യവസ്ഥയില്‍ വോട്ടു രേഖപ്പെടുത്തുക എന്നതിനര്‍ത്ഥം ആ പാര്‍ട്ടിയില്‍ മെമ്പര്‍ഷിപ്പ് എടുക്കുകയാണ് എന്നാണോ?അല്ല. അവര്‍ ഉയര്‍ത്തുന്ന പ്രകടന പത്രികയും നയവും പഠിക്കുന്നു. അവരുടെ നിലപാടുകളെ കുറിച്ച് അവരോടു സംസാരിക്കുന്നു. എന്നിട്ട് സ്വല്പം നല്ലവരെന്നു തോന്നുന്നവരെ തുണയ്ക്കുന്നു. അത് ഇടതാവാം, വലതാവാം. രണ്ടിലും പെട്ടവരും ആവാം. അവര്‍ ഭരണത്തില്‍ എത്തിയാല്‍ എടുക്കുന്ന നിലപാടുകളില്‍ അഭിപ്രായ വ്യത്യാസമുണ്ടായാല്‍ ശക്തമായി എതിര്‍ക്കാന്‍ ഈ 'വോട്ടു നല്‍കല്‍' ഒരു പ്രതിബന്ധമാവരുത് എന്ന് മാത്രം. അല്ലാതെ ഞങ്ങളെ സഹായിച്ചവരെ ഞങ്ങളും സഹായിക്കും ഇല്ലെങ്കില്‍ ഞങ്ങള്‍ മാറി നില്‍ക്കും എന്ന സമീപനം സ്വന്തം സംഘടനയ്ക്ക് ഗുണകരമാവുമെങ്കിലും പൊതുസമൂഹത്തിനു അതുകൊണ്ടൊരു ലാഭവും ഉണ്ടാക്കുകയില്ല എന്നാണെന്റെ അഭിപ്രായം.

  ReplyDelete
 77. ശ്രധേയന്റെ മറുപടിക്ക് നന്ദി, പക്ഷെ മറുപടി എനിക്ക് ശരിക്കും അങ്ങ് ക്ലിയര്‍ ആയില്ല..
  ഒന്നുകൂടെ ചുരുക്കി ചോദിക്കാം, ഒരു മുന്നണിയെയും തുണക്കുകയോ തള്ളിപ്പറയുകയോ ചെയ്തില്ലെങ്കില്‍ ഉണ്ടാവുന്ന ദോഷം എന്താണ് ?
  അല്ലെങ്കില്‍ തുണക്കുന്നതിന്റെയോ നിഷ്പക്ഷമായി നില്‍ക്കുന്നതിന്റെയോ ഗുണ ദോഷങ്ങള്‍ എന്തൊക്കെയാണ് ?

  ഒരു പുതിയ പാര്‍ട്ടി രൂപീകരിക്കുമ്പോള്‍ സ്വന്തമായ ഒരു ആദര്‍ശത്തില്‍ നില്കുന്നതല്ലേ എങ്ങോട്ടെങ്കിലും ചാഞ്ഞു നില്കുന്നതിനേക്കാള്‍ അഭികാമ്യം ?

  ReplyDelete
 78. ഒരു കാര്യം കൂടി ചേര്‍ക്കാം, ഇടതും വലതും മടുത്ത എന്നെ പോലുള്ള ആളുകള്‍ എന്ത് ചെയ്യും ?
  ജമാഅത്ത് പാര്‍ട്ടി തുടങ്ങുകയാന്‍ എന്നറിഞ്ഞപ്പോള്‍ ഒരു പ്രതീക്ഷ എനിക്കുണ്ടായിരുന്നു, പക്ഷെ പ്രതീക്ഷക്ക് വകുപ്പില്ല എന്നായിരുന്നു പുതിയ സംഭവ വികാസങ്ങള്‍ എന്നിലുണ്ടാക്കിയ വേദന, രാഷ്ട്രീയത്തില്‍ ഇറങ്ങുകയാണെങ്കില്‍ ജമാഅത്ത് സത്യസന്തതയും അഭിമാനവും ആദര്‍ശവുമൊക്കെ അടിയറവു വെക്കേണ്ടി വരും എന്ന് എന്റെ ഒരു സുഹൃത്ത് പറഞ്ഞത് ചെറിയ വിഷമത്തോടെ ഞാന്‍ ഓര്‍ക്കുന്നു. അന്ന് ഞാന്‍ മനസ്സില്‍, ഏയ്.. ജമാഅത്ത് അങ്ങനെ ആകില്ല എന്ന് വിശ്വസിച്ചിരുന്നു.

  ReplyDelete
 79. ശ്രദ്ധേയൻ..
  ഇവിടെ ശ്രദ്ധേയൻ പ്രക്ടിപ്പിക്കുന്ന അഭിപ്രായങ്ങളും, വിലയിരുത്തലുകളും വാസ്തവത്തിൽ ആധികാരികമാണോ? ചോദിക്കുവാൻ കാരണം. പലപ്പോഴും ഇത്തരം ചർച്ചകളിൽ പങ്കെടുക്കുന്ന പ്രസ്ഥാനപ്രവർത്തകർ ഒടുവിൽ പറയുന്ന ഒരു വാക്യം, “ഞാൻ ജമാഅത്ത് പ്രവർത്തകനല്ല, അനുഭാവി മാത്രമാണെന്നാണ്”.
  ശ്രദ്ധേയൻ പങ്കുവെക്കുന്ന ചിന്തകൾ വാസ്തവത്തിൽ ജമാഅത്തെ ഇസ്ലാമിയുടേത് തന്നെയാണോ?

  അതെ എന്നാണ് ഉത്തരമെങ്കിൽ ചർച്ചകളിൽ സന്തോഷത്തോടെ പങ്കു കൊള്ളാം. അതല്ല അനുഭാവി എന്ന നിലക്കുള്ള വ്യക്തിപരമായ വിലയിരുത്തലുകൾ മാത്രമാണെങ്കിൽ മുന്നോട്ടു പോകുന്നതിൽ അർത്ഥമുണ്ടെന്നു തോന്നുന്നില്ല. കാരണം മറ്റു പലരെയും പോലെ ഒരു അഭ്യുതയാംകാംക്ഷിയുടെ അഭിപ്രായം മാത്രമായിപ്പോകും ശ്രദ്ദേയന്റെ മറുപടികൾ..

  ReplyDelete
 80. ജമാഅത്തിന്റെ ഘടനയില്‍ നേരിട്ട് വരില്ലെങ്കിലും ഖത്തറിലെ അവരുടെ യുവജന സംഘടനയിലെ (ഐ വൈ എ) അംഗം എന്ന നിലയില്‍ ഞാന്‍ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങള്‍ മാത്രമാണിത്. ഞാന്‍ മനസ്സിലാക്കിയ ചില കാര്യങ്ങള്‍ പങ്കുവെക്കുന്നു എന്ന് മാത്രം. അല്ലാതെ എന്റെ ബ്ലോഗോ അഭിപ്രായങ്ങളോ ആധികാരികമായി ആരും മനസ്സിലാക്കേണ്ടതില്ല. എന്നാല്‍ ജമാഅത്തിന്റെത് എന്ന നിലയില്‍ ഞാന് ‍പങ്കുവെക്കുന്ന കാര്യങ്ങളില്‍ തെറ്റുണ്ടെങ്കില്‍ ബന്ധപ്പെട്ടവര്‍ക്ക് തിരുത്താവുന്നതെ ഉള്ളൂ. അത്തരം ആളുകള്‍ ഈ ചര്‍ച്ചകള്‍ വീക്ഷിക്കുന്നത് കൊണ്ട് തിരുത്തല്‍ വരാത്ത കാര്യങ്ങള്‍ ഔദ്യോകികം തന്നെയാണ് എന്ന് കരുതുന്നതിലും തെറ്റില്ല. :)


  പിറക്കാന്‍ പോകുന്ന 'വെല്‍ഫെയര്‍ പാര്‍ട്ടി' തികച്ചും വ്യതിരക്തമായ വ്യക്തിത്വമുള്ള ഒന്നായിരിക്കും. നിലവിലുള്ള രാഷ്ട്രീയ സംസ്കാരത്തിന്റെ നല്ലൊരു പൊളിച്ചെഴുത്ത് ആവുമത്. താങ്കളെയും എന്നെയും പോലുള്ള, നിലവിലെ പാര്‍ട്ടികളോട് വിയോജിപ്പുള്ളവര്‍ക്ക് പ്രതീക്ഷ നല്‍കുന്ന സംരംഭം തന്നെയാവും അത്. എന്നാല്‍, സര്‍വ വിഷയങ്ങളിലും ഒറ്റപ്പെട്ടു മാറി നിന്ന് പ്രതികരിക്കുന്ന പാര്ട്ടിയാവുമെന്നു കരുതരുത്. യോജിക്കാവുന്ന വിഷയങ്ങളില്‍ സമാന മനസ്കരുമായി യോജിച്ചു പ്രവര്‍ത്തിക്കാന്‍, അതിനു വേണ്ടി മുന്‍കൈ എടുക്കാന്‍ അവരുണ്ടാകും എന്നുതന്നെ കരുതണം. അതിനര്‍ത്ഥം, തെറ്റുകളും കുറ്റങ്ങളും ന്യായീകരിച്ചു മറ്റുള്ളവരുടെ കൂടെക്കൂടും എന്നാണെന്ന് ഞാന്‍ മനസ്സിലാക്കുന്നില്ല. കഴിയുംവിധം പൊതുവായ പ്ലാറ്റ്ഫോമുകള്‍ രൂപീകരിച്ചു നിലവിലെ പ്രശ്നങ്ങള്‍ക്ക് നേരെ പ്രതികരിച്ചു സ്വന്തം ശക്തി വര്‍ധിപ്പിക്കാനും അതുവഴി മറ്റു പ്രസ്ഥാനങ്ങളെ കൂടി സംസ്കരിച്ചെടുക്കാനും അവര്‍ക്ക് കഴിയാതിരിക്കില്ല. പോരായ്മകള്‍ ഉണ്ടാവാമെങ്കിലും ഞാന്‍ നേരത്തെ ചൂണ്ടിക്കാട്ടിയ മാധ്യമവും സോളിഡാരിറ്റിയും അതിനു ഉദാഹരണങ്ങള്‍ തന്നെയാണ്. പത്രലോകത്ത് പുതിയൊരു സംസ്കാരം തന്നെ രൂപം കൊടുക്കാന്‍ മാധ്യമത്തിനു കഴിഞ്ഞിട്ടുണ്ട്. പരിസ്ഥിതിയെ കുറിച്ച് ഇതുവരെ ആലോചിക്കാത്ത പാര്‍ട്ടികള്‍ കൂടി പരിസ്ഥിതി സംരക്ഷക സംഘങ്ങള്‍ രൂപീകരിക്കാനും, ജനകീയ സമരങ്ങളില്‍ ഇടപെടാനുമൊക്കെ സോളിഡാരിറ്റിയുടെ സ്വാധീനം ഉപയോഗപ്പെട്ടിട്ടുണ്ട്.

  താങ്കളുടെ ആദ്യ ചോദ്യത്തിനുള്ള എന്റെ ഉത്തരം ഇതാണ്: നിങ്ങള്‍ എന്ത് കൊണ്ട് വോട്ടു ചെയ്യുന്നില്ല എന്ന പൊതു സമൂഹത്തിന്റെ ചോദ്യത്തിന് 'അവര്‍ ഞങ്ങളെ മര്‍ദ്ദിച്ചിരുന്നു' എന്ന മറുപടി ഒട്ടും ഫിറ്റല്ല. എന്നാല്‍ രണ്ടു കൂട്ടരും സമൂഹത്തെ മൊത്തത്തില്‍ പ്രയാസപ്പെടുത്തിയിരുന്നു എന്ന് മറുപടി പറയാന്‍ കഴിഞ്ഞാല്‍ അംഗീകരിക്കാം. അങ്ങനെ ഒരു മറുപടി കൊടുക്കുമ്പോള്‍ രണ്ടു കൂട്ടരുടെയും ഭൂതവും ഭാവിയും ചര്‍ച്ച ചെയ്യേണ്ടി വരും. അവിടെ അത്ര ഷാര്‍പ്പായ ഒരു മറുപടിക്ക് രണ്ടു പേരും അര്ഹരല്ലെങ്കില്‍ പിന്നെ സമൂഹത്തിന് കൂടുതല്‍ അനുയോജ്യരായവരെ തെരഞ്ഞെടുക്കുക എന്നത് തന്നെയാണ് മുന്നിലുള്ള വഴി. അല്ലാതെ സംഘടനയുടെ സ്വാര്‍ത്ഥതയ്ക്ക് വേണ്ടി ഒരു പ്രദേശത്തിന് ഗുണമുണ്ടാക്കാന്‍ കഴിയുന്ന സ്ഥാനാര്‍ഥിയുടെ വിജയത്തിന് വേണ്ടി വല്ലതും ചെയ്യാന്‍ കഴിയുമായിരുന്നിട്ടും അതില്‍ നിന്നും മാറി നില്‍ക്കുന്നത് ആ പ്രദേശത്തോടും പ്രദേശവാസികളോടുമുള്ള അനീതി തന്നെയായിരിക്കും.

  ReplyDelete
 81. ഇതുമായി ബന്ധപ്പെട്ട വിഷയമല്ല. സാമൂഹിക പ്രക്തി ഉള്ളത് കൊണ്ട് ലിങ്ക് ഇടുന്നു. വിഷയവുമായി ബന്ദമില്ല എന്ന് തോന്നുന്നുവെങ്കിൽ നീക്കാം..
  വായിക്കുക പുലരിയിൽ
  ആന്റിയമ്മ മരിച്ചേ…. ആന്റിയമ്മ മരിച്ചേ

  ReplyDelete
 82. കേരളത്തിന്റെ ,ഇന്ത്യയുടെ മണ്ണിലേക്ക് ഒരു പാര്‍ട്ടി കൂടി വരട്ടെ...അതിനെന്താ...പിന്നെ രാഷ്ട്രീയക്കാര്‍ ആകുമ്പോള്‍ പാത്തും പതുങ്ങിയും ,ഒളിഞ്ഞും ത്ര്ളിഞ്ഞും പല ചര്‍ച്ചകളും കൂടി ക്കഴ്ചകളും അതും എല്ലാം നടത്തിയെന്നിരിക്കും അതിന്റെ പിറകെ പോയാലേ എല്ലാ പാര്‍ട്ടിക്കാരും നാരി നാണം കെടും എന്തേ ..പിണറായി ആലപ്പുഴയില്‍ കണ്ടു....ചെന്നിത്തല്‍ കോഴിക്കോട് കണ്ടു ...ഷാജി കണ്ണൂരും കണ്ടു ..ഇനി ആരാ കാണാത്തെ ...കാണാത്തവര്‍ക്ക് കണ്ണില്ലാ എന്തേ അതെന്നെ...

  ReplyDelete
 83. ഞാനൊരു പാവം ലീഗുകാരന്‍April 7, 2011 at 12:12 PM

  ജമാഅത്ത് അമീര്‍ പറയുന്നത് വിശ്വസിക്കാതിരിക്കാന്‍ ന്യായമില്ല.
  ***************
  തീര്‍ച്ചയായും താങ്കള്‍ വിശ്വസിക്കണം...താങ്കളെ പോലെയുള്ളവര്‍ വിശ്വസിച്ചില്ലെങ്കില്‍ പിന്നെ ആരുവിശ്വസിക്കും??

  ReplyDelete
 84. ശ്രധേയന്റെ ഈ അഭിപ്രായ പ്രകടനം എന്നെ അല്ബുടപ്പെടുതുന്നു.
  താങ്കള്‍ ഉള്‍കൊള്ളുന്ന സംഘടനയും, മറ്റു മുസ്ലിം സംഘടനകളും തമ്മില്‍ ഇനി എന്ത് വ്യത്യാസം എന്നിടതെക്കാന് താങ്കളുടെ താഴെ കൊടുത്ത മറുപടി എന്നെ എത്തിച്ചത്.
  "ജനാധിപത്യ വ്യവസ്ഥയില്‍ വോട്ടു രേഖപ്പെടുത്തുക എന്നതിനര്‍ത്ഥം ആ പാര്‍ട്ടിയില്‍ മെമ്പര്‍ഷിപ്പ് എടുക്കുകയാണ് എന്നാണോ?അല്ല. അവര്‍ ഉയര്‍ത്തുന്ന പ്രകടന പത്രികയും നയവും പഠിക്കുന്നു. അവരുടെ നിലപാടുകളെ കുറിച്ച് അവരോടു സംസാരിക്കുന്നു. എന്നിട്ട് സ്വല്പം നല്ലവരെന്നു തോന്നുന്നവരെ തുണയ്ക്കുന്നു. അത് ഇടതാവാം, വലതാവാം. രണ്ടിലും പെട്ടവരും ആവാം. അവര്‍ ഭരണത്തില്‍ എത്തിയാല്‍ എടുക്കുന്ന നിലപാടുകളില്‍ അഭിപ്രായ വ്യത്യാസമുണ്ടായാല്‍ ശക്തമായി എതിര്‍ക്കാന്‍ ഈ 'വോട്ടു നല്‍കല്‍' ഒരു പ്രതിബന്ധമാവരുത് എന്ന് മാത്രം."
  ഈ പറഞ്ഞ കാര്യവും, മറ്റു മുസ്ലിം സംഘടനകള്‍, പ്രത്യേകിച്ച് ജ ഇ യുമായി രാഷ്ട്രീയ കാര്യത്തില്‍ എതിര്‍പ്പുള്ള മുജാഹിടുകലുമായി പിന്നെ എന്ത് വ്യത്യാസമാണ് ഉള്ളത്?

  ReplyDelete
 85. @ റഹീം: ജമാഅത്ത് ചെയ്യുമ്പോലെ സാഹചര്യങ്ങള്‍ നോക്കി താല്‍ക്കാലികമായ ഒരു സംവിധാനം എന്ന നിലയില്‍ മറ്റു പാര്‍ട്ടികള്‍ക്ക് 'വോട്ടു രേഖപ്പെടുത്തുക' മാത്രമാണോ മറ്റുള്ളവരും ചെയ്യുന്നത് എന്നതും മറ്റും ചര്‍ച്ച ചെയ്താല്‍ നമ്മുടെ ഈ പോസ്റ്റിലെ വിഷയം വല്ലാതെ കാടുകയറും. ഈ ഇലക്ഷനില്‍ ജമാഅത്ത് സ്വീകരിക്കുന്ന നിലപാടുമായി ബന്ധപ്പെട്ട ചര്‍ച്ചയാണ് ഉദ്ദേശിക്കുന്നത്. മറ്റുള്ളതൊക്കെ കഴിയുമെങ്കില്‍ മറ്റൊരവസരത്തില്‍ ആകാം.

  ReplyDelete
 86. ഒരു പാവം ലീഗുകാരന്‍...April 7, 2011 at 1:34 PM

  1 )ഒരു പ്രബല മുസ്ലിം സംഘടന എന്ന നിലയില്‍ അവരുമായി സംസാരിക്കാത്തവര്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആരുമില്ല എന്നതാണ് സത്യം. തീവ്രവാദിയെന്നും ഭീകരവാദിയെന്നുമൊക്കെ പേര് ചൊല്ലി വിളിക്കുമെങ്കിലും നാളിതുവരെ ഒരു ഭീകര പ്രവര്‍ത്തനത്തിലും ആ സംഘടന ഉള്‍പ്പെട്ടതായി ഒരു വിമര്‍ശകര്‍ പോലും പറയില്ല.

  2) ഒരു കാര്യം വ്യക്തമാണ്. ജമാഅത്തിന്റെ നേതൃത്വത്തില്‍ രൂപം കൊള്ളുന്ന പുതിയ രാഷ്ട്രീയ പാര്‍ട്ടി മറ്റു പല പാര്‍ട്ടിക്കാരുടെയും മനസ്സില്‍ ചില്ലറ അങ്കലാപ്പുകള്‍ സൃഷ്ടിച്ചിട്ടുണ്ട്. നിഷ്കൃയരായ യുവജന സംഘടനകളുടെ ഇടയില്‍ ശക്തമായ സാന്നിധ്യം വിളിച്ചറിയിച്ച സോളിഡാരിറ്റി പോലെ 'വെല്‍ഫെയര്‍ പാര്‍ട്ടിയും' വളരുകയാണെങ്കില്‍ അതിന്റെ അലയൊലികള്‍ പലരെയും അസ്വസ്ഥപ്പെടുത്തും.

  ***********************
  എനിക്ക് ചിരിക്കാന്‍ വയ്യ എന്‍റെ ചങ്ങായീ...

  മോളില് പറഞ്ഞ രണ്ടു സംഗതിയും വായിച്ചു ഞാന്‍ ചിരിച്ച് ചിരിച്ച് മരിച്ച്... ഇക്കഴിഞ്ഞ തെരെഞ്ഞെടുപ്പുവരെ ഞാനും ബിജാരിചിക്ക് ജമാഅത്തെ ഇസ്ലാമി ബെല്യ കൊമ്പുള്ള ഒരു ആനേന പോലെയാന്നു...ഞാളാണ് ഏതു മുന്നണി കേരളം ഭരിക്കണം എന്ന് തീരുമാനിക്കുന്നത് എന്ന് വീമ്പിളക്കി നടന്നിരുന്ന ഒരു കൊലകൊമ്പന്‍ ആന...തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോയാ മനസ്സിലായത് അത് ആനയും അല്ല ഒരു ചേനയും അല്ല...ഒരു കുഴിയാന മാത്രമായിരുന്നു എന്ന്... എല്ലാം പുറംപൂച്ചുകള്‍ മാത്രമായിരുന്നു....ആദര്‍ശ പാപ്പരത്തം തിരിച്ചറിഞ്ഞ സ്വന്തം അണികള്‍ പോലും അന്ന് തിരിച്ചു കുത്തി...ഈ തിരഞ്ഞെടുപ്പിലും അതുണ്ടാവും... പുറങ്കാല്‍ കൊണ്ട് തൊഴിചെറിഞ്ഞിട്ടുംപിന്നെയും കാലില്‍ കെട്ടിപിടിച്ചു ഞങ്ങളുടെ പിന്തുണ സ്വീകരിക്കണേ എന്ന് പറയുന്ന പാപ്പരത്തം...ഒരു പക്ഷെ താങ്കളും തീരുമാനം മാറ്റിയേക്കാം... കേരളത്തില്‍ മുസ്ലിം ലീഗിനെതിരെ എത്ര സംഘടനകള്‍ വന്നു എന്നിട്ട് ഏതെങ്കിലും ഒന്ന് ക്ലച്ചു പിടിച്ചോ??? ഇനിയിപ്പോ ജമാഅത്തെ ഇസ്ലാമി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചാല്‍ തന്നെ അതില്‍ ഇപ്പോയുള്ള ജമാഅതുകാരല്ലേ ഉണ്ടാവുക...ഇപ്പൊ നിങ്ങള്‍ എല്‍ ഡീ എഫ്ഫിനെയല്ലേ സപ്പോര്‍ട്ട് ചെയ്യുന്നത്...അതുകൊണ്ടുതന്നെ ഞങള്‍ എന്തിനു നിങ്ങള്‍ പാര്‍ട്ടി ഉണ്ടാക്കുന്നതിന് ബേജാറാവണം...???

  ReplyDelete
 87. @ Rahim // ഈ പറഞ്ഞ കാര്യവും, മറ്റു മുസ്ലിം സംഘടനകള്‍, പ്രത്യേകിച്ച് ജ ഇ യുമായി രാഷ്ട്രീയ കാര്യത്തില്‍ എതിര്‍പ്പുള്ള മുജാഹിടുകലുമായി പിന്നെ എന്ത് വ്യത്യാസമാണ് ഉള്ളത്? //

  എന്റെ ഒരു അഭിപ്രായത്തില്‍ മറുപടി പറഞ്ഞു നോക്കാം. ജമാഅത്ത്കാര്‍ കേരളത്തിലെ രാഷ്ട്രിയ പാര്‍ടികളുടെ പ്രവര്‍ത്തനങ്ങളും മറ്റും മൊത്തത്തിലുള്ള കാര്യങ്ങള്‍ വിലയിരുത്തി അതിനെ കുറിച്ച് നിരന്തരമായി നിരീക്ഷണം നടത്തി എന്നിട്ട് അതില്‍ ഇടതാണ് ഇപ്പോയുള്ള സാഹജ്യര്യത്തില്‍ കേരളത്തിലെ പൊതു ജനങ്ങള്‍ക്ക്‌ കൂടുതല്‍ ഉചിതം എന്ന് മനസ്സിലാക്കി അവര്‍ക്ക് വോട്ടു നല്‍കിയാല്‍ കുറച്ചെങ്കില്‍ കുറച്ച് ഉപകാരമെങ്കിലും കിട്ടുമെല്ലോ. ആ ഒരു ഉപകാരം നമ്മള്‍ എന്തിനാണ് മറ്റുള്ളവര്‍ക്ക് നിഷേധിക്കാന്‍ പോവുന്നത്. അത് കൊണ്ട് തല്ക്കാലം അവര്‍ക്ക് വോട്ടു നല്‍കാം എന്ന് തീരുമാനിക്കുന്നു. മുജാഹിദുകള്‍ ആണെങ്കില്‍ രാഷ്രിട്രീയ കാര്യം ഞങ്ങള്‍ ഓരോ വ്യക്തികള്‍ക്കും വിട്ടു കൊടുക്കുകയും വ്യക്തികള്‍ അവരുടെ ഇഷ്ടത്തിന് വോട്ടു നല്‍കുകയും ചിലപ്പോള്‍ രാഷ്ട്രിയകാരുടെ എന്ത് തോന്ന്യസത്തിനു കൂട്ട് നില്‍കുകയും എന്നിട്ട് രാഷ്ട്രിയ തോന്ന്യസമായത്കൊണ്ട് മുജാഹിധുകാര്‍ക്ക് രാഷ്ട്രിയത്തില്‍ ഇടപെടാന്‍ കയിയാത്തത് കൊണ്ട് അവര്‍ ആ തോന്ന്യസ്യത്തിനെതിരെ മിണ്ടാതിരിക്കുകയും ചെയ്യും. പിന്നെ വേറെ ഒരു കാര്യം പോതുകര്യത്തില്‍ ഒരു വ്യക്തി എടുക്കുന്ന നിലപടിനെക്കാളും ഒരു സംഘടന എടുക്കുന്ന നിലപ്പാട് ആയിരിക്കും ഏറ്റവും ഉജിതമാവുക. അത് കൊണ്ടാണ് ഇസ്ലാം നമ്മെളെ എല്ലാ കാര്യത്തിനും സംഘടന പരമായി ഒന്നിച്ചു നിന്നാലേ നിങ്ങള്ക്ക് വിജയിക്കാന്‍ പറ്റുകയുള്ളു എന്ന് പറയുന്നത്.

  ReplyDelete
 88. എന്ത് അടിസ്ഥാനത്തിലാണ് ഇടതു മുന്നണിയാണ് " കേരളത്തിലെ പൊതു ജനങ്ങള്‍ക്ക്‌ കൂടുതല്‍ ഉചിതം " എന്ന് ജ.ഇ മനസ്സിലാക്കിയത് എന്ന് ആരെങ്കിലും ഒന്ന് വിശധീകരിച്ചാല്‍ നന്നായിരുന്നു.

  അഞ്ചു കൊല്ലം എങ്ങനെയിങ്കിലും ഒന്ന് കഴിഞ്ഞു കിട്ടിയല്ലോ എന്ന് സമാധാനിച്ചിക്കുബോളാണ് " ഇടതാണ് ഇപ്പോഴുള്ള സാഹചര്യത്തില്‍ കേരളത്തിലെ പൊതു ജനങ്ങള്‍ക്ക്‌ കൂടുതല്‍ ഉചിതം " എന്ന് തീരുമാനിച് ജനങ്ങളെ സഹായിക്കാന്‍ ഇറങ്ങുന്നത്.
  വിരോധമില്ലാ.. പക്ഷെ അതിന്റെ മാനധണ്ടങ്ങള്‍ ഒന്ന് അറിഞ്ഞാല്‍ കൊള്ളാമായിരുന്നു..

  ReplyDelete
 89. അതെ ഇതെല്ലം കൂട്ടി കിഴിച്ചാല്‍ കിട്ടുന്ന ശിസ്ട്ടം സീറോ അല്ലേല്‍ ഒന്ന് വലിയ വെതയ്സമോന്നും ഇല്ല മുജഹിടുകള്‍ നേരത്തെ തീരുമാനിച്ചു രാഷ്ട്രീയത്തില്‍ ഇടപെടാന്‍ ജമയതുകാര്‍ ഒരു ഉര്ണ്ട് മറിയളിലൂടെ അവരും തുടങ്ങി പിന്നെ വാഷിക്കുവേണ്ടി രണ്ട്‌ കൂട്ടരും തമ്മില്‍ തല്ലുന്നു അപിപ്രായ വെത്യാസം ഇടതും വലതും പോലെ അത്ര മാത്രമേ നിക്ഷപ്ക്ഷംയി ചിന്ദികുന്ന വര്‍ക്ക് മനസിലാകൂ.........?

  പിന്നെ ജമായത് കാര്‍ പറയും ചിലപ്പോള്‍ പറയും അകോളം കൊക്കകോള ,മണ്ണം കട്ട , ഈജിപ്ത് സത്യത്തില്‍ മര്കിസ്ട്ടു പര്ട്ടികുണ്ടോ വല്ല പരിപ്പ് വടയും കട്ടനും അവര്‍ ഇപ്പോള്‍
  മട്ടന്‍ ബിരിയാണി അക്കിയിട്ടും മുമ്പ് കട്ടന്‍ കുടിക്കുന്നവര്‍ ആയിരുന്നു എന്ന് കണ്ടതുന്ന ഭുധി കേന്ദ്രങ്ങള്‍ അല്ലാതെ വേരെന്തുപരയന്‍ ഇതൊരു തരം വാശി ഹല്ലാ പിന്നെ .!!
  തദ്ദേശീയര്‍ തുടച്ച്‌ നീക്കപ്പെട്ട്‌ 'വികസനം' വിഭാവനം ചെയ്യപ്പെടുന്ന കുറുക്കുവഴികള്‍ സാമ്രാജത്ത അധിനിവേശ വിചാര ദീര്‍ഘദര്‍ശനമാണ്‌. ഈ പകര്‍ത്തപ്പെടുന്ന മൌലിക സ്വഭാവം എടുത്തണിയുന്നതോടെയോ അല്ലെങ്കില്‍ മാനവികതയോട്‌ പുറം തിരിഞ്ഞ്‌ നില്‍ക്കുന്നതോടെയോ ആണ്‌ "മാര്‍ക്സിസ്റ്റ്‌ സിദ്ധാന്തം വളരെ അടഞ്ഞതും കാലത്തിനു ചേരാത്തതുമാണെന്ന്‌" ജീന്‍ പോള്‍ സാര്‍ത്രെ അഭിപ്രായപ്പെട്ടത്‌.

  ReplyDelete
 90. റഹീം @ ഭായ് ... ഉത്തരം മുട്ടിയപ്പോള്‍ ചര്‍ച്ച വഴി തിരിച്ചതോ , മറു ചോദ്യം ചോതിച്ചതോ അല്ല. ചില വസ്തുതകള്‍ പ്രേതെകിച്ചു ജാ അതതിന്റെ തിരഞ്ഞെടുപ്പ് നയം ഒരു പാട് തവണ പറഞ്ഞതാ. അതിനു ഓന്തിന്റെ നിറവും കണ്ടാമൃകതിന്റെ തൊലികട്ടിയും ഉണ്ടന്ന ചില സഹോദരന്മാര്‍ സ്ഥിരമായി പറയുന്നും ഉണ്ട് . താങ്കളുടെ ചോദ്യം കഴിഞ്ഞ ലോക സഭ തിരഞ്ഞെടുപ്പാണ് , കൊണ്ഗ്രെസ്സിനു കൂടുതല്‍ പിന്തുണ കേരളത്തിന്‌ പുറത്തായിരുന്നു , കാരണം ബി ജെ പി യെ തോല്പിക്കാന്‍ അഖില ഇന്ത്യ തലത്തില്‍ വേറെ ബദല്‍ ഇല്ല. കേരളത്തില്‍ ഇടതു പക്ഷത്തിനു കാരണം കൊണ്ഗ്രെസ്സിനെ തിരുത്താന്‍ ഒരു ഇടതു പിന്തുണ ഉള്ള കൂട്ടുകക്ഷി മന്ത്രി സഭ വരലാണ് ഇന്ത്യയിലെ പാവപെട്ടവന് നല്ലത് , ഇടതു പാര്‍ടികള്‍ക്ക് സ്വധീനമുള്ളിടത്ത് മാത്രമേ അവര്ക് വോട്ട് ചെയ്യാനാവൂ , സൊ കേരളത്തില്‍ അവര്‍ക്ക് കൊടുക്കാന്‍ തീരുമാനിച്ചു . പിന്നെ സാനവസിനു കൊടുത്തത് കൊണ്ഗ്രെസ്സ് വളരെ അപൂര്‍വമായേ മുസ്ലിം സ്ഥാനര്തികളെ നിര്‍ത്തുക , എം ഐ ശനവ്സിനു അങ്ങിനെ കിട്ടിയ അവസരം . വ്യക്തിപരമായി ശനവസിനെ മറ്റു കോണ്‍ഗ്രസ്സ് കാരില്‍ നിന്നും വിത്യസ്തമാകുന്ന ചില കാരണങ്ങളും ഉണ്ട് . മുസ്ലിം പിന്നോക വിഭാഗത്തിന്റെ നന്മക്കു ഷാനവാസ്‌ വിജയിക്കല്നു നല്ലെത് എന്നും മനസ്സിലാക്കി. പിന്നെ ഇ ടി ക്ക് കൊടുത്തത് ഷാനവാസിന്റെ മാനതണ്ടം തന്നെ മതിയല്ലോ , ജമാ അത്ത് നിലപാട് ശരി ആയിരുന്നു എന്നറിയാന്‍ കഴിഞ്ഞ ഹജ്ജു കാലത്ത് ഉയര്‍ന്ന വിവാദങ്ങളും , ഇത്തവണ അഹമ്മദിനെ ഒഴിവാക്കിയ വസ്തുതയും ഒക്കെ ഒന്ന് കൂടി വായിക്കു സംഗതി തിരിയും. ലീഗിന്റെ നയതിലോ ആത്ര്‍ഷതിലോ ഒന്നും എടുക്കാനോ കിട്ടാനോ ഇല്ല എന്നാല്‍ ചില ലീഗ് കാര്‍ക്ക് പടച്ചോനെ കുറച്ചു പേടിയുണ്ട് അവരെ അന്ഗീകാരിക്കാന്‍ ഒരുപാടു മസില് പിടികുന്നവരല്ല ജമാ അത്തെ ഇസ്ലാമിക്കാരന്‍ . നന്മ്മയില്‍ സഹകരിക്കും തിന്മയില്‍ നിസ്സഹാകരിക്കും . നയം സമീപനം എന്നിവ മാറണം മാറ്റണം . ഇല്ലങ്ങില്‍ കാലത്തിനൊപ്പം നടക്കാനാവില്ല . നാട്ടില്‍ നടക്കുന്ന മാറ്റം കാണാതിരിന്നാല്‍ ജനം ചവറ്റു കോട്ടയില്‍ ഏറിയും. ജമാ അതതിന്റെ ആത്ര്‍ഷമോ ലക്ഷ്യമോ മാറിയിട്ടില്ല, മാറ്റില്ല.

  ReplyDelete
 91. ഇവിടെ ചിലര്‍, കഴിഞ്ഞ തദ്ദേശസ്വയംഭരണസ്ഥാപനത്തിലേക്കുള്ള തിരഞ്ഞെടുപ്പ് ഫലത്തെ പരാമര്‍ശിച്ചുകണ്ടു, ആകയാല്‍ ഒരു ചരിത്രം ഇവിടെ അനുസ്മരിക്കട്ടെ:

  [നബി (സ) പൊതു പ്രബോധനം ആരംഭിക്കാന്‍ കല്‍പിക്കപ്പെടുകയും ആദ്യമായി സ്വന്തം ഉറ്റവരെയും ഉടയവരെയും ദൈവിക ശിക്ഷയെക്കുറിച്ച് താക്കീതുചെയ്യാന്‍ നിര്‍ദേശിക്കപ്പെടുകയും ചെയ്തപ്പോള്‍ തിരുമേനി (സ) ഒരു പ്രഭാതത്തില്‍ സഫാ മലയുടെ മുകളില്‍ കയറി ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു: يَا صَبَاحَاه (ഹാ, ആപത്തിന്റെ പ്രഭാതം). അറബികളുടെ സമ്പ്രദായപ്രകാരം, പ്രഭാതം വെളിച്ചംവെക്കുമ്പോള്‍ ഏതെങ്കിലും ശത്രുക്കള്‍ സ്വഗോത്രത്തെ ആക്രമിക്കാന്‍ പാഞ്ഞുവരുന്നതു കണ്ടാലാണ് ഇങ്ങനെ വിളിച്ചു കൂവുക. തിരുമേനിയുടെ ശബ്ദം കേട്ട് ആളുകള്‍ അന്വേഷിച്ചു: ആരാണ് വിളിച്ചു പറയുന്നയ്?` അത് മുഹമ്മദി(സ)ന്റെ ശബ്ദമാണെന്നറിഞ്ഞപ്പോള്‍ എല്ലാ ഖുറൈശികുടുംബങ്ങളുടെയും ആളുകള്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് ഓടിച്ചെന്നു. നേരിട്ടുവരാന്‍ കഴിയുന്നവര്‍ നേരിട്ടുവന്നു. അതിനു വയ്യാത്തവര്‍ തങ്ങളുടെ പ്രതിനിധികളെ അയച്ചു. എല്ലാവരും എത്തിച്ചേര്‍ന്നപ്പോള്‍ തിരുമേനി, അല്ലയോ ഹാശിംകുടുംബമേ, അബ്ദുല്‍മുത്ത്വലിബ് കുടുംബമേ, ഫിഹ്ര്‍കുടുംബമേ, ഇന്ന കുടുംബമേ, ഇന്ന കുടുംബമേ എന്നിങ്ങനെ ഓരോ കുടുംബത്തിന്റെയും പേരു വിളിച്ചുകൊണ്ടു പറഞ്ഞു: "ഈ മലയ്ക്കു പിന്നില്‍ ഒരു പട നിങ്ങളെ കടന്നാക്രമിക്കാന്‍ ഒരുമ്പെട്ടുനില്‍ക്കുന്നു എന്നു ഞാന്‍ നിങ്ങളോടു പറഞ്ഞാല്‍ നിങ്ങളതു വിശ്വസിക്കുമോ?`` ജനം പറഞ്ഞു: "താങ്കള്‍ എപ്പോഴെങ്കിലും കളവു പറയുന്നതു കേട്ടതായി ഞങ്ങള്‍ക്കനുഭവമില്ലല്ലോ.`` തിരുമേനി പറഞ്ഞു: "എങ്കില്‍ ഞാന്‍ നിങ്ങള്‍ക്കിതാ മുന്നറിയിപ്പ് നല്‍കുന്നു; കഠിനമായ ശിക്ഷ വരുന്നുണ്ട്.`` ഇതു കേട്ട് ആരെങ്കിലും വല്ലതും പറയുന്നതിനു മുമ്പായി തിരുമേനിയുടെ പിതൃവ്യന്‍ അബൂലഹബ് പറഞ്ഞു: تَبًّالَّكَ ألِهَـذَا جَمَعْتَنَا (നീ നശിച്ചുപോവട്ടെ. ഇതിനാണോ നീ ഞങ്ങളെ വിളിച്ചുകൂട്ടിയത്?) അയാള്‍ റസൂല്‍തിരുമേനിയെ എറിയാന്‍ കല്ലെടുത്തു എന്നും ഒരു നിവേദനത്തിലുണ്ട്.] (തഫ്ഹീമുല്‍ ഖുര്‍ആനില്‍ നിന്ന്)

  എന്‍റെ അഭിപ്രായത്തില്‍ കഴിഞ്ഞ തദ്ദേശസ്വയംഭരണസ്ഥാപനത്തിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഈ ചരിത്രം ആവര്‍ത്തിക്കുകയാണ് ചെയ്തത്, നബി(സ)യുടെ വാക്കുകള്‍ ഖുറൈശികള്‍ ആദ്യം വിശ്വാസിക്കും എന്നു പറഞ്ഞെങ്കിലും അവസാനം അബൂലഹബിന്റെ വാക്കുകള്‍ കേട്ടു പിന്തിരിഞ്ഞു പോയതുപോലെ ആ തിരെഞ്ഞെടുപ്പില്‍ ആദ്യം ജനങ്ങള്‍ ജമായത്തുക്കാര്‍ പറയുന്നത് ശരിവെക്കുകയും അവസാനം ചിലര്‍ അബൂലഹബ് പ്രവര്‍ത്തങ്ങളിലൂടെ (കുതന്ത്രങ്ങളിലൂടെ) ജനങ്ങളെ സ്വാധീനിക്കുകയും ശേഷം ജനങ്ങള്‍ ജമായത്തുക്കാരെ കൈ വിടുകയുമാണ് ചെയ്തത്.

  ഒന്ന് മാത്രം അറിയുക, സത്യത്തെ എന്നും മൂടിവെക്കാന്‍ പറ്റില്ല, ഒരിക്കല്‍ സത്യം വെളിവാകുകയും അവസാനം സത്യം തന്നെ വിജയിക്കുകയും ചെയ്യും - ഇന്‍ഷാ അല്ലാഹ് - ആമീന്‍ യാ റബ്ബ്

  ReplyDelete
 92. അഷ്‌റഫ്‌ ഭായി @ മുജാഹിദുകള്‍ തീരുമാച്ച രാഷ്ട്രീയ നിലപാട് എന്താണ് ?انتم اعلون با مور دنيا كم അഥവാ നിഞ്ഞള്കാന് ദുനിയാവ് എന്താണെന്നു തിരിയുക അതിനാല്‍ ഓരോ മുജാഹിദു കാരനും തീരുമാനിക്കാം കോണ്‍ഗ്രസ്‌ മുജാഹിടാണോ, ജനത ദള്‍ മുജാഹിതാണോ , ബി ജെ പി മുജഹിതാണോ , മാര്‍കിസ്റ്റു മുജാഹിതാണോ ആവേണ്ടത് എന്ന്. ഇതൊരു നയമാണോ?, സമീപനമാണോ ? ഈ സമീപനം സ്വീകരിച്ചത് കൊണ്ട് ക അബതിന്റെ കില്ല പിടിച്ചു ഇന്ദിരയ്ക്കു ധീര്‍കയുസ്സിനു പ്രാര്‍ത്ഥിച്ച നേതാക്കള്‍ ഉണ്ടായിരുന്നല്ലോ അല്ലെ ..... അതും എപ്പോള്‍ അടിയന്തിരാവസ്ഥയില്‍ ??? ഡല്‍ഹിയില്‍ ഒരു നിരാഹാരം നടക്കുന്നു കണ്ടൊന്നു ആവ്വോ ? ദീന്‍ എന്നാല്‍ ഗുനകാംഷ ആണ് , ആരോടെ ? അല്ലാഹുവോട് , രസൂലിനോട്, സാധാരണ മുസല്‍മനോട്, ചുറ്റുപാടുമുള്ള ജനതയോട്. അത് ഭരണ വിരുധമാനെങ്ങിലും, അല്ലങ്കിലും .... മഞ്ഞ കണ്ണട മാറ്റണം കൂട്ടുകാരാ .....

  ReplyDelete
 93. @ ശ്രദ്ധേയന്‍..: ജമാഅത്ത് ചെയ്യുമ്പോലെ സാഹചര്യങ്ങള്‍ നോക്കി താല്‍ക്കാലികമായ ഒരു സംവിധാനം എന്ന നിലയില്‍ മറ്റു പാര്‍ട്ടികള്‍ക്ക് 'വോട്ടു രേഖപ്പെടുത്തുക' മാത്രമാണോ മറ്റുള്ളവരും ചെയ്യുന്നത് എന്നതും മറ്റും ചര്‍ച്ച ചെയ്താല്‍ നമ്മുടെ ഈ പോസ്റ്റിലെ വിഷയം വല്ലാതെ കാടുകയറും.
  താങ്കളുടെ മുകളില്‍ പറഞ്ഞ വാചകം, എനിക്ക് മറ്റൊരു രീതിയില്‍ വായിക്കാന്‍ പറ്റുന്നു.എന്റെ വായന ശരിയാണോ എന്ന് താങ്കള്‍ മറുപടി തരണം..
  ഓരോ കാലത്തും ജ ഇ എടുക്കുന്ന രാഷ്ട്രീയ നിലപാടാണ്, അല്ലെങ്കില്‍ നയമാണ് ശരി, ബാക്കിയുല്ലവരുടെത് ശരിയല്ല. ബാക്കി ഇതിന്റെ മറുപടി കിട്ടിയിട്ടാവാം.

  ReplyDelete
 94. @ മന്‍സൂര്‍..നിങ്ങളുടെ അഭിപ്രായം, അത് തികച്ചും വ്യക്തിപരം ആണോ, അതല്ല ഏതെങ്കിലും സംഘടനയുടെ ആശയവുമായി ബന്ദമുണ്ടോ എന്ന് നോക്കുന്നില്ല.കാരണം ഞാന്‍ എന്ന് മുതല്‍ ജ ഇ പഠിക്കാന്‍ തുടങ്ങിയോ, അന്ന് മുതല്‍ അവരില്‍ പെട്ടവരുമായി സംസാരിക്കുംബോലോക്കെയും, അവസാനം അവര്‍ വെറും അനുഭാവിയോ, ഒന്നുമല്ലതവാണോ ആയി മാറുന്നത് കണ്ടിട്ടുണ്ട്.അത് കൊണ്ട് അത് വിടാം.ജ ഇ നടത്തുന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് വോട്ടു നല്‍കാന്‍ തീരുമാനിക്കുനത് എന്ന് കണ്ടു.അതിനു കാരണം കുറച്ചെങ്കിലും ഉപകാരം കിട്ടുന്നെങ്കില്‍ കിട്ടട്ടെ എന്നുള്ളത് കൊണ്ടാണെന്ന് കണ്ടു. എന്റെ സംശയം ജ ഇ മുന്‍പ് വോട്ടു ചെയ്യാം ഹരം ആയിരുന്ന സമയത്ത്, എന്ത് കൊണ്ട് ഈ മാനദണ്ഡം അടിസ്തനമാക്കിയില്ല?പിന്നെ താങ്കള്‍ പറഞ്ഞ മുജാഹിടുകാരുടെ രാഷ്ട്രീയം, അതില്‍ കൂടുതലും തെറ്റായാണ് താങ്കള്‍ ധരിച്ചിരിക്കുന്നത്‌ എന്ന് എഴുത്തിലൂടെ മനസ്സിലായി. മുജാഹിദുകള്‍ വോട്ടു ചെയ്യാനുള്ള അവകാശം വ്യക്തികള്‍ക്ക് നല്‍കിയത്, അങ്ങിനെ ഒരാള്‍ക്ക്‌ വോട്ടു ചെയ്തത് കൊണ്ട് ഒരാളും സ്വര്‍ഗത്തില്‍ പോവുകയോ നരകത്തില്‍ കടക്കുകയോ, ഇനി വോട്ടു ചെയ്തില്ലെങ്കില്‍ തന്നെയും ഇവ രണ്ടും സംഭവിക്കില്ല എന്നുള്ളതിനാല്‍, അതൊരു ഇസ്ലാമിക തീരുമാനം എടുക്കേണ്ട കാര്യം അല്ലാത്തത് കൊണ്ടാണ്.അങ്ങിനെ വ്യക്തികള്‍ക്ക് അവസരം നല്‍കുമ്പോഴും, അതിന്നര്‍ത്ഥം, രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന എല്ലാ നെറികേടുകള്‍ക്കും കോടി പിടിക്കുന്നു എന്നല്ല. ജ ഇ അമീര്‍ കഴിഞ്ഞ അയച്ച പറഞ്ഞ പോലെ തന്നെ, വോട്ടു ചെയ്യുക എന്നുള്ളത് മാത്രമാണു അവര്‍ ചെയ്യുന്നത്. അതും, അദ്ദേഹത്തിന് ഏറ്റവും നല്ല വ്യക്തി എന്ന് തോന്നുന്നയാള്‍ക്ക്.അതിന്നര്‍ത്ഥം അയാള്‍ ചെയ്യുന്ന എല്ലാ തിന്മാകലോടും അനുഭവം പ്രകടിപ്പിക്കുന്നു എന്നല്ല.എന്നാല്‍ ഇസ്ലാമില്‍ പറഞ്ഞ പോലെ, തെറ്റുകള്‍ കണ്ടാല്‍ അത് ചോദ്യം ചെയ്യാനും അവനു പറ്റണം. മത്സരിക്കുന്നവരില്‍ ഏറ്റവും നല്ലവന്നു വോട്ടു കൊടുക്കുകയും, അവരോടൊക്കെ തന്നെയും നന്മകളില്‍ സഹകരിക്കുകയും തിന്മയില്‍ നിസ്സഹാകരിക്കുകയും ചെയ്യുക എന്താണ് മുജാഹിദിന്റെ നയം. മുന്‍പ് വേറെ ആരോ ചോദിച്ച പോലെ, മുസ്ലിം ലീഗുകാരന്‍ ആയി എന്നത് കൊണ്ട് എം എസ എമ്മുകാരന്‍ ശിഹാബ് തങ്ങളുടെ ഉരുക്കിനേയും അവര്‍ നടത്തുന്ന തെറ്റുകളെയും അന്ഗീകരിക്കുന്നില്ല.മറിച്ചു എതിര്‍ക്കും.എന്നാല്‍ പൊതു കാര്യങ്ങളിലെ നന്മകളില്‍ സഹകരിക്കും. ഇന്ന് ജ ഇ എത്തിയിരിക്കുന്നത് അതെ വഴിയില്‍ ആണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ജ ഇ കാര്‍ മൊത്തമായോ, ചില്ലറയായോ വോട്ടുകള്‍ എല്‍ ഡി എഫിന് നല്‍കുമ്പോള്‍, അതിന്നര്‍ത്ഥം അവര്‍ എല്‍ ഡി എഫു ചെയ്യുന്ന എല്ലാ തിന്മകളെയും അംഗീകരിക്കുന്നു എന്നല്ല, അതെ പോലെ കഴിഞ്ഞ ലോകസഭയിലെ തെരഞ്ഞെടുപ്പില്‍ ഇ ടി ബഷീറിനു വോട്ടു കൊടുത്തപ്പോള്‍ അവര്‍ ചെയ്തത് , തങ്ങന്മാര്‍ ചെയ്യുന്ന എലസ്സിനും ഉറുക്കിനും അംഗീകാരം നല്‍കലാണ് എന്ന് എനിക്ക് തോന്നുന്നില്ല.
  അപ്പോള്‍ അതാണ്‌ ഞാന്‍ പറഞ്ഞത്, ഇന്നും മുജഹിടുകളും ജ ഇ യും രാഷ്ട്രീയത്തിന്റെ കാര്യത്തില്‍ ഒരേ നിലയില്‍ എത്തി എന്ന്.

  ReplyDelete
 95. @സലിം ഹംസ.. അതിനു ഓന്തിന്റെ നിറവും കണ്ടാമൃകതിന്റെ തൊലികട്ടിയും ഉണ്ടന്ന ചില സഹോദരന്മാര്‍ സ്ഥിരമായി പറയുന്നും ഉണ്ട് .
  അത് വെറും പറച്ചിലാണ് എന്ന് എനിക്ക് തോന്നിയിട്ടില്ല. കേരളത്തിലെ സംഘടന ബേസില്‍ വോട്ടു വില്‍ക്കുന്നവരില്‍ , എസ എന്‍ ഡി പിയെ അടക്കം കവച്ചു വെക്കുന്ന രീതിയില്‍ ഉള്ളതാണ് ജ ഇ യുടെ ഓന്ത് രാഷ്ട്രീയം എന്ന്, കുറെ കാലം അതിന്റെ കൂടെ നടന്നു, അതിനെ പഠിച്ച എനിക്കറിയാം.
  കൊണ്ഗ്രെസ്സിനു കൂടുതല്‍ പിന്തുണ കേരളത്തിന്‌ പുറത്തായിരുന്നു , കാരണം ബി ജെ പി യെ തോല്പിക്കാന്‍ അഖില ഇന്ത്യ തലത്തില്‍ വേറെ ബദല്‍ ഇല്ല. കേരളത്തില്‍ ഇടതു പക്ഷത്തിനു കാരണം കൊണ്ഗ്രെസ്സിനെ തിരുത്താന്‍ ഒരു ഇടതു പിന്തുണ ഉള്ള കൂട്ടുകക്ഷി മന്ത്രി സഭ വരലാണ് ഇന്ത്യയിലെ പാവപെട്ടവന് നല്ലത് , ഇടതു പാര്‍ടികള്‍ക്ക് സ്വധീനമുള്ളിടത്ത് മാത്രമേ അവര്ക് വോട്ട് ചെയ്യാനാവൂ ,
  നിങ്ങളുടെ പല മറുപടികളും നിങ്ങളെ തന്നെ തിരിഞ്ഞു കൊത്തുന്നത് കാണുമ്പോള്‍, എവിടെയോ എന്തോ ഒരു പിശക് കാണുന്നു. ലോക സഭയിലേക്ക് കേരളത്തിന്‌ പുറത്തു കൊണ്ഗ്രെസ്സിനു വോട്ടു ചെയ്യാന്‍ കാരണം ബി ജെ പിക്ക് ബദല്‍ ആണ് എന്ന് പറയുന്നു. അതെ ലോക്സഭയിലേക്കു പോകേണ്ടാവരെ കേരളത്തില്‍ നിന്ന് ത്രെഞ്ഞെടുക്കുമ്പോള്‍, ഒരാള്‍ മതി കൊണ്ഗ്രെസ്സിനു എന്നും ലീഗിന് ഒന്നും മതി, ബാക്കി ഇടതിന് എന്ന് തീരുമാനിക്കണമെങ്കില്‍, നിങ്ങളീ പറഞ്ഞ കാരണം പോര. കാരണം കേരളത്തില്‍ ഇടതാണ് നല്ലത് എങ്കില്‍, എന്തിനു ഇ ടി ക്ക് വോട്ടു കൊടുത്തു, ശനവസിനും കൊടുത്തു? ഇനി ഇടതു പാര്‍ട്ടിക്ക് സ്വധീനമുള്ളിടത് അവര്‍ക്കാണ് വോട്ടു എങ്കില്‍, എന്ത് കൊണ്ട് ബംഗാളില്‍ കൊടുക്കുന്നില്ല. അവര്‍ മോശക്കാര്‍ ആയതു കൊണ്ടാണെങ്കില്‍, തമ്മില്‍ ഭേദം തൊമ്മന്‍ എന്നുള്ളത് കൊണ്ട് കൊണ്ഗ്രെസ്സു തന്നെ അല്ലെ നല്ലത്?
  അത് മാത്രമല്ല, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍, എന്ത് വന്നാലും കൊണ്ഗ്രെസ്സിനെ പിന്തുണക്കില്ല എന്ന് പറഞ്ഞ ഇടതു പക്ഷത്തിനു വോട്ടു കൊടുത്തതിലൂടെ , ഇടതു പിന്തുണ ഉള്ള ഒരു കൂട്ട് കക്ഷി മന്ത്രി സഭ വരലാണ് നല്ലത് എന്നാ കാരണം ബാലിശമല്ലേ?

  പിന്നെ സാനവസിനു കൊടുത്തത് കൊണ്ഗ്രെസ്സ് വളരെ അപൂര്‍വമായേ മുസ്ലിം സ്ഥാനര്തികളെ നിര്‍ത്തുക , എം ഐ ശനവ്സിനു അങ്ങിനെ കിട്ടിയ അവസരം . വ്യക്തിപരമായി ശനവസിനെ മറ്റു കോണ്‍ഗ്രസ്സ് കാരില്‍ നിന്നും വിത്യസ്തമാകുന്ന ചില കാരണങ്ങളും ഉണ്ട് . മുസ്ലിം പിന്നോക വിഭാഗത്തിന്റെ നന്മക്കു ഷാനവാസ്‌ വിജയിക്കല്നു നല്ലെത് എന്നും മനസ്സിലാക്കി. പിന്നെ ഇ ടി ക്ക് കൊടുത്തത് ഷാനവാസിന്റെ മാനതണ്ടം തന്നെ മതിയല്ലോ , ജമാ അത്ത് നിലപാട് ശരി ആയിരുന്നു എന്നറിയാന്‍.
  ശനവാസിനു അദ്ദേഹം മുസ്ലിം നാമധാരി ആയി എന്നുള്ളത് കൊണ്ടാണെങ്കില്‍, അദ്ദേഹത്തിന് എതിരെ നിന്നായാലും മുസ്ലിം നാമധാരി ആയിരുന്നില്ലേ? ഇനി അങ്ങിനെ ഒരു മാന ധന്ദം വെക്കാന്‍ പാടുണ്ടോ, അങ്ങിനെ വെച്ചാല്‍ അത് ഒരു പക്ഷെ വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കല്‍ അല്ലെ? ഒരു ഹിന്ദുവും അങ്ങിനെ കരുതിയാല്‍, ഒരൊറ്റ മുസ്ലിമിനെങ്കിലും ലോകസഭയുടെ പടി കാണാന്‍ പറ്റുമോ? പിന്നെ മറ്റുള്ള വ്യത്യസ്ത കാരണം ഞങ്ങള്‍ക്കറിയില്ല.പറഞ്ഞു തന്നാല്‍ നന്നാവും. ഇത്രയും പറഞ്ഞിട്ട് ജ ഇ നിലപാട് ശരിയാണ് എന്നതിനു അവര്‍ നല്‍കിയ മറുപടി നിങ്ങള്‍ക്കോ, അല്ലെങ്കില്‍ അവരെ തൊള്ള തൊടാതെ അനുസരിക്കുന്നവര്‍ക്കോ മതിയാവും, എന്നാല്‍ സാധാരണ ജനത്തിന് അത് മതിയാകും എന്ന് തോന്നുന്നില്ല.

  കഴിഞ്ഞ ഹജ്ജു കാലത്ത് ഉയര്‍ന്ന വിവാദങ്ങളും , ഇത്തവണ അഹമ്മദിനെ ഒഴിവാക്കിയ വസ്തുതയും ഒക്കെ ഒന്ന് കൂടി വായിക്കു സംഗതി തിരിയും.
  അഹമദ് എന്നാല്‍ പ്രവാചകനാണ് എന്നൊന്നും ആര്‍ക്കും അഭിപ്രായം ഇല്ല. അങ്ങിനെയുള്ള ഒരു ആഹ്മടിനെ മാറ്റിയിട്ടു പകരം വന്നത് ഒരു കൃഷനയാണ് എന്നും താങ്കള്‍ക്കു അറിയാമല്ലോ. മുസ്ലിംകളുടെ ഹജ്ജിന്റെ കാര്യം തീരുമാനിക്കാനും, ഗള്‍ഫിലെ മുസ്ലിംകളുടെ അവസ്ഥ അറിയാനും അഹമ്മടിനെക്കള്‍ നല്ല ഒരാലെയാണോ അധെഹതിലൂടെ നിങ്ങള്‍ കാണുന്നതെങ്കില്‍, സോറി, ഞാന്‍ ഈ നാട്ടുകാരന്‍ അല്ല.
  എന്നാല്‍ ചില ലീഗ് കാര്‍ക്ക് പടച്ചോനെ കുറച്ചു പേടിയുണ്ട് അവരെ അന്ഗീകാരിക്കാന്‍ ഒരുപാടു മസില് പിടികുന്നവരല്ല ജമാ അത്തെ ഇസ്ലാമിക്കാരന്‍ . നന്മ്മയില്‍ സഹകരിക്കും തിന്മയില്‍ നിസ്സഹാകരിക്കും . നയം സമീപനം എന്നിവ മാറണം മാറ്റണം . ഇല്ലങ്ങില്‍ കാലത്തിനൊപ്പം നടക്കാനാവില്ല . നാട്ടില്‍ നടക്കുന്ന മാറ്റം കാണാതിരിന്നാല്‍ ജനം ചവറ്റു കോട്ടയില്‍ ഏറിയും. ജമാ അതതിന്റെ ആത്ര്‍ഷമോ ലക്ഷ്യമോ മാറിയിട്ടില്ല, മാറ്റില്ല.
  ഇത് തന്നെയാണ് മുന്‍പ് താങ്കള്‍ മുജഹിടിന്റെ വിഷയത്തില്‍ ചോദിച്ചതിനുള്ള മറുപടിയും.ഇതു സങ്ങടനയിലും ചിലര്‍ നല്ലവരുണ്ട്.. എനിക്ക് നല്ലവന്‍ എന്ന് തോന്നിയാവാന്‍ നിങ്ങള്ക്ക് ആവണം എന്നില്ല.അത് തികച്ചും വ്യക്തി പരം..അത് കൊണ്ട് വോട്ടും അങ്ങിനെ.നനംയില്‍ അവരോടു സഹകരിക്കുക തിന്മയില്‍ നിസ്സഹാകരികുക്ക.പിന്നെ നയം മാറ്റം..ഞാന്‍ മനസ്സിലക്കിയിടതോല, ഒരു ഇസ്ലാമിക സങ്ങടനക്ക് നയതിലോ ലക്ഷ്യതിലോ കാലത്തിനു അനുസരിച്ച് മാറാന്‍ പറ്റില്ല. ഇസ്ലാമിക സങ്ങടനക്ക് ലക്‌ഷ്യം മാത്രം നന്നായാല്‍ പോരല്ലോ, മാര്‍ഗ്ഗവും നന്നവേണ്ടേ../

  ReplyDelete
 96. ആരിഫലിയിലൂടെ “മാധ്യമ “ത്തിന്റെ കച്ചോടമുറപ്പിച്ച പിണറായി സഖാവിന് അഭിവാദ്യങൾ..!!!

  ReplyDelete
 97. SALIM HAMZA കൂട്ടുകാരാ പ്രതികരിച്ചതിന് നന്ദി ആദ്യമേ പറയട്ടെ ...!! ഞാന് പറയുന്നത് അത് തന്നെയാ ...മോനെ ..ശുകൂറെ.. ഇതൊന്നുമെല്ല ദീന് ഇക്കാമത് ദീന്‍ എന്നുവെച്ചാല്‍ ജീവിതചര്യയാണ്‌ ജീവിതത്തിന്റെ സകല മേകലയിലും അത് വേണം ഞാന്‍ അന്ഗീകരികട്ടെ ... പക്ഷേ ഇതൊക്കെ കാറ്റില്‍ പറത്തി "മണ്ണംകട്ട" ആക്കി മുജഹിടുകളുടെ അതെ നിലപാട് പോലെ തന്നെ ജമ യും മാറിയതിനാല്‍ ആണ് എന്റെ തിരിയായ്മ ഒരു വെത്യാസം കാണുന്നുണ്ട് രാഷ്ട്രീയത്തില്‍ സ്ന്ഘടന മൊത്തം ഒന്നിച്ചുള്ള പ്രക്യപനം അതില്‍ കവിഞ്ഞു ഒരു പുതുമയും ഇല്ല പയേ അച്ചാറ് പുതിയ ഭരണി മാറി എന്നുവേണേല്‍ പറയാം "ജമ" തലക്കു പിടിച്ചാല്‍ മനസിലാക്കാന്‍ ഇത്തിരി പുത്തി കൊടുകേണ്ടി വരും....കൂട്ടുകാരാ പല സ്ഥലത്തും ജമ ഒറ്റെക്ക് മത്സരിക്കുമ്പോള്‍ ഇവിടെ മറ്റുള്ളവരെ നക്കുന്നു ..? എന്റെ ഗതികേടേ ...?

  ReplyDelete
 98. ശ്രദ്ധേയമായ ചില വസ്തുതകള് അവതരിപ്പിച്ച എല്ലാവര്ക്കും എന്റെ ഭാവുകങ്ങള്,

  ReplyDelete
 99. വേശ്യാവ്രത്തി ജോലിയും വേശ്യാലയം നിയമപരവും ആക്കണമെന്നു പറയുന്ന .. മദ്യ സംസ്കാരം കൊണ്ട് സമൂഹത്തെ തന്നെ തകർത്തു കോണ്ടിരിക്കുന്ന ... കുടുമ്പ ബന്ധങൾക്ക് പുല്ലൂ വില പോലും കല്പിക്കാത്ത മാർകിസ്റ്റ് പാർട്ടിയുടെ “മൂല്യം“അണികൾ എന്ന് മനസ്സിലാവാനണ്...

  ReplyDelete
 100. കൊണ്ട്ഗ്രസ്സോ.......? രഹീമേ സഹോദരാ ശുദ്ധ രണോ ........?

  ReplyDelete
 101. അല്ലല്ലോ..എന്നാല്‍ മുന്‍പേ പറഞ്ഞ തമ്മില്‍ ഭേദം തൊമ്മന്‍..

  ReplyDelete
 102. Alla..ee groopile udama adakkam ellarum poyo?

  ReplyDelete
 103. Blogger Noushad Kuniyil said...

  ഹാസ്യ പര്യവസായിയായി ഒരു ദുരന്ത നാടകം! (അങ്ങനെ ഒന്നുണ്ടെങ്കില്‍!) അതാണ്‌ ജമയുടെ പുതിയ തെരഞ്ഞെടുപ്പു നിലപാടിനെ വിശേഷിപ്പിക്കുവാന്‍ പറ്റിയ വചനം. ഹമീദ് വാണിമേല്‍ നുണ പറഞ്ഞില്ല. ഈ പരിഹാസ്യ നാടകത്തിന്‍റെ തിരക്കഥയും, സംഭാഷണവും മുന്‍പേ റെഡിയായിരുന്നു. അത് മനസ്സിലാക്കിയ, എന്നാല്‍ അതിന്റെ യുക്തി മനസ്സിലാക്കുവാന്‍ സാധിക്കാതെ അദ്ദേഹം പുറത്ത് വന്നപ്പോള്‍ അത് യുക്തിഹീനമായി വിശദീകരിച്ചവര്‍ക്ക് ഇനിയെന്തുണ്ട് വിശദീകരണം?

  കാപട്യം നിലനില്പിന്റെ മുന്നുപാധികളാക്കിയവര്‍ക്ക് ചരിത്രം എന്നും ഓരോ കെണികള്‍ നല്‍കിയിട്ടുണ്ട്. ഇന്ത്യയുടെ ആണവ നയത്തിനെതിരെ വിധിയെഴുതുവാന്‍ ആഹ്വാനം ചെയ്തവര്‍ ആണവ നയത്തിനെ ഏറ്റവും ശക്തമായി അനുകൂലിച്ച എം. ഐ. ഷാനവാസിന് വോട്ടു ചെയ്തു. അതിനും മുന്പ്, 'ജീവിതത്തിലും വസ്ത്രത്തിലും വിശുദ്ധി സൂക്ഷിച്ച രാഷ്ട്രീയത്തിലെ സാത്വികന്‍' എന്ന് മരണപ്പെട്ടപ്പോള്‍ മാധ്യമം പത്രം വിശേഷിപ്പിച്ച എ. വി. അബ്ദുറഹ്മാന്‍ ഹാജിക്ക് മൂല്യം നല്‍കാതെ, നാദാപുരം കലാപത്തിനു ഉത്തരവാദി എന്ന് ജമാ അത്ത് നേതാവ് ടി. അബ്ദുല്ലഹ് സാഹിബ് വരെ ഒരിക്കല്‍ വിശേഷിപ്പിച്ച എ. കണാരന് വോട്ടു ചെയ്തു. മഗ് രിബ് നമസ്കരിച്ചവന് മൂല്യം കാണാതെ മഗ് രിബ് അഭിനയിച്ചവനില്‍ മൂല്യോമീറ്റര്‍ 'പോസിറ്റീവ്' ആയി. ഈ മെഗാ സീരിയല്‍ അറ്റമില്ലാതെ മുന്നോട്ട്, അണികള്‍ കരകാണാതെ ആശയക്കുഴപ്പത്തിന്റെ നടുക്കടലില്‍ ഉലയുന്നു! അപ്പോഴും ന്യായീകരണത്തിന്റെ കാണ്ടാമൃഗത്തെ തൊലിയെ തോല്‍പ്പിക്കുന്ന തൊലിയുമായി വരുന്നവര്‍ വിരളമെങ്കിലും ഇല്ലാതില്ല.

  ഇന്നലത്തെ ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ശ്രദ്ധിച്ചു. ജമാ അത്ത് ദാര്‍ശനികന്‍ എന്ന് വിശേഷിപ്പിക്കാവുന്ന സി. ദാവൂദും, ജമാ അത്ത് സ്ഥാപകന്‍ സയ്യിദ് മൌദൂദി സാഹിബിനെ ഇനിയും
  തള്ളിപ്പറഞ്ഞിട്ടില്ലാത്ത ഓ. അബ്ദുള്ളയും, ഹമീദ് വാണിമേലും ചര്‍ച്ചയില്‍ പങ്കെടുക്കുന്നു. വാര്‍ത്താ അവതാരകന്‍, വിനു, ഖുത്തുബാത്ത്തിലെ ഉദ്ധരണികളും, ജമ സാഹിത്യത്തിലെ പദങ്ങളും ഉദ്ദരിച്ച് കണ്ഫ്യൂഷന്‍ ഉണ്ടാക്കാതെ മലയാളികള്‍ക്ക് മനസ്സിലാവുന്ന ഭാഷയില്‍ ചോദ്യങ്ങള്‍ ചോദിച്ചു. പരുങ്ങിപ്പോയി ദാവൂദ്. ഫാറൂഖ് കോളേജ് കാമ്പസില്‍ SIO യുടെ സജീവ പ്രവര്‍ത്തകനായിരുന്ന, നന്നായി സംസാരിക്കുന്ന ചാലിക്കല്‍ ദാവൂദ് എന്ന ചുറു ചുറുക്കുള്ള ആ കുറിയ മനുഷ്യനെ വെറുതെ ഓര്‍ത്തുപോയി. പക്ഷെ, ചോദ്യത്തിനു മുന്‍പില്‍ ചൂളിപ്പോയി ദാവൂദ്. Students Islamic Organisation എന്ന sio യുടെ മുന്‍ പ്രവര്‍ത്തകന്‍ SIO എന്നത് ഒരു 'Specific Issue Organisation' ആണ് എന്ന് വിശദീകരിക്കുന്നുവോ എന്ന് തോന്നിപ്പോയി. 'മഴവില്‍ ലോകത്തെ ഇസ്ലാം' എന്ന അതിമനോഹരമായൊരു വാക്യം മലയാളത്തിനു നല്‍കിയ, ഈ വിഷയത്തില്‍ മികച്ചൊരു ചര്‍ച്ച പ്രബോധനത്തില്‍ നടത്തിയ ദാവൂദ്, വിനുവിന്റെ നേരിട്ടുള്ള ചോദ്യത്തിനു മുന്‍പില്‍ മഴവില്ല് പോലെ വളഞ്ഞതും, പുളഞ്ഞതും ഇന്നലെ A.N. news hour കണ്ടവര്‍ സാക്ഷിയായി.

  അച്ചുതാന്ദന്റെ ഭരണത്തിനു തുടര്‍ച്ച വേണം എന്ന് അവകാശപ്പെട്ടവര്‍ 15 മണ്ഡലങ്ങളില്‍ അച്ചുതാനന്ദ വിരോധികള്‍ക്ക് 'വോട്ടു നല്‍കും"! ലീഗ് candidate പി. കെ. ബഷീര്‍ രാഷ്ട്രീയ എതിരാളികളെ വകവരുത്തും എന്ന് പ്രസംഗിച്ചു എന്ന് ചന്ദ്രഹാസമിളക്കിയവര് ആ 'തീവ്രവാദിക്ക്' എതിരെ വോട്ടു ചെയ്യാതെ വീട്ടിലിരിക്കും!

  തീര്‍ച്ചയായും, ഹമീദിനെ ജമയുടെ നയം ഇനിയും മനസ്സിലായിട്ടില്ല. പക്ഷെ, അകത്തുള്ള ദാവൂദിനും അത് മനസ്സിലായിട്ടില്ല എന്ന് ഇന്നലെ അദേഹത്തെ ശ്രവിച്ച അനേക ലക്ഷം പ്രേക്ഷകര്‍ക്ക്‌ മനസ്സിലായി. ഈ നാടകത്തിന്‍റെ ഐറണിയും, ആന്റി ക്ലൈമാക്സും ഇത് തന്നെയാണ്. നേതാക്കള്‍ പത്രക്കാരെ നേരില്‍ കാണാതെ press note കൊടുത്തു വിട്ടു, രക്ഷപ്പെട്ടു. ഇനി ബുദ്ധി നേതൃ ത്വത്തിനു പണയപ്പെടുത്തിയ കുഞ്ഞാടുകള്‍ പടച്ചട്ടയണയും, അവര്‍ ആര്‍ത്തട്ടഹസിച്ചു വിളിക്കും. എന്നിട്ട് ഒരു നിശ്വാസത്തോടെ പറയും: "എങ്ങനെയുണ്ട് ഞങ്ങളെ പുദ്ധി!!!",

  ReplyDelete
 104. പോസ്റ്റ്‌ ചെയ്ത അന്ന് തന്നെ വായിച്ചിരുന്നു.
  ഇന്ന് കമന്റുകളെല്ലാം വായിച്ചു. ചര്‍ച്ച ആസ്വദിച്ചു കൊണ്ടിരിക്കുന്നു.


  Tracking....

  ReplyDelete
 105. വളരെ ശ്രദ്ധേയമായ വിലയിരുത്തല്‍ ...

  ട്രാക്കിംഗ് ....

  ReplyDelete
 106. Samshayam KuttanpillaApril 13, 2011 at 4:48 PM

  ഒരു ചെറിയ സംശയം. ഹമീദ് വാണിമേലി നെ ‍ "മൂര്‍ ത ദു " ആയി പരിഗണിക്കാമോ? (ജമാ അതില്‍ ചേരുമ്പോള്‍ കലിമ ചൊല്ലണം എന്ന് കേട്ടിട്ടോണ്ട്)

  ReplyDelete
 107. This comment has been removed by the author.

  ReplyDelete
 108. >>ഒരു ചെറിയ സംശയം. ഹമീദ് വാണിമേലി നെ ‍ "മൂര്‍ ത ദു " ആയി പരിഗണിക്കാമോ?<<
  ഇല്ല.
  >>ജമാ അതില്‍ ചേരുമ്പോള്‍ കലിമ ചൊല്ലണം എന്ന് കേട്ടിട്ടോണ്ട്<<
  ഇതിലും വലിയ പച്ച കള്ളങ്ങള്‍ ഇനിയും എത്ര കേള്‍ക്കാനിരിക്കുന്നു! പരലോകത്തെ ഭയമില്ലാത്തവര്‍ ഇതും ഇതിലപ്പുറവും പ്രചരിപ്പിക്കും.

  ഹമീദ് വാണിമേല്‍ ജമാഅത്തിന്റെ ആദര്‍ശത്തെയോ ലക്ഷ്യത്തെയോ തള്ളി പറഞ്ഞിട്ടില്ല. ഈ ആദര്‍ശവും ലക്ഷ്യവും കൈ വരിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ (നയ നിലപാടുകളില്‍ ) അഭിപ്രായ വ്യത്യാസം ഉണ്ടെന്നു പറയുകയാണ്‌ ചെയ്തത്. ഇത് വ്യക്തമായി അറിയാവുന്ന മറ്റു മത സംഘടനകള്‍ അദ്ദേഹത്തെ ഏറ്റെടുക്കാന്‍ ഒരു സാധ്യതയും ഇല്ല. കെഎംസിസി ഒ. അബ്ദുല്ലയെ ക്ഷണിച്ചു വരുത്തി അബദ്ധത്തില്‍ ചാടിയത് പോലെ, ഹമീദ് വാണിമേലിനെ ക്ഷണിച്ചു വരുത്തി അബദ്ധത്തില്‍ ചാടാന്‍ ആരും ഉണ്ടാവില്ലെന്ന് ഉറപ്പാണ്‌.

  ReplyDelete
 109. മലപ്പുറത്ത് പോളിങ് ശതമാനം കൂടുതൽ ഏറനാട്ടിൽ .. ജമ: തീരുമാനം ജനം എറ്റെടുത്തു

  ReplyDelete
 110. അച്ചുമാമന്‍റെ പൂച്ചു ഉടനെ പുറത്താകും. ശാന്തിഭൂഷണ്‍ കാശ് കൊടുത്താണു കേസുകള്‍ ജയിക്കുന്നത് എന്ന് സി ഡി പുറത്തായി. ഇലക്ഷന്‍ സമയത്ത് പിള്ളയെ എങ്നനെ യാണു അറെസ്റ്റ് ചെയ്യിപ്പിചതു എന്നു മനസിലായല്ലോ. അച്ചുമാമനെ ഇനി ജയിലില്‍ കാണേണ്ടി വരുമൊ? ഇത്രക്കു ക്രൂരനായ ഒരാളെ ഭരിപ്പിക്കുന്ന ജനങ്ങളെ വേണം പറയന്‍.

  ReplyDelete
 111. Shamsayam KuttanpillaApril 18, 2011 at 12:15 PM

  >>ജമാ അതില്‍ ചേരുമ്പോള്‍ കലിമ ചൊല്ലണം എന്ന് കേട്ടിട്ടോണ്ട്<<
  >>ഇതിലും വലിയ പച്ച കള്ളങ്ങള്‍ ഇനിയും എത്ര കേള്‍ക്കാനിരിക്കുന്നു! പരലോകത്തെ ഭയമില്ലാത്തവര്‍ ഇതും ഇതിലപ്പുറവും പ്രചരിപ്പിക്കും.<<
  മുനീര്‍ ഭായ് ഇതാണ് പാര്‍ട്ടി എന്നറിയില്ല. പക്ഷെ ജ: ഇ: യുടെ ഭരണ ഘടന ഒന്ന് എടുത്തു നോക്കൂ, ഈയിടെ ജനകീയ മാകാന്‍ മാറ്റിയിട്ടില്ലെങ്കില്‍ അതില്‍ കാണും ... രുകുന്‍ ആകാന്‍ കലിമ ചൊല്ലണം ഭായീ, ചൊല്ലണം.
  പണ്ട് ഇതിന്റെ പ്രസക്തിയെ പറ്റി ചോദിച്ചപ്പോള്‍ അത് കലിമ ഒന്ന് കൂടെ മനസ്സില്‍ ഉറപ്പിക്കാനാണ് എന്ന ഉത്തരമാണ് കിട്ടിയത്.
  ഇനി ഭരണ ഘടനയില്‍ കണ്ടില്ലെങ്കില്‍ പഴയ "ഒറിജിനല്‍" ജ: ഇ: കാരോട് ചോദിക്കൂ മുനീര്‍!!!

  ReplyDelete
 112. ജമാ അത്തെ ഇസ്ലാമി ഒരു രാഷ്ട്രീയ പാര്ടിയുമായി വരട്ടെ, എന്തിനീ പുകിലുകലത്രയും.....?

  ReplyDelete
 113. ഇവന്മാര്‍ എന്താ കേരള കോണ്‍ഗ്രസിന്‌ പഠിക്കുന്നോ ?

  ReplyDelete
 114. ഞാന്‍ പറഞ്ഞ നാടകത്തിലെ രണ്ടാം രംഗം തുടങ്ങുകയായി... :)

  ഹമീദ് വാണിമേല്‍ മുസ്‌ലിം ലീഗില്‍
  Published on Sat, 04/23/2011 -

  കോഴിക്കോട് : മുസ്‌ലിം ലീഗില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി ജമാഅത്തെ ഇസ്‌ലാമി വിട്ട ഹമീദ് വാണിമേല്‍ പ്രഖ്യാപിച്ചു. ശനിയാഴ്ച വൈകീട്ട് മൂന്ന് മണിക്ക് കോഴിക്കോട് ലീഗ് ഹൗസില്‍ നടക്കുന്ന ചടങ്ങില്‍ ഹെദരലി ശിഹാബ് തങ്ങളില്‍ നിന്ന് പാര്‍ട്ടി അംഗത്വം സ്വീകരിക്കുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പാര്‍ട്ടിയിലെ സ്ഥാനമാനങ്ങള്‍ തന്റെ പ്രവര്‍ത്തനം വിലയിരുത്തിയ ശേഷം ലീഗ് നേതൃത്വമാണ് തീരുമാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

  ജമാഅത്ത് പാര്‍ട്ടി രൂപീകരിച്ചത് തികഞ്ഞ കാപട്യമാണ്. സ്വന്തം പേര് പാര്‍ട്ടിയോട് ചേര്‍ത്ത് പറയാന്‍ പോലും നേതാക്കള്‍ ധൈര്യം കാണിക്കുന്നില്ല. ഇത് പ്രസ്ഥാനത്തിന്റെ ജനകീയ അടിത്തറയില്‍ അവര്‍ക്ക് തന്നെ വിശ്വാസമില്ലാത്തത്‌കൊണ്ടാണ്. കേരള-ദേശീയ രാഷ്ട്രീയത്തില്‍ ചലനം സൃഷ്ടിക്കാന്‍ പ്രസ്ഥാനത്തിന് കഴിയില്ല. അതുകൊണ്ട് തന്നെ പാര്‍ട്ടിക്ക് പ്രസക്തിയില്ലെന്നും ഹമീദ് വാണിമേല്‍ പറഞ്ഞു.

  ന്യനപക്ഷ സംഘടിത ശക്തിയെ ശിഥിലമാക്കാനുള്ള ഗൂഢലക്ഷ്യമാണിതിന് പിന്നില്‍ .പുതിയ പാര്‍ട്ടി രൂപവല്‍കരണ യോഗത്തില്‍ ബി.ജെ.പി നേതാവിനെ ക്ഷണിച്ചത് വിരോധാഭാസമാണ്. ഇത്തരം കാപട്യങ്ങള്‍ സഹിക്കാന്‍ കഴിയാത്തത് കൊണ്ടാണ് താന്‍ പാര്‍ട്ടി വിട്ടതെന്നും കേരളത്തിലെ ന്യൂനപക്ഷത്തിന്റെ സംഘടിത ശക്തിയായി നില്‍ക്കാന്‍ കെല്‍പുള്ള ഏകശക്തി മുസ്‌ലിം ലീഗ് ആണെന്നും അദ്ദേഹം പറഞ്ഞു.

  ജമാഅത്തെ ഇസ്‌ലാമിയുടെ മുന്‍ പൊളിറ്റികല്‍ സെക്രട്ടറി ആയിരുന്നു ഹമീദ് വാണിമേല്‍.

  ReplyDelete
 115. ജമാഅത്തെ ഇസ്ലാമി യുടെ ഭരണ ഘടന വായിക്കാത്തവര്‍ക്ക് ഈ ലിങ്ക് ഉപയോഗിക്കാവുന്നതാണ്.
  ഇവിടെ ക്ലിക്ക് ചെയ്യുക

  ReplyDelete
 116. ഒരു ശരിയായ ഇസ്ലാമിക സമൂഹത്തിന്റെ സ്രിഷ്ടിപ്പിന്റെതായ ആകുലതകൾ യശശരീരനായ
  കെടി അബ്ദു റഹീം സാഹിബുമായി പങ്കു വെക്കുമ്പൊൾ അദ്ദേഹം പറഞ്ഞ ഒരു
  കഥയുണ്ട് . ഒരു നാട്ടിലെ ആൾകാരെല്ലാം കൂടി ഒരു കുളം കുഴിക്കാൻ
  തീരുമാനിച്ചു. നാട്ടുകാർകു അത്യാവശ്യമായിരുന്നു അത്. പക്ഷെ കുളം
  കുഴിക്കാനുദ്ദേശിച്ച സ്ഥലം ആകെ കാടു പിടിച്ചു വ്രിത്തികേടായി
  കിടക്കുകയാണ്‌. അങ്ങിനെ ആദ്യം അവർ കാടു വ്രിത്തിയാക്കാൻ തീരുമാനിച്ചു.
  പണിയും തുടങ്ങി. അങ്ങിനെ വ്രിത്തിയാക്കി കൊണ്ടിരിക്കേ ഒരു തലമുറ കഴിഞ്ഞു
  പോയി. അടുത്ത തലമുറ കാണുന്നതു മുൻപെ പറന്ന പക്ഷികൾ കാടു
  വ്രിത്തിയാക്കുന്നതായിരുന്നു. അവരും ആ പണിയിൽ തന്നെ ഏർപെട്ടു. ആ പണിയിൽ
  ഏർപെട്ടു എന്നു മാത്രമല്ല ഈ വ്രിത്തിയാക്കൽ അണു ഞങ്ങളുടെ ഉത്തരവാദിത്വം
  എന്നു തെറ്റിദ്ധരിക്കുക കൂടി ചെയ്തു. അങ്ങിനെ കുളം വിസ്മ്രിതിയിലായി !
  http://liyanamol.blogspot.com/2011/05/blog-post.html

  ReplyDelete
 117. This comment has been removed by the author.

  ReplyDelete
 118. 'തിരൂകേശവും'' ഇസ്ളാമിക സംഘടനകളും..!!!
  =============================
  1

  “പ്രവാചക കേശം” വിഷയത്തില്‍ കാന്തപുരം മുസ്ളിയല്രെഛ വിമര്ശ്ക്കാ ന്‍ ജമാ അത്ത് ഇസ്ളാമിക്കാര്ക്കൊ ,മുജാഹിദുകള്ക്കൊു ധാര്മിഋകാവകാശമില്ല കാരണം, കാന്തപുരം ഈ രോമം കൊണ്ട് കളിക്ക്ക്കൂന്നതു ,സുന്നീ ലോകത്തിന്റെ (ഇതില്‍ , സുന്നികള്‍ എല്ല തരവും , ജമാ അത്തെ ഇസ്ളാമിക്കാര്‍, മുജാഹിദുകള്‍, തുടങ്ങിയ സുന്നത്ത്തു ജമാത്തിനെഅഹലുല്‍ ഹദീസിനെ അംഗീകരിക്കൂന്ന എല്ലാ വിഭാഗവും ഉള്പെയടും!) രണ്ടാം ഖൂര്ആനാെയി ഗണിക്കപ്പെടുന്ന സ്വഹീഹുല്‍ ബുഖാരിയിലും മുസ്ളീമിലും രേഖപ്പെടുത്തിയ വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തിലാണൂ ..!
  കിത്താബുല്‍ ഹജ്ജില്‍ പറയുന്നത് കാണൂക , ' പ്രവാചന്‍ ക്ഷുരകനെ വിളിച്ച് തല മുണ്ഡനം ചെയ്യുകയൂം തലയുടെ വലതു ഭാഗത്തെ മുടി അബു തല്‍ ഹത്തുല്‍ അന്സായരിക്കൂ സമ്മാനിക്കൂകയും (ബുഖാരി ) ഇടതു ഭാഗത്തെ മുടി അദ്ദേഹത്തേ ഏല്‍ പിച്ച ശേഷം അതു ജനങ്ങള്ക്കിലടയില്‍ വിതരണം ചെയ്യാന്‍ കല്‍ പിക്കൂകയും ചെയ്തു (മുസ്ളീം )

  ആറു ലക്ഷം ഹദീസുകള്‍ ശേഖരിച്ച ബുഖാരി ശുദ്ധീകരിച്ചു ശുദ്ധീകരിച്ചു അവയില്‍ നിന്നൂ ആറായിരത്തില്‍ പരം ഹദീസുകള്‍ മാത്രമാണൂരേഖപ്പെടുത്തിയിട്ടുള്ളത്...! ഹൊ എത്ര സൂക്ഷമത.!! അതു തന്നെ സഹീഹ്(പരിശുദ്ധമാണെന്ന് ) പൂര്ണൊമായും ബോദ്ധ്യപ്പെട്ടശേഷം ,ഓരൊ ഹദീസ് രേഖപ്പെടുത്തുമ്പോഴും അദ്ദേഹം ഓരൊ റക്കാത്ത് സ്പെഷല്‍ സുന്നത്തു നമസ്കരിച്ചു ഹദീസിന്റെ ആധികാരികത ഉറപ്പ് വരൂത്തുകയും ചെയ്തിരൂന്നൂ...? അങ്ങിനെ സുന്നീ മുസ്ളീം ലോകം (ഓര്ക്കൂപക ,സുന്നികള്‍ എന്നാല്‍ എ.പി , ഇ.കെ മാത്രമല്ല മുജഹിദുകളും ജമാ അത്തെ ഇസ്ളാമിക്കാരൂം ഉള്പെഎടെയാണൂ ) സര്ഗീകൃതമായി വിശ്വസിച്ച് പോരൂന്ന സ്വഹീഹുല്‍ ബുഖാരിയിലാണിതു രേഖപ്പെടുത്തിയിരിക്കൂന്നത് എന്നതിനാല്‍ അവയുടെ ആധികാരികതയെ തള്ളിപ്പറയാന്‍ ജമാഅത്ത് ഇസ്ളാമിക്കര്ക്കൂം മുജാഹിദുകള്ക്കൂം സാധിക്കൂകയില്ല !അങ്ങിനെ തള്ളിപ്പറയാന്‍ തുടങ്ങിയാല്‍ ,ആറു ലക്ഷത്തില്‍ നിന്നൂം ആറായിരം പൊയിട്ട് ആറെണ്ണം പോലും പിന്നെ ബുഖാരിയില്‍ ബാക്കി കാണില്ല..! ബുഖാരിയിലൊ മുസ്ളീമിലൊ അല്ലതെ മറ്റ് വല്ലവരൂടെയൂം റിപ്പോര്ട്ടു കളിലായിരൂന്നെങ്കില്‍ പറഞ്ഞ് നില്ക്കാമായിരൂന്നൂ കാന്തപുരം ആ പഴുതും അടച്ചുകൊണ്ടുള്ള തുറുപ്പാണൂ എടുത്തിട്ടത്..!!
  യഥാര്തുത്തില്‍ തിരൂകേശ വിവാദത്തിലൂടെ വെട്ടിലായത് കാന്തപുരമല്ല മറിച്ചു മുജാഹിദുകാരൂം ജമാഅത്തെ ഇസ്ളാമിക്കാരൂമാണൂ എന്നതാണൂ രസകരം ,

  ' സത്യം പറഞ്ഞാല്‍ അച്ചന്‍ അമ്മയെ തല്ലും , പറഞ്ഞില്ലെങ്കില്‍ അച്ചന്‍ പട്ടിയിറച്ചി തിന്നൂം ''
  ,ഈ പരൂവത്തിലാണൂ നമ്മുടെ പുരോഗമന(?) സംഘടനകള്‍..! ഇനിയും ഈ സമുദായത്തേക്കൊണ്ട് പട്ടിയിറച്ചി തീറ്റിക്കണൊ എന്ന് സ്വയം ചോദിക്കൂക , ഇത്രയും കാലം തീറ്റിച്ച സ്വപ്രസ്ഥാനങ്ങളിലെ പൂരോഹിതന്മാര്ക്ക്ു തല്ല് കൊടൂക്കണൊ എന്നൂ സമുദായം തീരൂമനിക്കട്ടെ

  ഇവിടെ കാന്തപുരവും അദ്ദേഹത്തിന്റെ അനൂയായികളും ചെയ്യേണ്ട ഒന്നൂണ്ട് ,തിരൂ കേശം പ്രവാചകന്റെത് തന്നെയാണെന്ന് ഉറപ്പൂള്ള സ്ഥിതിക്ക് പ്രവാചകന്റെ തിരൂ സുന്നത്ത് അതേ പടി പകര്ത്താ ന്‍ അവര്‍ ബാദ്ധ്യസ്ഥരാണൂ ( മുജാഹിദുകളോടും ജമാ അത്ത് കാരോടും പോകാന്‍ പറ അവര്‍ സുന്നത്തു നിഷേധികള്‍..!) അതായത് പ്രദര്ശി്പ്പിക്കപ്പെട്ട പ്രവാചക കേശത്തിന്റെ അതേ നീളത്തില്‍ അവര്‍ മുടി നീട്ടി വളര്ത്തു ക... എന്നാലെ സുന്നത്ത് പൂര്ണതമാകൂ.., സുന്നത്ത് പ്രദര്ശിിപ്പിച്ചാല്‍ മാത്രം പോരാ അത് ജീവിതത്തില്‍ പകര്ത്തു കയും വേണം..! കാന്തപുരവും അനൂയായികളൂം താടി നീട്ടി വളര്ത്തു ന്നത് പോലെ മുടിയും നീട്ടി വളര്ത്തു ക ..! (സ്വാമിമാരെ പോലെ ) സുന്നത്ത് നീണാല്‍ വാഴട്ടെ..!

  omermuktar@hotmail.com

  ReplyDelete
 119. തിരൂകേശവുംഇസ്ളാമിക(?) സംഘടനകളും..!!!

  2

  കഷ്ടം അതല്ല! മുടി ഒറിജിനലാണൊ അല്ലയൊ എന്നതിലേക്ക് എത്തി നില്ക്കൂന്നൂ ചര്ച്ചടകള്‍ എന്നതിലാണൂ .അപ്പോള്‍ ഒറിജിനലാണെങ്കില്‍ ആ മുടിക്കെട്ടിന്റെ ഏതാനൂം ഇഴകള്‍ ഹിറാ സെന്ററിലും , മുജാഹിദ് സെന്ററിലൂം കൊണ്ട് പോയി വെക്കൂം എന്നൂ ഉറപ്പായി.. അസ്സലായിട്ടൂണ്ട് ,മക്കാ മുശിരിക്കൂകള്‍ പോലൂം ഇത്ര പോയില്ല, ഒരൂ ഫോട്ടൊ പോലും ലഭ്യമല്ലാത്ത ഒരൂ പ്രവചകന്റെ കാര്യത്തിലാണിവരൂടെ 'മുടിയാട്ടം'' അപ്പൊ പിന്നെ കാന്തപുരം എത്ര ഭേദം! ഈ മുടിയുടെ ഹദീസ് ബുഖാരിയിലെ മറ്റു പല ഹദീസുകളുമായി തട്ടിച്ചു നോക്കൂമ്പൊള്‍ എത്ര ഭേദം.!! മൂക്ക് പൊത്തുന്ന ഹദീസുള്‍ കാണാം അങ്ങ് ആഴത്തില്‍ ചെല്ലുമ്പോള്‍

  അല്ലാഹുവിന്റെ ഗ്രന്ഥത്തിന്ന് പുറമേ ( അല്ലഹുവിലൂം അവന്റെ ഖൂര്‍ ആനിനൂം പുറമേ മറ്റേത് ഹദീസിലാണിവര്‍ വിശ്വസിക്കൂന്നത് 45:6 ) മനൂഷ്യ നിര്മിുത ഹദീസുകള്‍ തേടി പോയാല്‍ പ്രവാചകന്റെ മുടി മാത്രമല്ല ,വിസര്ജ്യ ങ്ങള്‍ വരെ തേടിപ്പിടിച്ച് മര്ക്ക്സ്സില്‍ കൊണ്ട് വന്ന് വെക്കൂകയും കാന്തപുരവും അനൂയായികളും അവയെ ആരാദ്ധ്യവസ്തുവാക്കൂകയൂം ചെയ്യും ! അതിനവര്ക്ക്് ബുഖാരിയിലും മുസ്ളീമിലും തെളിവും കാണൂം ,നിഷേധിക്കാന്‍ മുജാഹിദുകള്ക്കൂം ജമാത്ത് ഇസ്ളാമിക്കാര്ക്കൂം സാധിക്കൂകയൂം ഇല്ല കാരണം ,എതിരാളികളുടെ പക്കലുള്ള തെളുവുകളെ (ബുഖാരി ) നേരത്തേ അംഗീകരിച്ചത് കൊണ്ട് തന്നെ...!
  ചോദ്യം ചെയ്യുക , നിങ്ങളുടെ പണ്ഠിതന്മാരെ ,ഖുര്‍ ആന്‍ വിരൂദ്ധമായ ഇത്തരം ഹദീസ് സമാഹരങ്ങളെ ഇനിയും കെട്ടിപൂണരൂന്നത് എന്തിനാണെന്ന്? വലിച്ചെറിയുക ബുഖാരിയൂം മുസ്ളിമും എന്നിട്ട് മുടിയും ,നഖവും ശിര്ക്ക ന്‍ കല്ലും (ഹജറുല്‍ അസ് വദ്) ഇല്ലാത്ത , വിശുദ്ധ ഖുര്‍ ആനിലേക്ക് മടങ്ങുക അല്ലെങ്കില്‍ കൂറഞ്ഞ പക്ഷം ബൂഖാരി പൊളിച്ചെഴൂതാനെങ്കിലൂം ആവശ്യപ്പെടുക,ശൈഖ് മുഹമ്മദ് കാരക്കൂന്നൂം ,ആരിഫലിയും,ഒ,ആബ്ദുറഹ് മാനൂം,ഹുസ്സൈന്‍ മടവൂരൂം ,അബ്ദുസ്സലാം സുല്ലമിയും,എം.എം അക്ബറും ,അബ്ദുസ്സമദ് സമദാനിയും ഇക്കാര്യത്തില്‍ വാ തുറക്കാതിരിക്കൂന്നതെന്തുകൊണ്ടന്ന് ചോദിക്കൂക വിദ്വാന്ന് ഭൂഷണമായ മൌനം പാലിക്കൂന്നത് എതായാലും ഈമാന്റെ ലക്ഷ്ണമായി പരിഗണിക്കനാവില്ല...!! ആദ്യം ഈ ദീന്‍ അവരെല്ലാവരൂം കൂടി ഒന്ന് ശുദ്ധീകരിക്കട്ടെ അവര്‍ എന്നിട്ട് മതി ദീനിലേക്ക് ആളെ കൂട്ടല്‍,അല്ലെങ്കില്‍ ഒരൂ വഴിക്ക് ആളെ കൂട്ടി വരൂമ്പോള്‍ മറ്റൊരൂ വഴിക്ക് ഇതില്‍ നിന്ന് ആളുകള്‍ പോയി കൊണ്ടിരിക്കൂം....!
  ............-------------------------

  നാം നിനക്ക്‌ 'വേദ ഗ്രന്ഥം' ഇറക്കിത്തന്നിരിക്കുന്നു എന്നത്‌ തന്നെ അവര്ക്ക്ജ‌ മതിയായിട്ടില്ലേ ? (29:51)

  ....................................-----------------------------
  അന്ന് റസൂല്‍ പറയും, ' എന്റെ നാഥാ ഈ ജനം വിശുദ്ധ ഖുര്ആുനിനെ തീര്ത്തുംല അവഗണിച്ചു കളഞ്ഞു ' ( 25 :30 )
  -------------------------------------------------------------
  'അല്ലഹുവിലൂം അവന്റെ ഖൂര്‍ ആനിനൂം പുറമേ മറ്റേത് ഹദീസിലാണിവര്‍ വിശ്വസിക്കൂന്നത് ? '' വി,ഖുര്‍ ആന്‍ 45:6)
  .....................-------------------------------------------------
  ...അവര്‍ ഇ ഖുര്ആ:നെക്കുറിച്ച്‌ ചിന്തിക്കുന്നില്ലേ...? അവരുടെ ഹൃദയങ്ങള്‍ പൂട്ടിട്ടു പോയോ...? (47:25)
  .................--------------------------------------------------------------------------------------------------

  അല്ലാഹു ഇറക്കിയത്‌ കൊണ്ട്‌ ആര്‍ വിധിക്കുന്നില്ലയോ അവര്‍ തന്നെയാണ്‌ അവിശ്വാസികള്‍; അക്രമികള്‍; ധിക്കാരികള്‍. (5:45, 46, 47)
  ---------------------------------------------------------------------------------------------------------
  മതപരമായ ഒരു കാര്യവും ഇൗ ഗ്രന്ഥത്തില്‍ വിട്ടു പോയിട്ടില്ല. (6:3)
  ------------------------------------------------------------------------------------------------------------------------------
  അവരുടെ തന്നിഷ്‌ടങ്ങളെ പിമ്പറ്റരുത്‌. പറയുക. അല്ലാഹു ഏതൊരു ഗ്രന്ഥം ഇറക്കിയോ ഞാനതില്‍ വിശ്വസിക്കുന്നു. (41:16)
  -------------------------------------------------------------

  'ഒരു കാലഘട്ടത്തിനുശേഷം ഖുര്ആ:നിലെ അല്ഭുപതവാര്ത്തദകള്‍ മഹത്തായ സത്യങ്ങള്‍ നിങ്ങള്ക്ക്: ബോധ്യപ്പെടും'. (വി: ഖു: 38: 88).


  ഒമര്‍ മുക്താര
  omermuktar@hotmail.com

  ReplyDelete
 120. എല്ലാ പാര്ട്ടികല്ക്കും തീരുമാനമെടുക്കുവാൻ സ്വാതന്ത്ര്യമുള്ള ഈ രാജ്യത്ത് ഒരു പാര്ടി മാത്രം തീരുമാനം എടുക്കുമ്പോൾ അതിത്ര ചര്ച്ച ചെയ്യപ്പെടാൻ എന്തിരിക്കുന്നു? പിന്നെ ജമാഅത്ത് വളരെ ചെറിയ ഒരു സംഘമല്ലേ? പിന്നെ എന്തിനാ മൂട്ടയെ കൊല്ലാൻ തോക്കെടുക്കുന്നു?എന്നിട്ടും പിണറായിക്കോ മറ്റാർക്കെങ്കിലുമോ അസ്വസ്ഥത തോന്നുന്നുവെങ്കിൽ സംഗതി വേറെ എന്തോ ആണ്..അത് കേരളത്തിനു മനസ്സിലാകുന്നുണ്ട്..വേണ്ടുവോളം..

  ReplyDelete

LinkWithin

Related Posts Plugin for WordPress, Blogger...

ShareThis