അബ്ദുല്‍ നാസര്‍ മഅദനി മൂന്നു 'സ്വലാത്ത്' ചൊല്ലി എന്നാരെങ്കിലും പറയുന്നത് ഒരു മാതൃഭൂമി ലേഖകന്‍ കേട്ടാല്‍ പിറ്റേന്നത്തെ പത്രത്തിലെ പ്രധാന തലക്കെട്ട് 'മദനി ത്വലാക്ക് ചൊല്ലി' എന്നാവും എന്ന് എന്‍റെ ഒരു സുഹൃത്ത് തമാശ പറഞ്ഞത് ഓര്‍ക്കുന്നു. ലേഖകന്മാരുടെ ചിന്തയെ മാതൃഭൂമിയുടെ നല്ലിടയന്മാര്‍ മെരുക്കിയെടുത്തത് അത്തരത്തിലായതിനാല്‍ മറ്റൊന്ന് പ്രതീക്ഷിക്കുക വയ്യ. സ്വലാത്ത് എന്ന വാക്ക് കക്ഷി ആദ്യം കേള്‍ക്കുകയാവും. കാര്യമൊക്കെ അന്വേഷിച്ചു വരുമ്പോഴേക്കും കോട്ടയം പത്രം എസ്കളൂസീവ് ബാനര്‍ വെച്ച് അച്ചു നിരത്തിയുമിരിക്കും. പിന്നെ വാഷ് ചെയ്തു പാകപ്പെടുത്തിയ 'മാതൃഭൂമി ബുദ്ധി' വെച്ച് ചിന്തിച്ചാല്‍; സംഗതി ചൊല്ലിയത് മഅദനിയാണ്, എണ്ണം മൂന്നാണ്. പിന്നെ ത്വലാക്കല്ലാതെ മറ്റൊന്നാവാന്‍ വഴിയില്ലല്ലോ!
ഇത്രയുമോര്ത്തതും പറഞ്ഞതും കേരളകൌമുദിക്കും ബാധകമാവുന്നത് കഴിഞ്ഞ ദിവസം ഈ രണ്ടു പത്രങ്ങളും പ്രസിദ്ധീകരിച്ച വാര്‍ത്തകളാണ്. 'മഅദനിക്കെതിരെ സാക്ഷി പറഞ്ഞവരെ ഭീഷണിപ്പെടുത്തി സ്വാധീനിക്കാന്‍ ശ്രമിച്ച അഞ്ചംഗസംഘത്തെ' കുറിച്ചുള്ള കര്‍ണാടക പോലീസിന്റെ പച്ചക്കള്ളം അപ്പടി വിഴുങ്ങി വായനക്കാര്‍ക്ക് ചര്‍ദ്ദിച്ചു കൊടുത്ത കന്നഡ പത്രങ്ങളെ കോപ്പിയടിക്കാന്‍ ഇവര്‍ കാണിച്ച തൊലിക്കട്ടി അപാരം തന്നെയാണ്. ഷാഹിന എന്ന കഥാനായിക തെഹല്‍ക്കയുടെ റിപ്പോര്‍ട്ടര്‍ ആവുന്നതിനു മുമ്പ് ഏഷ്യാനെറ്റില്‍ ജോലി ചെയ്തിരുന്നു. അഥവാ, ഈ പറഞ്ഞ മലയാള പത്ര പ്രവര്‍ത്തകരുടെ കൂടെ പത്രസമ്മേളനങ്ങളും യുവജനോത്സവങ്ങളും ബന്ദ് - ഹര്‍ത്താലുകളും റിപ്പോര്‍ട്ട് ചെയ്തും ബിസ്കറ്റും ചായയും കുടിച്ചും ഒപ്പമുണ്ടായിരുന്നു. വാര്‍ത്ത പ്രസിദ്ധീകരണത്തിനു മുമ്പ് നേരിട്ട് വിളിച്ചു കാര്യമന്വേഷിക്കാന്‍ ഷാഹിനയുടെ നമ്പര്‍ കിട്ടിയില്ലെന്ന് ബാംഗ്ലൂര്‍ ലേഖകന്‍ ബിജുരാജ് വിശദീകരിക്കുമ്പോള്‍ അത് അതുപോലെ വിശ്വസിക്കാന്‍ ഡസ്കിലുള്ളവര്‍ക്കേ സാധിക്കൂ. പോലീസ് ഭാഷ്യത്തില്‍ അല്പം പോലും സംശയം രേഖപ്പെടുത്താത്ത തരത്തില്‍ ന്യൂസ് പ്രസിദ്ധീകരിച്ചത്തിന്റെ പിറ്റേന്ന് തന്നെ ഇത് വ്യാജ കേസായിരുന്നുവന്നു കേരള പത്രപ്രവര്‍ത്തക യൂണിയന് ബോധ്യപ്പെട്ടെങ്കില്‍ ഈ രണ്ടു പത്രങ്ങളുടെയും താല്പര്യം എന്തായിരുന്നുവെന്ന് ഊഹിക്കാവുന്നതേ ഉള്ളൂ.
മാധ്യമഭീകരതയെ കുറിച്ച് മുമ്പ് കുറെ പറഞ്ഞതാണ്. ഷാഹിന സംഭവത്തോടെ അതിന്റെ മറ്റൊരു മുഖമാണ് അനാവൃതമായിരിക്കുന്നത്. പത്രവാര്‍ത്തയും മറ്റും അവിടിരിക്കട്ടെ. ഷാഹിന എന്ന പത്രപ്രവര്‍ത്തകക്കെതിരെ കര്‍ണാടക പോലീസ് എടുത്തത് വ്യാജ കേസാണ് എന്നത് ഒരു ദിവസം കൊണ്ട് ബോധ്യപ്പെട്ട 'കേരള പത്രപ്രവര്‍ത്തക യൂണിയനിലെ' എത്ര പേര്‍ക്ക്, ഇതേ പോലീസ് മഅദനിക്കെതിരെ കെട്ടിച്ചമച്ച പച്ചക്കള്ളങ്ങളെ കുറിച്ച് ബോധ്യമുണ്ട്? ഷാഹിനയെ ഭീകരയാക്കിയത് കര്‍ണാടക പോലീസ്, മഅദനിയെ ഭീകരനാക്കിയതും കര്‍ണാടക പോലീസ്. കൊടകും ഇഞ്ചികൃഷിയും ഗൂഡാലോചനയും ഒരു 'നുള്ള് ശാമ' കൂടി ചേര്‍ത്ത് വായനക്കാര്‍ക്ക് വിളമ്പിയതല്ലാതെ അതിന്റെ സത്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ എത്ര പേര്‍ ശ്രമിച്ചിട്ടുണ്ട്? അതിനു വേണ്ടി ലേഖന പരമ്പര എഴുതിയ പത്രങ്ങളെ കൂടി ഭീകര ബന്ധം ആരോപിച്ച് മാറ്റി നിര്‍ത്താനുള്ള ശ്രമമല്ലേ ഇവിടെ നടന്നിട്ടുള്ളത്? പത്രപ്രവര്‍ത്തക യൂണിയന് ഇത്രവേഗം പൊള്ളിയത് ഭ്രാന്തു വന്നത് ആരാന്റമ്മക്കല്ലാത്തത് കൊണ്ട് മാത്രമാണ്.
മഅദനിയുടെ അറസ്റ്റിനു മുമ്പ് അദ്ദേഹത്തോട് അനുകമ്പ കാണിച്ച മാധ്യമങ്ങള്‍ കൂടി ഇപ്പോള്‍ അദ്ദേഹത്തിനെതിരെയുള്ള വാര്‍ത്തകളില്‍ മസാല ചേര്‍ക്കുന്നത് കാണുമ്പോള്‍ ദുഃഖം തോന്നാറുണ്ട്. ഇത് ഒരു പുനരാലോചനയുടെ സമയമാണ്. കര്‍ണാടക പോലീസിന്റെ തനിനിറം സ്വന്തം പത്രപ്രവര്‍ത്തകക്ക് പോലും അനുഭവമായിരിക്കുന്ന വേളയില്‍ ഒരു നിരപരാധി ജയിലില്‍ കിടന്നു നരകിക്കാന്‍ ഇടയായതിനു പിന്നിലെ കള്ളക്കളികളെ കുറിച്ച് സമൂഹത്തെ ബോധ്യപ്പെടുത്താന്‍ മാധ്യമങ്ങളെ ഉപദേശിക്കാന്‍ മാധ്യമ സംഘടനകള്‍ മുന്നോട്ടു വരണം. ജസ്റ്റിസ് മഅദനി ഫോറം പോലുള്ള സംരംഭങ്ങളുമായി സഹകരിച്ചു ഇരട്ടനീതിക്കെതിരെ ശബ്ദമുയത്താന്‍ കഴിയണം. ഇനിയൊരു മഅദനി ഉണ്ടാവാതിരിക്കാന്‍ മാധ്യമ ജാഗ്രത ഏറെ സഹായിക്കും.



'ഭീകരരെ ഉണ്ടാക്കി നല്‍കപ്പെടും' എന്നൊരു ബോര്‍ഡ് കൂടി കര്‍ണാടക പോലീസ് സ്റ്റേഷനുകളില്‍ സ്ഥാപിക്കണം. :)
ReplyDeleteഇതിനൊക്കെ എന്തു പറഞ്ഞിട്ട് എന്തു കാര്യം മാഷേ...
ReplyDeleteനല്ല വീക്ഷണം.
ReplyDeleteമസാല ചേര്‍ന്ന വാര്‍ത്തകള്‍ക്ക് വായനക്കാര്‍ കൂടുമ്പോള്‍ പത്ര ബിനിസനസ്സുകാര്‍ ഇതൊക്കെ ചെയ്യും . ഇനി ചിലപ്പോള്‍ സ്വന്തം വീട്ടുകാരുടെ ചിത്രങ്ങള്‍ വരെ പത്രത്തിലിട്ടെന്നും വരും .
ReplyDeleteമതപരമായ എല്ലാ കെട്ടുപാടുകളും ഉപേക്ഷിച്ചു എന്ന് പറയുന്ന, അറിയപ്പെടുന്ന പത്രപ്രവര്‍ത്തകയായ ശാഹിനക്ക് ഈ ഗതിയാണെങ്കില്‍ സാധാരണക്കാരുടെ കാര്യം എന്തായിരിക്കും.
ReplyDeleteഈ കര്‍ണാടക സര്‍കാരിന്റെ കസ്റ്റഡിയില്‍ കഴിയുന്ന മഅദനിയുടെ കാര്യം ഏതാണ്ട് ഊഹിക്കാം ഇപ്പോള്‍! :(
This comment has been removed by the author.
ReplyDelete"പ്രകൃതി വിരുദ്ധ ലൈംഗികതയും ബലാത്സംഗവും: നിത്യാനന്ദയ്‌ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു
ReplyDeletePosted on: 30 Nov 2010
ബാംഗ്ലൂര്‍: വിവാദ സ്വാമി നിത്യാനന്ദയ്ക്കും നാല് അനുയായികള്‍ക്കുമെതിരെ കര്‍ണാടക ക്രൈംബ്രാഞ്ച് പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം ബലാത്സംഗം, പ്രകൃതി വിരുദ്ധ ലൈംഗികത, തട്ടിപ്പ് , വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് സി.ഐ.ഡി. രാമനഗരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ടിനു മുന്‍പാകെ 430 പേജ് വരുന്ന കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ കെ. എന്‍. യോഗപ്പയുടെ നേതൃത്വത്തിലാണ് കേസന്വേഷിച്ചത്. നിത്യാനന്ദയുടെ പൂര്‍വ അനുയായികളായ കെ. ലെനിന്‍, ടി. എന്‍. വിശ്വനാഥ് എന്നിവര്‍ നല്‍കിയ പരാതിയിന്മേലാണ് അന്വേഷണം നടത്തിയത്. ആശ്രമമടക്കം വിവിധ സ്ഥലങ്ങളില്‍നിന്നായി 60 രേഖകള്‍ ശേഖരിച്ചു. 101 സാക്ഷികളെ വിസ്തരിച്ചു.
നഗരപ്രാന്തത്തിലെ ബിഡദിയില്‍ ആശ്രമം നടത്തിയിരുന്ന നിത്യാനന്ദ 2010 ഏപ്രിലിലാണ് മാധ്യമശ്രദ്ധയിലെത്തുന്നത്. തെന്നിന്ത്യന്‍ നടി രഞ്ജിതയും നിത്യാനന്ദയും ഉള്‍പ്പെടുന്ന വീഡിയോദൃശ്യങ്ങള്‍ ചില തമിഴ് സ്വകാര്യ ചാനലുകളില്‍ വന്നതോടെയാണ് സംഭവം വിവാദമാകുന്നത്. ഇതേത്തുടര്‍ന്ന് ഏപ്രില്‍ 21ന് നിത്യാനന്ദയെ ഹിമാചല്‍ പ്രദേശില്‍നിന്ന് അറസ്റ്റുചെയ്തു.
അന്വേഷണത്തിനിടെ ഒരു വനിതാ സാക്ഷിയുടെ മൊഴി പോലീസിന് നിര്‍ണായക തെളിവായി. ബിഡദി ആശ്രമത്തിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും വെച്ച് തന്നെ നിരവധി തവണ നിത്യാനന്ദ പീഡിപ്പിച്ചതായി പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത സാക്ഷി അന്വേഷണോദ്യോഗസ്ഥനു മുന്‍പില്‍ മൊഴി നല്‍കി. ലൈംഗിക താത്പര്യങ്ങള്‍ക്കു വഴങ്ങിയാല്‍ മോക്ഷം ലഭിക്കുമെന്ന് നിത്യാനന്ദ പറഞ്ഞതായി ഇവര്‍ മൊഴിയില്‍ ആരോപിക്കുന്നു.
ആശ്രമത്തില്‍ നടത്തിയ അന്വേഷണത്തിലും ഇതിനെ സാധൂകരിക്കുന്ന നിരവധി തെളിവുകള്‍ ലഭിച്ചതായി പോലീസ് പറയുന്നു. ലൈംഗികതയിലൂടെ ആത്മീയാംശവും മോക്ഷവും ലഭിക്കുമെന്ന് ഭക്തരെ വിശ്വസിപ്പിക്കുന്ന തരത്തില്‍ ഇവര്‍ തമ്മില്‍ ഒപ്പിട്ട സമ്മതപത്രങ്ങളുടെ കോപ്പിയും ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഇത്തരം സമ്മതപത്രങ്ങളില്‍ ഭൂരിഭാഗവും കേസ് വെളിച്ചത്ത് വരുന്നതിന് ദിവസങ്ങള്‍ക്കു മുമ്പ് നശിപ്പിച്ചു കളഞ്ഞതായും അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. നിത്യാനന്ദ ഉള്‍പ്പെടുന്ന സി.ഡി. ഫോറന്‍സിക് പരിശോധനയ്ക്കയച്ചിരുന്നു. സി.ഡി.യിലുള്ളത് നിത്യാനന്ദയാണെന്ന് തെളിഞ്ഞിട്ടുണ്ട്.
അതേ സമയം തനിക്കതിരെ രണ്ട് എഫ്. ഐ. ആറുകള്‍ തള്ളണമെന്ന നിത്യാനന്ദയുടെ പാരാതിയിന്മേലുള്ള വിചാരണ ഡിസംബര്‍ ഒന്നിലേക്ക് മാറ്റി."
(mathrubhumi daily.
30.11.10)
"ഇതും കര്‍ണ്ണാടക പോലിസ് തന്നെ.
വാര്‍ത്ത ഇതേ മാതൃഭുമിയില്‍.
മദനി ആയാലും സ്വാമി ആണെങ്കിലും നിയമ നടപടികള്‍ നേരിട്ടേ പറ്റു.
ഷാഹിനയെ ചുണ്ടിക്കാട്ടി മദനിയെ രക്ഷിക്കാനുള്ള ശ്രദ്ധെയന്റെ അമിത ഉത്സാഹം കണ്ടു
എഴുതി പോയതാണ്"
നിത്യാനന്ദയുടെതായി പുറത്തു വന്നത്, കിന്നാരത്തുമ്പിയെ വെല്ലുന്ന നീല ചിത്രമായിരുന്നുവെങ്കില്‍ മദനിയുടെ പേരില്‍ നടന്നതൊക്കെ കള്ളനാടകങ്ങള്‍ ആയിരുന്നു സിംഹവാലന്‍. അതിലെ മറ്റൊരു രംഗമാണ് ഷാഹിനപര്‍വ്വം. സ്വാമിയുടെ (പൂര്‍വ)അനുയായികളുടെ വികാരവിക്ഷോഭങ്ങള്‍ ടീവിയില്‍ കണ്ടതില്‍ നിന്നും, സ്വാമിയെയെങ്ങാന്‍ ഉള്ളിലാക്കിയിരുന്നില്ലായിരുന്നുവെങ്കില്‍ എന്ത് നടക്കുമായിരുന്നുവെന്ന് നമുക്ക് ഊഹിക്കാവുന്നതേ ഉള്ളൂ.
ReplyDelete"മദനിയുടെ പേരില്‍ നടന്നതൊക്കെ കള്ളനാടകങ്ങള്‍ ആയിരുന്നു സിംഹവാലന്"
ReplyDeleteആണോ " എന്താ ഒരു ഉറപ്പ്!!!!
ഷാഹിനയുടേത് അങ്ങിനെയാണെന്ന കേരള പത്രപ്രവര്‍ത്തക യൂനിയനുള്ള അതെ ഉറപ്പു തന്നെ അനോണീ....
ReplyDeleteഫൂഉ....... മാധ്യമ കൂതരകള്‍ .....ഇവര്‍ക്ക് എവിടെ ഈ വാര്‍ത്തക്ക് എതിരെ സംസാരിക്കാന്‍ നേരം?എന്തായിരുന്നു കോലാഹലം..മദനിയെ അറസ്റ്റു ചെയ്യാന്‍ പോകുന്ന സമയത്ത് ,ഈ പറയുന്ന കുത്തക ,സാമ്രാജ്യതത്തിനു കൂട്ടികൊടുപ്പ് വേല ചെയ്യുന്ന സിണ്ടിക്കേറ്റ് മാധ്യമങ്ങള്‍ .മദനിയുടെ വേലിക്ക് ചുറ്റും ലൈവ് ടെലി കാസ്ടിനു വേണ്ടി കൂടാരവും കെട്ടി ഇരുന്നത് നാം കണ്ടിരുന്നു.അതേ മാധ്യമങ്ങള്‍ മലെഗാവ് സ്ഫോടനങ്ങളില്‍ ഉള്‍പെട്ട കള്ള സ്വാമിയെയും ,കേണലിനെയും അറ്റസ്റ്റു ചെയ്തപ്പോള്‍ ആ വാര്‍ത്തകള്‍ ചരമ കൊളത്തിന്റെ അടിയില്‍ ഒളിപ്പിക്കാന്‍ ശ്രമിച്ചതും നാം കണ്ടതാണ്...നാം കണ്ടു വിശ്വസിച്ചു പോയ ബരക്ക ദത്തുമാരും ...മറ്റും ചെയ്യുന്നത് അമേരിക്കയുടെയും ..ഈ ഇന്ത്യയെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന ഫാസിസ്റ്റ് ശക്തികളുടെയും കാശ് വാങ്ങി ,തങ്ങള്‍ക്കു കൂടി അനുകൂലമാകുന്ന സര്‍ക്കാരുകളെ പ്രതീക്ഷിക്കാന്‍ നടത്തുന്ന "രാഷ്ട്രീയ ഉപജാപങ്ങളുടെ കൂട്ടിക്കൊടുപ്പുകാരുടെ ജോലി "മാത്രമാണ് എന്ന് അറിയുമ്പോള്‍ ,യഥാര്‍ത്ഥത്തില്‍ നഷ്ട്ടപ്പെടുന്നത് ,സ്വാതന്ത്രത്തിനു വേണ്ടി പോരാടിയ അനേകം മാധ്യമങ്ങളുടെ സല്പേര് കൂടിയാണ് എന്ന് ഓര്‍ക്കുന്നത് നന്ന് .
ReplyDeleteഒരു പേരിലെന്തിരിക്കുന്നു എന്നതു പണ്ട് ,
ReplyDeleteഇന്ന് എല്ലാം പേരിലാണ് കാര്യങ്ങളുടെ കിടപ്പ്!
ഇവിടെ ഇപ്പോള്‍ എല്ലാം തീരുമാനിക്കുന്നത് മാധ്യമങ്ങളാണ്. നമ്മള്‍ അത് കണ്ടും കേട്ടും മിണ്ടാതെ ഇരിക്കുക. അഥവാ മിണ്ടിയാല്‍ നമ്മള്‍ക്കും എതിരെ വാളുയര്ത്താന്‍ അവര്‍ക്ക് മാത്രേ അധികാരം ഉള്ളു..നമ്മള്‍ വായ പൊത്തി മിണ്ടാതിരിക്കുക...!!!!
ReplyDeleteവളരെ പ്രസക്തം...
ReplyDeleteപോസ്റ്റിനു ആശംസകള്‍.!
good post
ReplyDeletegood post
ReplyDeleteമാധ്യമങ്ങള്‍ക്ക് അവരുടെ സര്കുലെഷനില്‍ കുറഞ്ഞ് മറ്റെന്തു താല്‍പ്പര്യം എല്ലാം ബിസിനെസ്സ് തന്നെ, സത്യസന്ധത ഇന്ന് കിട്ടാകനിയാണ്. അത് ഷാഹിന ആയാലും മദനി ആയാലും അവര്‍ക്ക് പത്തു കോപ്പി അധികം വില്‍ക്കണം.അതിനു തന്നെയാണ് സ്വാമിയുടെ XXX കഥകളും കൂട്ടത്തില്‍ കൊടുക്കുന്നത് അല്ലാതെ അത്തരം പത്രങ്ങള്‍ സത്യസന്ധമായി വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കുമെന്നത് കരുതുകവയ്യ. ഭൂരിപക്ഷ താല്‍പ്പര്യം സംരക്ഷിച്ചാല്‍ മാത്രമേ ചില പത്രങ്ങള്‍ക്കു നിലനില്‍പ്പ് തന്നെയുള്ളൂ. അപ്പോള്‍ ന്യുനപക്ഷ വേട്ട അവര്‍ക്ക് നിര്‍ബ്ബന്ധമായി വരുന്നു.
ReplyDeleteനല്ല പോസ്റ്റ്, ആശംസകള്‍.
" Anonymous said...
ReplyDelete"മദനിയുടെ പേരില്‍ നടന്നതൊക്കെ കള്ളനാടകങ്ങള്‍ ആയിരുന്നു സിംഹവാലന്"
ആണോ " എന്താ ഒരു ഉറപ്പ്!!!!
November 30, 2010 12:56 PM
ശ്രദ്ധേയന്‍ | shradheyan said...
ഷാഹിനയുടേത് അങ്ങിനെയാണെന്ന കേരള പത്രപ്രവര്‍ത്തക യൂനിയനുള്ള അതെ ഉറപ്പു തന്നെ അനോണീ....
November 30, 2010 1:02 PM"
ശ്രദ്ധേയന്‍ വിണ്ടും വിണ്ടും ഷാഹിനയെ ചാരി മദനിയെ രക്ഷിക്കാന്‍ നോക്കുകയാണ്.ഇതിന്റെ തെളിവാണ് അനോണിക്ക് നല്‍കിയ മറുപടി. മദനിയെ ക്കുറിച്ചുള്ള ചോദ്യത്തിന് ഷാഹിനയക്കുറിച്ചുള്ള പത്ര പ്രവര്‍ത്തക യുണിയന്റെ പ്രസ്താവന മറുപടിആയി നല്‍കിയിരിക്കുന്നു.പത്ര പ്രവര്‍ത്തകരെ തന്നെ ഇവിടെ ആശ്രയിക്കേണ്ടി വന്നിരിക്കുന്നു.
ഇതാണ് ഞാന്‍ നേരത്തെ ചുണ്ടിക്കാണിച്ചത്.
സ്വാമിമാര്‍ എത്ര പേര്‍ ജെയിലില്‍ കിടക്കുന്നു.നിത്യാനന്ദക്കെതിരായ ആരോപണവും മദനിക്കെതിരായ ആരോപണവും വ്യത്യസ്തമാണെന്ന് സമ്മതിക്കുന്നു.മദനിക്കെതിരെ രാജ്യ ദ്രോഹ ക്കുറ്റം ആണ് ആരോപിച്ചിരിക്കുന്നത് എന്നതും നമ്മള്‍ മറക്കരുത്
ഷാഹിന അല്ല മറ്റേതു പത്രക്കാരന്‍ മദനിയുടെ സാക്ഷികളെ ഇന്റെര്‍വ്യു ചെയ്യാന്‍ ശ്രമിച്ചിരുന്നു എങ്കിലും പോലിസ് ഇതേ നിലപാട് സ്വികരിക്കുമായിരുന്നു.ഇതിനെയും മുസ്ലിം പിഡനം ആക്കി മാറ്റി ദയവായി മുസ്ലിങ്ങളെ നിങ്ങള്‍ വിണ്ടും വിണ്ടും ചെറുതാക്കരുത്.എല്ലാ മതവിഭാഗങ്ങളിലും പെട്ട പത്ര പ്രവര്‍ത്തക യുനിയന്‍ തന്നെ ശഹിനക്ക പിന്തുണയുമായി രംഗത്തുണ്ട്.
ഈ പ്രശ്നം മുസ്ലിങ്ങളുടെ മാത്രം പ്രശ്നമായി ചുരുക്കി കാണുകയാണ് നിങ്ങള്‍ ചെയ്യുന്നത് എന്ന് ഖേദപുരവ്വം പറയട്ടെ.
>>>ഷാഹിന അല്ല മറ്റേതു പത്രക്കാരന്‍ മദനിയുടെ സാക്ഷികളെ ഇന്റെര്‍വ്യു ചെയ്യാന്‍ ശ്രമിച്ചിരുന്നു എങ്കിലും പോലിസ് ഇതേ നിലപാട് സ്വികരിക്കുമായിരുന്നു.>>>
ReplyDeleteഅതെ, സിംഹവാലന്‍. അതാണ് പ്രശ്നം. പോലീസ് നടത്തിയ കള്ളത്തരങ്ങള്‍ വെളിച്ചത്തു വരാതിരിക്കാന്‍ അവര്‍ എന്ത് വഴിയും സ്വീകരിക്കും. അതിനു പത്രപ്രവര്ത്തകരെ വരെ ഭീകരരാക്കും. ലക്‌ഷ്യം ഒന്നേയുള്ളൂ; മഅദനിയെ മോചിപ്പിക്കാതിരിക്കുക. ഇത്രയേ ഞാനും പറഞ്ഞുള്ളൂ. അല്ലാതെ മിശ്രവിവാഹിതയായ, മത ചട്ടക്കൂടുകള്‍ക്കു പുറത്തു നില്‍ക്കുന്ന ഷാഹിനയെ ചൂണ്ടി 'ഓടിവായോ...
മുസ്ലിംകളെ ആക്രമിക്കുന്നേ...' എന്നൊന്നും ഞാന്‍ ഒരിടത്തും പറഞ്ഞിട്ടില്ലല്ലോ. :)
ഏതെങ്കിലും സ്വാമിമാരെ ലൈംഗിക ആരോപണത്തിന് അറസ്റ്റു ചെയ്താൽ അത് രാജ്യദ്രോഹകുറ്റമായി കേസെടുക്കണം. ടകടകാ. അവടെ കെടക്കട്ടെ, മദ്നിയുടെ കൂടെ.
ReplyDeleteവിഷയത്തില്‍ അനുകൂലമായും പ്രതികൂലമായും പ്രതികരിച്ച ഏവര്‍ക്കും നന്ദി.
ReplyDeleteപുതിയ പോസ്റ്റ്
ReplyDeleteഏലസ് മാഹാത്മ്യം
തങ്ങളുടെ പരിപ്പ് വേവിക്കാന്‍ ഹിന്ദുത്വവാദികള്‍ക്ക് കുറച്ച് മുസ്ലിം ഭീകരവാദികളെ വേണം. അത് കിട്ടാനില്ലെങ്കില്‍ ഉണ്ടാക്കുക എന്നതല്ലാതെ എന്തുണ്ട് മാര്‍ഗം. ആ വികാരമുള്ള വായനക്കാരെ രസിപ്പിക്കാനും പിടിച്ചുനിര്‍ത്താനും മാതൃഭൂമിക്ക് ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്‌തേ പറ്റൂ.
ReplyDelete>>> സ്വാമിമാര്‍ എത്ര പേര്‍ ജെയിലില്‍ കിടക്കുന്നു.നിത്യാനന്ദക്കെതിരായ ആരോപണവും മദനിക്കെതിരായ ആരോപണവും വ്യത്യസ്തമാണെന്ന് സമ്മതിക്കുന്നു.മദനിക്കെതിരെ രാജ്യ ദ്രോഹ ക്കുറ്റം ആണ് ആരോപിച്ചിരിക്കുന്നത് എന്നതും നമ്മള്‍ മറക്കരുത് <<<
ReplyDeleteആര്‍ക്കെതിരെയെങ്കിലും രാജ്യദ്രോഹകുറ്റമാരോപിച്ചാല്‍ (അതും ഒരു നെറിയുമില്ലാത്ത കര്‍ണാടക പോലീസ്. ഇവര്‍ക്കെതിരെയൊക്കെ തന്നെയാണ് വ്യജ ഏറ്റുമുട്ടലുകള്‍ നടത്തി നിരപരാധികളായ നാട്ടുകാരെ വധിച്ചതിന് കോടതിയില്‍ വിചാരണ നേരിടുന്നത് എന്നതും മറക്കരുത്) അവരുടെ നിരപരാധിത്വത്തെക്കുറിച്ച് പിന്നീട് സംശയിച്ചു പോകരുതെന്ന അപകടകരമായ സൂചന ഈ കമന്റിലുണ്ട്.
ഇന്ത്യയില്‍ നടന്ന പത്തോളം സ്‌ഫോടനങ്ങളുടെ നേതൃത്വങ്ങളില്‍ ചില സ്വാമിമാരുടെ പേരും കേട്ടിരുന്നു. അവരൊക്കെ ഇപ്പോള്‍ എവിടെയാണ്. ഒരു നിത്യാനന്ദ മാത്രമേ എടുത്ത് പറയാനുള്ളോ. മഅദനിയുടേത് രാജ്യദ്രോഹകുറ്റമാകുമ്പോള്‍ സമാനമായ കുറ്റം ചെയ്തവരെ താരതമ്യപ്പെടുത്തുകയല്ലേ നല്ലത്.:)
രാജ്യദ്രോഹകുറ്റം ചെയ്തത് സാമിമാരായാലും മുല്ലമാരായാലും ജയിലില്‍തന്നെയാണ് കഴിയേണ്ടത്. പക്ഷെ ഭരണം നടത്തുന്ന പാര്‍ട്ടികളുടെ ആളുകള്‍ ചെയ്ത കുറ്റം നിസ്സാരവും കേരളത്തില്‍ കിടക്കുന്ന മഅ്ദനി ഭീകരവാദിയും ആകുമ്പോള്‍ അദ്ദേഹം കുറ്റവാളിയായതെങ്ങനെ എന്നറിയാനുള്ള മാര്‍ഗം പോലീസിന്റെ വാക്കുകള്‍ മാത്രമാകണം എന്ന് വാശിപിടിക്കുന്നതെന്തിന്. സാക്ഷികളില്‍ ഒരാള്‍ പോലീസിന്റെ പക്കലുള്ള നസീര്‍, ഒരവസരം കിട്ടിയപ്പോള്‍ ഞാന്‍ മഅ്ദനിക്കെതിരെ പറഞ്ഞിട്ടില്ലെന്ന് വിളിച്ച് പറഞ്ഞ ആള്‍. അവന്‍ കുറ്റവാളിയെന്ന നിലക്ക് നമ്മുക്ക് അത് അവിശ്വസിക്കാം. കേരളത്തിലെ രണ്ടു പേര്‍ സാക്ഷിമൊഴി നല്‍കിയിട്ടില്ലെന്ന് കോടതിയില്‍ ബോധിപ്പിച്ചിരിക്കുകയാണ്. പിന്നെയുള്ള രണ്ടു പേരുടെ കഥയാണ് ഒരു പത്രപ്രവര്‍ത്തക പുറത്തുകൊണ്ടുവന്നത്.
അവരുടെ മേല്‍ കള്ളക്കേസടുക്കല്‍ അത്തരക്കാരുടെ ബാധ്യത. ഇങ്ങനെ ഒരു കേസെടുത്തിരുന്നില്ലെങ്കില്‍ ചിലര്‍ക്കെങ്കിലും മഅ്ദനി കുറ്റവാളിയാണ് എന്ന് വാദിക്കാമായിരുന്നു.
നമ്മള്‍ സാക്ഷ്യപ്പെടുത്തേണ്ട, സാക്ഷികളെന്ന് പറയുന്നവരെ അവിശ്വസിക്കുകയോ വിശ്വസിക്കുകയോ ചെയ്യേണ്ട. എന്നാലും അല്‍പം മനസ്സാക്ഷി നമുക്ക് ഉണ്ടായിക്കൂടെ, നിരപരാധികളായ നമ്മുടെ നാട്ടുകാരെ കരുതിയെങ്കിലും.
യഥാര്ഥ സിംഹവാലന്‍ കുറ്റിയറ്റുപോകുന്നതില്‍ നമ്മുക്കൊക്കെ സങ്കടമുണ്ട്. പക്ഷേ ഇത്തരം സിംഹവാലന്‍മാര്‍...?
"ഖുര്‍ആന്‍ ദൈവികമാണെന്നതിന്റെ പന്ത്രണ്ടാമത്തെ തെളിവ്."
ReplyDeleteമദനി ആരാണ് എന്നതിന് കുടി കുറച്ചു തെളിവുകള്‍ തന്നാലും ലത്തീഫ് ഭായ്
>>> മദനി ആരാണ് എന്നതിന് കുടി കുറച്ചു തെളിവുകള്‍ തന്നാലും ലത്തീഫ് ഭായ് <<<
ReplyDeleteഞാന്‍ തെളിവ് നല്‍കേണ്ടതുണ്ട് ബോധ്യപ്പെടുന്നവയ്ക് തെളിവ് നല്‍കി. മഅ്ദനിയുടെ കാര്യത്തില്‍ ഏതൊരു മനുഷ്യനും തോന്നുന്ന വികാരമേ എനിക്കുള്ളൂ. ഇക്കാര്യത്തില്‍ സ്വന്തം മനസ്സാക്ഷിയുടെ തെളിവാണ് തേടേണ്ടത്. അതില്‍ മഅ്ദനി കുറ്റവാളിയാണെന്ന് തോന്നുന്നെങ്കില്‍ അങ്ങനെ വിശ്വസിക്കാന്‍ താങ്കള്‍ക്കവകാശമുണ്ട്. യഥാര്‍ഥ വിധിതീര്‍പ്പിന്റെ ലോകം ഇതാണെന്ന് ഞാന്‍ കരുതുന്നില്ല.
ഈ വിഷയങ്ങളെ കുറിച്ചൊന്നും വലിയവിവരമില്ലാത്ത കാരണം അധികം മിണ്ടിപ്പറയുന്നില്ല..കേട്ടൊ
ReplyDeleteധീരം
ReplyDelete