കോട്ടക്കല്‍ കഷായത്തിന് വല്ലാത്ത കയ്പ്പായിരുന്നത്രേ. എന്നിട്ടുമത് കുഞ്ഞാലിക്കുട്ടി സാഹിബ് ഒറ്റവലിക്ക് കുടിച്ചു തീര്‍ത്തത് ഷാജിയുടെയും മുനീറിന്റെയും സമ്മര്‍ദ്ദത്തിന് വിധേയനായതിനാലാവാം. തമ്മില്‍ ചേരാത്ത കഷായ കൂട്ടുകള്‍ വയറ്റില്‍ കിടന്നു 'കുത്തീറാത്തീബ് ' കളിച്ചു കൊണ്ടിരിക്കെയാണ് അന്‍വാര്ശേരിയില്‍ 'ലേഹ്യം' തിളച്ചു തുടങ്ങിയത്. സംഗതി ആയുര്‍വേദമാണെങ്കിലും അലോപ്പതി മരുന്നുകള്‍ ചേര്‍ത്തതാണെന്ന കള്ളപ്രചരണം പ്രമുഖ പാര്‍ട്ടിക്കാരെ ലേഹ്യസേവയില്‍ നിന്നും മാറി നില്‍ക്കാന്‍ പ്രേരിപ്പിച്ചു. സത്യം ബോധ്യപ്പെട്ട മുസ്ലിം സംഘടനകളും സാംസ്കാരിക പ്രവര്‍ത്തകരും മഅദനിക്ക് പിന്തുണ പ്രഖ്യാപിച്ചു. തീവ്രവൈദ്യശാലയില്‍ വെച്ച് തങ്ങള്‍ 'ഒറ്റപ്പെടുത്തിയ' ജമാഅത്തുകാരെയും കൂട്ടി തങ്ങളെ ഒറ്റപ്പെടുത്താന്‍ മുസ്ലിം സംഘടനകള്‍ ഒറ്റക്കെട്ടായിറങ്ങിയപ്പോള്‍ ലീഗ് നേതൃത്വം ഞെട്ടി. കുഞ്ഞാലി സാഹിബ് ഓടിക്കിതച്ചു പത്രസമ്മേളനം നടത്തി. പ്രസ്താവന നടത്തിയ സാഹിബിനോ അത് കേട്ടെഴുതിയ പത്രക്കാര്‍ക്കോ വായിച്ചു അന്തംവിട്ട മാലോകര്‍ക്കോ ലീഗിന്റെ 'വ്യക്തമായ നിലപാട്' തിരിഞ്ഞില്ല എന്നത് വേറെക്കാര്യം. എന്തായാലും ഒരു കാര്യം വ്യക്തമായി: 'അന്‍വാര്ശേരി ലേഹ്യത്തിന്റെ' കയ്പ്പും മധുരവും കുഞ്ഞാലിക്കുട്ടിയെ വല്ലാത്ത ആശയക്കുഴപ്പത്തിലാക്കിയിരിക്കുന്നു. ദുരഭിമാനം കൊണ്ട് ഇറക്കാനും വോട്ടു ബേങ്ക് ഓര്‍ത്തിട്ടു തുപ്പാനും വയ്യാത്ത ദുരവസ്ഥ!
ഇത് പ്രസിദ്ധീകരിക്കും വരെ മഅദനിയെ അറസ്റ്റ് ചെയ്തിട്ടില്ല. മുസ്ലികളുടെ പുണ്യമാസത്തില്‍ തന്നെ അറസ്റ്റു നടക്കണം എന്ന വാശിയിലാണ് സംഘുപരിവാറിന്റെ പോലീസ്. നടന്നത് വലിയൊരു ഗൂഡാലോചനയാണ്. മുറിവായില്‍ മുളക് തേക്കുന്ന സാമ്രാജ്യത്വ-സയണിസ്റ്റ് ശക്തികളുടെ ക്രൂരതയുടെ ആവര്‍ത്തനം. 2006 ഡിസംബര്‍ 30 ന് ലോകമെങ്ങും പെരുന്നാളാഘോഷിക്കാന്‍ ഉറക്കമുണരേണ്ടത് സദ്ദാം ഹുസൈന്‍ എന്ന ധീരന്റെ മരണവാര്‍ത്ത അറിഞ്ഞു കൊണ്ടായിരിക്കണം എന്ന് ഭീകര രാഷ്ട്രത്തിലെ വെള്ളക്കൊട്ടാരത്തില്‍ തീരുമാനിക്കപ്പെട്ടത് പോലെ ഏതോ കാവിക്കോട്ടയിലും ഇങ്ങനെ ഒരു തീരുമാനം രൂപപ്പെട്ടിരിക്കാം. അല്ലായിരുന്നെങ്കില്‍ എത്രയോ നാളുകള്‍ മുന്നേ കഴിഞ്ഞുപോയിരിക്കുന്നു! അന്നൊന്നും അറസ്റ്റിനു തുനിയാതിരുന്നത് ജാമ്യ ഹരജി കോടതിയില്‍ പരിഗണനയിലായിരുന്നതിനാലാണെങ്കില്‍ അതെ അവസ്ഥ ഇന്നുമുണ്ട്. സുപ്രീം കോടതിയിലെ ജാമ്യ ഹരജിക്ക് പുറമേ കര്‍ണാടക ഹൈക്കോടതിയില്‍ കുറ്റപത്രം റദ്ദാക്കാന്‍ ആവശ്യപ്പെട്ടു കൊണ്ടുള്ള ഹരജിയും നിലവിലുണ്ട്. ഈ ഹരജിയില്‍ കോടതി എന്ത് നിലപാട് സ്വീകരിക്കുന്നു എന്ന് കൂടി അറിയുന്നതില്‍ എന്താണപാകത? ഒറ്റക്കാലന്‍ മഅദനി രാജ്യം വിട്ടുകളയും എന്ന ഭീതിയോ? അന്‍വാര്‍ശേരിയിലെ 'ആയുധപ്പുരയില്‍' നിന്നും അഗ്നിഗോളം ഉയരും എന്ന ആശങ്കയോ? സ്ത്രീകളും അനാഥമക്കളും ചാവേറുകളായി പൊട്ടിച്ചിതറും എന്ന ഭയപ്പാടോ? കാരണം ഇവയൊന്നുമല്ലെന്ന് വ്യക്തം. റമദാന്‍ ദിനങ്ങളുടെ പവിത്രത കളങ്കപ്പെടണം. അറസ്റ്റിന്റെ പേരില്‍ രൂപപ്പെടുത്തുന്ന ഭീകരത മുസ്ലിം മനസ്സുകളില്‍ തീവ്രവാദം വളര്‍ത്തണം. അങ്ങനെ അടുത്ത റമദാന്‍ മാസത്തിലേക്ക് പുതിയ ഇരകളെ സൃഷ്ടിച്ചെടുക്കണം. പക്ഷെ, ഈ മന:പ്പായസങ്ങള്‍ വെറുതെയാവാനെ തരമുള്ളൂ. എന്ത് തന്നെ പ്രകോപനങ്ങള്‍ സൃഷ്ടിച്ചാലും റമദാന്റെ ധന്യതയില്‍ വിശ്വാസ ബലം വന്ന ഒരു സമൂഹം അക്രമത്തിന്റെ പാതയിലേക്ക് തിരിയില്ല.
കളികള്‍ കുറെ കണ്ടതല്ലേ, പാഠങ്ങള്‍ കുറെ പഠിച്ചതല്ലേ. നാടൊട്ടുക്കും സ്ഫോടനങ്ങള്‍ നടത്തിയെന്നാരോപിച്ച് കുറെ മുസ്ലിം യുവാക്കളുടെ നട്ടെല്ല് പൊട്ടിച്ചെങ്കിലും ഒടുവില്‍ പൂച്ച സന്യാസിമാര്‍ പുറത്തു ചാടിയതല്ലേ. ഇതും അങ്ങനെയൊക്കെ തീരും. നാളെ ഒരുനാള്‍ ആരുടെയൊക്കെയോ വഴിക്ക് പോകുന്ന നിയമം നേരിന്റെ വഴിക്ക് വരും. അപ്പോഴേക്കും ചിലപ്പോള്‍ മഅദനിമാര്‍ ജീവച്ചവങ്ങളായി മാറിയിരിക്കും. എന്നാലും തീവ്രവാദത്തിന്റെ അനിസ്ലാമികത പുണരാന്‍ ഒരു യഥാര്‍ത്ഥ മുസ്ലിമും മുന്നോട്ടുവരില്ല, തീര്‍ച്ച.
മഅദനിക്കും ചില 'ദുര്ഭൂതകാലങ്ങള്‍' ഉണ്ടായിരുന്നു. പക്ഷെ, ഒമ്പതര വര്‍ഷത്തെ കാരാഗ്രഹവാസം കൊണ്ട് മായ്ച്ചു കളയാന്‍ പറ്റുന്നവ മാത്രമായിരുന്നു അവയൊക്കെയും. ഒരു കാല് ഫാഷിസ്റ്റ് ശക്തികള്‍ ബോംബിട്ടു തകര്‍ത്തിട്ടും ഒരു പുരുഷായുസ്സിലെ സുവര്‍ണകാലം 'പലവഴിക്ക് നടന്ന നിയമം' തിന്നു തീര്‍ത്തിട്ടും, അവര്‍ക്കൊക്കെയും പൊറുത്തു കൊടുത്ത ആ മനസ്സിന്റെ വിശാലത കാണാതിരിക്കാനാവില്ല. അറസ്റ്റ് വേണ്ടെന്നോ വിചാരണ അരുതെന്നോ ആരും പറയുന്നില്ല. പക്ഷെ കുറെ കൂടി മാനുഷിക പരിഗണന അദേഹത്തിന് കൊടുക്കണം. നിയമ വഴികളിലെ നീരാളികൈകള്‍ ചുഴറ്റിയെറിഞ്ഞ ഒരു ജീവിതമാണത് എന്നോര്‍ത്തെങ്കിലും.


പോലീസുകാര്‍ എറിഞ്ഞ ഒരു ബാഗ് ഇപ്പോഴും അന്‍വാര്ശേരിയില്‍ അനാഥമായി കിടക്കുന്നുണ്ടത്രേ!
ReplyDelete"ഇതും അങ്ങനെയൊക്കെ തീരും. നാളെ ഒരുനാള്‍ ആരുടെയൊക്കെയോ വഴിക്ക് പോകുന്ന നിയമം നേരിന്റെ വഴിക്ക് വരും. അപ്പോഴേക്കും ചിലപ്പോള്‍ മഅദനിമാര്‍ ജീവച്ചവങ്ങളായി മാറിയിരിക്കും. എന്നാലും തീവ്രവാദത്തിന്റെ അനിസ്ലാമികത പുണരാന്‍ ഒരു യഥാര്‍ത്ഥ മുസ്ലിമും മുന്നോട്ടുവരില്ല, തീര്‍ച്ച."
ReplyDeleteസത്യം. നൂറു വട്ടം സത്യം.
ഭീകരവിരുദ്ധ യക്ഷി വേട്ടയിലെ സത്യം ഇനിയും കുറെ പുറത്ത് വരാനുണ്ട്.
പുക എത്ര കരിയിലയിട്ടു മൂടിയാലും ഒരു നാള്‍ പുറത്ത് വരും.
സത്യമെന്തെന്ന് എല്ലാ ജാതി മനുഷ്യര്‍ക്കും അറിയാം. പക്ഷെ ആ പാവത്തിനെ ദൈവം ചില മനുഷ്യ ചെന്നായ്‌ക്കളെ അയച്ച് പരീക്ഷിച്ച് കൊണ്ടിരിക്കുന്നു.
ReplyDeleteഅദ്ദേഹം അതില്‍ വിജയിക്കട്ടെ നമുക്ക് പ്രാര്‍ത്തിക്കാം.
പേരില്‍ മാത്രം ആണ് ലീഗിനില്‍ മതത്തിന്റെ പേരുള്ളൂ, ലീഗ് ഒരു പ്യൂവര്‍ മതേതര പാര്‍ട്ടിയാണെന്ന് ഇവര്‍ തന്നെ എന്നും പറയുന്നതല്ലേ.. അതല്ല മറ്റൊരു രസകരമായ കാര്യം.. ഇടതുപക്ഷവും മറ്റു സംഘങ്ങളും പറയുന്നു കുഞ്ഞാലിക്കുട്ടി തീവ്ര വാദ പാര്‍ട്ടികളെ സഹായിക്കുന്നു എന്ന്,അദ്ദേഹം എന്‍.ഡി.എഫ്-നെ സഹായിക്കുന്നു എന്ന്.. മതേതരത്വം തെളിയിക്കാന്‍ കിട്ടിയ അവസരം അദ്ദേഹം മുതലാക്കി, മദനിക്കിട്ടൊരു പണികൊടുക്കാം... വേദി പങ്കിട്ടവരും കത്തയച്ചു വോട്ടു നേടിയവരും ശംഘുമുഖത്തു തിരമാല തീര്‍ത്തവരും ഒന്നും കണ്ടഭാവം നടിക്കുന്നില്ല, എല്ലാവരും കൈവിട്ടു,തീവ്രവാദി എന്ന് വിളിക്കുന്നു.. ഇനി മതേതരത്വം തെളിയിക്കാന്‍ ഏക മാര്‍ഗം ഇതാണ്, മദനിയെ തീവ്രവാദിയായി പ്രഖ്യാപിക്കുക, അതാണ് ജനാബ് ചെയ്തതും, പാര്‍ട്ടി ചെയ്യുന്നതും...
ReplyDelete(മദനി ബംഗാളൂര്‍ സ്പോടനക്കെസില്‍ കുറ്റക്കാരനാണോ എന്നറിയില്ല, എങ്കിലും ആരോഗ്യം അവശനാക്കിയ ഈ ആവസത്തില്‍ അദ്ദേഹം മാനുഷിക പരിഗണന അര്‍ഹിക്കുന്നുന്നു, ഈ അറസ്റ്റു കൂടുതല്‍ പ്രകൊപനങ്ങള്‍ക്ക് ഒരിക്കലും കാരണമാകരുത്,ഈ അവസത്തില്‍ അദ്ദേഹത്തെ അറസ്റ്റു ചെയ്യുന്നതിനെ നൂറു ശതമാനവും എതിര്‍ക്കുന്നു.)
കാരശ്ശേരി മാഷ് പറഞ്ഞ അഭിപ്രായത്തോട് എനിക്കും യോജിപ്പുണ്ട്, മത ചിന്നങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തീവ്ര വിശ്വാസികളെ പ്രകോപിപ്പിക്കാന്‍ ഉപകരിക്കും. താങ്കള്‍ പറഞ്ഞ പോലെ ഒരുപാടു നിരപരാധികള്‍ ആയ (ഈ മത ഗ്രന്ഥത്തില്‍ വിശ്വസിക്കുന്നവരെ തന്നെ) കൊന്നൊടുക്കിയ പൊറുക്കാനാവാത്ത ഒരു ദുര്‍ ഭൂതകാലം ഉള്ള സദ്ദാം ഹുസൈന്‍ മത ഗ്രന്ഥം ഉയര്‍ത്തി "ഗര്ജ്ജിച്ചപ്പോള്‍" എല്ലാ പാപവും പൊറുത്തു അദ്ധേഹത്തിന്റെ കൂറ്റന്‍ കട്ടൌട്ടുകള്‍ തീര്‍ത്ത വൈകാരിക വിശ്വാസികള്‍ക്ക് ഊര്‍ജ്ജം പകരാന്‍ ഇത്തരത്തിലുള്ളവ ഉപകരിക്കും. ഐസ്ക്രീം കേസില്‍ കുഞ്ഞാലിക്കുട്ടിയും ക്രിക്കറ്റ് കോഴക്കേസില്‍ അസ്ഹര്‍ധീനും ഇതേ മത വൈകാരികതയാണ് ഉയര്‍ത്തി വിട്ടത്.
ReplyDelete(മറ്റൊരു രസകരമായ കാര്യം അര്‍ദ്ധനഗനരായ തരുണീമണികലുമായി കോമാളി നൃത്തം ചെയ്യുന്ന മമ്മൂടിയുടെയും മോഹന്‍ലാലിന്റെയും കൂറ്റന്‍ കട്ടൌട്ടുകളും മലപ്പുറത്തിന്റെയും കോഴിക്കൊടിന്റെയും നിങ്ങള്‍ പറഞ്ഞ ആ തെരുവുകളില്‍ ഇന്ന് ധരാള മായി കാണാം, ഇവിടെയൊക്കെ തന്നെ ആണ് സദ്ധാമിനെയും അവര്‍ ഉയത്തി കാണിച്ചത്)
നീതിയും ന്യായവും പുലരട്ടെ, മനുഷ്യത്വവും.....
രാജ്യദ്രോഹകുറ്റം ചുമത്തപെട്ട ഒരു കുറ്റവാളിയെ ഹീറോ പരിവേഷത്തിലേക്ക് ഉയര്‍ത്തുന്ന കാഴ്ച ദുഖകരവും അസഹനീയവും ആണ്.
ReplyDeleteഒരു മുസ്ലിം ആണ് എന്നതുകൊണ്ട് നിയമത്തില്‍ നിന്ന് രക്ഷപെടാന്‍ മദനി ശ്രമിക്കുന്നു. മദനി പി ഡി പി എന്നാ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നേതാവാണ്. അദ്ദേഹം കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്ക പെടണം. പോലീസില്‍ നിന്നും നിയമത്തില്‍ നിന്നും രക്ഷപെടാന്‍ മതത്തെ കൂട്ടുപിടിക്കുന്നത് ഇസ്ലാമിനെ പ്രതിക്കൂട്ടില്‍ ആക്കാനും വര്‍ഗീയത വളര്‍ത്താനും മാത്രമേ ഉപകരിക്കു. മുസ്ലിം പണ്ഡിതര്‍ക്കു മദനിയുടെ കേസില്‍ എന്ത് കാര്യം എന്ന് അറിയില്ല.
ഒരു ഹിന്ദു രാജ്യദ്രോഹ കുറ്റം ചെയ്‌താല്‍ ഹിന്ദു പുരോഹിതന്‍ മാര്‍ മുഖ്യമന്ത്രിയെ കണ്ടു രക്ഷിക്കാന്‍ അപേക്ഷിക്കുമോ? ഒരു ക്രിസ്ത്യന്‍ രാജ്യദ്രോഹിയാനെങ്കില്‍ പള്ളീലച്ചന്‍ മാര്‍ പോകുമോ. കുറ്റം ചെയ്തവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നത് നല്ലതല്ല.മരിച്ചു കുട്ടാ വിമുക്തനായി ത്രിരിച്ചു വരാന്‍ അദ്ധേഹത്തെ സഹായിക്കുകയാണ് വേണ്ടത്..കോടിയേരി ഇക്കാര്യത്തില്‍ നപുംസകത്തെ പോലെ ആണ് പെരുമാറുന്നത്.
>>> ഒരു ഹിന്ദു രാജ്യദ്രോഹ കുറ്റം ചെയ്‌താല്‍ ഹിന്ദു പുരോഹിതന്‍ മാര്‍ മുഖ്യമന്ത്രിയെ കണ്ടു രക്ഷിക്കാന്‍ അപേക്ഷിക്കുമോ?<<<<<
ReplyDeleteഅതിനു ഒരു ഹിന്ദുപോലും ഇതുവരെ രാജ്യദ്രോഹക്കുറ്റം ചെയ്തിട്ടില്ലല്ലോ? ഒമ്പത് വര്ഷം വിചാരണ കൂടാതെ ജയിലില്‍ കിടന്നിട്ടുമില്ല..
>>>>>>> മരിച്ചു കുട്ടാ വിമുക്തനായി ത്രിരിച്ചു വരാന്‍ അദ്ധേഹത്തെ സഹായിക്കുകയാണ് വേണ്ടത്..>>>>
കുറ്റ വിമുക്തനാവാന്‍ ഒരു ഒമ്പത് വര്ഷം കൂടി കാത്തിരുന്നാല്‍ പോരെ , അതൊക്കെ ഇപ്പൊ ഇതാന്നു പറയുമ്പോഴേക്കും കഴിയും, നമുക്കെല്ലാവര്‍ക്കും മദനിയെ സഹായിക്കാം...
"2006 ഡിസംബര്‍ 30 ന് ലോകമെങ്ങും പെരുന്നാളാഘോഷിക്കാന്‍ ഉറക്കമുണരേണ്ടത് സദ്ദാം ഹുസൈന്‍ എന്ന ധീരന്റെ മരണവാര്‍ത്ത അറിഞ്ഞു കൊണ്ടായിരിക്കണം എന്ന് ഭീകര രാഷ്ട്രത്തിലെ വെള്ളക്കൊട്ടാരത്തില്‍ തീരുമാനിക്കപ്പെട്ടത് പോലെ ഏതോ കാവിക്കോട്ടയിലും ഇങ്ങനെ ഒരു തീരുമാനം രൂപപ്പെട്ടിരിക്കാം"
ReplyDeleteസദ്ദാം ഹുസ്സയിന്‍ വല്ല്യ ധീരന്‍ തന്നെ. സ്വന്തം രാജ്യത്തെയും അയല്‍ രാജ്യങ്ങളിലെയും ആയിരക്കണക്കിന് ആളുകളെ ച്ചുട്ടുകരിച്ചതാണോ ധീരത? ഒരു മുസ്ലീം ആയി എന്നത് കൊണ്ട് ആരെയും ന്യായീകരിക്കേണ്ട ആവശ്യമുണ്ടോ എന്റെ ശ്രധേയാ ?
പിന്തുടരുന്നു....
ReplyDeleteമദനിയുടെ ഇപ്പോഴത്തെ അവസ്ഥ എല്ലാവര്‍ക്കും അറിയാവുന്ന ഒരു കാര്യമാണല്ലോ ......ഞാന്‍ ഒരു കാര്യം ചോദിക്കട്ടെ ......ഈ ഒറ്റക്കാലും വച്ച് കേരള പോലീസിന്‍റെ സംരക്ഷണത്തില്‍ കഴിഞ്ഞിരുന്ന അയാള്‍ ബാംഗ്ലൂര്‍ സ്ഫോടന ഗൂടാലോചനയില്‍ പങ്കെടുത്തു എന്ന് പറയുന്നത് ശുദ്ധ മണ്ടതരമാനെന്നു കേരളത്തിലെ കൊച്ചു കുട്ടികള്‍ക്ക് വരെ അറിയാം .ബി ജെ പി ഭരിക്കുന്ന കര്‍ണാടക ഗവര്‍മെന്റ് ഇത്ര തിടുക്കത്തില്‍ അദ്ധേഹത്തെ അറസ്റ്റ് ചെയ്യുന്നതിലെ ഹിഡന്‍ അജണ്ട എല്ലാവര്‍ക്കും മനസ്സിലാകും .തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ എല്ലാവരും ശിക്ഷിക്കപ്പെടനം .പക്ഷെ അത് ഒരാളുടെ മനുഷ്യാവകാശം ലംഘിച്ചു കൊണ്ടാവരുത് .ഈ റംസാന്‍ മാസം തന്നെ തിരഞ്ഞെടുത്തത് മുസ്ലിം സമൂഹത്തെ ഒന്നടങ്കം തീവ്ര വാദികളായി ചിത്രീകരിക്കാന്‍ വേണ്ടിയാണ് എന്നതില്‍ ഒരു സംശയവും ഇല്ല
ReplyDeleteപതിവുപോലെ ശ്രദ്ധേയവും പക്വവുമായ വിലയിരുത്തല്‍ ഇതിനെതിരെയുള്ള പ്രതികരണങ്ങള്‍ മുന്‍ധാരണയുടെ സൃഷ്ടിയാണ്. മഅ്ദനിയെ ആദ്യഘട്ടത്തില്‍ അറസ്റ്റ് ചെയ്യാത്തതിലുള്ള രോഷമാണ് ചാനല്‍ നിറയെ. തികച്ചും അന്യായമാണെന്നറിയാമെന്നിട്ടും കീഴടങ്ങാനുള്ള സന്നദ്ധത അറിയിച്ചിട്ടും കാണിക്കുന്ന ഈ അമിതാവേശം ഈ രാജ്യത്തിന് ഗുണകരമായിട്ടാണോ ഭവിക്കുക എന്ന് പക്വമതികള്‍ ചിന്തിക്കേണ്ടതുണ്ട്. അപക്വമായ ചിന്തയുള്ള കുറെകൂടി മുസ്‌ലിം നാമധാരികളെ തീവ്രവാദത്തിലേക്ക് അടുപ്പിക്കാന്‍ മാത്രം പ്രയോജനപ്പെടുന്ന ഈ നാടകത്തിനെതിരെ ഒരോ മനുഷ്യസ്‌നേഹിയും പ്രതിഷേധിക്കണം. കേരളീയ പൊതു സമൂഹം നന്മക്കും മനുഷ്യത്തിനും ഒപ്പമാണെന്ന് തെളിയിക്കാന്‍ സാധിച്ചാല്‍ മാത്രമേ. രാഷ്ട്രീയക്കാരെ നിലനിര്‍ത്താന്‍ കഴിയൂ.
ReplyDeleteമഅദനിയുടെ പഴയ നിലപാടുകളുമായോ പുതിയ രാഷ്ട്രീയവുമായോ അനുകൂലിക്കുന്നില്ലെങ്കിലും ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന കാര്യങ്ങൾ ചില ഗൂഢതാത്പര്യങ്ങളുനുസരിച്ചാണ് നടക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ReplyDeleteതെറ്റ് ചെയ്തവർ ആരായാലും ശിക്ഷിക്കപ്പെടണം. അവിടെയും ചില വിവേചനങ്ങൾ, ചില തിടുക്കങ്ങൾ, ചില മൂടിവെക്കലുകൾ.. സാധാരണക്കാരെ സംബന്ധിച്ച് ഉത്കണ്ഡയുളവാക്കുന്നത് തന്നെ
O.T
ReplyDeleteഎന്താണാ ബാഗിൽ ?
@sreejith
ReplyDeleteഅതിനു ഒരു ഹിന്ദുപോലും ഇതുവരെ രാജ്യദ്രോഹക്കുറ്റം ചെയ്തിട്ടില്ലല്ലോ? ഒമ്പത് വര്ഷം വിചാരണ കൂടാതെ ജയിലില്‍ കിടന്നിട്ടുമില്ല..
ha ha ha.
മഹാത്മാഗാന്ധിയെ വെടിവെച്ച് കൊന്ന ഗോഡ്സെ പി.ഡി.പി കാരനായിരുന്നു. പിന്നെ
അതൊരു രാജ്യദ്രോഹകുറ്റമല്ല
മോഡിമുതൽ മുത്തലിക് വരെ യുള്ള രാജ്യസ്നേഹികൾ വാഴുന്ന നാട്ടിൽ ഒരു മഅദനി ഭീകരൻ ..എനിക്ക് വയ്യ ചിരിക്കാൻ
പീഡിപ്പിക്കപ്പെടുന്നവണ്റ്റെ മതം നോക്കി നിശ്ശബ്ദമാവുന്ന നമ്മുടെ ആത്മവഞ്ചനകളും കേരളത്തെ ദുരിതത്തിലാഴ്ത്തുമെന്ന് സമകാലിക സംഭവങ്ങള്‍ സൂചനനല്‍കുന്നു. മനുഷ്യാവകാശവും മനുഷ്യസ്നേഹവും പക്ഷം പിടിച്ച് നശിച്ചുതുടങ്ങിയിരിക്കുന്നു. പൌരാണികമായ നല്ലൊരു കേരളം ഓര്‍മ്മയില്‍ നിന്നുപോലും മാഞ്ഞിരിക്കുന്നു.
ReplyDeleteമതനിഷേധികള്‍ പോലും അവര്‍ക്കിഷ്ടമുള്ളതും ധനലാഭങ്ങളുള്ളതുമായ മതങ്ങളുടെ പക്ഷംചേര്‍ന്ന് ചെന്നായ്ക്കളായി മാറി നഗരങ്ങളെ കാടുകളാക്കി തീര്‍ത്തുകൊണ്ടിരിക്കുന്നു.
മദനിയെ പലകാരണങ്ങള്‍കൊണ്ട് ഇഷ്ടപ്പെടാത്തവര്‍ പോലും ഇന്ന് അദ്ധേഹത്തിണ്റ്റെ മേല്‍ ഫാസിസ ഭീകരത കൊണ്ടുണ്ടായ പതിതാവസ്തയില്‍ ഹൃദയവ്യഥയനുഭവിക്കുന്നുണ്ട്.
ഫാസിസ്റ്റുകളുടെ ജയിലുകള്‍ക്കുള്ളില്‍ ജീവന്‍ അസ്തമിക്കുമോ എന്ന് ഭയമുള്ള ഒരു മനുഷ്യന്‍, അവണ്റ്റെ ജീവനേക്കാള്‍ വിലയുള്ള വേദഗ്രന്ഥം കൊണ്ട് താന്‍ ജീവിക്കുന്ന സമൂഹത്തോട് നിരപരാധിയാണെന്ന് അവസാനമായെങ്കിലും വിളിച്ചുപറയാനുള്ള നിലവിളിയെ പൊലും വര്‍ഗീയമായി കാണുന്ന മനുഷ്യാവകാശ സേവകരെയും സംരക്ഷകരെയും കേരളത്തിനു ആവശ്യമില്ല.
ഒരുപക്ഷേ മഅദനി ആശങ്കപ്പെടുന്നത്
ReplyDeleteപോലെ ഇനി ഒരു തിര്‍ച്ചുവരവ് ജയിലില്‍ നിന്ന് ഉണ്ടാവില്ലായിരിക്കാം.
മറ്റൊരു വ്യാജഏറ്റുമുട്ടലോ ചികിത്സാനിഷേധമോ പീഡനമോ അദ്ധേഹത്തെ
കഥാവശേഷനാക്കിയേക്കാം. അന്ന് നിയമം അതിന്റെ വഴിക്കുപോകട്ടെ എന്നു
പറഞ്ഞവര്‍ മുതലക്കണ്ണീരുമായി സൂഫിയാമഅദനിയെയും മക്കളെയും
...ആശ്വാസിപ്പിക്കാന്‍ വരുന്ന ആ ശപിക്കപ്പെടുന്ന നിമിഷമുണ്ടല്ലോ അതും കേരളം
കാണും.
ഇവിടെ ചിലരെങ്കിലും മദനിയെ കുറ്റവാളിയെ പോലെ ആണ് പരാമര്‍ശിച്ചത്. """കുറ്റവാളി ശിക്ഷിക്കപ്പെടനം ,,,,,,മുസ്ലിമായതുകൊണ്ട് വിവേചനം പാടില്ല...."" എന്നിത്യാദി വാക്കുകള്‍ മുകളില്‍ കാണുന്നു. പിന്നെ മറ്റു ചിലര്‍ പറയുന്നു " നിയമം നിരമതിന്‍റെ വഴിക്ക് പോകണം എന്ന് "" ....സങ്കടമുണ്ട് പ്രിയരേ....സങ്കടമുണ്ട്..., മനുഷ്യതം എന്നത് പേര് പോലെ മനുഷ്യര്‍ക്ക് മാത്രം ഉള്ളതാണെന്ന് കരുതരുത്. ചില മൃഗങ്ങള്‍ക്കും ഉണ്ട്. അതിനെ നാം നന്ദി , കൂറ്, എന്നൊക്കെ പറയുന്നു എന്ന് മാത്രം. എത്രയോ വളര്‍ത്തു പട്ടികള്‍ മനുഷ്യ ജീവന്‍ രക്ഷിച്ച സംഭവം നാം കേട്ടിട്ടുണ്ട്. എന്നാല്‍ അത്ര പോലും മനസ്സിന്‍റെ ഓണം കേറാ മൂലയില്‍ ഇല്ലതവര്‍ക്കെ മദനിയുടെ കാര്യത്തില്‍ ഇങ്ങനെ പറയാന്‍ കഴിയൂ.
ReplyDeleteനാം കണ്ടതാണ്, കണ്ടുകൊണ്ടിരിക്കുന്നതാണ് ....എന്ത്.????
ഒരു ഗൂഡാലോചനയുടെ പേരില്‍ കള്ളക്കേസ് ചുമത്തി അറസ്റ്റു ചെയ്യപ്പട്ടതും 10 വര്‍ഷത്തോളം ജയില്‍ വാസം അനുഭവിച്ചതും.!!!!!നിയമം പുലര്‍ന്നു....എപ്പോള്‍ ????..ഒമ്പതര വര്ഷം കഴിഞ്ഞ്.....!!!!!
സത്യത്തില്‍ ഇവിടെ നിയമം പുലര്‍ന്നു എന്ന് വിശ്വസിക്കുന്നവരാണ് ഏറ്റവും വലിയ വിഡ്ഢികള്‍ ...കാരണം ....?
അറസ്റ്റു ചെയ്തതും നിയമ പാലകരായിരുന്നു...!!!!
വെറുതെ വിട്ടവരും നിയമ പാലകര്‍ ആയിരുന്നു. !!!!
ഇതെന്തു വിരോധാഭാസം. !!!
ഇല്ലാത്ത കഥയുണ്ടാക്കി ഒരാളെ ജയിലില്‍ അടക്കുക.....പിന്നീട് കള്ളക്കഥ പോളിയുക......നീ കുറ്റവാളിയല്ല എന്ന് പറഞ്ഞു വെറുതെ വിടുക......ഇതോ നീതി.????!!!
ഇല്ലാത്ത കഥയുണ്ടാകിയവനെയും അതിനു "ഗൂഡാലോചന " നടത്തിയവരെയും ശിക്ഷിക്കാതെ എങ്ങനെ ഇവിടെ നീതി നടപ്പിലായി എന്ന് പറയാന്‍ കഴിയും...(ഇങ്ങനെ സംഭവിച്ചാല്‍ തന്നെയും നീതി നടപ്പിലായി എന്ന് പറയാന്‍ സാധ്യമല്ല, ചുരുങ്ങിയത് ഇതെങ്കിലും സംബവിക്കണ്ടേ )
"ഗൂഡാലോചന"....ഇത് ആര്‍ക്കെതിരെയും എപ്പോളും കേട്ടിവേക്കാവുന്ന കുറ്റമാണ്. ഇന്ധ്യന്‍ നീതിന്യായ വകുപ്പില്‍ അതിനുള്ള വകുപ്പുണ്ട്....
ഇവിടെ നീതിയുണ്ട് പക്ഷെ അത് ഇരട്ട നീതിയാണെന്ന് മാത്രം.
മുകളില്‍ ഒരു സുഹൃത്ത് നടത്തിയ കമന്റു കണ്ടു >>>ഇവിടെ ഹിന്ധുകള്‍ ആരും രാജ്യ ദ്രോഹം ചെയ്തിട്ടില്ല എന്ന് ,,,,ഇത് കേട്ട് ചിരിക്കാതിരിക്കുന്നതെങ്ങനെ ....അവറാന്‍ ഈ ഭൂമിയില്‍ ഈ നൂറ്റാണ്ടില്‍ ഒന്നും അല്ലെ ജീവിക്കുന്നത് എന്ന് പരിതപ്പിക്കാനെ കഴിയൂ ...
>>>കുറ്റ വിമുക്തനാവാന്‍ ഒരു ഒമ്പത് വര്ഷം കൂടി കാത്തിരുന്നാല്‍ പോരെ , അതൊക്കെ ഇപ്പൊ ഇതാന്നു പറയുമ്പോഴേക്കും കഴിയും, നമുക്കെല്ലാവര്‍ക്കും മദനിയെ സഹായിക്കാം...>>>എത്ര ലാഘവത്തോടെയാണ് പറഞ്ഞു കളഞ്ഞത് മറ്റൊരു ഒമ്പതര വര്ഷം കൂടി കാത്തിരിക്കാം..!!!! പ്രിയ സുഹൃത്തേ ഒമ്പതര ദിവസം അല്ല ഒമ്പതര വര്‍ഷമാണ്....വല്ലിട്രൌസരുമിട്ടു നടന്ന താങ്ങളെ ഒന്നാം ക്ലാസ്സില്‍ ചേര്‍ത്തത് മുതല്‍ പത്താം ക്ലാസ് വരെയുള്ള ഒരു കാലയലവുണ്ടല്ലോ....അത്രയും കാലമാണ് ....എത്ര പെട്ടെന്ന് കഴിയും അല്ലെ !!!!!!!
ഇപ്പോള്‍ നാം കണ്ടു കൊണ്ടിരിക്കുന്ന നീതി എന്താണ് . രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്ര മുസ്ലിം ചെറുപ്പക്കാരെയാണ് തീവ്രവാദി മുദ്ര ചാര്‍ത്തി അറസ്റ്റു ചെയ്തു കൊല്ലാ കൊല ചെയ്തത്. നീതി പുലര്ന്നപ്പോലെക്കും അവരൊക്കെയും ചത്തതിനൊക്കുമേ ജീവിചിരിപ്പതു . എന്ന് പറഞ്ഞത് പോലെയായില്ലേ. ഇവിടെയാണോ നീതി പുലര്‍ന്നു എന്ന് പറയുന്നത്. ഇനി നിങ്ങള്‍ പറ ... എന്ത് നീതിയാണ് ഇവിടെ നടക്കുന്നത്...പതിനായിരങ്ങളെ കൊന്നവര്‍ വിവിധ സംസ്ഥാനങ്ങള്‍ ഭരിക്കുക്മ്പോള്‍ ഇതിലും വലിയ """ നീതി"" ഇവിടെ പുലരും ....കട്ടായം.
മഅദനി അറസ്റ്റിലായി.........., ഇതേ സംബന്ധിച്ച് ആര്യാടന്‍ മുഹമ്മദിന്റെ വാക്കുകള്‍ കേട്ടു. എന്തുകൊണ്ട് ഇത്രദിവസം താമസിച്ചു എന്നാണ് അദ്ദേഹം ചോദിക്കുന്നത്. അത് വെച്ച് ഭരണത്തില്‍ കോണ്‍ഗ്രസായിരുന്നെങ്കില്‍ കാര്‍ണാടക പോലീസ് കേരളത്തിലെത്തിയ ദിവസം തന്നെ കേരളപോലീസ് അദ്ദേഹത്തെ പൊക്കിയെടുത്ത് കര്‍ണാടക പോലീസ് താമസിക്കുന്ന സ്ഥലത്തെത്തിച്ച് കൊടുക്കുമായിരുന്നു എന്നാണോ മനസ്സിലാക്കേണ്ടത്. (അറസ്റ്റ് ചെയ്യല്‍ കര്‍ണാടക പോലീസായിരുന്നു തീരുമാനിക്കേണ്ടതെങ്കിലും) ഇക്കാര്യത്തില്‍ മനുഷ്യത്വമുള്ള ഒരു സമീപനമാണ് ഗവ. സ്വീകരിച്ചത് എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. കോടിയേരി ഇതുസംബന്ധമായി നല്‍കിയ വിശദീകരണം തികച്ചും ന്യായവും യുക്തി ഭദ്രവുമാണ്. കുഴപ്പമുണ്ടാകാത്തതിലുള്ള പ്രയാസം ഇനി പല ചാനലുകാരും വര്‍ഗീയത ബാധിച്ച രാഷ്ട്രീയ-അരാഷ്ട്രീയ വാദികളും കരഞ്ഞുതീര്‍ക്കും.
ReplyDeleteആര്യാടന്മാര്‍ വിരല്‍ കടിക്കട്ടെ. ഒരു കലാപം കൂടി ഉണ്ടാക്കി വോട്ടു പെട്ടി നിറയ്ക്കാമെന്ന വ്യാമോഹമാണ് പൊലിഞ്ഞത്. മഅദനി പറഞ്ഞ പോലെ 'വെളിപ്പെടുത്തലുകള്‍'ക്കായി ഇനി നമുക്ക് കാതോര്‍ക്കാം. കുറ്റം സമ്മതിച്ചു, മുംബൈ സ്ഫോടനത്തിലും പങ്ക്, ഗുജറാത്ത് കലാപത്തില്‍ നേതൃത്വം... മാധ്യമങ്ങള്‍ അച്ചുനിരത്തി തുടങ്ങിക്കാണും. ഹാ! കാത്തിരുന്നു കാണാം.
ReplyDeleteഇനി ഹെഡ് ലി മഅദനി അച്ചൂതന്ട് വാര്‍ത്തകള്‍ക്ക് കാതോര്‍ക്കാം. അതു തോറ ബോറ വരെ പോയില്ലെങ്കില്‍ മഅദനിയെ
ReplyDeleteഭാഗ്യം തുണച്ചു എന്നു പറയാം.
The sangh parivar people are very happy when they heard the news of the arrest of maudani. Muslims are the enemies of sangh parivar. The teachings given to them by their leaders are such. They are the agents of British, Americans and jews who are trying to eliminate Muslims from the world. Muslims should understand the fact and have to unite. In kerala, muslims are part by part. Mujahid two groups, sunni two groups, some of them are under muslim league, some under marxist, congress etc. This is against the teachings of quran. So the allahuthala will not help us against sangh parivar like evil spirits.
ReplyDeleteHow to write comment in malayalam. Please tell me.
മദനിയുടെ കാര്യത്തില്‍ പറഞ്ഞതിനോടു യോജിപ്പ്. പക്ഷേ അതിനു എന്തിനു സദ്ദാം ഹുസെണ്റ്റെ "ധീരത"യുടെ സഹായം വേണ്ടി വന്നു. (മറ്റൊരു പെരുന്നാള്‍ ബലിയാടിനെ ഇന്ത്യയിലൊന്നും തപ്പിയിട്ടു കാണാത്തതു കൊണ്ടാണോ?)
ReplyDeleteഇനി അങ്ങേരുടെ "ധീരത"യെക്കുറിച്ചു രണ്ടു വാക്കെങ്കിലും പറയാതെ വയ്യ. ഒരു അമേരിക്ക ക്കാരനെ കൊന്നാല്‍ സ്വര്‍ഗം ഉറപ്പെന്നു പറഞ്ഞു ഹ്യൂമണ്‍ ബോംബുകളെപ്രോത്സാഹിപ്പിച്ചവന്‍ ഒടുവില്‍ കുഴികുത്തി ഒളിച്ചു. ആ തുരങ്കത്തില്‍ അമേരിക്കന്‍ സൈനികറ്‍ ഇറങ്ങിയപ്പോള്‍ കൈയിലെ തോക്ക് താഴെയിട്ട് ഞാന്‍ പ്രസിഡണ്ടാണ്. എന്നെ ഉപദ്രവിക്കരുതേ എന്നു കേണ "ധീരന്‍". മറ്റുള്ളവരോട് പറഞ്ഞത് സ്വയം വിശ്വസിച്ചിട്ടാണെങ്കില്‍ ആ ധീരന്‍ കൈയിലെ തോക്കു ഉപയോഗിച്ചാല്‍ തുരങ്കത്തില്‍ നാലഞ്ചു അമേരിക്കക്കാരെങ്കിലും ചത്തു വീണു കാണും. പകരം കൈകള്‍ ഉയര്‍ത്തി നിന്നു അമേരിക്കക്കാര്‍ വല്ല കാട്ടു ജീവിയേയൂം പരിശോധിക്കന്നതു പോലേ വാ തുറപ്പിച്ച്‌ടോറ്‍ച്ച് അടിച്ച്.. ഈ ധീരതയെ ചിലര്‍ നാണക്കേടെന്നാണ് വിളിക്കുന്നത്.
കുറേ ധീര കൃത്യം അയാള്‍ മുമ്പ് ചെയ്തിട്ടുണ്ടായിരുന്നു. അയിരക്കണക്കിനു പാവങ്ങളേ കുര്‍ദ്ദുകളെ ആയതുകൊണ്ടു മാത്രം കെമിക്കല്‍ അലിയെ ഉപയോഗിച്ച് രാസ ആയുധങ്ങള്‍ഇട്ടു കൊന്നിരുന്നു. ഭരണകൂടത്തിണ്റ്റെ എല്ലാ സൌകര്യങ്ങളും ദുരുപയോഗം ചെയ്തു കൊണ്ട്.
ശ്രദ്ധേയന്‍.. നല്ല പക്വതയുള്ള വിലയിരുത്തലുകള്‍. മദനിയുടെ ആദ്യകാലങ്ങളിലെ പ്രസംഗങ്ങള്‍ ധാരാളം കേട്ടിട്ടുണ്ട്. അതില്‍ മുസ്ളീം വികാരങ്ങളെ ത്രസിപ്പിക്കുന്ന വിവരണങ്ങള്‍ ആവേശം കൊണ്ട് പൊട്ടിത്തെറിക്കാന്‍ ഉതകുന്ന പ്രയൊഗങ്ങള്‍ ഒക്കെ ഉണ്ടായിരുന്നു. പക്ഷെ ഒമ്പത് വര്ഷം വിചാരണ കൂടാതെ ജയിലില്‍ വെക്കാന്‍ ചില പ്രസംഗങ്ങള്‍ മാത്രം പോരല്ലോ, ഐ.പി.സി വകുപ്പുകള്‍ പ്രകാരം.
ReplyDeleteജയിലില്‍ നിന്ന് പുറത്തുവന്ന് മദനി തണ്റ്റെ തീവ്രവാദം തീര്‍ത്തും കൈയൊഴിഞ്ഞിരുന്നതായാണ് അനുഭവം. അതൊരു രാഷ്ട്രീയ തന്ത്രം മാത്രമായിരുന്നൊ എന്ന് കാലം പറയട്ടെ. പക്ഷേ മനസ്സിലുള്ള ഒരു രാഷ്ട്രീയ തന്ത്രത്തിണ്റ്റെ പേരില്‍ ഒരാളെ ശിക്ഷിക്കാന്‍ വകുപ്പില്ല തന്നെ.
ഇപ്പോള്‍ മദനി ഒരു ഇര തന്നെയാണ്. കേരളം കുറെ കാലമായി കാണുന്ന തറ രാഷ്ട്രീയത്തിണ്റ്റെ ഇര. തറ എന്നും പറഞ്ഞാല്‍ പോര. നാറ്റിക്കല്‍ രാഷ്ട്രീയം. കേഴുക പ്രിയ നാടേ...
ഈ റമദാന്‍ സമയത്തിന്റെ ഗൂഡാലോചനക്ക് ഒരു ഉദാഹരണം ആയി മാത്രമാണ് സദ്ദാം പരാമര്‍ശം വന്നത്. അദ്ധേഹത്തിന്റെ ഭൂത കാലത്തെ കുറിച്ച് അതില്‍ തന്നെ പറഞ്ഞല്ലോ
ReplyDelete" പൊറുക്കാനാവാത്ത ഭൂതകാലം ഉണ്ടായിരുന്നിട്ടു കൂടി"
അദ്ധേഹത്തെ പരിഹസിക്കുമ്പോള്‍ താങ്കള്‍ പരാമര്‍ശിച്ച സംഭവം ഞാനോ നിങ്ങളോ കണ്ടിട്ടില്ല. പിടികൂടിയ ശത്രു സൈന്യം നല്‍കിയ വിവരണമാണ്. അത് അപ്പാടെ വിഴുങ്ങാന്‍ സാമാന്യ ബുദ്ധി അനുവദിക്കുന്നില്ല. എന്നാല്‍ ലോകം മുഴുക്കെ കണ്ട അദ്ധേഹത്തിന്റെ അവസാന നിമിഷങ്ങളുണ്ട്. അങ്ങനെ മരണത്തെ നേരിടാന്‍ ഒരു ബുഷിനും മോഡിക്കും കഴിയില്ല. തീര്‍ച്ച.
അന്യസംസ്ഥാനത്ത് നിന്ന് (ന്യായമോ അന്യായമോ ആകട്ടെ) ഒരു പൗരനെതിരെ ആരോപണം വരുമ്പോഴേക്ക് അവനെ പിടിച്ച് ഏല്‍പിച്ചുകൊടുക്കുന്ന നിയമം പുനപരിശോധനക്ക് വിധേയമാക്കണം. ഇവിടെയും പോലീസും നിയമവ്യവസ്ഥയും ഉണ്ടല്ലോ. പ്രഥമദൃഷ്ട്യാ എങ്കിലും ഇവിടുത്തെ നിയമപാലകര്‍ക്ക് തെറ്റ് വെളിപ്പെടാത്ത ഒരു കേസില്‍ അന്യസംസ്ഥാനത്ത് നിന്നുള്ള പോലീസിന് അറസ്റ്റ് ചെയ്യാനുള്ള അനുവാദം നല്‍കരുത്. സദാസമയവും പോലീസ് സുരക്ഷയുള്ള ഒരു മഅ്ദനിക്ക് ഈ ഗതി വരാമെങ്കില്‍ മോഡിയെപ്പോലെ ഒരാള്‍ക്ക് തനിക്ക് വെറുപ്പുള്ള ഇന്ത്യയിലെ ഏതൊരാളെയും പിടികൂടാമല്ലോ. എന്തുകൊണ്ട് ഇത്തരം അന്യായം ചര്‍ചയാകുന്നില്ല.
ReplyDelete>>> സദ്ദാം ഹുസ്സയിന്‍ വല്ല്യ ധീരന്‍ തന്നെ. സ്വന്തം രാജ്യത്തെയും അയല്‍ രാജ്യങ്ങളിലെയും ആയിരക്കണക്കിന് ആളുകളെ ച്ചുട്ടുകരിച്ചതാണോ ധീരത? <<<
ReplyDeleteആരാണ് സദ്ദാമിനെ വധിച്ച് നീതി സംരക്ഷിച്ചവര്‍ എന്നാണ് തിരിച്ചു ചോദിക്കാനുള്ളത്.
സദ്ദാമിനെക്കൊണ്ട് ആയുധം നല്‍കി അയല്‍രാജ്യത്തെ ആക്രമിച്ച് ആയിരങ്ങളെ കൊല്ലാന്‍ സഹായിച്ചവര്‍. അത്തരം കാര്യത്തില്‍നിന്ന് മാറി നാടിനെ മെല്ലെ പുരോഗതിയിലേക്ക് നയിച്ചുകൊണ്ടിരുന്നപ്പോള്‍ തങ്ങളുടെ പലതാല്‍പര്യങ്ങള്‍ക്ക് വിലങ്ങുതടിയാകുമെന്ന് കണ്ട് ആദ്യം കുവൈത്തിനെ ആക്രമിക്കാന്‍ മൗനാനുവാദം നല്‍കുകയും. പിന്നീട് അതില്‍നിന്ന് രക്ഷിക്കാനെന്ന നാട്യത്തില്‍ സാധ്യമാകുന്ന അറബി രാജ്യങ്ങളിലെല്ലാം സ്ഥിരമായ സൈനിക താവളങ്ങള്‍ നിര്‍മിച്ചു രാജ്യങ്ങളെ ഭീഷണിപ്പെടുത്തുന്നവര്‍. പിന്നീട് ഇല്ലാത്ത ആയുധത്തിന്റെ പേര് പറഞ്ഞ് ഒരു രാജ്യത്തിലെ ലക്ഷക്കണക്കിന് ജനങ്ങളെ കൊന്നുകളഞ്ഞവര്‍.
ശിക്ഷവിധിച്ചതോ 200 ഓളം കുര്‍ദുകളെ വധിച്ചതിന്.
ഇവിടെ സാമ്യത റമാസാന്‍ മാസം തെരഞ്ഞെടുത്തതില്‍ മാത്രമല്ലെന്ന് ചുരുക്കം.
@വിമര്ശകന് : താങ്കള്‍ക്കു ഇത് ഉപകാരപ്പെടും.
ReplyDeleteകാണ്ഡഹാര്‍ വിമാനം റാഞ്ചിയവര്‍ മഅദനിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതായി ഒരു ഉളുപ്പുമില്ലാതെ കേരളീയരുടെ തലയിലേക്ക് ഛര്‍ദ്ദിച്ച സംഘികളുടെ ലക്‌ഷ്യം വളരെ വ്യക്തം. വിദ്യാഭ്യാസപരമായും സാമ്പത്തികമായും ഉയര്‍ന്നു നില്‍ക്കുന്ന കേരള മുസ്ലിംകളെ ഒറ്റപ്പെടുത്തുക. ഇനിയും നോക്കി നിന്നാല്‍ മുസ്ലിംകള്‍ കൈ എത്താത്ത ദൂരത്തേക്കു വളര്‍ന്നു പോകുമെന്ന ചിന്തയാണ് സംഘികളെ ഇത്തരം പ്രകോപനങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നത്. ഗുജറാത്തുകള്‍ ഉണ്ടാവുന്നത് ഒറ്റ ദിവസം കൊണ്ടല്ലല്ലോ.. മുസ്ലിംകള്‍ നൂറു കണക്കിന് ഹിന്ദുക്കളെ ബലാല്‍സംഘം ചെയ്തു എന്നത് പോലെയുള്ള ഗീബല്സ് നുണകള്‍ മാസങ്ങളോളം പ്രചരിപ്പിച്ചാണ് അവര്‍ അത് സാധ്യമാക്കിതീര്‍ത്തത്. നമുക്ക് കാത്തിരിക്കാം, ഒരു ഗുജറാത്ത് ഇവിടെ ആവര്‍ത്തിക്കുന്നത് കാണാന്‍. ഒരു പക്ഷെ അതിനു വര്‍ഷങ്ങളോ മാസങ്ങളോ കാത്തിരിക്കേണ്ടതില്ല, ചിലപ്പോള്‍ നാളെ തന്നെ അത് തുടങ്ങിയേക്കാം. ഒരു ഗോധ്ര സൃഷ്ടിക്കാന്‍ എല്ലാ ഒരുക്കങ്ങളും അവര്‍ നടത്തുന്നത് വളരെ ഭയത്തോടെയെ കാണാനാവൂ..
ReplyDelete@അനോണി: >>>പൊറുക്കാനാവാത്ത ഭൂതകാലം ഉണ്ടായിരുന്നിട്ടു കൂടി അതേ സദ്ദാമിന്റെ ഖുര്‍ആനേന്തിയ ഫ്ലക്സ് ബോര്‍ഡുകള്‍....<<< എന്റെ ഈ വാക്കുകള്‍ താങ്കള്‍ കണ്ടില്ലെന്നു തോന്നുന്നു. സദ്ദാം എനിക്ക് ധീരനായത് എങ്ങിനെയെന്ന് കോടതി മുറി മുതല്‍ കൊലക്കയര്‍ വരെയുള്ള അദ്ദേഹത്തിന്‍റെ നിലപാടുകള്‍ വിലയിരുത്തിയാല്‍ ബോധ്യപ്പെടും. അമേരിക്കന്‍ പാവ കോടതിയുടെ മുഖത്ത് നോക്കി ഇതെന്റെ രാജ്യമാണെന്നും ഞാനാണിവിടുത്തെ പ്രസിഡണ്ട് എന്നും സൈനികനായ തന്നെ തൂക്കിക്കൊല്ലാതെ വെടിവെച്ചു കൊല്ലണമെന്നും ഗര്ജ്ജിക്കാനുള്ള ആര്‍ജവത്തെ ഞാന്‍ ധീരതയായി തന്നെ മനസ്സിലാക്കുന്നു. ഇനിയും താങ്കള്‍ക്കാ പ്രയോഗം അലര്‍ജിയായി തോന്നുന്നുവെങ്കില്‍ അങ്ങനെ കരുതാനുള്ള എന്റെ അവകാശത്തെ മാത്രം വകവെച്ചു തരിക. :)
ReplyDeleteജമാഅതെ ഇസ്ലാമി അവരുടെ തനി ഗുണം ഇവിടെയും കാണിച്ചു...അത്രമാത്രം.......അല്ലാതെ എപ്പൊ തുടങി മദനിയോടുള്ള സ്നേഹം....എല്ലാ ലീഗ് നേതാക്കളും വ്യക്തമാക്കിയതാണല്ലൊ,ഇതില്‍ ലീഗിനു ഒന്നും പറയാനില്ലെന്ന്...ഇവിടെ ചോദ്യം വരാം,എന്തു കൊണ്ട് ഇടപെടുന്നില്ലെന്ന്-ഉത്തരം കഴിഞ ലോക സഭ ഇലക്ഷന്‍ സമയതു...മദനി ലീഗിനെ അടച്ചാക്ഷെപിചു പറഞു, ഒരു സഹായവും വെണ്ട എന്നു.മാത്രമല്ല സ്റ്റെജുകളില്‍ ഒന്നിച്ചു നടന്ന ഇടതിനോട് എന്തു കൊണ്ട് നിങളുടെ ചോദ്യം വരുന്നില്ല.അറിയാം അവര്‍ നിങളേയും കൈവിട്ടതല്ലേ.....ജമാഅതെ ഇസ്ലാമി ഒന്നോര്‍ക്കണം,നെഹ് റുവിനു പോലും നടക്കാത്ത കാര്യം നിങളായിട്ട് വീണ്ടും ശ്രമിക്കേണ്ട...വിലപ്പോകില്ല...ഒരിക്കലും...!!!
ReplyDeleteഹഹഹ... ഇങ്ങനെ പ്രകോപിതനാവാതെ വാണിമേലുകാരന്‍. ഞാനും അത്രയേ പറഞ്ഞിട്ടുള്ളൂ. ഞമ്മളെ ലീഗിന് മറ്റു പലതിലുമെന്നപൊലെ ഇവിടെയും ഒരു നയമില്ല. സ്വന്തമായി ഒരു നിലപാടില്ലാത്തതിന് മറ്റുള്ളവരുടെ മേല്‍ കുതിരകേറുന്നതെന്തിനാ?
ReplyDeleteഉറങ്ങുന്നവനെ ഉണർത്താം. ഉറക്കം നടിക്കുന്നവരെയോ! കുറ്റാരോപിതർ ആരായാലും മാനുഷിക പരിഗണന അർഹിക്കുന്നുണ്ട് എന്നു പലരും സൌകര്യപൂർവ്വം മറക്കുന്നു. സാമൂഹികനീതി നടപ്പാക്കുന്ന കാര്യത്തിൽ അവലംബിക്കുന്ന ഇരട്ടത്താപ്പാണ് എല്ലാതരം തീവ്രതക്കും കാരണമാകുന്നതെന്ന് നിക്ഷ്പക്ഷമതികളെങ്കിലും മനസ്സിലാക്കിയെങ്കിൽ...!!
ReplyDeleteMadani ulpede sakala teevravadikaleyum valarthi valudakkiya Jamate islami,innu podu samoohathil ninnu ottapettadu kondulla jalyada allade enthu parayan...
ReplyDelete.
ReplyDeleteസ്വന്തം ജീവനില്‍ ആശങ്കയുണ്ടെങ്കിലും തളരാത്ത ആ മനുഷ്യന്‍, അന്വാറുശേരിയിലെ "അനാഥ"മാക്കെപ്പെട്ടുപോയേക്കാവുന്ന കുഞ്ഞുങ്ങളോട് യാത്രപറയുമ്പോല് മാത്രം വിതുമ്പിപോയ ആ ധീരനായ മനുഷ്യന്റെ ചിത്രം കേരളം ചില്ലിട്ടുവയ്ക്കേണ്ടതുണ്ട്.
അദ്ധേഹത്തിന്റെ രക്തത്തിനു അലറിയവര്ക്ക് ഭാവിയില്‍ എന്നെങ്കിലും മനുഷ്യനാവാന്‍ തോന്നിയാല്‍ അതൊരു പ്രതീകമായി അവരെ പരിവര്‍ത്തിപ്പിക്കും.
.
മദനിക്ക് നീതി ലഭിക്കാന്‍ കേരള സര്‍ക്കാര്‍ ഇടപെടണം.വേദി പങ്കിട്ടവരും,കത്തയച്ചു വോട്ടു നേടിയവരും ഇപ്പോള്‍ മൌനവ്രതത്തില്‍ ആണ്.മദനി എന്ന രാഷ്ട്രീയക്കാരന്റെ എല്ലാ ആശയങ്ങളോടും, ചിന്തഗതികളോടും എതിര്‍പ്പുണ്ട്, ഒന്നുമില്ലെന്കിലും അദ്ദേഹവും ഒരു മനുഷ്യനല്ലേ,
ReplyDeleteഒരു ഇന്ത്യക്കാരന്‍..
ഇതും കൂടി വായിക്കുമല്ലോ!
sreejithkondotty.blogspot.com/
എത്ര നിരപരാധികള്‍ ശിക്ഷിക്കപ്പെട്ടാലും... രാഷ്ട്രീയക്കാരന്‍ ഒന്നും ഉരിയാടാതെ വോട്ട് ചോരാതെ നോക്കണം
ReplyDelete("കേരള രാഷ്ടീയം" ഒന്നാം ഭാഗം ആറാം വാല്യം)
പുറത്തിരിക്കുന്ന മദനിയേക്കാള്‍ അകത്തു കിടക്കുന്ന മദനിയാണ് ഗുണപ്രദം എന്നറിയാവുന്ന ചില വിദ്വാന്മാര്‍(അവരിതു നേരത്തെ മനസ്സിലാക്കിയതാണ്) കോടതിയില്‍നിന്നും ഇനി ജാമ്യം ലഭിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ അറസ്റ്റു തടയല്‍ നാടകം ആസൂത്രണം ചെയ്യുകയായിരുന്നില്ലേ എന്നൊരു സംശയം ന്യായമാണ്.
ReplyDelete“ ശ്രദ്ധേയന്‍ | shradheyan said...
പോലീസുകാര്‍ എറിഞ്ഞ ഒരു ബാഗ് ഇപ്പോഴും അന്‍വാര്ശേരിയില്‍ അനാഥമായി കിടക്കുന്നുണ്ടത്രേ! “
അതെടുത്തു പുറത്തോട്ടെറിയാന്‍ അവിടാരുമില്ലേ? അതോ അകത്തു തപ്പിയാല്‍ കിട്ടിയേക്കവുന്ന സാധനങ്ങളൊക്കെ പോലീസിട്ടതാണെന്ന മുങ്കൂര്‍ ജാമ്യമോ?
സത്യം ചാരകൂമ്പാരത്തിലെ കനലാകുന്നു.
ReplyDeleteഇതു ഇവിടെ ചെന്ന് അവസാനിക്കും
ReplyDeleteThis comment has been removed by the author.
ReplyDeleteജീവനേക്കാള്‍ വിലയുള്ള വേദഗ്രന്ഥം കൊണ്ട് താന്‍ ജീവിക്കുന്ന സമൂഹത്തോട് നിരപരാധിയാണെന്ന് അവസാനമായെങ്കിലും വിളിച്ചുപറയാനുള്ള നിലവിളിയെ പൊലും വര്‍ഗീയമായി കാണുന്ന മനുഷ്യാവകാശ സേവകരെയും സംരക്ഷകരെയും കേരളത്തിനു ആവശ്യമില്ല.
ReplyDeleteചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ സ്‌ഫോടനം: മഅദനിക്ക് പങ്കെന്ന് കര്‍ണാടക
ReplyDeleteബാംഗ്ലൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് മത്സരത്തിന് മുമ്പ് ബാംഗ്ലൂര്‍ ചിന്നസ്വാമി സ്‌റ്റേഡിയത്തിന് പുറത്തുണ്ടായ സ്‌ഫോടനങ്ങളുമായി പി.ഡി.പി. നേതാവ് അബ്ദുന്നാസര്‍ മഅദനിക്ക് പങ്കുണ്ടെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി വി.എസ്. ആചാര്യയുടെ വെളിപ്പെടുത്തല്‍. മഅദനിയെ ചോദ്യം ചെയ്തപ്പോഴാണ് ഈ വിവരം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ബാംഗ്ലൂര്‍ സ്‌ഫോടനക്കേസ് അന്വേഷിക്കുന്ന സംഘത്തിന് മഅദനിയുടെ പങ്ക് സംബന്ധിച്ച് തെളിവ് ലഭിച്ചിട്ടുണ്ടെന്നും മഅദനിയുടെ അറിവോടെയാണ് സ്‌ഫോടനമുണ്ടായതെന്നും ആചാര്യ വ്യക്തമാക്കി. 2010 ഏപ്രില്‍ മാസത്തില്‍ ഐ.പി.എല്‍. മത്സരം നടക്കുന്ന സമയത്താണ് സ്‌ഫോടനം നടന്നത്.
/////////////////
സ്ഫോടനങ്ങളുണ്ടോ സ്ഫോടനങ്ങള്‍... തെളിയാത്ത സ്ഫോടനങ്ങളുണ്ടോ.....
പ്രതി കൈയ്യിലുണ്ട്... തൊപ്പി, താടി, നിസ്കാര തഴമ്പ്... ഒത്തൊരു പ്രതി കൈയ്യിലുണ്ട്....
സ്ഫോടനങ്ങളുണ്ടോ സ്ഫോടനങ്ങള്‍....
ചിന്നസ്വാമി സ്‌റ്റേഡിയത്തിലെ സ്‌ഫോടനം: മഅദനിക്ക് പങ്കെന്ന് കര്‍ണാടക.........
ReplyDeletehttp://www.mathrubhumi.com/story.php?id=121617
<<<<<<<<<<<<<<>>>>>>>>>>>>>>>>>>>>>>>>>
ഇനി തെളിയാതെ കിടക്കുന്നതും, കുറ്റവാളികളെ കിട്ടാതതുമായ എല്ലാ ബോംപുസ്പോടനങ്ങളും പാവം മദനിയുടെ തലയില്‍ കേട്ടിവക്കാം, ആരും ചോദിക്കാനും പറയാനും ഒന്നും ഇല്ലതാനും... ഞാന്‍ കരുതുന്നത് ഒരു കാലു മാത്രം ഉള്ള പവം മദനിക്ക് ഈ എല്ലാ സ്പോടനങ്ങളുടെയും ഭാരം താങ്ങാന്‍ ആവുമോ? നമ്മള്‍ ഭയപ്പെട്ടത് തന്നെ സംഭവിക്കാന്‍ പോകുന്നു എന്നൊരു ഭയം!!!!
മഅദനിയെ ഇല്ലാതാക്കേണ്ടത് മുസ്‌ലിം ലീഗിന്റെ ആവശ്യമാണ് അതിനവർ എല്ലാ കളിയും കളിച്ച് മദനിയെ കുടുക്കാൻ കൂട്ടുനിന്നവർ പഠിക്കാതിരിക്കില്ല
ReplyDeleteവല്ലാത്ത ഭാഷ. ശരിക്കും ചിന്തിപ്പിക്കുന്ന വാക്കുകള്‍. സമകാലിക വിഷയം. ശ്രദ്ധേയാ, ആശംസകള്‍.
ReplyDeleteplease send me how to create a website like this
ReplyDeleteഎന്ത് വിശ്വസിക്കണം എന്ന് തിരിച്ചറിയാനാവാതെ ജനം...
ReplyDeleteമഅദനിയുടെ കാര്യം.. അതേതാണ്ട് തീരുമാനമെടുത്തപോലെയാണു കാര്യങ്ങൾ നീങ്ങുന്നത് !
ReplyDeleteഓ.ടോ :
ശ്രദ്ധയിൽ ഒന്നും പെടാതെയോ അതോ ശ്രദ്ധേയമായതൊന്നും ഇല്ലാതെയോ ഈ മൌനം ?
പ്രിയരേ,
ReplyDeleteവിലപ്പെട്ട അഭിപ്രായങ്ങള്‍ക്ക് ഹൃദ്യമായ നന്ദി. പൊതുസമൂഹം വളരെ ശ്രദ്ധയോടെ വീക്ഷിക്കേണ്ട വിഷയമായി ഇത് മാറിയിരിക്കുന്നു എന്നത് മറക്കാതിരിക്കുക.
@ബഷീര്‍ സാബ്: ചില വ്യക്തിപരമായ പ്രശ്നങ്ങള്‍ കാരണം നാട്ടില്‍ പോയി വരാനുള്ള തിരക്കിലാണ്. സമയവും ഇടപെടലുകള്‍ക്ക് തടസ്സമാവുന്നു. എല്ലാവരുടെയും പ്രാര്‍ഥനകള്‍ ഉണ്ടാവണം. നാട്ടിലെത്തിയാല്‍ അവിടുത്തെ സാഹചര്യം പോലെ ബൂലോകത്ത് സജീവമാകും. അല്ലെങ്കില്‍ തിരിച്ചു വന്ന ശേഷം.
വൈകിയനെലും പറയാനുള്ളത് എനിക്കും പറയണം ഈ മനുഷ്യന്റെ പഴയ പ്രസംഗങ്ങളിലൂടെ വഴിതെറ്റിക്കപ്പെട്ട മക്കളുടെ ഉമ്മമാരുടെ ശാപമാണ്...
ReplyDeleteമാ'ദനിക്ക് മാനുഷിക പരിഗണന കൊടുക്കണമെന്ന് പറയുന്നവര്‍ അദ്ധേഹത്തിന്റെ (രണ്ടു കാലുള്ള സമയത്തെ) പ്രസംഗങ്ങള്‍ ഒന്ന് കേള്‍ക്കണം...
O.T:
ReplyDeleteയാത്ര സഫലമാവട്ടെ.യാത്ര മംഗളങ്ങൾ ..നേരുന്നു.പ്രാർഥനയയോടെ
wow.... amazin article mate... i feel remorse for not noticing this blog so far.
ReplyDeleteThanks a ton for enlightening me with facts(?)... I never knew MaAdani is such an innocent homo sapien, who had nothing to do with any of the bomb blasts (the allegations got to be the handiwork of fascists right??).
BTW, y dont we propose his name for next Bharat-Ratna (or, may be PadmaBhushan) for his contribution towards enriching religious harmony through his noninflammatory speeches ?? He truly deserves it mate. (might be, Narendra Modi can give him a run for his money for the contribution towards ensuring 'hindu-islam bhai bhai', Still he holds a good chance)
NB: My 'name' has nothing to do with my religious/political beliefs or lack of it. I admonish certain actions Modi and BJP as much as I do of any one else. Just because someone belongs to a minority/majority community doesnt mean they can do any crap and go scotfree.
Stop glorifying such godforsaken persons/institutions, and for fuck sake stop taking everything in the lines of religion. For once, try thinking on the basis of humanness.
Preaching is to much avail, but practice is far more effective. A godly life is the strongest argument you can offer the skeptic.
ReplyDeleteഇവനൊക്കെ അനുഭവിക്കണം .മദനിയുടെ വിഷം ചീറ്റുന്ന പ്രെസങ്ങഗല്‍ നേരിട്ട് കേട്ടിട്ടുള്ളവനാണ് ഞാന്‍ .ആ വരവോക്കെ ഒന്ന് കാണേണ്ടതാണ് .ആദ്യം ഗുണ്ടകളെ പോലെ ചിലര്‍ വന്നു വേദിയും പരിസരവും നിയന്ത്രിക്കും .വരുന്നത് ;മുന്‍പില്‍ യൂണിഫോമിട്ട് ബൈക്കില്‍ അംഗരെക്ഷകര്‍.പിന്നെ മദനിയുടെ കാരിവാന്‍ പിറകെ അനേകം അകമ്പടി വാഹനങ്ങളും .പിന്നെ ഗണ്‍ പിടിച്ച അംഗരെക്ഷകര്‍ ചുറ്റിനും വളയും വേദിയില്‍ എത്തിയാല്‍ വിഷം തുപ്പുന്ന പ്രസംഗം എന്ത് പറഞ്ഞാലും അക്ബീര്‍ മുഴക്കാനും കൈയടിക്കാനും കൊറേ കൂതറകള്‍.ഇവന്റ്റെ നേതാവ് മൌ ദൂദിയാണ്.ഇതൊക്കെ കൊണ്ട് എന്ത് സംഭവിച്ചു കൊറേ തടിയന്ടവിട നസീര്‍മാര്‍ ഉണ്ടായി സ്വന്തം മോന്റെ ശവശരീരം പോലും കാണണ്ട എന്ന് പറഞ്ഞ വിലപിക്കുന്ന ഉമ്മമാര്‍ ഉണ്ടായി എന്നിട്ടും ബ്ലോഗിലെ ചില വിഷം വമിക്കുന്ന കമന്റ് പറയുന്ന ഇവരെ കൂടി ശ്രെദ്ധിക്കുക അടുത്ത മദനിയോ,നസീര്‍ മ്മാരോ പൊട്ടി മുളെചെക്കം
ReplyDeleteകമന്റിയവരൊക്കെ ഇതൊന്ന് വായിക്കണേ ...
ReplyDeleteകിരണ്‍സ്
കിരണ്‍സ്